HOME
DETAILS

മൗലിദാഘോഷം നൂറ്റാണ്ടുകളിലൂടെ

  
ജഅ്ഫര്‍ ഹുദവി കൊളത്തൂര്‍
September 04 2025 | 14:09 PM

Mawlid celebration through centuries

നബി ദിനവുമായി ബന്ധപ്പെട്ട് നടക്കുന്ന കര്‍മ്മങ്ങള്‍ക്കെതിരെ അര്‍ഥ ശൂന്യമായ ചോദ്യങ്ങളുന്നയിക്കാനും പ്രവാചകരോടുള്ള സ്‌നേഹ പ്രകടനത്തിന് അതിര്‍ വരമ്പുകള്‍ സ്ഥാപിക്കാനും ശ്രമിക്കുന്നവർ മതത്തിനെ തെറ്റിദ്ധരിച്ചവരും ചരിത്രം ഉൾക്കൊള്ളാത്തവരുമാണ്.  

 

ന്മസമയം ജന്മസ്ഥലം എന്നൊക്കെയാണ് ഭാഷയില്‍ മൗലിദ് അര്‍ഥമാക്കുന്നത്. പദ്യമോ ഗദ്യമോ ആയി നബി (സ) യുടെ ജീവ ചരിത്രമോ അപദാനമോ പറയുക, അവിടുത്തെ ഏതെങ്കിലും വിശേഷണങ്ങളോ ഗുണങ്ങളോ അനുസ്മരിക്കുക, ഖുര്‍ആന്‍ സൂക്തങ്ങളോ സ്വലാത്തോ ചൊല്ലുക, അന്ന പാനാദികളോ മധുര പലഹാരമോ വിതരണം ചെയ്യുക, പ്രവാചക ചരിത്രത്തിന്റെ ഏതെങ്കിലും വശത്തേക്ക് വെളിച്ചം വീശുന്ന പ്രസംഗം ചെയ്യുക തുടങ്ങിയവയ്ക്കായി ഒരുമിച്ച് കൂടുന്നതിനെയാണ് മൗലിദെന്ന് പൊതുവില്‍ വിളിച്ചുവരുന്നത്. ഇത്തരം കര്‍മ്മങ്ങള്‍ പ്രവാചകരോടുള്ള സ്‌നേഹപ്രകടനവും പുണ്യം നേടാനുള്ള വഴികളുമാണ്. പ്രവാചകരുടെ കാലത്ത് തന്നെ ഇതില്‍ പെട്ട പല കര്‍മ്മങ്ങളും നടന്ന് വന്നിരുന്നു. ദീനിലെ പല കാര്യങ്ങളിലുമെന്ന പോല ആഘോഷങ്ങളിലും കാലോചിതമായ പല ക്രമങ്ങളും വന്നത് സ്വാഭാവികമാണ്. പ്രമുഖ സ്വഹാബി ജരീറുബ്‌നു അബ്ദില്ല (റ) നെ തൊട്ട് ഇമാം മുസ്‌ലിം ഉദ്ധരിക്കുന്ന ഹദീസില്‍ കാണാം. ഇസ്‌ലാമില്‍ ആരെങ്കിലും വല്ല നല്ല കാര്യത്തിനും തുടക്കം കുറിക്കുകയും ശേഷം ആരെങ്കിലും അതനുഷ്ഠിക്കുകയും ചെയ്താല്‍ ചെയ്തവന്റേതിന് തത്തുല്യമായ പ്രതിഫലം തുടങ്ങിയവന്നും ലഭിക്കും. ഈ ഹദീസ് ദീനിന് വിരുദ്ധമല്ലാത്ത കര്‍മങ്ങള്‍ ആരംഭിക്കാന്‍ പ്രചോദനമാണെന്ന് ഇമാം നവവി (റ) തന്റെ ശറഹു മുസ്‌ലിമില്‍ വിവരിക്കുന്നുണ്ട്(ശര്‍ഹുന്നവവി അലാ മുസ്ലിം പേ. 3/461). മൗലിദാഘോഷത്തില്‍ കാലോചിതമായി വന്ന പരിഷ്‌കരണങ്ങള്‍ ഈ ഗണത്തിലുള്‍പ്പെടുന്നവയാണെന്ന് പ്രമുഖരായ പല പണ്ഡിതരും വിലയിരുത്തിയിട്ടുണ്ട്.

എന്നാല്‍ നബി ദിനവുമായി ബന്ധപ്പെട്ട് നടക്കുന്ന കര്‍മ്മങ്ങള്‍ക്കെതിരെ അര്‍ഥ ശൂന്യമായ ചോദ്യങ്ങളുന്നയിക്കാനും പ്രവാചകരോടുള്ള സ്‌നേഹ പ്രകടനത്തിന് അതിര്‍ വരമ്പുകള്‍ സ്ഥാപിക്കാനും ചിലരെങ്കിലും ശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ട്. പ്രവാചക കാലം തൊട്ട് ഇന്ന് വരെ മുസ്ലിം ലോകം അനുവര്‍ത്തിച്ച് പോന്ന സ്‌നേഹ പ്രകടനങ്ങളും ആഘോഷ പരിപാടകളും വിലയിരുത്തിയാല്‍ ഇത്തരം സങ്കുചിത ചിന്താഗതിക്കാരുടെ വാദമുഖങ്ങള്‍ നിരര്‍ഥകമാണെന്ന് ബോധ്യമാകും. പ്രമുഖ പണ്ഡിതനും ഖുര്‍ആന്‍ വ്യാഖ്യാതാവുമായ മുതവല്ലി അശ്ശഅറാവി തന്റെ മാഇദത്തുല്‍ ഫിക്‌റില്‍ ഇസ്ലാമി എന്ന ഗ്രന്ഥത്തില്‍ മൗലിദ് വിരോധികളോട് ഇങ്ങനെ ചോദിക്കുന്നുണ്ട് -പ്രവാചകരുടെ ആഗമനത്തില്‍ മനുഷ്യരും ജന്തുജാലങ്ങളും സസ്യങ്ങളും ജിന്നുകളുമെല്ലാം സന്തോഷിച്ചുവെങ്കില്‍ അവിടത്തെ ജനമദിനത്തില്‍ സന്തോഷിക്കുന്നവരെ നിങ്ങള്‍ എന്തിന് തടയണം?(അലാ മാഇദത്തില്‍ ഫിക്‌റില്‍ ഇസ്ലാമി- ശൈഖ് മുതവല്ലി ശഅ്‌റാവി പേ. 295) പ്രവാചകരോടുള്ള സ്‌നേഹ പ്രകടനത്തിന്റെ പ്രധാന മാധ്യമമായ ആഘോഷ പരിപാടികളെ അധിക്ഷേപിക്കുന്നത് അല്‍പ്പത്തമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ വരികള്‍. 

