HOME
DETAILS

'കേസ് കോടതിയില്‍നില്‍ക്കെ വഖ്ഫ് ഭൂമി പിടിച്ചെടുത്ത് കെട്ടിടങ്ങള്‍ തകര്‍ക്കുന്നു'; അടിയന്തര സ്റ്റേ ആവശ്യപ്പെട്ട് സമസ്ത സുപ്രിംകോടതിയില്‍

  
Web Desk
September 01 2025 | 12:09 PM

samastha files petition in Supreme Court over Waqf Board case

ന്യൂഡല്‍ഹി: വിവാദ വഖ്ഫ് നിയമഭേദഗതി സംബന്ധിച്ച കേസ് സുപ്രിംകോടതിയില്‍ നിലനില്‍ക്കെ, വിവിധ സംസ്ഥാനങ്ങളില്‍ വഖ്ഫ് ഭൂമി പിടിച്ചെടുക്കുകയും വഖ്ഫ് ചെയ്യപ്പെട്ട ഭൂമിയില്‍ സ്ഥിതിചെയ്യുന്ന കെട്ടിടങ്ങള്‍ തകര്‍ക്കുകയും ചെയ്യുന്നത് തുടരുകയാണെന്ന് ചൂണ്ടിക്കാട്ടി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സുപ്രിംകോടതിയില്‍. വഖ്ഫ് നിയമഭേദഗതിയില്‍ സുപ്രിംകോടതിയുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഇടക്കാല ഹരജിയായാണ് സമസ്ത സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. വഖ്ഫ് സ്വത്തുക്കളിന്‍മേല്‍ ഇടക്കാല സംരക്ഷണം നീട്ടുക, വാദം പൂര്‍ത്തിയായ കേസില്‍ എത്രയും വേഗം ഉത്തരവ് പുറപ്പെടുവിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് അഭിഭാഷകനായ പി.എസ് സുല്‍ഫിക്കല്‍ അലി മുഖേനയാണ് സമസ്ത ഹരജി ഫയല്‍ ചെയ്തത്.
വഖ്ഫ് നിയമഭേദഗതി ചോദ്യംചെയ്ത് സമസ്ത ഉള്‍പ്പെടെയുള്ള സംഘടനകള്‍ നല്‍കിയ ഒരുകൂട്ടം ഹരജികളില്‍ വാദംപൂര്‍ത്തിയായ ശേഷം മെയില്‍ വിധി പറയാനായി മാറ്റിവച്ചിരിക്കുകയാണ്. തല്‍സ്ഥിതി തുടരാമെന്ന കേന്ദ്രത്തിന്റെ നിര്‍ദേശം നടപ്പാകുന്നില്ലെന്നും രാജ്യത്തിന്റെ പലയിടങ്ങളിലും വഖ്ഫ് സ്വത്തുക്കള്‍ക്ക് നേരെ അതിക്രമങ്ങള്‍ നടക്കുകയാണെന്നും വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടി സമസ്ത ബോധിപ്പിച്ചു.
ഈ കേസില്‍ മൂന്നുമാസമായിട്ടും ഇതുവരെ വിധി വന്നിട്ടില്ലെന്ന് സമസ്ത ചൂണ്ടിക്കാട്ടി. ഈ ഹരജിയില്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടീസയച്ച സമയത്ത് കേസില്‍ ഇടക്കാല വിധി വരുന്നതുവരെ വഖ്ഫ് സ്വത്തുക്കള്‍ പിടിച്ചെടുക്കുകയോ പൊളിക്കുകയോ ഉണ്ടാകില്ലെന്ന് കോടതിക്ക് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നു. കേസിന്റെ നടപടിക്രമങ്ങള്‍ക്കനുസരിച്ച് തല്‍സ്ഥിതു തുടരുന്ന സാഹചര്യം വീണ്ടും നീട്ടി. എന്നാല്‍ കേസില്‍ വാദംപൂര്‍ത്തിയായി വിധി പറയാനായി നീട്ടിവച്ച ഈ സമയത്തും വിവിധ സംസ്ഥാനങ്ങളില്‍ വഖ്ഫ് സ്വത്തുക്കള്‍ക്കുമേല്‍ വ്യാപക കൈയേറ്റങ്ങളാണ് റിപ്പോര്‍ട്ട്‌ചെയ്തതെന്നും ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ വവിധ വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടി സമസ്ത ബോധിപ്പിച്ചു.
ഈ സാഹചര്യത്തില്‍ ഈ വര്‍ഷം ഏപില്‍ 17ന് വഖ്ഫ് സ്വത്തുക്കള്‍ക്ക് കോടതി നല്‍കിയ സംരക്ഷണം വിപുലീകരിക്കണമെന്ന് സമസ്ത ഇടക്കാല ഹരജിയില്‍ ആവശ്യപ്പെട്ടു. രാജ്യത്തെ വഖ്ഫ് സ്വത്തുക്കള്‍ ഭീഷണി നേരിടുന്ന പശ്ചാത്തലത്തില്‍ കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് സുപ്രിംകോടതി ചീഫ്ജസ്റ്റിസ് ബി.ആര്‍ ഗവായ് മുമ്പാകെ സമസ്തയുടെ അഭിഭാഷകന്‍ ആവശ്യപ്പെടും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡോ. ദീപക് മിത്തൽ യുഎഇയിലെ പുതിയ ഇന്ത്യൻ അംബാസഡർ

