
കുന്നംകുളം കസ്റ്റഡി മർദനം: പ്രതികളായ പൊലിസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ ഡിഐജിയുടെ ശുപാർശ

തൃശൂർ: കുന്നംകുളം പൊലിസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവിനെ കസ്റ്റഡിയിൽ വെച്ച് അതിക്രൂരമായി മർദിച്ച കേസിൽ പ്രതിപ്പട്ടികയിലുള്ള നാല് പൊലിസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ ശുപാർശ. തൃശൂർ റേഞ്ച് ഡിഐജി ഹരിശങ്കർ, ഉത്തരമേഖല ഐജിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് സസ്പെൻഡ് ചെയ്യാൻ നിർദേശിച്ചത്. കേസ് കോടതിയുടെ പരിഗണനയിലുള്ളതിനാൽ സസ്പെൻഷൻ അനിവാര്യമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നിലവിലെ അച്ചടക്ക നടപടികൾ പുനഃപരിശോധിക്കാനും ഡിഐജി നിർദേശിച്ചു.
2023 ഏപ്രിൽ 5-ന് യൂത്ത് കോൺഗ്രസ് ചൊവന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ കുന്നംകുളം പൊലിസ് സ്റ്റേഷനിൽ വച്ച് ക്രൂരമായി മർദിച്ചുവെന്നാണ് കേസ്. റോഡരികിൽ നിൽക്കുകയായിരുന്ന സുഹൃത്തുക്കളെ പൊലിസ് ഭീഷണിപ്പെടുത്തിയതിനെ ചോദ്യം ചെയ്തതിനെത്തുടർന്നാണ് സുജിത്തിനെ കുന്നംകുളം പൊലിസ് ബലമായി കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തിച്ച ശേഷം എസ്ഐ നൂഹ്മാൻ, സിപിഒമാരായ ശശിധരൻ, സന്ദീപ്, സജീവൻ എന്നിവർ ചേർന്ന് അതി ക്രൂരമായി മർദിക്കുകയായിരുന്നു.
മർദനത്തിൽ സുജിത്തിന്റെ ഒരു ചെവിയുടെ ശ്രവണശേഷി ഭാഗികമായി നഷ്ടപ്പെട്ടു. മദ്യപിച്ച് അതിക്രമം കാട്ടിയെന്നും ഉദ്യോഗസ്ഥരെ കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയെന്നും കാട്ടി പൊലിസ് സുജിത്തിനെതിരെ വ്യാജ എഫ്ഐആർ രജിസ്റ്റർ ചെയ്തു. എന്നാൽ, മെഡിക്കൽ പരിശോധനയിൽ സുജിത് മദ്യപിച്ചതായി സ്ഥിരീകരിക്കപ്പെട്ടില്ല, തുടർന്ന് സുജിത്തിന് ജാമ്യം ലഭിച്ചു.
വിവരാവകാശ നിയമപ്രകാരം മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടെങ്കിലും പൊലിസ് നിഷേധിച്ചു. സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഇടപെടലിനെത്തുടർന്ന് കഴിഞ്ഞ ദിവസമാണ് ദൃശ്യങ്ങൾ പുറത്തുവന്നത്. ദൃശ്യങ്ങളിൽ പൊലിസുകാർ സുജിത്തിനെ മർദിക്കുന്നത് വ്യക്തമാണ്. കുന്നംകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പൊലിസുകാർക്കെതിരെ സ്വമേധയാ കേസെടുത്തു. ക്രൈം റെക്കോർഡ്സ് ബ്യൂറോ അസിസ്റ്റന്റ് കമ്മീഷണർ കെ.സി. സേതുവിന്റെ അന്വേഷണ റിപ്പോർട്ടിലും സുജിത് മർദനം നേരിട്ടതായി സ്ഥിരീകരിച്ചു.
പ്രാഥമിക നടപടികളുടെ ഭാഗമായി ഉദ്യോഗസ്ഥരുടെ ഇൻക്രിമെന്റുകൾ രണ്ട് വർഷത്തേക്ക് കഴിഞ്ഞ ദിവസം വിലക്കിയിരുന്നു, കേസിൽ അന്വേഷണ വിധേയമായി ചിലരെ സ്ഥലം മാറ്റുകയും ചെയ്തു. എന്നാൽ, ഇത് പര്യാപ്തമല്ലെന്നും കേസിൽ സസ്പെൻഷൻ വേണമെന്നും വ്യാപകമായ ആവശ്യമുയർന്നു. തൃശൂർ ഡിഐജി ഹരിശങ്കറിന്റെ റിപ്പോർട്ട് ഇതിനെ പിന്തുണയ്ക്കുകയായിരുന്നു.