ആഘോഷം പ്രമാണങ്ങളില്‍

നബി ദിനാഘോഷത്തെ പ്രോത്സാഹിപ്പിക്കുകയും തിരുപ്പിറവിയുടെ പേരില്‍ സന്തോഷിക്കാനാജ്ഞാപിക്കുകയും ചെയ്യുന്ന വചനങ്ങള്‍ ഖുര്‍ആനില്‍ കാണാനാകും. നിശ്ചയം അല്ലാഹുവും മലക്കുകളും നബിയുടെ മേല്‍ സ്വലാത്ത് ചൊല്ലുന്നു, നിങ്ങളും ചെല്ലിക്കൊണ്ടിരിക്കുക (അഹ്‌സാബ് 56), നബിയെ പറയുക അല്ലാഹുവിന്റെ അനുഗ്രഹവും മഹത്വവും ലഭിച്ചതിന്റെ പേരില്‍ വിശ്വാസികള്‍ സന്തോഷിക്കട്ടെ (യൂനുസ് 58) തുടങ്ങിയവ അതില്‍ പ്രധാനമാണ്. അവസാനം പറഞ്ഞ ആയത്തിലെ അനുഗ്രഹം നബി തങ്ങളാണെന്ന് ഖുര്‍ആന്‍ കൊണ്ട് തന്നെ വ്യക്തമാണ്. കാരണം ഒരിടത്ത് നബിയെ അല്ലാഹു പരിചയപ്പെടുത്തുന്നത് തന്നെ അനുഗ്രഹം എന്നാണ്. അല്ലാഹു പറയുന്നു ലോകര്‍ക്ക് അനുഗ്രഹമായിട്ടല്ലാതെ അങ്ങയെ നാം നിയോഗിച്ചിട്ടില്ല (അമ്പിയാഅ് 107). പല പ്രമുഖരായ ഖുര്‍ആന്‍ വ്യാഖ്യാതാക്കളും പ്രസ്തുത ആയതിന് ഇതേ വിശദീകരണം നല്‍കിയതും ശ്രദ്ധേയമാണ് (സാദൂല്‍ മസീര്‍ ഫീ ഇല്‍മിത്തിഫ്‌സീര്‍- ഇബ്‌നുല്‍ ജൗസി പേ. 3/ 290). നബി (സ്വ) തങ്ങളുടെ ആഗമനത്തിന് കിടപിടിക്കുന്ന മറ്റൊരനുഗ്രഹവും ലോകത്തിന് ലഭിച്ചിട്ടില്ല. കാരണം തിരുപ്പിറവിക്ക് സാക്ഷികളായ സമൂഹം നൂറ്റാണ്ടുകളായി തികഞ്ഞ അന്ധകാരത്തില്‍ ജീവിതം തള്ളി നീക്കുകയായിരുന്നു.

ഈ സമൂഹത്തെ ഭൗതികവും ആത്മീയവുമയി സംസ്‌കരിച്ചെടുക്കുക എന്നതായിരുന്നു പ്രവാചക നിയോഗത്തിന് പിന്നിലെ വലിയ ലക്ഷ്യം. ഈ മഹിതമായ ലക്ഷ്യ നിര്‍വഹണത്തിന് നിയുഗ്തരായത് കൊണ്ട് തന്നെ അവിടുന്ന് ലോകത്തിന് മുഴുവന്‍ അനുഗ്രഹമാണ്. ഈ അനുഗ്രഹത്തിന് നന്ദി പ്രകടിപ്പിക്കലും അതില്‍ സന്തോഷിക്കലുമെല്ലാം വിശ്വാസിയുടെ ബാധ്യതയില്‍ പ്രധാനവുമാണ്. 

മൗലിദാഘോഷത്തിന് പ്രവാചക ജീവിതത്തില്‍ തെളിവ് തേടുന്നവര്‍ക്കും ആ ജീവിതത്തില്‍ നിന്ന് കൃത്യമായ മറുപടി ലഭിക്കും. തിങ്കളാഴ്ച തോറും നോമ്പനുഷ്ഠിക്കുന്നതിന് അനുചരന്മാരില്‍ ഒരാള്‍ കാരണമന്വേഷിച്ചപ്പോള്‍ അത് തന്റെ ജന്മദിനമാണെന്ന മറുപടി തിരുപ്പിറവിയുടെ പേരില്‍ സന്തോഷിക്കുന്നതിന് പ്രത്യക്ഷ പ്രോത്സാഹനമാണ് (സ്വഹീഹ് മുസ്ലിം പേ. 3/168). മുഹര്‍റം പത്തിന് നോമ്പെടുത്തത് മൂസാ (അ), ശത്രുവായ ഫിര്‍ഔനില്‍ നിന്ന് രക്ഷപ്പെട്ടതിന് നന്ദി സൂചകമായിട്ടാണെങ്കില്‍ ദൈവാനുഗ്രഹങ്ങള്‍ക്ക് വര്‍ഷത്തില്‍ നന്ദി പ്രകടിപ്പിക്കുന്നത് ഇസ്‌ലാമികമാണെന്ന് പ്രസ്തുത വചനവും തെളിയ്ക്കുന്നുണ്ട് (സ്വഹീഹുല്‍ ബൂഖാരി പേ. 3/57). 

ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളായ ഖുര്‍ആനും ഹദീസും മൗലിദോഘോഷത്തിന് വ്യക്തമായ സാധുത കല്‍പിക്കുന്നുവെന്ന് വ്യക്തമായി. ദീനിന്റെ മൂന്നാം പ്രമാണമായ പണ്ഡിതാഭിപ്രായവും വിഷയത്തെ ഇതേ രീതിയില്‍ തന്നെയാണ് നിരീക്ഷിക്കുന്നത്. മൗലിദാഘോഷത്തിന്റെ നാള്‍വഴികള്‍ വിശകലനവിധേയമാക്കിയാല്‍ നൂറ്റാണ്ടുകളിലോടെ മുസ്ലിം സമൂഹം കൈമാറി വന്ന ഈ പുണ്യ കര്‍മ്മത്തെ അവഗണിക്കുന്നതിന് മുന്‍കാല പണ്ഡിതരുടെ പിന്തുണയില്ലെന്ന് ശരിക്കും വ്യക്തമാകും. 

മൗലിദോഘോഷം ഉത്തമ നൂറ്റാണ്ടുകളില്‍ 

 ഇമാം ഹാകിമും മറ്റും ഇബ്‌നു ഉമര്‍ (റ) നെ തൊട്ട് റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ നബി (സ്വ) തങ്ങള്‍ പറയുന്നു. നിശ്ചയം ഈ സമുദായത്തെ അല്ലാഹു തിന്മയില്‍ ഒരു കാലത്തും ഒന്നിപ്പിക്കുകയില്ല. അല്ലാഹുവിന്റെ സഹായം സംഘത്തോടൊപ്പമാണ്. അതുകൊണ്ട് നിങ്ങള്‍ ഭൂരിപക്ഷത്തോടൊപ്പം നില്‍ക്കുക. വ്യതിചലിച്ചവര്‍ നരകത്തിലാണ് (അല്‍ മുസ്തദ്‌റക് അലസ്സ്വഹീഹൈനി - ഹാകിമുന്നൈസാബൂരി പേ 1/ 199). തിരുപ്പിറവി ആഘോഷത്തിന്റെ ചരിത്രത്തിലൂടെ കടന്ന് പോകുമ്പോള്‍ ഈ പ്രവാചക വചനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. കാരണം ഉത്തമ നൂറ്റാണ്ട് തൊട്ട് ഇന്ന് വരെ നബിയെ വാഴ്ത്താനും അവിടുത്തെ അപദാനങ്ങള്‍ പാടിപ്പുകഴ്ത്താനും മുന്നോട്ട് വന്നത് മുസ്ലിം സമുദായത്തിലെ മഹാ ഭൂരിപക്ഷമാണ്.  അതിനെതിരെ ശബ്ദിച്ചവരോ സമൂഹത്തിലെ ചെറിയ ന്യൂനപക്ഷം മാത്രവും. ഈ കര്‍മ്മത്തിന്റെ മഹത്വം മനസ്സിലാക്കാന്‍ ഇത് തന്നെ മതിയായ രേഖയാണ്.

