HOME
DETAILS

കൊടുംകുറ്റവാളി ഗോവിന്ദചാമിയുടെ ജയിൽ ചാട്ടം; അന്വേഷണം ക്രൈംബ്രാഞ്ചിന് 

  
September 01 2025 | 10:09 AM

notorious criminal govindachamis jail escape crime branch to investigate

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് കൊടുംകുറ്റവാളി ഗോവിന്ദചാമിയുടെ ജയിൽ ചാട്ടം സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ചിന്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണ് കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിയത്. കണ്ണൂർ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘമായിരിക്കും അന്വേഷണം നടത്തുക. സംസ്ഥാന പൊലിസ് മേധാവി ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ചാടിപ്പോയ ഗോവിന്ദചാമിയെ മൂന്ന് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ തളാപ്പിലെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിന് സമീപമുള്ള കിണറ്റിൽ നിന്നാണ് പൊലിസ് പിടികൂടിയത്. ജയിലിലെ ഗുരുതര സുരക്ഷാ വീഴ്ചകൾ ഇതോടെ വലിയ ചർച്ചയായി. ഇതിന്റെ പശ്ചാത്തലത്തിലാണ് സമഗ്ര അന്വേഷണത്തിന് മുഖ്യമന്ത്രി നിർദേശം നൽകിയത്.

നിലവിൽ ഗോവിന്ദചാമിയെ വിയ്യൂർ സെൻട്രൽ ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്. അതീവസുരക്ഷാ ജയിലിലെ ഏകാന്ത സെല്ലിലാണ് ഇപ്പോൾ തടവ് അനുഭവിക്കുന്നത്. പുറത്ത് ആറു മീറ്റർ ഉയരമുള്ള 700 മീറ്റർ ചുറ്റളവുള്ള മതിലും, അതിനു മുകളിൽ മൂന്ന് മീറ്റർ ഉയരത്തിലുള്ള കമ്പിവേലിയും സജ്ജീകരിച്ചിരിക്കുന്ന ജയിലിൽ 536 പേരെ പാർപ്പിക്കാൻ ശേഷിയുണ്ട്. നിലവിൽ 125 കൊടുംകുറ്റവാളികളാണ് ഇവിടെയുള്ളത്.

ഗോവിന്ദചാമിക്ക് ചാടിപ്പോകാൻ ആരുടെയും സഹായം ലഭിച്ചില്ല എന്നാണ് ജയിൽ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കിയത്. ജീവനക്കാരോ തടവുകാരോ സഹായിച്ചതിന് തെളിവില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാൽ, സുരക്ഷാ വീഴ്ചകൾ സംഭവിച്ചതായി കുറ്റപ്പെടുത്തുന്നുണ്ട്. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് ജയിൽ സൂപ്രണ്ടിനടക്കം വീഴ്ചയുണ്ടായതായും റിപ്പോർട്ടിലുണ്ട്.

ജയിലിലെ സ്ഥിരം പ്രശ്നക്കാരനായ ഗോവിന്ദചാമിയെ ആരും സഹായിക്കാൻ സാധ്യതയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇടതു കൈയ്ക്ക് സാധാരണ കൈയുടെ കരുത്തുണ്ടെന്നും, ഒരാളെ ഇടിക്കാൻ പോലും കഴിയുമെന്നും വ്യക്തമാക്കുന്നുണ്ട്. സെല്ലിൽ തുണി എങ്ങനെ എത്തിയെന്നതിൽ ഇപ്പോഴും ആശയക്കുഴപ്പം തുടരുന്നു. എലി കടക്കാതിരിക്കാൻ തുണി ആവശ്യപ്പെട്ടെങ്കിലും ജയിൽ അധികൃതർ നൽകിയിരുന്നില്ല. റിമാൻഡ് തടവുകാരുടെ അലക്കിയ തുണികളിൽ നിന്നാകും രക്ഷപ്പെടാനുള്ള തുണി സംഘടിപ്പിച്ചതെന്ന് സംശയിക്കുന്നു.

