HOME
DETAILS

സുസുക്കി ആക്സസിന് ഇലക്ട്രിക് പതിപ്പ്: 95 കിലോമീറ്റർ റേഞ്ചുമായി ഇ-ആക്സസ് വിപണിയിലേക്ക്

  
Web Desk
August 29 2025 | 06:08 AM

suzuki access goes electric e-access with 95 km range hits the market

ഇന്ത്യയിലെ ഏറ്റവും ജനപ്രിയ സ്‌കൂട്ടറുകളിൽ ഒന്നാണ് സുസുക്കിയുടെ ആക്സസ്. ഇപ്പോൾ ഇതാ ആക്സസിന് ഒരു ഇലക്ട്രിക് പതിപ്പ് സുസുക്കി അവതരിപ്പിക്കാൻ ഒരുങ്ങി കഴിഞ്ഞു. പുതിയൊരു ഇലക്ട്രിക് സ്‌കൂട്ടർ, വിപണിയിൽ അവതരിപ്പിക്കുമ്പോൾ എങ്ങനെ ആളുകൾ സ്വീകരിക്കും എന്നതിനെ കുറിച്ച് സുസുക്കിക്ക് അല്പം ടെൻഷൻ തോന്നുന്നത് സ്വാഭാവികം. കാരണം കഴിഞ്ഞ ദിവസം ടിവിഎസ് മോട്ടോർസ് ഐക്യൂബിന് പിന്നാലെ 'ഓർബിറ്റർ' എന്ന പേരിൽ ഇലക്ട്രിക് മോഡൽ പുറത്തിറക്കി.

ഇലക്ട്രിക് ടൂ-വീലർ വിപണിയിൽ കനത്ത മത്സരമാണ് ഇപ്പോൾ രാജ്യത്ത് നടക്കുന്നത്. ഈ സാഹചര്യത്തിൽ കൂടുതൽ താങ്ങാനാവുന്ന വിലയിൽ പുതിയ മോഡൽ അവതരിപ്പിച്ച് വിപണി വിഹിതം വർധിപ്പിക്കാനാണ് സുസുക്കിയുടെ ലക്ഷ്യം.

2025-08-2911:08:05.suprabhaatham-news.png
 
 

അതിനായി ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ മത്സരം മുറുകുമ്പോൾ തന്നെ ജാപ്പനീസ് ഇരുചക്ര വാഹന ഭീമനായ സുസുക്കി തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടറായ സുസുക്കി ഇ-ആക്സസ് (Suzuki e-Access) അവതരിപ്പിക്കുന്നത് വെറുതെ ഒന്നും കണ്ടിട്ടാവില്ല. ഈ വർഷത്തെ ഓട്ടോ എക്സ്പോയിൽ ഈ മോഡൽ പ്രദർശിപ്പിച്ചിരുന്നു. അതികം വൈകാതെ അടുത്ത മാസം തന്നെ വിപണിയിൽ എത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഉത്സവ സീസൺ പ്രയോജനപ്പെടുത്തി വൻ വിൽപ്പന ലക്ഷ്യമിട്ടാണ് സുസുക്കിയുടെ ഈ നീക്കം.

ആദ്യഘട്ടത്തിൽ ഇന്ത്യയിലെ പ്രധാന 30 നഗരങ്ങളിൽ ഇ-ആക്സസ് ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു. വർഷാവസാനത്തോടെ സുസുക്കിയുടെ സാന്നിധ്യമുള്ള എല്ലാ നഗരങ്ങളിലേക്കും വിൽപ്പന വ്യാപിപ്പിക്കാനാണ് പദ്ധതിയിടുന്നത്. ഡിസൈനിൽ ICE ആക്സസിന്റെ ശൈലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രൂപകൽപ്പന ചെയ്താണ് ഇ-ആക്സസ് പുറത്തിറക്കുന്നത്.

2025-08-2911:08:72.suprabhaatham-news.png
 
 

എൽഇഡി ഹെഡ്‌ലൈറ്റ്, സ്റ്റൈലിഷ് ഫ്രണ്ട് ഏപ്രോൺ, സ്ലീക്ക് സൈഡ് പാനലുകൾ, നീളമേറിയ സീറ്റ്, വലിയ സ്റ്റോറേജ് സ്പേസ്, ആകർഷകമായ അലോയ് വീലുകൾ, ഫ്ലാറ്റ് ഫുട്‌വെൽ എന്നിവ പ്രധാന പ്രത്യേകതകളാണ്.