നബി തങ്ങള്‍ ജന്മദിനാഘോഷത്തിന് പ്രേരിപ്പിച്ചത് സൂചിപ്പിച്ചുവല്ലോ. പ്രവാചകരുടെ സച്ചരിതരായ അനുയായികളും ഈ മഹത്കര്‍മ്മത്തിന് ഒറ്റക്കും കൂട്ടമായും ശ്രമിച്ചത് ഹദീസ് ഗ്രന്ഥങ്ങളിലും മറ്റും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇമാം തുര്‍മുദി ഇബ്‌നു അബ്ബാസ് (റ) തൊട്ട് നവേദനം ചെയ്യുന്ന ഹദീസില്‍ പറയുന്നു. സ്വഹാബികള്‍ ഒരിക്കല്‍ നബിയെയും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. കൂട്ടത്തില്‍ ഓരോരുത്തരായി മുന്‍ കാല പ്രവാചകര്‍ അല്ലാഹു നല്‍കിയ മഹത്ത്വങ്ങള്‍ വിവരിച്ചു തുടങ്ങി. അദ്ഭുതം, ഇബ്‌റാഹീം നബിയെ അല്ലാഹു തന്റെ മിത്രമാക്കി, ഒരാള്‍ പറഞ്ഞു. ഉടന്‍ മറ്റൊരാള്‍ മൂസാ നബിയോട് അല്ലാഹു അഭിമുഖമായി സംസാരിച്ചതിലും വലിയ അദ്ഭുതം മറ്റെന്തുണ്ട്. ഇത് കേട്ട മൂന്നാന്‍ ഈസാ നബിയെയും നാലമാന്‍ ആദം നബിയെയും പുകഴ്ത്തിപ്പറഞ്ഞു. ഇത് കേട്ട് കടന്ന് വന്ന പ്രവാചകര്‍ സലാം പറഞ്ഞ് ഇങ്ങനെ പ്രതിവചിച്ചു. ഈ അമ്പിയാക്കളുടെ കാര്യം നിങ്ങളെ അദ്ഭുതപ്പെടുത്തിയത് ശരി തന്നെ. എന്നാല്‍ ഞാന്‍ അല്ലാഹുവിന്റെ ഹബീബും അന്ത്യ നാളിലെ പതാക വാഹകനും ആദ്യമായി ശുപാര്‍ശ ചെയ്യുന്നവനും ശുപാര്‍ശ സ്വീകരിക്കപ്പെടുന്നവനും സമുഹത്തിലെ ദരിദ്രര്‍ക്കൊപ്പം പ്രഥമമായി സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നവനും ആദ്യാന്ത്യ മനുഷ്യ കുലത്തിന്റെ നേതാവുമാണ്. ഇതില്‍ അല്‍പം പോലും അഹങ്കാരമില്ല (സുനനുത്തുര്‍മുദി- പേ. 5/587). അല്ലാഹുവിന്റെ അമ്പിയാക്കളെയും വിശേഷിച്ച് നബി തങ്ങളെയും പ്രശംസിക്കുന്നതില്‍ നബിയും സ്വഹാബത്തും മുന്നിലായിരുന്നുവെന്ന് തെളിയ്ക്കുന്നതാണ് ഈ സംഭവം. 

mmm .jpg

ഇനി നബി തങ്ങളെ പദ്യശകലങ്ങളിലുടെ വര്‍ണ്ണിച്ചതിനും അവിടുത്തെ മഹത്വം കവിതകളായി ഉരുവിട്ടതിനും സ്വഹാബത്തിന്റെ ജീവിതത്തില്‍ നിന്ന് ശ്രദ്ധേയമായ ഏടുകള്‍ നമുക്ക് വായിക്കാനാകും. നബി തങ്ങളുടെ സ്വന്തം കവിയായിരുന്ന ഹസ്സാനുബ്‌നുസാബിത് (റ) അബ്ദുല്ലാഹിബ്‌നു റവാഹ (റ), കഅബ് ബ്‌നു മാലിക് (റ) തുടങ്ങിയവര്‍ ഇവ്വിഷയത്തില്‍ പ്രസിദ്ധരാണ്. നബി തങ്ങള്‍ക്കെതിരെ കവിതകളിലൂടെ ഉന്നയിക്കപ്പെട്ടിരുന്ന ആരോപണങ്ങള്‍ക്ക് അതേ രീതിയില്‍ പ്രതികരിക്കാന്‍ അവിടുന്ന് ഹസ്സാന്‍ (റ) ന് മദീനാ പള്ളിയില്‍ മിമ്പറൊരുക്കിക്കൊടുത്തും അദ്ധേഹത്തെ പ്രാര്‍ഥിച്ചനുഗ്രഹിച്ചതും ചരിത്ര വസ്തുതയാണ്. ഒരു ദിനം പള്ളിയില്‍ വെച്ച് പാട്ട് പാടിയപ്പോള്‍ ക്ഷോപിച്ച ഉമര്‍ (റ) നോട് അങ്ങയേക്കാള്‍ ശ്രേഷ്ഠരുണ്ടായിരിക്കെ ഞാന്‍ പാട്ടു പാടിയിട്ടുണ്ടെന്നും അബൂഹുറൈറ (റ) അതിന് സാക്ഷിയാണെന്നും ഹസ്സാന്‍ പ്രതികരിച്ചത് മിക്ക ഹദീസ് ഗ്രന്ഥങ്ങളിലും കാണാവുന്നതാണ്. (സുനനുന്നസാഈ പേ.2/ 48). പ്രവാചക ജീവിതത്തിലെ നാഴികക്കല്ലായിരുന്ന മദീനാ യാത്രക്ക് സ്വാഗതമോതിക്കൊണ്ട് അന്‍സാറുകള്‍ പാടിയ സ്വീകരണ ഗാനങ്ങള്‍ അവിടുത്തെ പ്രശംസിക്കുന്നതും ആ ആഗമനത്തിലൂടെ മദീനക്ക് ലഭിച്ച അനുഗ്രഹങ്ങള്‍ എടുത്തുപറയുന്നതുമായിരുന്നു.

ഇങ്ങനെ ഗദ്യമായും പദ്യമായും നടന്ന് കൊണ്ടിരുന്ന പ്രകീര്‍ത്തനങ്ങള്‍ കേട്ടും ആസ്വദിച്ചും പലപ്പോഴും പ്രോത്സാഹിപ്പിച്ചും ജീവിച്ച നബി തങ്ങള്‍ പില്‍കാലത്ത് സജീവമായ ആഘോഷങ്ങള്‍ക്ക് വ്യക്തമായ അടിത്തറപാകുകയായിരുന്നു. 

ഇന്ന് കാണപ്പെടുന്ന രീതിയില്‍ വ്യവസ്ഥാപിതമായി മൗലിദാഘോഷത്തിന് തുടക്കം കുറിക്കുന്നത് പിന്നെയും കാലങ്ങള്‍ക്ക് ശേഷമാണ്. നബി തങ്ങള്‍ക്ക് ശേഷം ഇസ്ലാമിന്റെ ഭരണസാരഥ്യം ഏറ്റെടുത്ത നാലു ഖലീഫമാര്‍ ഇസ്ലാലിക പ്രബോധനത്തിലും തുടര്‍ന്ന് വന്ന അമവി, അബ്ബാസി ഭരണകൂടങ്ങള്‍ സുസ്ഥിര ഭരണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചത് കൊണ്ട് തന്നെ ജനകീയമായ മൗലിദോഘോഷം അക്കാലങ്ങളിലൊന്നും തുടക്കം കുറിച്ചില്ല (താരീഖുല്‍ ഇഹ്തിഫാല്‍ ബില്‍ മൗലിദിന്നബവി മിന്‍ അസ്‌രില്‍ ഇസ്ലാമില്‍ അവ്വല്‍ ഇലാ അസ്‌രില്‍ ഫാറൂഖില്‍ അവ്വല്‍- ഹസനുസ്സന്ദൂബി പേ. 17- 23).

