HOME
DETAILS

വിരമിച്ച പങ്കാളിത്ത പെൻഷൻകാർക്ക് മെഡിസെപ്പ് വേണോ..?  ഒരുവർഷത്തെ പ്രീമിയം  ഒന്നിച്ചടക്കണമെന്ന് സർക്കാർ

  
നിസാം കെ.അബ്ദുല്ല
August 28 2025 | 04:08 AM

do retired contributory pensioners need medisep government says premium must be paid annually in one go

കൽപ്പറ്റ: വിരമിച്ച പങ്കാളിത്ത പെൻഷൻ ജീവനക്കാരോട് കനിവില്ലാതെ സർക്കാർ. 2000 രൂപക്ക് താഴെ മാത്രം പെൻഷൻ ലഭിക്കുന്നവരോട് മെഡിസെപ്പിൽ ഉൾപ്പെടണമെങ്കിൽ ഒരു വർഷത്തെ പ്രീമിയം ഒന്നിച്ച് അടക്കണമെന്നാണ് നിർദേശം. ധന വകുപ്പ് ഈ 23ന് ഇറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മാസം 750 രൂപയാണ് പദ്ധതിയിലേക്ക് അടയ്ക്കേണ്ടത്. ഇതാണ് 12 മാസത്തെ തുക ഒറ്റത്തവണയായി 9000 രൂപ അടയ്ക്കണമെന്ന് വിരമിച്ചവരോട് നിർദേശിച്ചിരിക്കുന്നത്. വിവിധ വകുപ്പുകളിൽ പതിറ്റാണ്ടുകളോളം താൽക്കാലിക ജോലി ചെയ്തും എംപ്ലോയ്‌മെന്റ് വഴി ജോലി ലഭിച്ചവരുമാണ് ഈ മനുഷ്യർ. 

2013ന് ശേഷം സ്ഥിരപ്പെടുത്തുമ്പോൾ സർവിസ് കാലാവധി കുറവായിരുന്നു. മാന്യമായ പെൻഷൻ പോലും ലഭിക്കാത്ത അവസ്ഥയിലാണ് പലരും വിരമിച്ചത്. ഭൂരിഭാഗം പേരും തുച്ച ശമ്പളത്തിന് സ്വകാര്യ ജോലികൾ ചെയ്താണ്  വക കണ്ടെത്തുന്നത്. ഇത്തരക്കാരോടാണ് മെഡിസെപ്പിൽ ചേരണമെങ്കിൽ ഒരു വർഷത്തെ പ്രീമിയം ഒന്നിച്ച് അടക്കണമെന്ന് പറയുന്നത്.

11,500 ഡി.എക്ക് മുകളിൽ ലക്ഷങ്ങൾ വരേ മാസം പെൻഷൻ വാങ്ങുന്നവർക്കും മറ്റും വർധിപ്പിച്ച പ്രീമിയം ഉൾപ്പടെ 750 രൂപവീതം സർക്കാർ അടക്കുമ്പോഴാണ് പങ്കാളിത്ത പെൻഷനിൽ ഉൾപ്പെട്ട് ഒരു രൂപ പോലും ആനുകൂല്യം ലഭിക്കാത്തവരും, 750 രൂപയിൽ താഴെ ലഭിക്കുന്നവരും ഉൾപ്പടെയുള്ള വിരമിച്ചവരോട് സർക്കാർ വഞ്ചനാപരമായ സമീപനം കൈകൊള്ളുന്നത്. ഒരു വർഷത്തേക്ക് 9000 രൂപ അടക്കണമെന്ന നിർദേശം കടുത്ത അനീതിയാണെന്നും നടപടിയിൽ നിന്ന് സർക്കാർ പിൻമാറണമെന്ന ആവശ്യവുമായി എസ്.എൻ.പി.എസ്.ഇ.സി.കെ രംഗത്ത് വന്നിട്ടുണ്ട്.

 

Retired contributory pensioners are required to enroll in MEDISEP, Kerala's health insurance scheme for government employees and pensioners. The government mandates that the annual premium be paid in a single installment.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജസ്ഥാൻ സ്വദേശിയിൽ നിന്ന് 30 ലക്ഷം തട്ടിയ മലയാളി യുവാവ് അറസ്റ്റിൽ

crime
  •  17 hours ago
No Image

108 ആംബുലൻസ് പദ്ധതിയിൽ 250 കോടി കമ്മിഷൻ തട്ടിപ്പ്: ഒന്നാം പിണറായി സർക്കാരിനെതിരെ ചെന്നിത്തല; ആരോഗ്യ മന്ത്രിക്കും പങ്ക്

Kerala
  •  17 hours ago
No Image

'വംശഹത്യാ കൂട്ടക്കൊല അവസാനിപ്പിക്കൂ...സമ്പൂര്‍ണ വെടിനിര്‍ത്തലിനായി ഞാന്‍ യാചിക്കുന്നു' ഗസ്സക്കായി വീണ്ടും മാര്‍പാപ്പ; ആഹ്വാനം കരഘോഷത്തോടെ സ്വീകരിച്ച് വത്തിക്കാന്‍ 

International
  •  17 hours ago
No Image

രാഹുലിനെതിരായ ആരോപണം; കേസ് അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കാന്‍ ക്രൈം ബ്രാഞ്ച്  

Kerala
  •  18 hours ago
No Image

നവാ​ഗതർക്ക് സ്വാ​ഗതം: കോപ്പിയടിച്ചതിന് ഡിബാർ ചെയ്ത എസ്.എഫ്.ഐ നേതാവിന് കോളേജിൽ വീണ്ടും പ്രവേശനം

Kerala
  •  18 hours ago
No Image

സഊദിയില്‍ ഉപയോഗിക്കാത്ത ഭൂമിക്ക് നികുതി: വാടക വര്‍ധനവ് തടയും, പ്രവാസികള്‍ക്ക് നേട്ടമാകും

Saudi-arabia
  •  18 hours ago
No Image

കാസര്‍കോട് കൂട്ട ആത്മഹത്യ: ഒരു കുടുംബത്തിലെ 3 പേര്‍  ജീവനൊടുക്കി;  ഒരാള്‍ ഗുരുതരാവസ്ഥയില്‍

Kerala
  •  18 hours ago
No Image

ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത: ചെലവ് 2134.5 കോടി; പ്രവൃത്തി ഉദ്ഘാടനം ഞായറാഴ്ച

Kerala
  •  18 hours ago
No Image

ഗുജറാത്തില്‍നിന്നുള്ള ജഡ്ജിമാരെ സുപ്രിംകോടതിയിലേക്ക് എത്തിക്കാന്‍ നീക്കം; വിവാദങ്ങള്‍ക്കിടെ ശുപാര്‍ശ അംഗീകരിച്ച് വിജ്ഞാപനം ഇറങ്ങി

National
  •  18 hours ago
No Image

കുഞ്ഞു ലോകത്തെ കുളിർക്കാറ്റ് - തിരുപ്രഭ

justin
  •  18 hours ago