ആദ്യ മതിൽ ചാടിക്കടക്കാൻ രണ്ട് വീപ്പകൾ ഉപയോഗിച്ചു. ഇത് ജയിൽ വളപ്പിൽ നിന്നാണ് ശേഖരിച്ചത്. അഴികൾ മുറിച്ചതിൽ വിശദമായ ശാസ്ത്രീയ അന്വേഷണം ആവശ്യമാണെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു. എത്ര ദിവസം കൊണ്ട്, ഏത് ആയുധം ഉപയോഗിച്ചെന്നും കണ്ടെത്തണം. അരം പോലുള്ള ഉപകരണം കണ്ടെടുത്തെങ്കിലും, ഇതുപയോഗിച്ച് മുറിക്കാൻ ഏറെ സമയമെടുക്കുമെന്ന സംശയവും ഉന്നയിക്കുന്നുണ്ട്.

കേരളത്തെ നടുക്കിയ സൗമ്യ കൊലക്കേസിലെ പ്രതിയായ ഗോവിന്ദചാമി ജയിൽ ചാടിയ സംഭവത്തിൽ നാല് ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. 

 

 

Notorious criminal Govindachami escaped from Kannur Central Jail, prompting a Crime Branch investigation ordered by Chief Minister Pinarayi Vijayan. Recaptured after a three-hour search, he was moved to Viyyur's high-security prison. The escape exposed serious security lapses, with no evidence of external help found



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമസഭയിലെത്താം; നിലവില്‍ തടസങ്ങളില്ലെന്ന് സ്പീക്കര്‍

Kerala
  •  19 hours ago
No Image

അച്ചടക്ക നടപടി നേരിട്ട എന്‍ വി വൈശാഖനെ തിരിച്ചെടുക്കാനൊരുങ്ങി സിപിഎം 

Kerala
  •  19 hours ago
No Image

ഓണവിപണിയില്‍ റെക്കോര്‍ഡ് കുതിപ്പില്‍ സപ്ലൈക്കോ; ലക്ഷ്യം വെച്ചത് 300 കോടി, ഇതുവരെ നടന്നത് '319' കോടി രൂപയുടെ വില്‍പ്പന

Kerala
  •  20 hours ago
No Image

ഡൽഹിയിൽ മഴ ശക്തമാകുന്നു, ഓറഞ്ച് അലർട്ട്; അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കനത്ത മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്

latest
  •  20 hours ago
No Image

വമ്പൻ ആസൂത്രണം; സിസിടിവി സ്പ്രേ പെയിന്റടിച്ച് മറച്ചു, ആളറിയാതിരിക്കാൻ ജാക്കറ്റ് ധരിച്ച് മോഷണം; പക്ഷേ ചെറുതായി ഒന്ന് പാളി, ബാറിലെ മുൻ ജീവനക്കാരൻ പിടിയിൽ

crime
  •  20 hours ago
No Image

റോഡ് അറ്റകുറ്റപ്പണികൾ; അബൂദബിയിലേക്കുള്ള എമിറേറ്റ്സ് റോഡ് എക്സിറ്റ് താൽക്കാലികമായി അടച്ചിടും; ദുബൈ ആർടിഎ

uae
  •  20 hours ago
No Image

മരണ ശേഷം കലാഭവന്‍ നവാസിന്റെ കുടുംബത്തിന് 26 ലക്ഷം ഡെത്ത് ക്ലെയിം ലഭിച്ചെന്ന് വ്യാജപ്രചരണം; പോസ്റ്ററിനെതിരെ കുടുംബം 

Kerala
  •  20 hours ago
No Image

ദിർഹം ചിഹ്നം നിസാരക്കാരനല്ല; പുതിയ ദിർഹം ചിഹ്നം ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന 8 തെറ്റുകൾ ചൂണ്ടിക്കാട്ടി യുഎഇ സെൻട്രൽ ബാങ്ക്

uae
  •  21 hours ago
No Image

പുതിയ ന്യൂനമര്‍ദ്ദം; അഞ്ച് ദിവസം മഴ കനക്കുമെന്ന് മുന്നറിയിപ്പ്; യെല്ലോ അലര്‍ട്ട്

Kerala
  •  21 hours ago
No Image

അധ്യാപന ജോലിക്ക് 'ടെറ്റ്' നിര്‍ബന്ധം; 'ടെറ്റ്' ഇല്ലാത്തവര്‍ സര്‍വിസില്‍ തുടരേണ്ടെന്നും സുപ്രിംകോടതി; നിര്‍ണായക വിധി

National
  •  21 hours ago