എന്നാല്‍ സ്വന്ത്രമായി പ്രവാചക പ്രകീര്‍ത്തനം അക്കാലത്ത് ഒരാളും നടത്തിയിരുന്നില്ല എന്നിതിനര്‍ഥമില്ല. ഖുര്‍ആനിന്റെ വ്യാഖ്യതാക്കളും ഹദീസ് പണ്ഡിതരുമായ മഹത്തുക്കളെ കുറിച്ച് അങ്ങനെ ധരിക്കുന്നത് തികഞ്ഞ അജ്ഞതയുമാണ്. പ്രമുഖ സഞ്ചാരി ഇബ്‌നു ജുബൈര്‍ തന്റെ രിഹ്‌ലയില്‍ മക്കയെ പരാമര്‍ശിച്ച് പറയുന്നത് ഇതിന് തെളിവുമാണ്. അദ്ധേഹം പറയുന്നു : മക്കയിലെ പുണ്യ ഗേഹമാണ് പ്രവാചകരുടെ തിരുപ്പിറവി കൊണ്ടനുഗ്രഹീതമായ ഭവനം. പ്രസ്തുത ഭവനത്തില്‍ നബിയുടെ വിശുദ്ധ ശരീരത്തെ സ്വീകരിക്കാന്‍ ഭാഗ്യം ലഭിച്ച സ്ഥലം വെള്ളി കൊണ്ട് ചുറ്റപ്പെട്ടിട്ടുണ്ട്. ഈ പ്രദേശവും മക്കയിലെ മറ്റു അനുഗ്രഹീത ഭവനങ്ങളുമെല്ലാം റബീഉല്‍ അവ്വല്‍ മാസത്തിലെ എല്ലാ തിങ്കളാഴ്ചകളിലും തുറക്കപ്പെടും. വിശ്വാസികള്‍ മുഴുവനും ബര്‍ക്കത്തെടുക്കാന്‍ വേണ്ടി പ്രസ്തുത സമയത്ത് ആ സ്ഥലങ്ങളില്‍ പ്രവേശിക്കും. തിരുപ്പിറവിയുടെ സ്മരണാര്‍ഥമായിരുന്നു ഇത്. (രിഹ്‌ലത്തുബ്‌നിജൂബൈര്‍ പേ. 47)

ഇര്‍ബില്‍ രാജാവ് മൗലിദാഘോഷം വ്യവസഥാപിതമാക്കുന്നതിന് മുമ്പ് തന്നെ ഹറമുകളില്‍ ഈ പുണ്യകര്‍മ്മം നടന്നിരുന്നുവെന്നതിന് ഇതിലപ്പുറം തെളിവുകള്‍ വേണ്ട. പ്രമുഖ സഞ്ചാരിയായ ഇബ്‌നൂ ബത്വൂത്വ തന്റെ രിഹ്‌ലയിലും സമാനമായ ആഘോഷങ്ങള്‍ വിവരിച്ചിട്ടുണ്ട്. 

മുളഫര്‍ രാജാവും മൗലിദാഘോഷവും

 ഹീജ്‌റ 630 ല്‍ വഫാത്തായ മുളഫ്ഫറുദ്ധീന്‍ കൂകബൂരിബ്‌നു സൈനുദ്ധീനാണ് വ്യവസ്ഥാപിത മൗലിദാഘോഷത്തിന്റെ സ്ഥാപികനായി ചരിത്രത്തില്‍ അറിയപ്പെടുന്നത്. അദ്ധേഹത്തിന്റെ ജനകീയ മൗലിദാഘോഷത്തിന് മുമ്പും ഈ സദുദ്യമത്തിന് പലരും മുതിര്‍ന്നിട്ടുണ്ടെങ്കിലും ആഘോഷങ്ങളുടെ വര്‍ണ്ണ ശോഭയും വൈവിധ്യവും പ്രഥമസ്ഥാനീയനെന്ന ബഹുമതി അദ്ധേഹത്തിന് നേടിക്കൊടുക്കുകയായിരുന്നു. നേരത്തെ ആഘോഷിച്ചവരില്‍ പ്രധാനികളാണ് സൂല്‍ത്താന്‍ നൂറുദ്ധീനുസ്സങ്കിയും തന്റെ കാലത്ത് ജീവിച്ച അനുഗ്രഹീത പണ്ഡിതനും സൂഫീ വര്യനുമായിരുന്ന ശൈഖ് ഉമര്‍ അല്‍ മല്ലാ (റ) യും. തന്റെ ഭരണ പ്രദേശമായ മൗസ്വിലില്‍ വെച്ചായിരുന്നു പ്രസ്തുത ആഘോഷം നടത്തിയിരുന്നത്. ഹാഫിള് അബൂ ശാമ തന്റെ അര്‍റൗളത്തൈന്‍ ഫി അഖ്ബിറിദ്ദൗലത്തൈന്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നു. ശൈഖ് ഉമര്‍ മല്ലാ  വര്‍ഷം തോറും പ്രവാചക ദിനത്തോടനുബന്ധിച്ച് പ്രത്യേക സദസ്സ് സംഘടിപ്പിച്ചിരുന്നു. മൗസില്‍ ഭരണാധികാരി നൂറുദ്ധീന്‍ പങ്കെടുത്തിരുന്ന പ്രസ്തുത പരിപാടിയില്‍ സംഗമിച്ച് കവികള്‍ നബിയുടെ മദ്ഹ് ഗീതങ്ങള്‍ ആലപിക്കുമായിരുന്നു. 
സ്വാലാഹുദ്ധീന്‍ അയ്യൂബിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന മുളഫ്ഫര്‍ രാജാവ് ഹിജ്‌റ 586 ലാണ് ഇര്‍ബിലിന്റെ ഗവര്‍ണറായി ചുമതലയേല്‍ക്കുന്നത്. പല സുപ്രധാന യുദ്ധങ്ങളിലും സ്വലാഹുദ്ധീന്‍ അയ്യൂബിയുടെ കൂടെ പങ്കെടുത്ത അദ്ധേഹത്തിന് പിന്നീട് സ്വന്തം സഹോദരിയെ അദ്ധേഹം വിവാഹം ചെയ്ത് കൊടുത്തിട്ടുണ്ട്. പണ്ഡിതരോടും സൂഫികളോടും അതീവ ബഹുമാനം കാണിച്ചിരുന്ന രാജാവ് പ്രജാ തത്പരനും മനുഷ്യസ്‌നേഹിയുമായിരുന്നു.

