മദ്യക്കടത്ത് തടയാന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ എക്സൈസ്-പൊലിസ്-ആര്.പി.എഫ് സംയുക്ത പരിശോധന
വടകര: ട്രെയിന്‍ വഴിയുള്ള മദ്യക്കടത്ത് തടയുന്നതിനായി എക്സൈസ്, പൊലിസ്, ആര്.പി.എഫ് സംയുക്ത പരിശോധന നടത്തി. ഇന്നലെ വടകര റെയില്‍വേ സ്റ്റേഷനിലാണു സംഘം പരിശോധന നടത്തിയത്.
എക്സൈസ് പരിശോധന കര്‍ശനമാക്കിയതോടെ റോഡ് വഴിയുള്ള മദ്യക്കടത്ത് കുറഞ്ഞ് ട്രെയിന്‍ വഴിയുള്ള കടത്ത് കൂടിയതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ റെയില്‍വേ സ്റ്റേഷനുകളില്‍ പരിശോധന കര്‍ശനമാക്കാന്‍ എക്സൈസ് കമ്മിഷണര്‍ ഉത്തരവിട്ടു. ഗോവയില്‍ നിന്നും മാഹിയില്‍ നിന്നും ട്രെയിന്‍വഴി സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളിലേക്കാണു മദ്യം കടത്തുന്നത്. ട്രെയിനില്‍ പരിശോധന കുറവാണെന്നതും പിടിക്കപ്പെട്ടാലും ആളില്ലാത്ത ബാഗേജാണെന്നു പറഞ്ഞു രക്ഷപ്പെടാന്‍ വഴിയുണ്ടെന്നതുമാണു കടത്തുകാര്‍ ഈ വഴി തിരഞ്ഞെടുക്കാന്‍ കാരണം.
ഓണം അടുത്തതോടെ മദ്യക്കടത്ത് ഊര്‍ജിതമായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഗോവയില്‍ നിന്നു കടത്തുകയായിരുന്ന മദ്യം കോഴിക്കോട്ടു വച്ച് എക്സൈസ് സംഘം പിടികൂടിയിരുന്നു. ഇന്നലെ വടകര റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയ്ക്ക് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.കെ മുരളീധരന് നേതൃത്വം നല്കി. പൊലിസ് ഡോഗ് സ്ക്വാഡിന്റെയും ആര്.പി.എഫിന്റെയും പിന്തുണയോടെ ട്രെയിനുകളില്‍ കയറിയാണു പരിശോധന നടത്തിയത്. മാഹി മുതല്‍ കൊയിലാണ്ടണ്ടി വരെയുള്ള സ്റ്റേഷനുകളില്‍ പരിശോധന തുടരുമെന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."