
കേന്ദ്ര സർക്കാർ ജോലി സ്വപ്നം കാണുന്നവർക്ക് സന്തോഷ വാർത്ത; 84 ഒഴിവുകളിലേക്ക് യുപിഎസ്‌സി വിജ്ഞാപനമെത്തി; രണ്ട് ലക്ഷത്തിനടുത്ത് ശമ്പളം

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ പുതുതായി 84 ഒഴിവുകളിലേക്ക് അപേക്ഷ വിളിച്ചു. ലക്ച്ചറർ, പബ്ലിക് പ്രോസിക്യൂട്ടർ ഒഴിവുകളിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ് നടക്കുന്നത്. ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ upsconline.gov.in വഴി അപേക്ഷിക്കാം.
അവസാന തീയതി: സെപ്റ്റംബർ 11
തസ്തിക & ഒഴിവ്
യുപിഎഎസ് സിക്ക് കീഴിൽ ലക്ച്ചറർ, പബ്ലിക് പ്രോസിക്യൂട്ടർ റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകൾ 84.
സി.ബി.ഐ- സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിലാണ് പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനം. 19 അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ഒഴിവുകളും, 25 പബ്ലിക് പ്രോസിക്യൂട്ടർ ഒഴിവുകളുമാണുള്ളത്. ലക്ച്ചറർ തസ്തികയിൽ- ബോട്ടണി-8, കെമിസ്ട്രി-8, ഇക്കണോമിക്‌സ്-2, ഹിസ്റ്ററി-3, ഹോം സയൻസ്-1, ഫിസിക്‌സ്-6, സൈക്കോളജി-1, സോഷ്യോളജി-3, സുവോളജി-8 എന്നിങ്ങനെയാണ് ഒഴിവ് വന്നിട്ടുള്ളത്.
ശമ്പളം
ലക്ചറർ: തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 52,700 രൂപ മുതൽ 1,66,700 രൂപ വരെ ശമ്പളം ലഭിക്കും.
പബ്ലിക് പ്രോസിക്യൂട്ടർ: തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 56,100 രൂപമുതൽ 1,77,500 രൂപ വരെ ശമ്പളം ലഭിക്കും.
അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ: 44,900 രൂപമുതൽ 1,42,400 രൂപ വരെ ശമ്പളം ലഭിക്കും.
പ്രായപരിധി
ലക്ച്ചറർ: 45 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാനാവും. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് അനുവദിക്കും.
പബ്ലിക് പ്രോസിക്യൂട്ടർ = 30 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
യോഗ്യത
ലക്ചറർ: അതത് വിഷയങ്ങളിൽ (ബോട്ടണി, ഫിസിക്‌സ് തുടങ്ങിയവ) ബിരുദാനന്തര ബിരുദവും ബാച്ചിലർ ഓഫ് എജ്യുക്കേഷൻ (ബി.എഡ്) ബിരുദവും ഉണ്ടായിരിക്കണം.
പബ്ലിക് പ്രോസിക്യൂട്ടർ: അപേക്ഷിക്കുന്നവർക്ക് അംഗീകൃത സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദവും, ക്രിമിനൽ കേസുകൾ നടത്തി ബാറിൽ ഏഴ് വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. അസിസ്റ്റന്റ് തസ്തികകൾക്ക് പ്രവൃത്തിപരിചയം ആവശ്യമില്ല.
അപേക്ഷ
താൽപര്യമുള്ളവർ യുപിഎസ് സിയുടെ ഒഫീഷ്യൽ വെബ്സെെറ്റ് https://upsconline.gov.in/ സന്ദർശിക്കുക. ശേഷം ഓൺലൈൻ റിക്രൂട്ട്‌മെന്റ് ആപ്ലിക്കേഷൻ എന്ന ലിങ്കിൽ ക്ലിക് ചെയ്യുക. അതിൽ നിന്ന് ലക്ചറർ അല്ലെങ്കിൽ അസിസ്റ്റന്റ് പ്രോസിക്യൂട്ടർ നോട്ടിഫിക്കേഷനുകൾ തിരഞ്ഞെടുക്കുക. വിശദമായി വായിച്ച് നോക്കി സംശയങ്ങൾ തീർക്കുക. ആദ്യമായി സെെറ്റ് സന്ദർശിക്കുന്നവർ ന്യൂ രജിസ്ട്രേഷൻ ലിങ്കിൽ കയറി അപേക്ഷ പൂർത്തിയാക്കേണ്ടതാണ്.