കോടതി കേസെടുത്ത സാഹചര്യത്തിൽ സസ്പെൻഷൻ അനിവാര്യമാണെന്ന് അദ്ദേഹം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. അച്ചടക്ക നടപടികൾ പുനഃപരിശോധിക്കാൻ സംസ്ഥാന പൊലിസ് മേധാവി നിർദേശിച്ചു. നിയമോപദേശം തേടിയ ശേഷം അന്തിമ തീരുമാനമെടുക്കുമെന്നാണ് വിവരം. അതേസമയം സുജിത്തിന്റെ ആരോപണങ്ങൾ കൂടുതൽ ഗുരുതരമാണ്. സിസിടിവിയിൽ ഇല്ലാത്ത രണ്ട് പൊലിസുകാർ കൂടി മർദനത്തിൽ പങ്കെടുത്തുവെന്നും കേസ് ഒത്തുതീർക്കാൻ 20 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞു. ഒത്തു തീർപ്പാക്കാൻ കോൺഗ്രസ് പ്രാദേശിക നേതാവായ വർഗീസിനെയും പൊലിസ് സമീപിച്ചിരുന്നു. മർദനത്തിനിടെ കാലിനടിയിൽ ലാത്തികൊണ്ട് 45 അടി വരെ ഏറ്റുവെന്നും സുജിത്ത് വെളിപ്പെടുത്തി.
സംഭവത്തിൽ പൊലിസിനെതിരെ രാഷ്ട്രീയ പ്രതികരണങ്ങൾ കൂടുതൽ ശക്തമാണ്. കോൺഗ്രസ് നേതാക്കളായ വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവർ ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടു. "കാക്കി യൂണിഫോമിലെ കുറ്റവാളികൾ" എന്നാണ് സതീശൻ വിശേഷിപ്പിച്ചത്. സെപ്റ്റംബർ 10-ന് സംസ്ഥാനത്തെ എല്ലാ പൊലിസ് സ്റ്റേഷനുകൾക്ക് മുന്നിലും പ്രതിഷേധ സമ്മേളനങ്ങൾ നടത്തുമെന്ന് സണ്ണി ജോസഫ് പ്രഖ്യാപിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിയായ പൊലിസുകാരൻ ശശിധരന്റെ വീട്ടിലേക്ക് മാർച്ച് നടത്തി, സംഘർഷമുണ്ടായി. ഡിഐജി ഓഫീസിലേക്ക് 'കൊലച്ചോറ്' സമരവും കഴിഞ്ഞ ദിവസം നടന്നു.
ചിലരുടെ തെറ്റുകൾ ആഭ്യന്തര വകുപ്പിലെ മുഴുവൻ പൊലിസിനെയും കളങ്കപ്പെടുത്തരുതെന്നാണ് ഡിഐജി ഹരിശങ്കറിന്റെ പ്രതികരികരണം. എന്നാൽ, കുറ്റകൃത്യത്തിന് അനുസൃതമായ ശിക്ഷ വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. സംഭവം പൊലിസിന്റെ വിശ്വാസ്യതയെ ബാധിക്കുന്നുവെന്ന വിമർശനവും ഉയരുന്നു. അന്തിമ നടപടി സംസ്ഥാന പൊലിസ് മേധാവി ഉടൻ തീരുമാനിക്കും.
In the Kunnamkulam custody assault case, Thrissur Range DIG Harishankar has recommended the suspension of four accused police officers—SI Noohman and CPOs Shashindran, Sandeep, and Sajeev—following a brutal attack on Youth Congress leader V.S. Sujith in 2023. The DIG’s report to the North Zone IG also calls for a review of disciplinary actions, as the court has initiated a criminal case against the officers based on CCTV evidence and an inquiry confirming the assault
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഗസ്സയില്‍ നിന്ന് ഫലസ്തീനികളെ ഒഴിപ്പിക്കുമെന്ന് നെതന്യാഹു; ശക്തമായി അപലപിച്ച് യുഎഇ
uae
• 8 hours ago
സസ്പെൻഷൻ പോരാ പിരിച്ചു വിടണം; കേരള പൊലിസിന്റെ ക്രൂരതയ്‌ക്കെതിരെ സമരം തുടരും വിഡി സതീശൻ
Kerala
• 8 hours ago
പ്രവാസികളെ തടഞ്ഞുവെച്ച് കവര്‍ച്ച; കുവൈത്തിലെ വ്യാജ പൊലിസിനെതിരെ മുന്നറിയിപ്പ്
Kuwait
• 9 hours ago
കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിനിക്ക് രോഗബാധ, ചികിത്സയിൽ പ്രവേശിപ്പിച്ചു
Kerala
• 9 hours ago
വഖ്ഫ് ഭേദഗതി നിയമം; വഖ്ഫ് സ്ഥാപന ഭാരവാഹികളുടെ സംഗമം 27ന് കോഴിക്കോട്
