ബി.ജെ.പി ഇന്ന് കരിദിനമാചരിക്കും
കോഴിക്കോട്: ബോംബുകൊണ്ടും കഠാരകൊണ്ടും ബി.ജെ.പിയെ തകര്‍ക്കാനാവില്ലെന്നു സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. സമാധാനമാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. അതേസമയം സി.പി.എമ്മിന്റെ അക്രമത്തെ എന്നും സഹിച്ചുകൊള്ളുമെന്നു വിചാരിക്കരുത്. ഗതികെട്ടാല്‍ ചെറുത്തു നില്‍ക്കേണ്ടിവരും.
അതു ജീവിക്കാന്‍ വേണ്ടിയുള്ള സ്വയരക്ഷയുടെ ഭാഗമായാണെന്നും കുമ്മനം പത്രസമ്മേളനത്തില്‍ പറഞ്ഞു. ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫിസ് നശിപ്പിച്ചതുള്‍പ്പെടെയുള്ള അക്രമസംഭവങ്ങളില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് കരിദിനമാചരിക്കും. സമാധാന ചര്‍ച്ചകള്‍ക്കു മുന്‍കൈ എടുക്കേണ്ടത് ഭരണകൂടമാണ്. ചര്‍ച്ചയ്ക്കു തയാറാണെന്ന് ബി.ജെ.പി നേരത്തെ വ്യക്തമാക്കിയിട്ടും അതുണ്ടായില്ല. ക്രമസമാധാനില സംബന്ധിച്ചു കേന്ദ്രസര്‍ക്കാരുമായും ബി.ജെ.പി അഖിലേന്ത്യാ അധ്യക്ഷനുമായും ഗവര്‍ണറുമായും ആശയവിനിമയം നടത്തിയിട്ടുണ്ട്. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
അക്രമം സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ കൃഷ്ണദാസ് തിരുവനന്തപുരത്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."