അപേക്ഷ നൽകേണ്ട അവസാന തീയതി: സെപ്റ്റംബർ 11
The Union Public Service Commission (UPSC) has announced applications for 84 new vacancies. The recruitment is for the positions of Lecturer and Public Prosecutor. Interested candidates can apply online before september 11.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പ്രവാസികളുടെ ചിറകിലേറി ജിസിസി രാജ്യങ്ങള്‍; 24.6 ദശലക്ഷം തൊഴിലാളികളില്‍ 78 ശതമാനവും പ്രവാസികള്‍
Kuwait
• 16 hours ago
യുഎസ് കപ്പലുകൾക്ക് മുകളിൽ വിമാനം പറത്തിയാൽ വെടിവെച്ചിടും; വെനസ്വേലയ്ക്ക് ട്രംപിന്റെ മുന്നറിയിപ്പ്
International
• 16 hours ago
ഗസ്സയില്‍ നിന്ന് ഫലസ്തീനികളെ ഒഴിപ്പിക്കുമെന്ന് നെതന്യാഹു; ശക്തമായി അപലപിച്ച് യുഎഇ
uae
• 17 hours ago
സസ്പെൻഷൻ പോരാ പിരിച്ചു വിടണം; കേരള പൊലിസിന്റെ ക്രൂരതയ്‌ക്കെതിരെ സമരം തുടരും വിഡി സതീശൻ
Kerala
• 17 hours ago
പ്രവാസികളെ തടഞ്ഞുവെച്ച് കവര്‍ച്ച; കുവൈത്തിലെ വ്യാജ പൊലിസിനെതിരെ മുന്നറിയിപ്പ്
Kuwait
• 18 hours ago
കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിനിക്ക് രോഗബാധ, ചികിത്സയിൽ പ്രവേശിപ്പിച്ചു
Kerala
• 19 hours ago
വഖ്ഫ് ഭേദഗതി നിയമം; വഖ്ഫ് സ്ഥാപന ഭാരവാഹികളുടെ സംഗമം 27ന് കോഴിക്കോട്
Kerala
• 19 hours ago
വ്യാജ വെബ്‌സൈറ്റ് തട്ടിപ്പിൽ 400 ദീനാറോളം നഷ്ടമായി: ഒടുവിൽ നഷ്ടപ്പെട്ട പണം തിരിച്ചു ലഭിച്ചതിന്റെ സന്തോഷത്തിൽ മലയാളി
bahrain
• 19 hours ago
വാർഡനെ ചുറ്റിക കൊണ്ട് തലക്കടിച്ച് രണ്ട് തടവുകാർ ജയിൽ ചാടി; സംഭവം ആന്ധ്രപ്രദേശിൽ
National
• 19 hours ago
കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ നടപടി; നാല് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
Kerala
• 19 hours ago
പഴയ സുഹൃത്തിനെ കുടുക്കാൻ സ്ഫോടന ഭീഷണി; മുംബൈയിൽ ജ്യോതിഷി അറസ്റ്റിൽ
crime
• 20 hours ago.png?w=200&q=75)
കേരളത്തിലെ പൊലിസിന്റെ അതിക്രമങ്ങൾ: സുജിത്തിനെ മർദിച്ചതിൽ നടപടിയെടുക്കും വരെ പ്രക്ഷോഭം തുടരുമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ
Kerala
• 20 hours ago
ഗുജറാത്തിലെ പാവഗഢിൽ കാർഗോ റോപ്പ്വേ തകർന്നുവീണ് ആറ് മരണം
National
• 20 hours ago
ദുബൈയിൽ നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി; രണ്ട് പേർക്ക് പരുക്ക്
uae
• 20 hours ago
കൊല്ലത്ത് തിരുവോണ ദിനത്തിൽ ക്ഷേത്രമുറ്റത്ത് പൂക്കളമിട്ടതിനെ ചൊല്ലിയുണ്ടായ തർക്കം; ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലിസ്
Kerala
• a day ago
ബീഡി-ബിഹാർ വിവാദം: വി.ടി. ബൽറാം കെപിസിസി സോഷ്യൽ മീഡിയ ചുമതലയൊഴിഞ്ഞു; ഡിജിറ്റൽ വിങ് പുനഃസംഘടിപ്പിക്കും
Kerala
• a day ago
കൊതിയൂറും രുചിയില്‍ കുടിക്കാം കൂട്ടുപായസം... എളുപ്പത്തില്‍ ഉണ്ടാക്കാം
Kerala
• a day ago.png?w=200&q=75)
കുന്നംകുളം കസ്റ്റഡി മർദനം: ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിച്ചത് 'മോശമായിപ്പോയി'; സതീശനെതിരെ രൂക്ഷ വിമർശനവുമായി കെ. സുധാകരൻ
Kerala
• a day ago
മധ്യസ്ഥ ചർച്ചയ്ക്ക് വിളിച്ച് വരുത്തി സിപിഐഎം ലോക്കൽ സെക്രട്ടറിയെ പൊലിസ് മർദിച്ചെന്ന് ആരോപണം; ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു
Kerala
• 20 hours ago
ഉള്ളി എന്തിനാണ് ഇവിടെത്തന്നെ ഉണ്ടല്ലോ എന്ന് വീട്ടുകാരും പരിഹസിച്ച് തുടങ്ങി, മകനെ ചെറിയ ഉള്ളി എന്നാണ് വിളിക്കാറുള്ളത്'; ഉള്ളി എന്ന ടൈറ്റ് പേരിനെക്കുറിച്ച് കെ. സുരേന്ദ്രൻ
Kerala
• 21 hours ago
50 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ്; പ്രതികളായ നാല് പേരെ നാടുകടത്താൻ ഉത്തരവിട്ട് ദുബൈ കോടതി
uae
• 21 hours ago