HOME
DETAILS

ഗസ്സയിലെ ഇസ്‌റാഈല്‍ ആക്രമണം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ അടിയന്തര ഇടപെടല്‍ അനിവാര്യം; സഊദി വിദേശകാര്യ മന്ത്രി

  
Web Desk
August 25 2025 | 15:08 PM

saudi foreign minister urges urgent global action to stop israeli attacks on gaza

ജിദ്ദ: ഗസ്സയിലെ ഇസ്റാഈൽ ആക്രമണങ്ങൾ തടയാൻ അന്താരാഷ്ട്ര സമൂഹം ഉടൻ നടപടി സ്വീകരിക്കണമെന്ന് സഊദി വിദേശകാര്യ മന്ത്രി  ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ. ​ഗസ്സയിലെ സാധാരണക്കാർക്കെതിരായ ആക്രമണങ്ങൾ ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ജിദ്ദയിൽ നടന്ന ഓർഗനൈസേഷൻ ഓഫ് ഇസ് ലാമിക് കോ-ഓപ്പറേഷനിലെ വിദേശകാര്യ മന്ത്രിമാരുടെ 21-ാമത് യോഗത്തിൽ സംസാരിക്കവെയായിരുന്നു ഫൈസൽ രാജകുമാരന്റെ പ്രതികരണം.

ഫലസ്തീനികൾ ഭീകരമായ അടിച്ചമർത്തലും വംശഹത്യയും നേരിടുന്നുണ്ടെന്നും ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ വ്യക്തമായ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോക രാജ്യങ്ങളുടെ നിശബ്ദത മാനുഷിക പ്രതിസന്ധി വഷളാക്കുകയും സമാധാന പ്രതീക്ഷകളെ ദുർബലപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

ഗസ്സ നഗരം കൈയടക്കാനും കുടിയേറ്റ കേന്ദ്രങ്ങൾ വിപുലീകരിക്കാനുമുള്ള ഇസ്റാഈലിന്റെ ശ്രമങ്ങൾ തടയണമെന്നും ഫൈസൽ രാജകുമാരൻ ആവശ്യപ്പെട്ടു. ഇത്തരം നടപടികൾ സ്ഥിരതയ്ക്കുള്ള സാധ്യതകളെ തടസ്സപ്പെടുത്തുകയും സംഘർഷങ്ങൾ വർധിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഗസ്സയിലേക്ക് അടിയന്തര മാനുഷിക സഹായം എത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യോ​ഗത്തിൽ 1967-ലെ അതിർത്തികൾ പുനഃസ്ഥാപിച്ച് കിഴക്കൻ ജറുസലേം തലസ്ഥാനമാക്കി ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള സഊദി അറേബ്യയുടെ പിന്തുണ അദ്ദേഹം ആവർത്തിച്ചു. 

OIC സെക്രട്ടറി ജനറൽ ഹിസ്സൈൻ ബ്രാഹിം താഹ, ഇസ്റാഈൽ നടത്തിക്കൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങൾക്കെതിരെ അംഗരാജ്യങ്ങൾ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് എക്സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സൈനികാക്രമണം, വംശഹത്യ, വംശീയ ഉന്മൂലനം, നിർബന്ധിത നാടുകടത്തൽ, ഉപരോധം, പട്ടിണിയെ യുദ്ധായുധമായി ഉപയോഗിക്കൽ എന്നീ കാര്യങ്ങൾ ചെയ്യുന്നതിലൂടെ ഇസ്റാഈൽ അന്താരാഷ്ട്ര ഉടമ്പടികൾ ലംഘിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇസ്റാഈലിന്റെ കുടിയേറ്റ വിപുലീകരണം, ജറുസലേമിലെ പുണ്യസ്ഥലങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ എന്നിവ അവസാനിപ്പിക്കണമെന്നും താഹ ആവശ്യപ്പെട്ടു. ഗസ്സയിലെ ഉപരോധം തകർക്കാനും മാനുഷിക സഹായം സുരക്ഷിതമായി എത്തിക്കാനും അന്താരാഷ്ട്ര സമൂഹം ഉടൻ ഇടപെടണമെന്ന് അദ്ദേഹം നിർദേശിച്ചു. ജറുസലേമിൽ പുതിയ കുടിയേറ്റങ്ങൾക്ക് അംഗീകാരം നൽകിയതിനെയും ഗസ്സയിൽ മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തിയതിനെയും അദ്ദേഹം ശക്തമായി അപലപിച്ചു. ഇസ്റാഈൽ സൈന്യം ചെയ്യുന്ന കുറ്റകൃത്യങ്ങൾ അന്താരാഷ്ട്ര ക്രിമിനൽ നിയമപ്രകാരം പ്രോസിക്യൂട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

