
സാമ്പത്തികമായി പിന്തുണയ്ക്കാന്‍ അഭ്യര്‍ഥിച്ച് ദി വയര്‍; ഉപയോഗിച്ചത് സുപ്രഭാതം വാര്‍ത്തയുടെ കട്ടിങ്

ന്യൂഡല്‍ഹി: പ്രതികാര നടപടിയുടെ ഭാഗമായി ബിജെപി ഭരിക്കുന്ന അസം സര്‍ക്കാരിന്റെ തുടര്‍ച്ചയായ കേസുകളെത്തുടര്‍ന്ന് പ്രതിസന്ധിയിലായതോടെ വായനക്കാരോട് സാമ്പത്തികമായി പിന്തുണയ്ക്കാന്‍ അഭ്യര്‍ഥിച്ച് ദി വയര്‍. ദി വയറിന്റെ സ്ഥാപക എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച കുറിപ്പിലാണ് ഇതുസംബന്ധിച്ച അഭ്യര്‍ത്ഥന നടത്തിയത്.
സിദ്ധാര്‍ത്ഥ് വരദരാജന്റെ അഭ്യര്‍ത്ഥന:
ദി വയര്‍ ഒരു കോര്‍പ്പറേറ്റ് ഉടമയുടേതോ സര്‍ക്കാര്‍ പരസ്യദാതാവിന്റെയോ അല്ല. തികച്ചും ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമെന്ന നിലയില്‍ അത് ഞങ്ങളുടെ വായനക്കാരായ നിങ്ങളുടെ സ്വന്തമാണ്.
എന്നാല്‍ ദുഃഖകരമെന്നു പറയട്ടെ, വായനക്കാരില്‍ ഒരു വിഭാഗം മാത്രമേ ഞങ്ങളെ സാമ്പത്തികമായി പിന്തുണയ്ക്കുന്നുള്ളൂ.
നിങ്ങള്‍ ദി വയര്‍ വായിക്കുന്നവരാണെങ്കില്‍, അത് നിലനിര്‍ത്താന്‍ നിങ്ങള്‍ സഹായിക്കുമോ?
മുമ്പത്തേക്കാളും ഇപ്പോള്‍ ഞങ്ങള്‍ക്ക് നിങ്ങളുടെ പിന്തുണ ആവശ്യമാണ്.
നിങ്ങള്‍ ഒരു ഇന്ത്യന്‍ പൗരനാണെങ്കില്‍, നിങ്ങള്‍ ലോകത്ത് എവിടെയായിരുന്നാലും ദയവായി ദി വയറിന് സംഭാവന നല്‍കുക!
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ സിദ്ധാര്‍ത്ഥ് വരദരാജന്‍, ദി വയര്‍ കണ്‍സള്‍ട്ടിങ് എഡിറ്റര്‍ കരണ്‍ ഥാപ്പര്‍ എന്നിവര്‍ക്കെതിരേ രാജ്യദ്രോഹ കുറ്റം ഉള്‍പ്പെടെ ചുമത്തിയ അസം പൊലിസിന്റെ നടപടി സംബന്ധിച്ച് സുപ്രഭാതം പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ കട്ടിങ് സഹിതമാണ് പോസ്റ്റ്.
രാജ്യദ്രോഹവുമായി ബന്ധപ്പെടുത്തി വ്യത്യസ്ത സമയത്തായി രണ്ട് കേസുകളാണ് അസം പോലീസ് രജിസ്റ്റര്‍ചെയ്തത്.
നിലവില്‍ ഈ കേസുകളില്‍ അറസ്റ്റ് പാടില്ലെന്ന് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദി വയര്‍ പുറത്തുവിട്ട എഫ്.ഐ.ആര്‍ വിവരങ്ങളില്‍ അന്തരിച്ച ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണറും ബി.ജെ.പി നേതാവുമായിരുന്ന സത്യപാല്‍ മാലികിന്റെ പേരുമുണ്ട്. സിദ്ധാര്‍ത്ഥ് വരദരാജന്‍, കരണ്‍ ഥാപ്പര്‍ എന്നിവരെക്കൂടാതെ പത്രപ്രവര്‍ത്തകനും പാക് പഞ്ചാബിന്റെ മുന്‍ മുഖ്യമന്ത്രിയുമായ നജാം സേത്തി, ദി വയര്‍ ഹിന്ദി വിഭാഗത്തിന്റെ എഡിറ്റര്‍ അശുതോഷ് ഭരദ്വാജ് എന്നിവരുടെ പേരുകളും എഫ്.ഐ.ആറില്‍ ഉണ്ട്.