Kerala
• 9 hours ago
വ്യാജ വെബ്‌സൈറ്റ് തട്ടിപ്പിൽ 400 ദീനാറോളം നഷ്ടമായി: ഒടുവിൽ നഷ്ടപ്പെട്ട പണം തിരിച്ചു ലഭിച്ചതിന്റെ സന്തോഷത്തിൽ മലയാളി
bahrain
• 10 hours ago
വാർഡനെ ചുറ്റിക കൊണ്ട് തലക്കടിച്ച് രണ്ട് തടവുകാർ ജയിൽ ചാടി; സംഭവം ആന്ധ്രപ്രദേശിൽ
National
• 10 hours ago
കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ നടപടി; നാല് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
Kerala
• 10 hours ago
കണ്ണൂരിൽ പെൺകുട്ടി പുഴയിൽ വീണു; തെരച്ചിൽ തുടരുന്നു
Kerala
• 10 hours ago
പഴയ സുഹൃത്തിനെ കുടുക്കാൻ സ്ഫോടന ഭീഷണി; മുംബൈയിൽ ജ്യോതിഷി അറസ്റ്റിൽ
crime
• 11 hours ago
ഗുജറാത്തിലെ പാവഗഢിൽ കാർഗോ റോപ്പ്വേ തകർന്നുവീണ് ആറ് മരണം
National
• 11 hours ago
ദുബൈയിൽ നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി; രണ്ട് പേർക്ക് പരുക്ക്
uae
• 11 hours ago
മധ്യസ്ഥ ചർച്ചയ്ക്ക് വിളിച്ച് വരുത്തി സിപിഐഎം ലോക്കൽ സെക്രട്ടറിയെ പൊലിസ് മർദിച്ചെന്ന് ആരോപണം; ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു
Kerala
• 11 hours ago
ഉള്ളി എന്തിനാണ് ഇവിടെത്തന്നെ ഉണ്ടല്ലോ എന്ന് വീട്ടുകാരും പരിഹസിച്ച് തുടങ്ങി, മകനെ ചെറിയ ഉള്ളി എന്നാണ് വിളിക്കാറുള്ളത്'; ഉള്ളി എന്ന ടൈറ്റ് പേരിനെക്കുറിച്ച് കെ. സുരേന്ദ്രൻ
Kerala
• 11 hours ago
കൊതിയൂറും രുചിയില്‍ കുടിക്കാം കൂട്ടുപായസം... എളുപ്പത്തില്‍ ഉണ്ടാക്കാം
Kerala
• 14 hours ago.png?w=200&q=75)
കുന്നംകുളം കസ്റ്റഡി മർദനം: ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിച്ചത് 'മോശമായിപ്പോയി'; സതീശനെതിരെ രൂക്ഷ വിമർശനവുമായി കെ. സുധാകരൻ
Kerala
• 14 hours ago
'റോഹിംഗ്യകളേയും ബംഗാളി സംസാരിക്കുന്ന മുസ്ലിംകളേയും നാടുകടത്തുന്നത് അവസാനിപ്പിക്കുക' ഇന്ത്യയോട് യു.എസ് സമിതി
International
• 14 hours ago.png?w=200&q=75)
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പ്രഖ്യാപനം ഉടൻ; കെ.എം. അഭിജിത്ത്, അബിൻ വർക്കി, ബിനു ചുള്ളിയിൽ എന്നിവർ പരിഗണനയിൽ
Kerala
• 15 hours ago
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി; മരിച്ചത് വയനാട് സ്വദേശിയായ 45കാരന്
Kerala
• 17 hours ago
അധ്യാപകന് ചീത്ത കാര്യങ്ങള്‍ ചെയ്യുന്നു ഇനി സ്കൂളില്‍ പോകുന്നില്ലെന്ന് കരഞ്ഞ് 11 കാരന്; ഗുജറാത്തില്‍ വിദ്യാര്‍ഥിയെ ഒരു വര്‍ഷമായി പീഡിപ്പിക്കുന്ന അധ്യാപകന് ഒടുവില്‍ അറസ്റ്റില്‍
National
• 18 hours ago
50 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ്; പ്രതികളായ നാല് പേരെ നാടുകടത്താൻ ഉത്തരവിട്ട് ദുബൈ കോടതി
uae
• 12 hours ago
കുന്നംകുളം കസ്റ്റഡി മർദനം: പ്രതികളായ പൊലിസുകാരെ സസ്പെൻഡ് ചെയ്താൽ മാത്രം പോര; പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് സുജിത്ത്; കടുത്ത നടപടികളിലേക്ക്
Kerala
• 12 hours ago
കൊല്ലത്ത് തിരുവോണ ദിനത്തിൽ ക്ഷേത്രമുറ്റത്ത് പൂക്കളമിട്ടതിനെ ചൊല്ലിയുണ്ടായ തർക്കം; ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലിസ്
Kerala
• 13 hours ago