HOME
DETAILS

കോച്ചിങ് ഇല്ലാതെ 21-ാം വയസ്സിൽ ഐപിഎസ്, 22-ൽ ഐഎഎസ്: പ്രതിസന്ധികളെ തോല്പിച്ച ദിവ്യ തൻവാറിന്റെ വിജയഗാഥ

  
Web Desk
August 26 2025 | 06:08 AM

no coaching ips at 21 ias at 22 divya tanwars triumph over adversity

ഹരിയാനയിലെ മഹേന്ദ്രഗഢ് ജില്ലയിൽ നിന്നുള്ള ദിവ്യ തൻവാർ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചും കോച്ചിങ് ക്ലാസുകളുടെ സഹായമില്ലാതെയും 21-ാം വയസ്സിൽ ഐപിഎസും 22-ാം വയസ്സിൽ ഐഎഎസും നേടി രാജ്യത്തിന് മാതൃകയായി. സിവിൽ സർവീസ് പരീക്ഷയിൽ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ ഓരോ വർഷവും മത്സരിക്കുന്നത്. എന്നാൽ ദിവ്യയുടെ ഈ നേട്ടം ലക്ഷ്യബോധത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഉത്തമ ഉദാഹരണമാണ്.

2021ൽ, 21-ാം വയസ്സിലാണ് ഒരു പരിശീലന ക്ലാസിനും പോകാതെ യുപിഎസ്‌സി പരീക്ഷയിൽ 438-ാം റാങ്ക് നേടി ദിവ്യ ഐപിഎസ് ഓഫീസറായത്. എന്നാൽ, ഐഎഎസ് എന്ന ലക്ഷ്യവും മനസ്സിൽ കൈവിടാതെ സൂക്ഷിച്ചു. അങ്ങനെ അടുത്ത വർഷം വീണ്ടും പരീക്ഷ എഴുതാൻ തീരുമാനിച്ചു.  അങ്ങനെ 2022ൽ, വെറും 22-ാം വയസ്സിൽ, ഐഎഎസ് എന്ന സ്വപ്നവും നേടി, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐഎഎസ് ഓഫീസർമാരിൽ ഒരാളായി മാറി. ഇപ്പോൾ മണിപ്പൂർ കേഡറിൽ ഐഎഎസ് ഉദ്യോഗസ്ഥയായി സേവനമനുഷ്ഠിക്കുകയാണ് ദിവ്യ.

ദിവ്യയുടെ ജീവിതം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. സർക്കാർ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, നവോദയ വിദ്യാലയത്തിൽ പഠനം തുടർന്നു. കണക്കിൽ ബിരുദം നേടിയ ശേഷമാണ് യുപിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ തുടങ്ങിയത്. അച്ഛന്റെ അകാല വിയോഗത്തോടെ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായി. വീട്ടുജോലി ചെയ്താണ് അമ്മ ബബിത മകളുടെ വിദ്യാഭ്യാസം മുന്നോട്ടു കൊണ്ടുപോയത്. സ്കൂൾ കാലം മുതൽ പഠനത്തിൽ മിടുക്കി ആയിരുന്ന ദിവ്യയ്ക്ക് അമ്മയുടെ പിന്തുണയാണ് ഏറ്റവും വലിയ കരുത്തായത്.

സ്വയം പഠനത്തിന്റെ വിജയം

കോച്ചിങ് ക്ലാസുകളുടെ സഹായമില്ലാതെ ഓൺലൈൻ ടെസ്റ്റുകളും സ്വയം പഠന രീതികളും തിരഞ്ഞെടുത്താണ് ദിവ്യ യുപിഎസ്‌സി പ്രിലിമിനറി, മെയിൻ പരീക്ഷകൾ വിജയിച്ചത്. 2021ലെ ആദ്യ ശ്രമത്തിൽ, ഹിന്ദി സാഹിത്യം ഓപ്ഷണലായി തിരഞ്ഞെടുത്ത്, എഴുത്തു പരീക്ഷയിൽ 751 മാർക്കും പേഴ്സനാലിറ്റി ടെസ്റ്റിൽ 179 മാർക്കും അടക്കം 930 മാർക്ക് നേടി. 2022ൽ, ഐഎഎസ് ലക്ഷ്യമിട്ട് വീണ്ടും പരീക്ഷ എഴുതിയ ദിവ്യ, എഴുത്തു പരീക്ഷയിൽ 834 മാർക്കും പേഴ്സനാലിറ്റി ടെസ്റ്റിൽ 160 മാർക്കും അടക്കം 994 മാർക്ക് നേടി.