 മൗലിദാഘോഷം ജനകീയമാക്കിയതിന് പുറമെ സമൂഹത്തിലെ കഷ്ടതയനുഭവിച്ചവരെ രക്ഷിക്കാനും അദ്ധേഹം പല ക്ഷേമ പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു. മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന അദ്ധേഹത്തിന്റെ ആഘോഷ പരിപാടികളില്‍ പങ്കു കൊള്ളാന്‍ വിദൂര ധിക്കുകളില്‍ നിന്ന് വരെ വിശ്വാസികള്‍ ഇര്‍ബിലിലേക്കൊഴുകുമായിരുന്നു. അദ്ധേഹം നടത്തിയിരുന്ന വര്‍ണ്ണാഭമായ ആഘോഷ പരിപാടികള്‍ സിബ്ത്വുബ്‌നില്‍ ജൗസി തന്റെ മിര്‍ആത്തുസ്സമാനിലും ഇബ്‌നു ഖല്ലികാന്‍ തന്റെ വഫയാത്തിലും ഹാഫിളുദ്ദഹബി തന്റെ സിയറു അഅ്‌ലാമിന്നുബലാഇലുമെല്ലാം വിശദീകരിച്ചിട്ടുണ്ട്. ആഘോഷങ്ങളുടെ ഭാഗമായി പ്രവാചകരുടെ മദ്ഹാലപിക്കാന്‍ പ്രമുഖ പണ്ഡിതനും മുഹദ്ദിസുമായിരുന്ന അബുല്‍ഖത്ത്വാബ് ഇബ്‌നു ദിഹ്‌യ ഒരു മൗലിദ് ഗ്രന്ഥവും ഇക്കാലത്ത് രചിക്കുകയുണ്ടായി. അത്തന്‍വീര്‍ ഫീ മൗലിദില്‍ ബശീറിന്നദീര്‍ എന്ന പേരിലുള്ള പ്രസ്തുത മൗലിദ് രചിച്ചതിന് മുളഫ്ഫര്‍ രാജാവ് ആയിരം ദീനാര്‍ പാരിതോഷികം നല്‍കിയിരുന്നു. പ്രസ്തുത മൗലിദ് താന്‍ കണ്ടിട്ടുണ്ടെന്നും വിലപ്പെട്ട പലതും അതില്‍ നിന്ന് മനസ്സിലാക്കിയിട്ടുണ്ടെന്നും ഇബ്‌നു കസീര്‍ (റ) വിശദീകരിച്ചിട്ടുണ്ട്. (മൗലിദാഘോഷം ലോക രാഷ്ട്രങ്ങളില്‍- ശൈഖ് മുഹമ്മദ് ഖാലിദ് സാബിത് പേ. 25- 29)

mou 6.jpg

തുടര്‍ന്നുള്ള നൂറ്റാണ്ടുകളില്‍
അയ്യൂബി ഭരണ കാലത്ത് തുടങ്ങിയ ഈ വ്യവസ്ഥാപിത ആഘോഷ പരിപാടികള്‍ തുടര്‍ന്ന് പോരുന്ന രീതിയാണ് പിന്നിട് കാണുന്നത്. തുടര്‍ന്നുള്ള നൂറ്റാണ്ടുകളില്‍ വന്ന മഹത്തുക്കളായ പണ്ഡിതരെല്ലാം ഈ പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്തതിന് അവരുടെയെല്ലാം പ്രസ്താവനകള്‍ തന്നെ സാക്ഷിയാണ്. മൗലിദാഘോഷത്തെ അതികരിച്ച് പ്രമുഖ പണ്ഡിതരുടെ പ്രതികരണങ്ങളും നിലപാടുകളും ചെറിയ തോതില്‍ വിലയിരുത്താം.
1- ഇബ്‌നുല്‍ ജൗസി (വഫാത്ത് ഹി. 597) 
നബി ദിനാഘോഷം വര്‍ഷം മുഴുവന്‍ സുരക്ഷയേകുന്നതും ലക്ഷ്യ പൂര്‍ത്തീകരണത്തിന് നിദാനവുമാണെന്നത് പരീക്ഷിച്ച് ബോധ്യപ്പെട്ടതാണ്. റൂഹുല്‍ ബയാനിലും മറ്റും അദ്ധേഹത്തിന്റെ ഈ വാക്കുകള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട് . ഈജിപ്തില്‍ നിന്ന് പ്രസിദ്ധീകരിക്കപ്പെട്ട അല്‍അറൂസ് എന്ന മൗലിദ് അദ്ധേഹത്തിന്റേതാണെന്ന് പറയപ്പെടുന്നുണ്ട്.
2- അബൂശാമ (വഫാത്ത് ഹി.665) 
ഇമാം നവവി (റ) യുടെ ഗുരുവര്യരും പണ്ഡിതരുമായ ഇമാം അബൂശാമ മൗലിദിന്റെ ശക്തനായ അനുകൂലിയും അല്‍ ബാഇസ് അലാ ഇന്‍കാരില്‍ ബിദഇ വല്‍ ഹവാദിസ് എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവുമാണ്. പ്രസ്തുത ഗ്രന്ഥത്തിന്റെ 23-ാം പേജില്‍ മൗലിദാഘോഷത്തെ അദ്ധേഹം ശക്തമായി പിന്തുണക്കുകയും പൂണ്യ കര്‍മ്മമായി വിശദീകരിക്കുകയും ചെയ്യുന്നുണ്ട്. അദ്ധേഹം പറയുന്നു. പ്രവാചകരുടെ ജന്മദിനത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന ദാനധര്‍മ്മാദികളും സന്തോഷ പ്രകടനങ്ങളുമെല്ലാം ഇക്കാലത്ത് തുടങ്ങിയ നല്ല ചര്യകളുടെ ഭാഗമാണ്. പ്രവാചകരോടുള്ള ബഹുമാനം പ്രകടിപ്പിക്കാനും ലോകാനുഗ്രഹിയെ പ്രവാചകരാക്കിയതിന് അല്ലാഹുവന് നന്ദി കാണിക്കാനും ഇത്തരം പ്രവര്‍ത്തനങ്ങള്‍ വഴി സാധ്യമാകും. 

3- മൗഹൂബ് ബ്‌നു ഉമറുല്‍ ജസ്‌രി (വഫാത്ത് ഹി. 665)
പ്രമുഖ പണ്ഡിതനും മിസ്വിറിലെ ഖാദിയുമായിരുന്ന ഇബ്‌നുല്‍ ജസ്‌രി മൗലിദിനെ വിവരുക്കുന്നത് തെറ്റില്ലാത്ത പുത്തന്‍ ചര്യയായിട്ടണ്. അദ്ധേഹം പറയുന്നു. തിരു ചര്യയക്ക് വിരുദ്ധമായ ബിദ്അത്തുകളേ എതിര്‍ക്കപ്പെടേണ്ടതുള്ളു. മൗലിദാഘോഷം ആ ഗണത്തില്‍ പെടാത്തത് കൊണ്ട് തന്നെ അതനുവര്‍ത്തിക്കുന്നവരുടെ ലക്ഷ്യത്തിനനുസരിച്ച് അവര്‍ക്ക് പ്രതിഫലം ലഭിക്കും
4- ഇബ്‌നുല്‍ ഖയ്യിം (വഫാത്ത് ഹി. 751)

അദ്ദേഹം തന്റെ മദാരിജുസ്സാലികീനില്‍ മൗലിദുര്‍റസുലും മറ്റു ചരിത്ര സംഭവങ്ങളും അയവിറക്കുന്നതിനെ കുറിച്ചെഴുതി. മൗലിദാഘോഷത്തിന്റെ ഭാഗമായുള്ള മദ്ഹാലാപന ശബ്ദം ശ്രദ്ധിച്ചു കേള്‍ക്കുന്നത് ഹൃദയ ശാന്തി നേടിത്തരുന്നതും പ്രവാചകരില്‍ നിന്ന് നേരിട്ട് പ്രകാശം ആവാഹിക്കാന്‍ വഴിയൊരുക്കുന്നതുമാണ്. മുഹമ്മദീയ മാര്‍ഗ്ഗത്തില്‍ നിന്ന് കൂടുതല്‍ മധു നുകരാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ സഹായകമാകും.

