HOME
DETAILS

കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മൊബൈൽ ഫോൺ എറിഞ്ഞു നൽകി; പ്രതിക്ക് 1000 മുതൽ 2000 രൂപ വരെ കൂലി

  
Web Desk
August 26 2025 | 07:08 AM

mobile phones thrown into kannur central jail accused paid 1000 to 2000

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മൊബൈൽ ഫോണുകളും മറ്റ് നിരോധിത വസ്തുക്കളും എറിഞ്ഞു നൽകുന്നതിന് 1000 മുതൽ 2000 രൂപ വരെ കൂലി ലഭിച്ചിരുന്നതായി പിടിയിലായ പ്രതി കെ. അക്ഷയ് മൊഴി നൽകി. ജയിലിനകത്തേക്ക് സാധനങ്ങൾ എറിഞ്ഞു നൽകുന്നതിന് മുൻകൂട്ടി അടയാളങ്ങൾ അറിയിക്കുമെന്നും ഇയാൾ വെളിപ്പെടുത്തി.

പനങ്കാവ് സ്വദേശിയായ അക്ഷയ് ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് ജയിൽ പരിസരത്ത് അക്ഷയ് എത്തിയത്. തുടർന്ന് മൊബൈൽ ഫോണും ബീഡിയും പുകയില ഉൽപ്പന്നങ്ങളും ജയിലിനകത്തേക്ക് എറിഞ്ഞു നൽകാൻ ശ്രമിക്കവെ വാർഡൻ ഇയാളെ പിടികൂടിയത്. ഇയാളോടൊപ്പം ഉണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു.

കഴിഞ്ഞ ബുധനാഴ്ച ജയിലിൽ നടത്തിയ പരിശോധനയിൽ ഇ ഡിവിഷനിലെ 12-ാം നമ്പർ സെല്ലിന്റെ ഭിത്തിയിൽ നിന്ന് മൂന്ന് മൊബൈൽ ഫോണുകൾ കണ്ടെടുത്തിരുന്നു. ജോയിന്റ് സൂപ്രണ്ടുമാരുടെ നേതൃത്വത്തിലായിരുന്നു ഈ പരിശോധന. ഇതിന് രണ്ടാഴ്ച മുമ്പ് ന്യൂ ബ്ലോക്കിലെ കല്ലിനടിയിലും കുളിമുറിയിലെ ജനാലയിൽ ഒളിപ്പിച്ച നിലയിലും മൊബൈൽ ഫോണുകൾ കണ്ടെടുത്തിരുന്നു.

ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് ശേഷം സർക്കാർ രൂപീകരിച്ച അന്വേഷണ സമിതിയുടെ നേതൃത്വത്തിൽ ജയിലിൽ വിശദമായ പരിശോധന നടത്തിയിരുന്നു. റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ, മുൻ സംസ്ഥാന പൊലിസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവർ ഉൾപ്പെട്ട സമിതി രണ്ട് ദിവസത്തെ പരിശോധനയാണ് നടത്തിയത്.

നേരത്തെ പല തവണയും കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോണുകൾ പിടികൂടിയിട്ടുണ്ട്. സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.

 

An individual was caught throwing a mobile phone into Kannur Central Jail and was paid between Rs 1000 and Rs 2000 for the act.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രിപ്‌റ്റോകറൻസി ഉപയോഗിച്ച് മയക്കുമരുന്ന് വാങ്ങി; യുവാവിന് 10 വർഷം തടവ് ശിക്ഷ വിധിച്ച് ദുബൈ കോടതി

uae
  •  6 hours ago
No Image

‘അലിയാർ ഗ്യാങ്’ ഷോ; നമ്പർ പ്‌ളേറ്റ് മറച്ച് വിദ്യാർഥികളുടെ ഓണാഘോഷം; വാഹനങ്ങൾ പിടികൂടി പൊലിസ്

Kerala
  •  6 hours ago
No Image

ഇന്ത്യൻ ടീമിൽ വളരെ ടെക്നിക്കോടെ കളിക്കുന്ന താരം അവനാണ്: പൂജാര

Cricket
  •  6 hours ago
No Image

ബ്രേക്കിനു പകരം ആക്‌സിലേറ്ററിൽ അമർത്തി: വഴിയാത്രക്കാരിയായ വനിതയ്ക്ക് ദാരുണാന്ത്യം; ഡ്രൈവറോട് രണ്ട് ലക്ഷം ദിർഹം ബ്ലഡ് മണി നൽകാൻ ഉത്തരവിട്ട് കോടതി

uae
  •  6 hours ago
No Image

താമരശേരി ചുരത്തില്‍ വാഹനങ്ങള്‍ നിയന്ത്രണങ്ങളോടെ കടത്തിവിടും, മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് നിരോധനം

Kerala
  •  6 hours ago
No Image

ഇസ്‌റാഈൽ ആക്രമണത്തിൽ ഹൂതി പ്രധാനമന്ത്രി അഹമ്മദ് അൽ റഹാവി കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്; സ്ഥിരീകരിക്കാതെ ഇസ്‌റാഈലും ഹൂതികളും

International
  •  7 hours ago
No Image

ദിർഹത്തിനെതിരെ റെക്കോർഡ് തകർച്ചയിൽ രൂപ; പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കാൻ ഇതാണ് ബെസ്റ്റ് സമയം

uae
  •  7 hours ago
No Image

മെറ്റയുമായി റിലയൻസിന്റെ തന്ത്രപരമായ എഐ പങ്കാളിത്തം; ആദ്യഘട്ടത്തിൽ 855 കോടി രൂപ നിക്ഷേപം

National
  •  8 hours ago
No Image

ശസ്ത്രക്രിയ പിഴവ്: യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം: ഡോക്ടർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  8 hours ago
No Image

തൃശൂരിൽ എം.ഡി.എം.എയുമായി മൂന്ന് പേർ പിടിയിൽ; പിടിച്ചെടുത്തത് ബെം​ഗളൂരുവിൽ നിന്ന് ട്രെയിൻ വഴി എത്തിച്ച ലഹരിമരുന്ന്

Kerala
  •  9 hours ago