HOME
DETAILS

ബി.ജെ.പി സംസ്ഥാന കാര്യാലയത്തിനുനേരെ ആക്രമണം ; സി.സി ടി.വി ദൃശ്യം ലഭിച്ചു

  
backup
September 07, 2016 | 7:24 PM

%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%be%e0%b4%b2%e0%b4%af

 


തിരുവനന്തപുരം: ബി.ജെ.പിയുടെ തിരുവനന്തപുരം കുന്നുകുഴിയിലെ സംസ്ഥാന കാര്യാലയത്തിനുനേരെ കഴിഞ്ഞദിവസം അര്‍ധരാത്രി സ്‌ഫോടകവസ്തു ഉപയോഗിച്ച് ആക്രമണംനടത്തിയ സംഘത്തിലെ ഒരാളുടെ ദൃശ്യം സമീപത്തെ വീട്ടിലെ സി.സി ടി.വിയില്‍ പതിഞ്ഞു. ബൈക്കിലെത്തിയ ഒരാള്‍ കാര്യാലയത്തിനുനേരെ സ്‌ഫോടകവസ്തു വലിച്ചെറിയുന്ന ദൃശ്യങ്ങളാണ് സി.സി ടി.വിയിലുള്ളത്. ഒരുവശത്തു നിന്നുള്ള ദൃശ്യമാണു ലഭിച്ചത്. ഇതില്‍ അക്രമിയുടെ മുഖം വ്യക്തമല്ല. ഫോറന്‍സിക് വിദഗ്ധര്‍ വീട്ടിലെത്തി ദൃശ്യങ്ങള്‍ പരിശോധിച്ചു. സ്‌ഫോടനത്തിന് ഉപയോഗിച്ച വസ്തുവിന്റെ അവശിഷ്ടങ്ങള്‍ പൊലിസ് ശേഖരിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രി പന്ത്രണ്ടോടെയാണ് ഓഫിസിനുനേരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ ഓഫിസിന്റെ മുന്‍വശത്തെ ജനലിനു കേടുപാടു സംഭവിച്ചു. ചില്ലുകള്‍ പൊട്ടിച്ചിതറി. ആര്‍ക്കും പരുക്കില്ല. ആക്രമണം നടക്കുമ്പോള്‍ മുകളിലത്തെ നിലയില്‍ നാല് ഓഫിസ് ജീവനക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഉഗ്രശബ്ദത്തോടെ മുന്‍വശത്തെ ജനല്‍ പൊട്ടുന്ന ശബ്ദം കേട്ടാണു ജീവനക്കാര്‍ പുറത്തേക്കുവന്നത്. ഇതിനിടെ സംഘം രക്ഷപ്പെട്ടിരുന്നു. ഉടന്‍ പൊലിസില്‍ വിവരം അറിയിക്കുകയായിരുന്നു. മ്യൂസിയം പൊലിസ് എസ്.ഐ സുനിലിന്റെ നേതൃത്വത്തില്‍ വന്‍ പൊലിസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്ത് വന്‍ പൊലിസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്. ഫോറന്‍സിക് സംഘവും സ്ഥലത്തു പരിശോധന നടത്തി. ബൈക്കില്‍ എത്തിയയാള്‍ നാടന്‍ ബോംബ് എറിയുകയായിരുന്നുവെന്ന് ഓഫിസ് ജീവനക്കാര്‍ പറഞ്ഞു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ രാത്രി എട്ടരവരെ ഓഫിസില്‍ ഉണ്ടായിരുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ഇന്നു സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കുമെന്നും ബി.ജെ.പി നേതൃത്വം അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്ഐആർ ഫോം തിരികെ ചോദിച്ചു; കൊല്ലത്ത് ബിഎൽഒക്ക് മർദനം

Kerala
  •  8 days ago
No Image

പാലക്കാട് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ സ്പെഷ്യൽ പൊലിസ് ടീമിന്റെ വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരുക്ക്

Kerala
  •  8 days ago
No Image

സുഹൃത്തുക്കൾക്കൊപ്പം പെരിയാറിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

Kerala
  •  8 days ago
No Image

ജനിതക മാറ്റം സംഭവിച്ച ബീജം വിതരണം ചെയ്തത് 14 യൂറോപ്യൻ രാജ്യങ്ങളിൽ; 197 കുട്ടികൾക്ക് അർബുദം സ്ഥിരീകരിച്ചു; ഡെൻമാർക്ക് സ്പേം ബാങ്കിനെതിരെ അന്വേഷണം

International
  •  8 days ago
No Image

ലേലത്തിൽ ഞെട്ടിക്കാൻ പഞ്ചാബ്‌; ഇതിഹാസമില്ലാതെ വമ്പൻ നീക്കത്തിനൊരുങ്ങി അയ്യർപട

Cricket
  •  8 days ago
No Image

ലോക്സഭയിലെ വാക്പോര്; അമിത് ഷായുടെ പ്രസംഗം നിലവാരം കുറഞ്ഞത്; ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുന്ന സ്വഭാവം: കെ.സി വേണുഗോപാൽ എം.പി

National
  •  8 days ago
No Image

ടെസ്റ്റ് ക്രിക്കറ്റിൽ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള താരം അവനാണ്: രവി ശാസ്ത്രി

Cricket
  •  8 days ago
No Image

ലോകം കീഴടക്കി രോഹിത്തും കോഹ്‌ലിയും; വമ്പൻ കുതിപ്പുമായി ഇതിഹാസങ്ങൾ

Cricket
  •  8 days ago
No Image

രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിൽ; രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനം

National
  •  8 days ago
No Image

കാസർകോട് പ്ലസ് വൺ വിദ്യാർഥിയെ കാണാതായി: അന്വേഷണം ഊർജിതം

Kerala
  •  8 days ago