saudi arabia’s foreign minister, prince faisal bin farhan, has called for immediate international intervention to halt israel’s ongoing attacks on gaza, warning that continued violence threatens global peace. speaking at the oic meeting in jeddah, he condemned the humanitarian crisis and urged support for a palestinian state. learn more about the urgent call for action.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം; ഇന്ന് ഒറ്റയടിക്ക് കൂടിയത് 1200 രൂപ

Economy
  •  13 hours ago
No Image

സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ വാട്സ്ആപ്പ് ഹാക്ക് ചെയ്തതായി ദുരന്ത നിവാരണ അതോറിറ്റി

Kerala
  •  13 hours ago
No Image

കണ്ണൂര്‍ സ്‌ഫോടനം:  പൊലിസ് കേസെടുത്തു, കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു

Kerala
  •  14 hours ago
No Image

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും

Kerala
  •  14 hours ago
No Image

കരുതിയിരുന്നോ വന്‍നാശം കാത്തിരിക്കുന്നു, ഇസ്‌റാഈലിന് അബു ഉബൈദയുടെ താക്കീത്; പിന്നാലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പോരാളികളുടെ തിരിച്ചടി, സൈനികന്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്, നാലുപേരെ കാണാതായി

International
  •  15 hours ago
No Image

അടിമുടി ദുരുഹത നിറഞ്ഞ വീട്, രാത്രിയിൽ അപരിചിതരായ സന്ദർശകർ; കണ്ണൂരിൽ സ്ഫോടനമുണ്ടായി മണിക്കൂറുകൾ കഴിഞ്ഞും കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞില്ല, അന്വേഷണം ഊർജ്ജിതം 

Kerala
  •  15 hours ago
No Image

ഗസ്സ സിറ്റി 'അപകടകരമായ പോരാട്ടമേഖല'യായി പ്രഖ്യാപിച്ച് ഇസ്റാഈൽ; ആക്രമണം കടുപ്പിക്കാൻ തീരുമാനം

International
  •  16 hours ago
No Image

രാഹുലിനെ കാണാൻ തെരുവുകൾ തിങ്ങിനിറഞ്ഞ് ജനം; വോട്ടർ അധികാർ യാത്ര 14-ാം ദിവസത്തിലേക്ക്

National
  •  16 hours ago
No Image

വിയോജിപ്പ് മറക്കുന്നു; താലിബാൻ മന്ത്രിയെ രാജ്യത്തേക്ക് ക്ഷണിച്ച് ഇന്ത്യ; യു.എൻ ഇളവ് ലഭിച്ചാൽ സന്ദർശനം ഉടൻ 

National
  •  17 hours ago
No Image

ജി.എസ്.ടി സ്ലാബ് ചുരുക്കൽ ക്ഷേമ, വികസന പദ്ധതികളെ ബാധിക്കും; ആലോചനയില്ലാത്ത നടപടിയിൽ ആശങ്കയറിയിച്ച് സംസ്ഥാനങ്ങൾ

National
  •  17 hours ago