HOME
DETAILS

കുതിപ്പിനിടെ ഒരടി പിന്നോട്ട്; ഇന്ന് സ്വര്‍ണവിലയില്‍ നേരിയ കുറവ്, പ്രതീക്ഷ വെക്കാന്‍ വരട്ടേ 

  
Web Desk
September 04 2025 | 05:09 AM

Gold Prices Drop Slightly Today Check Latest Rates in India

കൊച്ചി: കഴിഞ്ഞ ദിവസം 78,000 പിന്നിട്ട് 78,500നടുത്ത് എത്തിയ സ്വര്‍ണ വിലയില്‍ ഇന്ന് നേരിട ഇടിവ്. ഗ്രാമിന് പത്ത് രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ലോക വിപണിയിലും സ്വര്‍ണവിലയില്‍ കുറവുണ്ടായി.ലാഭമെടുപ്പാണ് ലോകവിപണിയില്‍ സ്വര്‍ണവില കുറയാനുള്ള കാരണമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.  നേരത്തെ യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകള്‍ കുറക്കാനുള്ള സാധ്യതകള്‍ മുന്നില്‍കണ്ട് ആളുകള്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയിരുന്നു. വന്‍ വിലക്കയറ്റത്തിന് ഇതും ഒരു കാരണമായിരുന്നു.  രൂപയുടെ മൂല്യത്തില്‍ വന്ന തകര്‍ച്ചയും മറ്റൊരു കാരണമായി. 

ഇന്നത്തെ വില ഇങ്ങനെ 
 
22 കാരറ്റ് സ്വര്‍ണംഗ്രാമിന് 10 രൂപ കുറഞ്ഞ് 9795 രൂപയാണ്. പവന്റെ വിലയില്‍ 80 രൂപയുടെ കുറവാണ് ഉണ്ടായത്. ഇന്നലെ 78,440 രൂപയായിരുന്നതില്‍ നിന്ന് ഇന്ന്  78,360 രൂപയായാണ് പവന്‍ സ്വര്‍ണവില കുറഞ്ഞത്. 18കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 8045 രൂപയായി. 14 കാരറ്റിന്റേത് 6265 രൂപയായും കുറഞ്ഞു. വെള്ളിയുടെ വിലയില്‍ ഇന്നും മാറ്റമില്ല. 

സ്‌പോട്ട് ഗോള്‍ഡിന്റെ വില 0.3 ശതമാനമാണ് ഇടിഞ്ഞത്. 3,546.73 ഡോളറായാണ് ഔണ്‍സിന് വിലയിടിഞ്ഞത്. ബുധനാഴ്ച ലോകവിപണിയില്‍ സ്വര്‍ണവില റെക്കോഡിലെത്തിയിരുന്നു. 3,578.50 ഡോളറായാണ് വില ഉയര്‍ന്നത്. 

ബുധനാഴ്ച (ഇന്നലെ) തുടര്‍ച്ചയായി ഒമ്പതാംദിനവും ഉയര്‍ന്ന് സ്വര്‍ണവില പുതിയ റെക്കോര്‍ഡിട്ടിരുന്നു. ഇന്നലെ 22 കാരറ്റ് പവന് 78,440 ആയിരുന്നു വില. 
ചരിത്രത്തില്‍ ആദ്യമായാണ് പവന് 78,000 രൂപ കടക്കുന്നത്. ചൊവ്വാഴ്ച 77,800 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ആഗസ്റ്റ് 22ന് 9215 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന് വില. 12 ദിവസത്തിനുള്ളില്‍ ഇത് 9805 രൂപയിലേക്ക് എത്തി. 

വില അറിയാം
24 കാരറ്റ്
ഗ്രാമിന് 11 രൂപ കുറഞ്ഞ് 10,686
പവന് 88 രൂപ കുറഞ്ഞ് 85,488

22കാരറ്റ്
ഗ്രാമിന് 10 രൂപ കുറഞ്ഞ് 9,795
പവന് 80 രൂപ കുറഞ്ഞ് 78,360

18 കാരറ്റ്
ഗ്രാമിന് 9 രൂപ കുറഞ്ഞ് 8,014
പവന് 72 രൂപ കുറഞ്ഞ് 64,112


വില കുറയുമോ കൂടുമോ

അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയില്‍ വരുന്ന ഓരോ നീക്കവും ലോകവിപണിയെ ബാധിക്കും.  ഇതിന് പുറമേ ട്രംപിന്റെ താരിഫ് നിലപാടുമൂലം ലോകരാജ്യങ്ങളുടെ സമവാക്യത്തിലുണ്ടായ പൊടുന്നനേയുള്ള മാറ്റം, ശമനമില്ലാത്ത ഉക്രൈന്‍-റഷ്യ യുദ്ധം എന്നിവയാണ് പ്രധാനമായും സ്വര്‍ണവിലയുടെ കുതിപ്പിന് കാരണമാവുന്നത്. 

അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് ഈമാസം അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കുമെന്ന് സൂചനയുണ്ട്. അങ്ങിനെയെങ്കില്‍ അത് ബാങ്ക് നിക്ഷേപ പലിശ, ഡോളറിന്റെ മൂല്യം, കടപ്പത്ര ആദായനിരക്ക് (ട്രഷറി യീല്‍ഡ്) തുടങ്ങിയവ കുറയാനിടയാക്കും.

1-Sep-25 Rs. 77,640 (Lowest of Month)
2-Sep-25 77800
3-Sep-25
Yesterday »
Rs. 78,440 (Highest of Month)
4-Sep-25
Today »
Rs. 78,360

 

Gold prices see a slight dip today across major Indian cities. Stay updated with today's 22K and 24K gold rates and market trends.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ 'നരകത്തിന്റെ വാതിലുകള്‍' തുറന്നെന്ന് ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി; ആക്രമണം ശക്തം, ഗസ്സ സിറ്റിയിലെ ബഹുനില ടവര്‍ നിരപ്പാക്കി, ഇന്ന് കൊല്ലപ്പെട്ടത് 44 പേര്‍

International
  •  19 hours ago
No Image

'ചെക്ക് ചെയ്യാതെ' റോഡുകളില്‍ പ്രവേശിച്ചാല്‍ ഇനി മുതല്‍ 400 ദിര്‍ഹം പിഴയും 4 ബ്ലാക്ക് പോയിന്റും; മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  19 hours ago
No Image

400 കിലോഗ്രാം ആര്‍.ഡി.എക്‌സുമായി മുംബൈ നഗരത്തില്‍  34 മനുഷ്യബോംബുകള്‍;  ഭീഷണി സന്ദേശം, പിന്നാലെ സുരക്ഷ ശക്തമാക്കി പൊലിസ്

National
  •  19 hours ago
No Image

ദിർഹത്തിനെതിരെ വീണ്ടും തകർന്നടിഞ്ഞ് രൂപ; നാട്ടിലേക്ക് പണം അയക്കാൻ ആ​ഗ്രഹിക്കുന്ന പ്രവാസികൾക്കിത് ബെസ്റ്റ് ടൈം

uae
  •  20 hours ago
No Image

അനധികൃത മണ്ണെടുപ്പ് തടയാനെത്തിയ ഐ.പി.എസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി; വിവാദമായതിന് പിന്നാലെ ന്യായീകരണവുമായി ബി.ജെ.പി

National
  •  20 hours ago
No Image

വോട്ട്ചോരി പ്രചാരണം തിരിച്ചടിക്കുമെന്ന് ആശങ്ക,  രാഹുലിന്റെ  'വോട്ടര്‍ അധികാര്‍ യാത്ര'ക്ക് പിന്നാലെ ബിഹാറില്‍ ഉന്നതതല യോഗം വിളിച്ച് അമിത് ഷാ  

National
  •  21 hours ago
No Image

കണ്ണൂരില്‍ തലശ്ശേരി സ്വദേശിയായ സീനിയര്‍ സൂപ്രണ്ട് മഹേഷ് കൈകൂലി കേസില്‍ വിജിലന്‍സ് പിടിയില്‍

Kerala
  •  a day ago
No Image

തിരുവോണ ദിനത്തിൽ 'കൊലച്ചോറ് സമര'വുമായി യൂത്ത് കോൺഗ്രസ്; തൃശ്ശൂർ ഡിഐജി ഓഫീസിന് മുന്നിൽ പ്രതിഷേധം

Kerala
  •  a day ago
No Image

കുടുംബ വഴക്കിനെ തുടര്‍ന്ന് മല്ലപ്പള്ളിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കി

Kerala
  •  a day ago
No Image

പാലക്കാട് ആശുപത്രിയിലെത്തിയ രോഗിയോട് എന്താണ് സംഭവിച്ചതെന്ന് ഡോക്ടര്‍ ചോദിച്ചു;  ഡോക്ടറെ കൈയേറ്റം ചെയ്തു രോഗിയുടെ ഭര്‍ത്താവ് - അറസ്റ്റ് 

Kerala
  •  a day ago