HOME
DETAILS
MAL
ആര്.എസ്.എസ് ഭക്തസംഘടനയെന്ന നിലപാടിലുറച്ച് പ്രയാര്‍ ഗോപാലകൃഷ്ണന്
backup
September 07 2016 | 09:09 AM
കോന്നി: ആര്.എസ്.എസ് ഭക്തസംഘടനയെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്. ആര്.എസ്.എസ് വിശ്വാസി സംഘടനയാണെന്ന് പറയുന്നതില്‍ എന്താണ് തെറ്റെന്നും പ്രയാര്‍ ഗോപാലകൃഷ്ണന് ചോദിച്ചു.
അവര്‍ക്ക് അവരുടേതായ നയവും പരിപാടികളുമുണ്ടാവും അതിനെയൊന്നും ന്യായീകരിക്കാന്‍ ഞാനില്ല. എന്നാല്‍ ക്ഷേത്രങ്ങളില്‍ ആയുധപരിശീലനം അംഗീകരിക്കില്ല. ശാഖാപ്രവര്‍ത്തനം നടത്തുന്നതിനെ എതിര്‍ക്കില്ലെന്നും പ്രയാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."