സാമ്പത്തിക പ്രയാസങ്ങളും പ്രതികൂല സാഹചര്യങ്ങളും തരണം ചെയ്ത്, കഠിനാധ്വാനവും ലക്ഷ്യബോധവും കൊണ്ട് ഐപിഎസിനും ഐഎഎസിനും വിജയം നേടിയ ദിവ്യ തൻവാർ, യുവതലമുറയ്ക്ക് മാതൃകയാണ്. സ്വന്തം കഴിവിൽ വിശ്വാസമർപ്പിച്ച്, കോച്ചിങിനെ ആശ്രയിക്കാതെ, സ്വയം പഠനത്തിലൂടെ ലക്ഷ്യം കൈവരിക്കാമെന്ന് ദിവ്യ തെളിയിച്ചിരിക്കുകയാണ്. നമുക്ക് ലഭിക്കുന്ന സമയം കൃത്യമായി ഉപയോ​ഗിച്ചാൽ ഏത് സ്വപ്നവും നേടാവുന്നതേയുള്ളൂ..

 

Divya Tanwar, from Haryana, overcame financial hardships and lack of coaching to achieve remarkable success. At 21, she cleared the UPSC exam to become an IPS officer with a 438th rank in 2021. Driven by her goal to become an IAS officer, she retook the exam and secured IAS at 22 in 2022, becoming one of India's youngest IAS officers. Her journey of self-study and determination inspires many



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത

Kerala
  •  42 minutes ago
No Image

വിജയം നഷ്ടമായത് കണ്മുന്നിൽ; ഏരീസ് കൊല്ലം സെയിലേഴ്‌സിനെ വീഴ്ത്തി ആലപ്പി

Cricket
  •  an hour ago
No Image

നടക്കാൻ അറിയുമോ? എങ്കിൽ ദുബൈയിൽ ആമസോൺ ജോലി തരും; പദ്ധതിക്ക് അം​ഗീകാരം നൽകി ഷെയ്ഖ് ഹംദാൻ

uae
  •  an hour ago
No Image

നിറത്തിന്റെയും സ്ത്രീധനത്തിന്റെയും പേരില്‍ നിരന്തര പീഢനം; ബെംഗളൂരുവില്‍ യുവ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജീവനൊടുക്കി

National
  •  an hour ago
No Image

ഒമ്പത് മാസങ്ങൾക്ക് ശേഷം കാനഡയിൽ ഇന്ത്യൻ സ്ഥാനപതി; ദിനേശ് കെ. പട്‌നായിക് ചുമതലയേൽക്കും

National
  •  an hour ago
No Image

777 മില്യൺ ഡോളറിന്റെ ബിറ്റ്‌കോയിൻ: പക്ഷേ അയൺകീ വാലറ്റിന്റെ പാസ്‌വേഡറിയില്ല; നിധികാക്കും ഭൂതം പോലൊരാൾ!

International
  •  2 hours ago
No Image

വയനാട് ചുരത്തിലെ മണ്ണിടിച്ചില്‍; ഭാരം കുറഞ്ഞ വാഹനങ്ങള്‍ ഒറ്റവരിയായി കടത്തിവിടാന്‍ തീരുമാനം

Kerala
  •  2 hours ago
No Image

പ്രവാസി ഇന്ത്യക്കാരുടെ ശ്രദ്ധയ്ക്ക്; പാസ്‌പോര്‍ട്ട് അപേക്ഷാ പ്രക്രിയയിൽ മാറ്റം വരുത്തി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്

uae
  •  2 hours ago
No Image

യുഎഇയിലെ വിദ്യർത്ഥികൾക്ക് ആശ്വാസ വാർത്ത; ഗൾഫിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് അപാർ നമ്പർ ആവശ്യമില്ലെന്ന് സിബിഎസ്ഇ

uae
  •  2 hours ago
No Image

മഴ വില്ലനായി; ചതുപ്പില്‍ മണ്ണ് മാന്തി യന്ത്രങ്ങള്‍ ഇറക്കാനായില്ല; വിജിലിന്റെ മൃതദേഹത്തിനായുള്ള ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു

Kerala
  •  2 hours ago