ഈ മാസം 22ന് ഗുവാഹതി ക്രൈം ബ്രാഞ്ച് മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ട് സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പര്‍ക്കും പൊലിസ് അയച്ച നോട്ടീസിന് ആധാരമായ എഫ്‌ഐആറില്‍ ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയ്ക്ക് കളങ്കമാകുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ചെയ്തുവെന്നാണ് ആരോപണം.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയും ജമ്മുകശ്മീര്‍ താഴ് വരയിലെ സുരക്ഷാവീഴ്ചയെക്കുറിച്ചുമുള്ള ദി വയറിന്റെ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിതല്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയാണ് ഈ കേസുകള്‍ക്ക് ആധാരം. മെയ് ആറിന് 'ദി വയറിന്' നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി മോദിയെ ലജ്ജയില്ലാത്തവനും ഭീരുവും എന്ന് മാലിക് വിശേഷിപ്പിച്ചിരുന്നു. ഭീകരാക്രമണത്തിന് കേന്ദ്രം മാപ്പ് പറയണമെന്ന് അദ്ദേഹം അഭിമഖത്തില്‍ ആവശ്യപ്പെടുകയുംചെയ്തത് വലിയ വാര്‍ത്തയായിരുന്നു.
The Wire has appealed to its readers to support it financially as it grapples with a series of cases filed by the BJP-ruled Assam government as part of its retaliation. The Wire's founding editor Siddharth Varadarajan made the request in a post shared on social media.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

എൻഡിഎയിൽ നിന്ന് അവഗണന നേരിടുന്നു; സികെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടി എൻഡിഎ വിട്ടു
Kerala
• 17 hours ago
വമ്പൻ ഓഫറുമായി അബൂദബി പൊലിസ്; ബ്ലാക്ക് പോയിന്റ് കുറയ്ക്കാം, ലൈസൻസ് തിരികെ നേടുകയും ചെയ്യാം
uae
• 17 hours ago
കണ്ണപുരം സ്ഫോടന കേസ് പ്രതി അനൂപ് മാലിക് പിടിയിൽ
Kerala
• 17 hours ago
വെറും 12 പന്തിൽ ലോക റെക്കോർഡ്; മലയാളി കൊടുങ്കാറ്റിൽ പിറന്നത് പുതു ചരിത്രം
Cricket
• 17 hours ago
ചേർപ്പുളശ്ശേരിയിൽ പന്നിക്കെണിയിൽ ഷോക്കേറ്റ് ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
Kerala
• 17 hours ago
രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവ്: കുതിച്ചുയർന്ന് ഖത്തർ റിയാൽ; പ്രവാസികൾക്ക് നേട്ടം
qatar
• 18 hours ago
ഇതുപോലൊരു റെക്കോർഡ് ലോകത്തിൽ ആദ്യം; പുതിയ ചരിത്രം സൃഷ്ടിച്ച് പൊള്ളാർഡ്
Cricket
• 18 hours ago
14-കാരിയെ ഭീഷണിപ്പെടുത്തി വിവിധ സംസ്ഥാനങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു; രണ്ടാനച്ഛന് 55 വർഷം കഠിനതടവും പിഴയും
crime
• 18 hours ago
ജോലിക്കിടെ ജീവനക്കാരന്റെ കൈവിരൽ മുറിഞ്ഞു; തൊഴിലുടമയോട് പതിനഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ദുബൈ കോടതി
uae
• 18 hours ago
ഇന്ത്യൻ ടീമിലെ ഭയമില്ലാത്ത ബാറ്റർ അവനാണ്: സൂപ്പർതാരത്തെക്കുറിച്ച് റെയ്‌ന
Cricket
• 18 hours ago.jpeg?w=200&q=75)
നെഹ്റു ട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടന്,കിരീട നേട്ടം ഫോട്ടോ ഫിനിഷിൽ
Kerala
• 19 hours ago
തന്നെ നൊബേലിന് ശുപാർശ ചെയ്യണമെന്ന് ട്രംപ്: ചെയ്യില്ലെന്ന് മോദി; അമർഷത്തിൽ ഇന്ത്യക്കെതിരെ അധികത്തീരുവ
International
• 19 hours ago
പണമില്ലാത്തതുകൊണ്ട് കേരളത്തില്‍ ചികിത്സ നിഷേധിക്കരുത്; മുഖ്യമന്ത്രി
Kerala
• 19 hours ago
വീണ്ടും ലോക റെക്കോർഡ്! ഒറ്റ ഗോളിൽ ചരിത്രത്തിന്റെ നെറുകയിലെത്തി റൊണാൾഡോ
Football
• 19 hours ago
നെഹ്റു ട്രോഫി വള്ളംകളിക്ക് എത്തിയ ചുണ്ടന് വള്ളം അപകടത്തില്‍പ്പെട്ടു
Kerala
• a day ago
സമൂഹ മാധ്യമത്തില്‍ ബ്ലോക്ക് ചെയ്തു; 20കാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു
National
• a day ago
ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• a day ago
'ആഗോളതലത്തില്‍ അമേരിക്കയുടെ പ്രതിച്ഛായ തന്നെ നശിക്കുകയാണ്' ഇന്ത്യക്കെതിരായ തീരുവ യുദ്ധത്തില്‍ ട്രംപിനെതിരെ ആഞ്ഞടിച്ച് യു.എസ് ദേശീയ സുരക്ഷാ മുന്‍ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്
International
• a day ago
നാളെ റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും
Kerala
• 19 hours ago
രാജസ്ഥാനിൽ നിന്നും ഇതിഹാസം പടിയിറങ്ങി; സഞ്ജുവിന് മുമ്പേ ടീമിന്റെ നെടുംതൂൺ പുറത്തേക്ക്
Football
• 19 hours ago
രൂപയുടെ തകർച്ച മുതലെടുത്ത് യുഎഇയിലെ പ്രവാസികൾ; നാട്ടിലേക്ക് പണം അയക്കാൻ വലിയ തിരക്ക്
uae
• 19 hours ago