5- അല്‍ഹാഫിള് ഇബ്‌നു കസീര്‍ (വഫാത്ത് ഹി. 774)
മൗലിദാഘോഷത്തിന് പ്രസിദ്ധരായ നൂറുദ്ധീനുസ്സങ്കിയെയും മുളഫ്ഫര്‍ രാജാവിനെയും പ്രശംസിക്കുകയും മൗലിദാഘോഷം ജനകീയമാക്കിയതില്‍ അവര്‍ വഹിച്ച പങ്കിനെ എടുത്തു പറയുകയും ചെയ്ത ഹാഫിള് ഇബ്‌നു കസീര്‍ സ്വന്തമായി ഒരു മൗലിദ് ഗ്രന്ഥം തന്നെ രചിച്ചിട്ടുണ്ട്. ഡോക്ടര്‍ സ്വലാഹുദ്ധീന്‍ മുനജ്ജദിന്റെ  എഡിറ്റിംഗോട് കൂടിയാണ് പ്രസ്തുത ഗ്രന്ഥം അവസാനമായി പുറത്തിറങ്ങിയിട്ടുള്ളത്. 
6- സിറാജൂദ്ധീനുല്‍ ബുല്‍ഖൈനി (വഫാത്ത് ഹി.805)
അല്ലാമ മഖ്‌രീസി തന്റെ അല്‍ മവാഇള് വല്‍ ഇഅ്തിബാര്‍ എന്ന ഗ്രന്ഥത്തില്‍ ഈജിഷ്പ്യന്‍ ഭരാണിധാകാരി   ളാഹിര്‍ ബര്‍ഖൂഖിന്റെ കാലത്തെ മൗലിദാഘോഷം വിവരിച്ച് കൊണ്ട് പറയുന്നു. റബീഉല്‍ അവ്വലിലെ പ്രഥമ വെള്ളിയാഴ്ച ആഘോഷ പരിപാടികള്‍ക്ക് തുടക്കമാകും. പരിപാടിക്ക് വേണ്ടി പ്രത്യേകം ഒരുക്കുന്ന പന്തലില്‍ രാജാവിന്റെ ചുറ്റു ഭാഗങ്ങളിലായി പ്രമുഖ പണ്ഡിതരെല്ലാം അണി നിരക്കും. കൂട്ടത്തില്‍ രാജാവിന്റെ വലതു വശത്തെ ഇരിപ്പിടത്തില്‍ സിറാജുദ്ധീനുല്‍ ബുല്‍ഖൈനിയാണ് ഇരിക്കാറ്. രാത്രിയുടെ അവസാനം ഭാഗം വരെ നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ അവസാനിച്ചതിനെ ശേഷമേ പണ്ഡിതര്‍ സ്ഥലം വിടാറുള്ളൂ.


7- അല്‍ ഹാഫിളുല്‍ ഇറാഖി (വഫാത്ത് ഹി. 808) 

ഹാഫിള് ഇബ്‌നു ഹജറില്‍ അസ്ഖലാനിയുടെ ഗുരുവര്യര്‍ കൂടിയായ ഇദ്ധേഹം മൗലിദാഘോഷത്തെ നല്ല ചര്യയായിട്ടാണ് പരിചയപ്പെടുത്തുന്നുത്. അദ്ധേഹം പറയുന്നു സദ്യയൊരുക്കലും ഭക്ഷണം നല്‍കലുമെല്ലാം എല്ലാ സമയത്തും പുണ്യകരമാണ്. അത് ഈ വിശുദ്ധ മാസത്തിലെ തിരുപ്പിറവിയില്‍ സന്തോഷിച്ചു കൊണ്ടുള്ളതാണെങ്കിലോ? എങ്കില്‍ മഹത്വം പറയേണ്ടതുമില്ല. ആഘോഷം പുതിയ കാര്യമായത് കൊണ്ട് എതിര്‍ക്കപ്പെടേണ്ടിതല്ല. പൂതുതായി തുടങ്ങിയ പല കാര്യങ്ങളും സുന്നത്തുകളോ വാജിബുകളോ വരെ ആകാറുണ്ട്. അല്‍ മൗരിദുല്‍ ഹനിയ്യ് ഫില്‍ മൗലിദിസ്സനിയ്യ് എന്ന പേരില്‍ ഹാഫിളുല്‍ ഇറാഖി ഒരു മൗലിദ് ഗ്രന്ഥവും രചിച്ചിട്ടുണ്ട്.
8- ഇമാം സുയൂത്വി (റ)
മൗലിദാഘോഷത്തെ കുറിച്ച് വിശദമായ ചര്‍ച്ച നടത്തിയ പണ്ഡിതരില്‍ ശ്രദ്ധേയനാണ് ഇമാം സൂയൂഥി. തന്റെ വിശ്വ പ്രസിദ്ധ ഗ്രന്ഥമായ അല്‍ ഹാവിയില്‍ ഹുസ്‌നുല്‍ മഖ്‌സ്വദ് ഫീ അമലില്‍ മൗലിദ് എന്ന ഒരധ്യായം തന്നെ അദ്ധേഹം ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത അധ്യാത്തില്‍ മൗലിദിനെ പ്രാമാണികമായി വിശകലനം നടത്തുകയും വിമര്‍ശകരുടെ വാദമുഖങ്ങളെ ഖണ്ഡിക്കുകയും ചെയ്യുന്നുണ്ട് അദ്ധേഹം. 


9- ഹാഫിള് അസ്സഖാവി (വഫാത്ത് ഹി. 902)
പ്രമുഖ ചരിത്രകാരനും ഹദീസ് പണ്ഡിതനുമായ ഇമാം സഖാവിയും മൗലിദാഘോഷത്തെ പ്രശംസിച്ചവരില്‍ പ്രമുഖനാണ്. അല്‍ ഫഖ്‌റുല്‍ അലവി ഫീ മൗലിദന്നബവി എന്ന പേരില്‍ മൗലിദും അദ്ധേഹം രചിച്ചിട്ടുണ്ട്. മൗലിദാഘോഷം മൂന്ന് നൂറ്റാണ്ടുകള്‍ക്ക് ശേഷം ആരംഭിച്ച കര്‍മ്മമാണ്. അന്ന് മുതല്‍ മുസ്ലിംകള്‍ അത് മുടങ്ങാതെ നിര്‍വഹിച്ച് വരുന്നുണ്ട്. മനോഹരമായ സദ്യയൊരുക്കുക, ദാനധര്‍മ്മങ്ങള്‍ വ്യാപിപ്പിക്കുക, സന്തോഷം പ്രകടിപ്പിക്കുക തുടങ്ങിയ സല്‍ കര്‍മ്മങ്ങള്‍ ഇതിന്റെ ഭാഗമായി സകല നാടുകളിലും നടന്ന് വരുന്നു. സകല അനുഗ്രഹങ്ങളും ലഭ്യമാകാന്‍ ഇത് നിമിത്തമാകുകയും ചെയ്യുന്നു. അദ്ധേഹത്തെ തൊട്ട് ശൈഖ് മുല്ലാ അലിയ്യുല്‍ ഖാരി തന്റെ അല്‍ മൗരിദുര്‍റവിയ്യില്‍ രേഖപ്പെടുത്തിയതാണിത്.
10- ഇബ്‌നു ഹജല്‍ അല്‍ഹൈതമി (വഫാത്ത് ഹി.975)
അന്നിഅ്മത്തുല്‍ കൂബ്‌റാ അലല്‍ ആലം എന്ന പേരില്‍ മൗലിദാഘോഷത്തെ കുറിച്ച് പുസ്തകമെഴുതിയ ഇബ്‌നുഹജര്‍ (റ) പുണ്യകരമായ ബിദ്അത്തെന്നാണ് പ്രസ്തുത ഗ്രന്ഥത്തില്‍ മൗലിദാഘോഷത്തെ വിശദീകരിക്കുന്നത്. തന്റെ അല്‍ ഫത്താവാ അല്‍ ഹദീസിയ്യയിലും സമാനമായ വിശദീകരണം കാണാം.
ഇനിയും നീണ്ടു പോകന്നു മൗലിദാഘോഷത്തെ കുറിച്ചുള്ള പണ്ഡിതരുടെ വീക്ഷണം. ഇവയെല്ലാം സൂചിപ്പിക്കുന്നത് അവരുടെയെല്ലാം കാലങ്ങളില്‍ വ്യവസ്ഥാപിതമായ രൂപത്തില്‍ മൗലിദ് കൊണ്ടാടപ്പെട്ടിരുന്നു എന്നാണ്. മൗലിദിനെതിരെ ഒറ്റപ്പെട്ട അപശബ്ദങ്ങള്‍ ഉയര്‍ന്ന് വന്നത് ഈ ആഘോഷവുമായി ബന്ധപ്പെട്ട് ചില പാമരന്മാര്‍ ഉണ്ടാക്കിത്തീര്‍ത്ത അനാചാരങ്ങളുടെ പേരിലായിരുന്നു. ഇമാം സുയൂത്വിയും മറ്റും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.(ഹുസ്‌നുല്‍ മഖ്‌സ്വദ്) 

