HOME
DETAILS

11 പേരുടെ ജീവൻ അപഹരിച്ച ഫോർട്ട്കൊച്ചി ബോട്ട് ദുരന്തത്തിന് ഒരു പതിറ്റാണ്ട്; ദുരന്തത്തിൽനിന്ന് പാഠം ഉൾക്കൊള്ളാതെ അധികൃതർ

  
August 25 2025 | 02:08 AM

A decade has passed since the Fort Kochi boat disaster that claimed the lives of 11 people Authorities have not learned any lessons from the tragedy

മട്ടാഞ്ചേരി: ഫോർട്ട്കൊച്ചി അഴിമുഖത്ത് മത്സ്യബന്ധന യാനം ഇടിച്ച് 11 പേർ മരിച്ച  ദുരന്തത്തിന് ഒരു പതിറ്റാണ്ട് തികയുന്നു. മരണപ്പെട്ടവരുടെ ആശ്രിതർക്ക് സർക്കാർ ജോലിയെന്ന വാഗ്ദാനം ഇന്നും നിറവേറ്റിയിട്ടില്ല. മരണത്തിന് കീഴടങ്ങിയവരെല്ലാം ആ കുടുംബത്തിലെ അത്താണികളായിരുന്നു. 2015ലെ ഒരോണക്കാലത്താണ് വൈപ്പിനിൽനിന്ന് ഫോർട്ട്കൊച്ചിയിലേക്ക് വരികയായിരുന്ന കൊച്ചി നഗരസഭയുടെ അധീനതയിലുള്ള എം.ബി ഭാരത് എന്ന യാത്രാ ബോട്ട് അപകടത്തിൽപ്പെടുന്നത്.

ഏകദേശം 45 യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതിൽ പതിനൊന്ന് പേരാണ് മരിച്ചത്. എല്ലാവരും ഓണാഘോഷത്തിൽ മുഴുകിയിരിക്കവേയുണ്ടായ അപകടം കൊച്ചിയെ ശോകമൂകമാക്കി. വിദേശികളും നാട്ടുകാരും ഒറ്റക്കെട്ടായി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ അപകടമായിരുന്നു ഫോർട്ട്കൊച്ചി ബോട്ട് ദുരന്തം. സമീപത്തെ പെട്രോൾ പമ്പിൽനിന്ന് ഇന്ധനം നിറച്ച്  അമിത വേഗതയിൽ അലക്ഷ്യമായി എത്തിയ മത്സ്യബന്ധന വള്ളം യാത്രാ ബോട്ടിനെ ഇടിക്കുകയായിരുന്നു.

ബോട്ടിന്റെ കാലപ്പഴക്കത്തെ സംബന്ധിച്ചും വലിയ വിവാദമുണ്ടായിരുന്നു. അപകടത്തെ സംബന്ധിച്ച് അന്വേഷിക്കാൻ അന്നത്തെ ഉമ്മൻ ചാണ്ടി സർക്കാർ കമ്മിഷനേയും നിയോഗിച്ചിരുന്നു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ അഞ്ച് ലക്ഷം രൂപയും നഗരസഭ രണ്ട് ലക്ഷം രൂപയും നഷ്ട പരിഹാരം നൽകി. പരുക്കേറ്റവർക്ക് ചികിത്സ സഹായമായി പതിനായിരം രൂപയും ഗുരുതരമായി പരുക്കേറ്റ രണ്ട് പേർക്ക് രണ്ട് ലക്ഷം രൂപ വീതവും നഗരസഭ നൽകി. എന്നാൽ സർക്കാർ ആശ്രിതർക്ക് ജോലി നൽകാമെന്ന് വാഗ്ദാനം നൽകിയെങ്കിലും നടപടിയുണ്ടായില്ല. 

ഇന്നും മത്സ്യ ബന്ധന വള്ളങ്ങൾ അലക്ഷ്യമായി എത്തുന്നതും കൂട്ടമായി കെട്ടിയിടുന്നതും തുടർക്കഥയാണ്. ഇതിന് അറുതി വരുത്താൻ അധികൃതർക്കായിട്ടില്ലയെന്നത് ഇന്നും ഒരു പ്രശ്നമായി അവശേഷിക്കുകയാണ്. ദുരന്തത്തിൽ മരണമടഞ്ഞവരെ സ്മരിക്കുന്നതിനായി വിവിധ സംഘടനകൾ ദിനാചരണം നടത്തുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മിനി ഊട്ടിയിലെ മാലിന്യം തള്ളൽ; പഞ്ചായത്ത്‌ അധികൃതരുടെ പരാതിയിൽ  കേസെടുത്തു

Kerala
  •  9 hours ago
No Image

ദക്ഷിണേന്ത്യയെ 'മയക്കുന്ന' ഹരിയാനയിലെ കിച്ചണുകൾ തിരിച്ചറിഞ്ഞു; മൂന്ന് ആഫ്രിക്കൻ സ്വദേശികൾ പിടിയിലെന്ന് സൂചന

Kerala
  •  9 hours ago
No Image

ഇന്ദ്രപ്രസ്ഥത്തിൽ ഉയർന്നു, ഹരിതാഭിമാനത്തിന്റെ ആസ്ഥാനം

National
  •  9 hours ago
No Image

ബലാത്സംഗ കേസിൽ റാപ്പർ വേടന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

Kerala
  •  9 hours ago
No Image

കേരളത്തെ പോലെ യുഎഇയിലും ഒമാനിലും നബിദിനം സെപ്തംബർ അഞ്ചിന്; കുവൈത്തിലും സൗദിയിലും നാലിന്; മറ്റു അറബ് രാജ്യങ്ങളിലെ തീയതികൾ അറിയാം

uae
  •  9 hours ago
No Image

വോട്ടുകൊള്ള ജനാധിപത്യ കക്ഷികൾ എല്ലാം ഒന്നിച്ചു പ്രവർത്തിക്കേണ്ട അടിയന്തര സാഹചര്യം: കപിൽ സിബൽ 

National
  •  16 hours ago
No Image

സംസ്ഥാനത്ത് ഹെവി വാഹനങ്ങൾക്ക് ബ്ലൈൻഡ് സ്പോട്ട് മിറർ നിർബന്ധം

Kerala
  •  16 hours ago
No Image

കണ്ണൂരിൽ ട്രാവലർ മറിഞ്ഞ് അപകടം: 10 പേർക്ക്  പരുക്ക്

Kerala
  •  17 hours ago
No Image

രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി: സസ്പെൻഷന് മുൻഗണന; അന്തിമ തീരുമാനം നാളെ 

Kerala
  •  17 hours ago
No Image

ഏഷ്യ കപ്പിന് മുമ്പേ സാമ്പിൾ വെടിക്കെട്ട്; സ്വന്തം മണ്ണിൽ മിന്നൽ സെഞ്ച്വറിയുമായി സഞ്ജു

Cricket
  •  17 hours ago