സുസുക്കിയുടെ ഇ-ടെക്നോളജി അടിസ്ഥാനമാക്കി കൊണ്ട് 3.07kWh ലിഥിയം അയൺ ഫോസ്ഫേറ്റ് (LFP) ബാറ്ററിയാണ് ഇ-ആക്സസിന് നൽകിയിരിക്കുന്നത്. LFP സെല്ലുകൾ ഉപയോഗിക്കുന്ന ആദ്യ ഇരുചക്ര വാഹന നിർമാതാക്കളാണ് സുസുക്കി. ഒറ്റ ചാർജിൽ 95 കിലോമീറ്റർ റേഞ്ച് ലഭിക്കുമെന്നാണ് IDC കണക്കുകൾ. 4.1 kW പെർമനന്റ് മാഗ്നറ്റ് മോട്ടോർ ഉപയോഗിച്ച്, മണിക്കൂറിൽ 71 കിലോമീറ്റർ വരെ വേഗത കൈവരിക്കാനാകും. 5.5 bhp കരുത്തും 15 Nm ടോർക്കും ബെൽറ്റ് ഫൈനൽ ഡ്രൈവ് വഴി ലഭിക്കും.

2025-08-2911:08:47.suprabhaatham-news.png
 
 

ചാർജിംഗ്

പോർട്ടബിൾ ഓഫ്‌ബോർഡ് ചാർജർ ഉപയോഗിച്ച് 0-80% ചാർജിന് 4 മണിക്കൂർ 30 മിനിറ്റും, 100% ചാർജിന് 6 മണിക്കൂർ 42 മിനിറ്റും വേണ്ടിവരും. ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ 80% ചാർജിന് 1 മണിക്കൂർ 12 മിനിറ്റും, 100% ചാർജിന് 2 മണിക്കൂർ 12 മിനിറ്റും മതിയാകും.

ഏഥർ റിസ്ത, ഓല S1, ഹോണ്ട ആക്ടിവ ഇ, ടിവിഎസ് ഐക്യുബ്, ബജാജ് ചേതക്, ടിവിഎസ് ഓർബിറ്റർ തുടങ്ങിയവയുമായി ഇ-ആക്സസ് മത്സരിക്കേണ്ടിവരും. വില 1 ലക്ഷം രൂപയോട് അടുത്തായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2025-08-2911:08:43.suprabhaatham-news.png
 
 

 

 

Suzuki is set to launch its first electric scooter, the e-Access, with a 95 km range. Powered by a 3.07kWh LFP battery and a 4.1 kW motor, it offers a top speed of 71 km/h. With a sleek design and fast-charging capabilities, it aims to compete with top players like Ather, Ola, and Bajaj in India’s EV market



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവ്: കുതിച്ചുയർന്ന് ഖത്തർ റിയാൽ; പ്രവാസികൾക്ക് നേട്ടം

qatar
  •  a day ago
No Image

ഇതുപോലൊരു റെക്കോർഡ് ലോകത്തിൽ ആദ്യം; പുതിയ ചരിത്രം സൃഷ്ടിച്ച് പൊള്ളാർഡ്

Cricket
  •  a day ago
No Image

14-കാരിയെ ഭീഷണിപ്പെടുത്തി വിവിധ സംസ്ഥാനങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു; രണ്ടാനച്ഛന് 55 വർഷം കഠിനതടവും പിഴയും

crime
  •  a day ago
No Image

ജോലിക്കിടെ ജീവനക്കാരന്റെ കൈവിരൽ മുറിഞ്ഞു; തൊഴിലുടമയോട് പതിനഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ദുബൈ കോടതി

uae
  •  a day ago
No Image

ഇന്ത്യൻ ടീമിലെ ഭയമില്ലാത്ത ബാറ്റർ അവനാണ്: സൂപ്പർതാരത്തെക്കുറിച്ച് റെയ്‌ന

Cricket
  •  a day ago
No Image

ലോകത്ത് ഏറ്റവും കുറവ് ഉറങ്ങുന്നവർ ഈ രാജ്യക്കാർ; ഈ എഷ്യൻ രാജ്യം മുന്നിലെന്ന് പുതിയ പഠനം

International
  •  a day ago
No Image

നെഹ്‌റു ട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടന്‍,കിരീട നേട്ടം ഫോട്ടോ ഫിനിഷിൽ

Kerala
  •  a day ago
No Image

തന്നെ നൊബേലിന് ശുപാർശ ചെയ്യണമെന്ന് ട്രംപ്: ചെയ്യില്ലെന്ന് മോദി; അമർഷത്തിൽ ഇന്ത്യക്കെതിരെ അധികത്തീരുവ

International
  •  a day ago
No Image

പണമില്ലാത്തതുകൊണ്ട് കേരളത്തില്‍ ചികിത്സ നിഷേധിക്കരുത്; മുഖ്യമന്ത്രി

Kerala
  •  a day ago
No Image

വീണ്ടും ലോക റെക്കോർഡ്! ഒറ്റ ഗോളിൽ ചരിത്രത്തിന്റെ നെറുകയിലെത്തി റൊണാൾഡോ

Football
  •  a day ago