 

പ്രധാന മൗലിദുകളും രചയിതാക്കളും 

മൗലിദാഘോഷത്തിന് വ്യവസ്ഥാപിതമായ രൂപം കൈവന്നതു മുതല്‍ തന്നെ ആഘോഷ സദസ്സുകളില്‍ പാരായണം ചെയ്യുന്നതിനും മറ്റുമായി പണ്ഡിതര്‍ മൗലിദ് കിതാബുകള്‍ രചിച്ച് തുടങ്ങിയിട്ടുണ്ട്.

ഹിജ്‌റ ആറാം നൂറ്റാണ്ടില്‍ തുടക്കം കുറിച്ച പ്രസ്തുത രചനകള്‍ നബിയടെ ജനനം, ബാല്യം, പ്രബോധന ജീവിതം തുടങ്ങിയ വിഷയങ്ങളെയാണ് പ്രതിപാദിക്കുന്നത്. വിവിധ നാട്ടുകാരും വ്യത്യസ്ഥ കാലക്കാരും രചിച്ച ഇത്തരം മൗലിദ് ഗ്രന്ഥങ്ങള്‍ മൗലിദാഘോഷത്തിന്റെ പരമ്പരാഗത നിലനില്‍പ്പിന് ജീവിക്കുന്ന തെളിവുകളാണ്. ലോകത്ത് പ്രചാരത്തിലുള്ള ചില മൗലിദുകള്‍ അവയുടെ നൂറ്റാണ്ട് സഹിതം താഴെ ചേര്‍ക്കുന്നു.
1) അല്‍ അറൂസ്- അല്‍ ഹാഫിള് ഇബ്‌നുല്‍ ജൗസി (ഹിജ്‌റ ഏഴാം നൂറ്റാണ്ട്)
2) അക്മലുദ്ദുര്‍റില്‍ മുനളളം ഫീ മൗലിദിന്നബിയ്യില്‍ മഅള്ളം- അബൂല്‍ അബ്ബാസുസ്സബ്തി (ഏഴാം നൂറ്റാണ്ട്)
3) അത്തന്‍വീര്‍ ഫീ മൗലിദില്‍ ബശീറിന്നദീര്‍- അബുല്‍ ഖത്ത്വാബ് ഇബ്‌നു ദിഹ്‌യ (ഹിജ്‌റ ഏഴാം നൂറ്റാണ്ട്)
4) മൗലിദുന്നബി - മുഹമ്മദ് ബ്‌നു അലിയ്യു ബ്‌നു അബ്ദില്‍ വാഹിദ് ഇബ്‌നു സ്സംലകാനി (എട്ടാം നൂറ്റാണ്ട്)
5) അല്‍ മൗരിദുല്‍ഹനിയ്യ ഫില്‍ മൗലിദിസ്സനിയ്യ്- ഹാഫിള് അബ്ദുര്‍റഹീം അല്‍ ഇറാഖി (ഒന്‍പാതം നൂറ്റാണ്ട്)
6) അല്‍ മൗരിദു സ്സ്വാവി ഫീ മൗലിദില്‍ ഹാദി- ശംസുദ്ധീനുദ്ദിമിശ്ഖി (ഒന്‍പാതം നൂറ്റാണ്ട്)
7) അല്ലഫ്‌ളുര്‌റാഇഖ് ഫീ മൗലിദി ഖൈരില്‍ ഖലാഇഖ്- ശംസുദ്ധീനുദ്ദിമിശ്ഖി (ഒന്‍പാതം നൂറ്റാണ്ട്)
8) അല്‍ ഫഖ്‌റുല്‍ അലവിയ്യ് ഫില്‍ മൗലിദിന്നബവിയ്യ്- അല്‍ ഹാഫിള് അസ്സഖാവി (പത്താം നൂറ്റാണ്ട്)
9) ഇത്മാമുന്നിഅ്മതി അലല്‍ ആലം - ഇബ്‌നു ഹജര്‍ അല്‍ ഹൈത്തമി (പത്താം നൂറ്റാണ്ട്)
10) അല്‍ മൗരിദുര്‍റവിയ്യ് ഫില്‍ മൗലിദിന്നബിയ്യ്- മുല്ലാ അലിയ്യുല്‍ ഖാരി (പതിനൊന്നാം നൂറ്റാണ്ട്)
11) അല്‍ മൗരിദുര്‍റവിയ്യ് ഫില്‍ മൗലിദിന്നബിയ്യ്- ജഅ്ഫര്‍ബിന്‍ ഹസന്‍ അല്‍ബര്‍സഞ്ചി (പന്തണ്ടാം നൂറ്റാണ്ട്)
12) ജവാഹിറുന്നള്മില്‍ ബദീഅ് ഫീ മൗലിദിശ്ശഫീഅ്- യൂസുഫുന്നബ്ഹാനി (പതിനാലാം നൂറ്റാണ്ട്) 

ഈ മൗലിദു ഗ്രന്ഥങ്ങളിലധികവും നബിദിനാഘോഷ വേളകളില്‍ വ്യപകമായി പാരായണം ചെയ്യപ്പെട്ടിരുന്നതായി ഈജിപ്ഷ്യന്‍ മൗലിദാഘോഷത്തിന്റെ ചിരത്രം വിവരിച്ച ഹസനുസ്സന്ദൂബിയും മറ്റും രേഖപ്പെടുത്തിയിട്ടുണ്ട്. 

ചുരുക്കത്തില്‍ മൗലിദാഘോഷമെന്നത് പ്രവാചക കാലം തൊട്ട് തന്നെ ആരംഭിച്ചതും കാലാനുസൃതമായി പല ആശാവഹമായ പരിഷ്‌കരണങ്ങള്‍ക്കും വിധേയമായതുമായ കര്‍മ്മമാണ്. 

ഈ വസ്തുത മനസ്സിലാക്കിയ പണ്ഡിതരെല്ലാം ശുദ്ധ മനസ്സോടെ ഇതനുവര്‍ത്തിച്ച് പോരുന്നതിനെ പ്രോത്സഹിപ്പിക്കുകയും പ്രവാചകാനുരാഗം വര്‍ദ്ധിക്കാനുള്ള കാരണമായി പ്രസ്തുത പരിപാടിയെ വിലയിരുത്തുകയും ചെയ്യുന്നുണ്ട്. പുത്തനാശയക്കാര്‍ എന്തിനും രേഖയായി സ്വീകരിക്കാറുള്ള ഫതാവാ ഇബ്‌നുതൈമിയ്യയില്‍ നിന്ന് പോലും മൗലിദാഘോഷത്തെ ഈ രീതിയിലേ വായിക്കാനാകൂ. അദ്ധേഹം പറയുന്നു. പ്രവാചകരോടുള്ള സ്‌നേഹ പ്രകടനമെന്ന നിലയില്‍ തിരുപ്പിറവി ദിനത്തെ ആദരിക്കലും ആഘോഷമാക്കലുമെല്ലാം  വലിയ കൂലി ലഭിക്കുന്ന കാര്യമാണ്.

