HOME
DETAILS

മലപ്പുറത്ത് പഞ്ചായത്ത് ഓഫീസിൽ പെട്രോൾ ഒഴിച്ച് തീയിടാൻ ശ്രമം; അപേക്ഷകൻ പിടിയിൽ

  
Web Desk
September 01 2025 | 11:09 AM

malappuram panchayat office set ablaze attempt applicant detained

മലപ്പുറം: കെട്ടിട പെർമിറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് തുവ്വൂർ പഞ്ചായത്ത് ഓഫീസിൽ അപേക്ഷകൻ പെട്രോൾ ഒഴിച്ച് തീയിടാൻ ശ്രമിച്ചു. കരുവാരക്കുണ്ട് തരിശ് സ്വദേശി വെമ്മുള്ളി മജീദാണ് (45) ഓഫീസിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ജീവനക്കാർക്ക് നേരെ പരാക്രമം കാണിക്കുകയും ചെയ്തു.

മജീദിന്റെ മാമ്പുഴയിലെ വാണിജ്യ കെട്ടിടത്തിന് പഞ്ചായത്ത് അനുമതി നൽകാത്തതാണ് സംഭവത്തിന് കാരണമായത്. 2024 ഫെബ്രുവരിയിൽ സമർപ്പിച്ച അപേക്ഷയിൽ അപാകതകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്ത് മജീദിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ഇതിന് മറുപടി നൽകാതിരുന്നതായും കെട്ടിട നിർമാണത്തിൽ പിഴവുകൾ ഉണ്ടെന്നുമാണ് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കിയത്.

ഏറെക്കാലം പ്രവാസിയായിരുന്ന മജീദ് സമ്പാദിച്ച പണം മുഴുവൻ കെട്ടിട നിർമാണത്തിനായി ചെലവഴിച്ചെന്നും കാഴ്ചാ പരിമിതിയുള്ള മകന്റെ ചികിത്സയ്ക്ക് പോലും പണമില്ലെന്നും മജീദ് പറഞ്ഞു. സംഭവത്തിനിടെ ജീവനക്കാരും സമീപത്തുണ്ടായിരുന്നവരും ചേർന്ന് മജീദിനെ ബലം പ്രയോഗിച്ച് കീഴ്പെടുത്തി. പൊലിസ് സ്ഥലത്തെത്തി മജീദിനെ കസ്റ്റഡിയിലെടുത്തു. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്

 

In Malappuram's Thuvvoor Panchayat, an applicant, Vemmulli Majeed, attempted to set the office ablaze by pouring petrol, protesting the denial of a building permit. He also threatened staff but was subdued and detained by police



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്മാർട്ട് ഫോണും, സഹേൽ ആപ്പും ഇല്ലെങ്കിലും എക്സിറ്റ് പെർമിറ്റ് നേടാം; കൂടുതലറിയാം

Kuwait
  •  11 hours ago
No Image

150 പവൻ പോരാ ഇനിയും വേണം; മധുരയിൽ യുവതിയുടെ ആത്മഹത്യയിൽ സ്ത്രീധന പീഡന ആരോപണവുമായി കുടുംബം

crime
  •  11 hours ago
No Image

റോഡരികിൽ ബസ് കാത്തുനിന്ന വയോധികയെ കാർ ഇടിച്ച് തെറിപ്പിച്ചു; ദാരുണാന്ത്യം

Kerala
  •  12 hours ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത; നാളെ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  13 hours ago
No Image

ഡോ. ദീപക് മിത്തൽ യുഎഇയിലെ പുതിയ ഇന്ത്യൻ അംബാസഡർ

uae
  •  13 hours ago
No Image

പിതാവ് കെ.സി.ആറിനെ ബലിയാടാക്കി പാർട്ടിയിലെ തന്നെ ആളുകൾ കോടീശ്വരന്മാരാകുന്നു; ആരോപണത്തിന് പിന്നാലെ കെ. കവിതയെ സസ്‌പെൻഡ് ചെയ്ത് ബിആർഎസ്

National
  •  13 hours ago
No Image

തിരൂരിലെ സ്കൂളിൽ സ്വാതന്ത്ര്യദിനത്തിന് വിദ്യാർഥികൾ ആർഎസ്എസ് ഗണഗീതം പാടി; വിശദീകരണവുമായി അധികൃതർ

Kerala
  •  13 hours ago
No Image

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്: ഉമര്‍ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യമില്ല/Delhi Riot 2020

National
  •  14 hours ago
No Image

ജിമ്മുകളിൽ സ്ത്രീകൾക്ക് പുരുഷ ട്രെയിനർമാർ പരിശീലനം നൽകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് അലഹബാദ് ഹൈക്കോടതി

National
  •  15 hours ago
No Image

അമേരിക്കയിലെ പുതുതല മുറ പിന്തുണക്കുന്നത് ഹമാസിനെ; സര്‍വേ റിപ്പോര്‍ട്ട്

International
  •  15 hours ago