uae
  •  3 hours ago
No Image

പിതാവ് കെ.സി.ആറിനെ ബലിയാടാക്കി പാർട്ടിയിലെ തന്നെ ആളുകൾ കോടീശ്വരന്മാരാകുന്നു; ആരോപണത്തിന് പിന്നാലെ കെ. കവിതയെ സസ്‌പെൻഡ് ചെയ്ത് ബിആർഎസ്

National
  •  3 hours ago
No Image

തിരൂരിലെ സ്കൂളിൽ സ്വാതന്ത്ര്യദിനത്തിന് വിദ്യാർഥികൾ ആർഎസ്എസ് ഗണഗീതം പാടി; വിശദീകരണവുമായി അധികൃതർ

Kerala
  •  4 hours ago
No Image

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്: ഉമര്‍ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യമില്ല/Delhi Riot 2020

National
  •  4 hours ago
No Image

ജിമ്മുകളിൽ സ്ത്രീകൾക്ക് പുരുഷ ട്രെയിനർമാർ പരിശീലനം നൽകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് അലഹബാദ് ഹൈക്കോടതി

National
  •  5 hours ago
No Image

അമേരിക്കയിലെ പുതുതല മുറ പിന്തുണക്കുന്നത് ഹമാസിനെ; സര്‍വേ റിപ്പോര്‍ട്ട്

International
  •  5 hours ago
No Image

കാൽനടയാത്രക്കാരനെ എഐജിയുടെ വാഹനം ഇടിച്ചിട്ടു; പരുക്കേറ്റയാളെ പ്രതിയാക്കി പൊലിസിന്റെ നടപടി

Kerala
  •  6 hours ago
No Image

പൊതു സ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാൽ 10,000 റിയാൽ വരെ പിഴ; അനധികൃത മാലിന്യ സംസ്കരണത്തിനെതിരെ കർശന നടപടികളുമായി സഊദി

Saudi-arabia
  •  6 hours ago
No Image

രോഹിത്തിനെ വീഴ്ത്തി ലോകത്തിൽ ഒന്നാമൻ; തോറ്റ മത്സരത്തിലും ഇതിഹാസമായി യുഎഇ ക്യാപ്റ്റൻ

Cricket
  •  6 hours ago
No Image

പ്രകൃതി ദുരന്തങ്ങളിൽ കേന്ദ്രം രാഷ്ട്രീയം കളിക്കരുത്; പ്രളയ ബാധിത സംസ്ഥാനങ്ങൾക്ക് പ്രത്യേക പാക്കേജ് നൽകണം: കോൺഗ്രസ്

National
  •  6 hours ago