ആധുനിക പണ്ഡിതരില്‍ പ്രമുഖനായി പലരും വാഴ്ത്തുന്ന ശൈഖ് യൂസുഫുല്‍ ഖറദാവി മൗലിദാഘോഷവുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് നല്‍കുന്ന മറുപടിയും മൗലിദ് വിരോധികളുടെ കണ്ണു തുറപ്പിക്കേണ്ടതാണ്. തന്റെ വെബ്‌സൈറ്റില്‍ പ്രസ്തുത ചോദ്യത്തിനുള്ള മറുപടിയില്‍ അദ്ധേഹം പറയുന്നു: നബിദിനം ഉള്‍പ്പെടെയുള്ള സ്മരണീയ ദിനങ്ങള്‍ കൊണ്ടാടുന്നതിനെ നിരുപാധികം ബിദ്അത്തും വഴികേടുമായി ചിത്രീകരിക്കുന്നത് ശരിയല്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ ശരീഅത്തിന് വിരുദ്ധമായി വല്ലതും നടക്കുന്നുവെങ്കില്‍ അതിനെയാണ് വിമര്‍ശിക്കേണ്ടത്. മറിച്ച് പ്രവാചകരുടെ വ്യക്തി പ്രഭാവവും ജീവ ചരിത്രവും അനുസ്മരിക്കാനും സന്ദേശങ്ങളെ വിലയിരുത്താനും ഇത്തരം അവസരങ്ങള്‍ ഉപയോഗപ്പെടുത്തിന്നതിലെന്താണ് തെറ്റ്? അല്ലാഹു തന്നെ ഖുര്‍ആനില്‍ പലപ്പോഴായി തന്റെ അനുഗ്രങ്ങള്‍ എടുത്തു പറയുന്നുണ്ട്. അങ്ങനെ ചെയ്യാന്‍ വിശ്വാസികളോട് കല്‍പനയുമുണ്ട്. അതിന്റെയടിസ്ഥാനത്തില്‍ വിശേഷ ദിനങ്ങളുടോനുബന്ധിച്ച് അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളെ അനുസ്മരിക്കുന്നതിനെ ആര്‍ക്കാണ് വിമര്‍ശിക്കാനാവുക? മുസ്ലിംകള്‍ നല്ലതെന്ന് വിധിയെഴുതിയത് അല്ലാഹുവിങ്കലും നല്ലതു തന്നെ എന്ന ഇബ്‌നു മസ്ഊദ് (റ) ന്റെ പ്രസിദ്ധ വാക്യമനുസരിച്ച് മൗലിദാഘോഷത്തെ പുണ്യ കര്‍മ്മമെന്നേ നമുക്ക് വിലയിരുത്താനാവൂ. ഈ മഹദ് വചനത്തിന്റെ അടിസ്ഥാനത്തില്‍ തവസ്സുലും മറ്റു ആചാരങ്ങളുമൊക്കെ അനുവദനീയമാണെന്ന് വിധിയെഴുതിയ ഇമാം ഫാകിഹാനിയെ  മൗലിദാഘോഷത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ മാത്രം ചിലര്‍ പിന്തുണക്കുന്നത് ഇരട്ടത്താപ്പെന്നേ പറയാനൊക്കൂ.

(പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന എസ്.വൈ.എസ് സുവര്‍ണ്ണ ജൂബിലി സുവനീറില്‍ പ്രസിദ്ധീകരിച്ചത്.)

This article explores the history and significance of Mawlid celebrations across centuries. From Qur’anic encouragement to classical scholars’ support, it highlights how Muslims expressed love for Prophet Muhammad (s) through poetry, gatherings, charity, and remembrance, evolving into a cherished tradition of devotion, gratitude, and spiritual reflection within Islamic culture.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശ്ശൂർ പീച്ചി പൊലിസ് സ്റ്റേഷനിൽ ക്രൂര മർദനം; ദൃശ്യങ്ങൾ പുറത്തുവിട്ട് പരാതിക്കാരൻ

crime
  •  a day ago
No Image

ഡ്രോൺ വഴിയുള്ള പാഴ്‌സൽ ഡെലിവറി പരീക്ഷണത്തിന് തുടക്കമിട്ട് സഊദി

Saudi-arabia
  •  a day ago
No Image

കോഴിക്കോട് വടകരയിൽ ബാറിൽ കത്തിക്കുത്ത്; ഒരാൾക്ക് പരിക്ക്, പ്രതി ഓടി രക്ഷപ്പെട്ടു

crime
  •  a day ago
No Image

കുട്ടികളുടെ ആരോഗ്യത്തിന് പ്രഥമ പരി​ഗണന; സ്കൂൾ കഫറ്റീരിയകളിൽ ജങ്ക് ഫുഡ് നിരോധിച്ച് യുഎഇ 

uae
  •  a day ago
No Image

പ്രവാസികളുടെ ചിറകിലേറി ജിസിസി രാജ്യങ്ങള്‍; 24.6 ദശലക്ഷം തൊഴിലാളികളില്‍ 78 ശതമാനവും പ്രവാസികള്‍

Kuwait
  •  a day ago
No Image

യുഎസ് കപ്പലുകൾക്ക് മുകളിൽ വിമാനം പറത്തിയാൽ വെടിവെച്ചിടും; വെനസ്വേലയ്ക്ക് ട്രംപിന്റെ മുന്നറിയിപ്പ്

International
  •  a day ago
No Image

ഗസ്സയില്‍ നിന്ന് ഫലസ്തീനികളെ ഒഴിപ്പിക്കുമെന്ന് നെതന്യാഹു; ശക്തമായി അപലപിച്ച് യുഎഇ

uae
  •  a day ago
No Image

സസ്പെൻഷൻ പോരാ പിരിച്ചു വിടണം; കേരള പൊലിസിന്റെ ക്രൂരതയ്‌ക്കെതിരെ സമരം തുടരും വിഡി സതീശൻ

Kerala
  •  a day ago
No Image

പ്രവാസികളെ തടഞ്ഞുവെച്ച് കവര്‍ച്ച; കുവൈത്തിലെ വ്യാജ പൊലിസിനെതിരെ മുന്നറിയിപ്പ് 

Kuwait
  •  a day ago
No Image

കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിനിക്ക് രോഗബാധ, ചികിത്സയിൽ പ്രവേശിപ്പിച്ചു

Kerala
  •  a day ago

No Image

മധ്യസ്ഥ ചർച്ചയ്ക്ക് വിളിച്ച് വരുത്തി സിപിഐഎം ലോക്കൽ സെക്രട്ടറിയെ പൊലിസ് മർദിച്ചെന്ന് ആരോപണം; ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു

Kerala
  •  a day ago
No Image

ഉള്ളി എന്തിനാണ് ഇവിടെത്തന്നെ ഉണ്ടല്ലോ എന്ന് വീട്ടുകാരും പരിഹസിച്ച് തുടങ്ങി, മകനെ ചെറിയ ഉള്ളി എന്നാണ് വിളിക്കാറുള്ളത്'; ഉള്ളി എന്ന ടൈറ്റ് പേരിനെക്കുറിച്ച് കെ. സുരേന്ദ്രൻ

Kerala
  •  a day ago
No Image

50 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ്; പ്രതികളായ നാല് പേരെ നാടുകടത്താൻ ഉത്തരവിട്ട് ദുബൈ കോടതി

uae
  •  a day ago
No Image

കുന്നംകുളം കസ്റ്റഡി മർദനം: പ്രതികളായ പൊലിസുകാരെ സസ്പെൻഡ് ചെയ്താൽ മാത്രം പോര; പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് സുജിത്ത്; കടുത്ത നടപടികളിലേക്ക് 

Kerala
  •  a day ago