HOME
DETAILS

ഡ്രോൺ വഴിയുള്ള പാഴ്‌സൽ ഡെലിവറി പരീക്ഷണത്തിന് തുടക്കമിട്ട് സഊദി

  
September 06 2025 | 17:09 PM

saudi arabia begins testing parcel delivery via drone

റിയാദ്: സഊദിയിലെ ലോജിസ്റ്റിക്സ് മേഖലയിൽ വമ്പൻ കുതിപ്പിന് തുടക്കമിട്ട് ജിദ്ദയിൽ രാജ്യത്തെ ആദ്യ ഡ്രോൺ പാഴ്‌സൽ ഡെലിവറി പരീക്ഷണം ആരംഭിച്ചു. ലോജിസ്റ്റിക്സ് മേഖലയും തപാൽ സേവനങ്ങളും നവീകരിക്കാനുള്ള സഊദി വിഷൻ 2030ന്റെ ഭാഗമായാണ് പുതിയ നീക്കം.

ഗതാഗത, ലോജിസ്റ്റിക്സ് വകുപ്പിന്റെ വൈസ് മന്ത്രിയും ഗതാഗത ജനറൽ അതോറിറ്റി (ടിജിഎ) ആക്ടിംഗ് പ്രസിഡന്റുമായ ഡോ. റുമൈഹ് അൽ-റുമൈഹിന്റെ മേൽനോട്ടത്തിലാണ് പരീക്ഷണം നടന്നത്. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) ഉം ടിജിഎയും ചേർന്നാണ് പദ്ധതി യാഥാർഥ്യമാക്കിയത്. 

"ഡ്രോൺ ഡെലിവറി സാങ്കേതികവിദ്യ ലോജിസ്റ്റിക്സിനെ മാറ്റിമറിക്കും. ഇത് ഡെലിവറി വേഗത്തിലാക്കുകയും സേവനങ്ങൾ വിപുലീകരിക്കുകയും രാജ്യത്തിന്റെ ഡിജിറ്റൽ പരിവർത്തന ലക്ഷ്യങ്ങളെ പിന്തുണയ്ക്കുകയും ചെയ്യും," ഡോ. അൽ-റുമൈഹ് ചടങ്ങിൽ പറഞ്ഞു.

GACAയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ക്യാപ്റ്റൻ സുലൈമാൻ അൽ-മുഹൈമിദി ഈ പരീക്ഷണത്തെ വ്യവസായത്തിന്റെ ഗതി മാറ്റുന്ന നേട്ടമെന്നാണ് വിശേഷിപ്പിച്ചത്. "ഡ്രോൺ ഡെലിവറികൾ കൂടുതൽ സുസ്ഥിരവും വഴക്കമുള്ളതുമായ പരിഹാരങ്ങൾ നൽകുന്നു. GACAയുടെ നിയമങ്ങൾ എല്ലാ ഡ്രോൺ പ്രവർത്തനങ്ങളും ആഗോള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും," അദ്ദേഹം വ്യക്തമാക്കി.

അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെയും (ICAO) യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസിയുടെയും (EASA) മാർഗനിർദേശങ്ങൾ പാലിക്കാൻ GACA അടുത്തിടെ വ്യോമയാന നിയമങ്ങൾ പുതുക്കിയിരുന്നു. ഇത് സഊദിയിൽ ഡ്രോണുകളുടെ സുരക്ഷിതമായ ഉപയോഗത്തിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

saudi arabia has started testing parcel delivery using drones, a major step towards modernizing logistics and enhancing the kingdom’s vision for smart cities and futuristic transport.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചാലക്കുടിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് ഫോറസ്റ്റ് വാച്ചര്‍ക്കു ഗുരുതരമായി പരിക്ക്;  ഭയന്നോടിയപ്പോള്‍ കാനയില്‍ വീണു, ആനയുടെ ചവിട്ടേറ്റു

Kerala
  •  15 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: പടലപ്പിണക്കങ്ങൾ പറഞ്ഞ് തീർക്കുന്ന തിരക്കിൽ മുഖ്യമുന്നണികൾ

Kerala
  •  15 hours ago
No Image

ചേരാനല്ലൂരിൽ വാഹനമിടിച്ച് കുതിര ചത്ത സംഭവം: സവാരിക്കാരനെതിരെ കേസ്; മദ്യലഹരിയിലായിരുന്നുവെന്ന് ആരോപണം

Kerala
  •  15 hours ago
No Image

മൂന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയുടെ മൃതദേഹം കുളത്തില്‍ കണ്ടെത്തി; അയല്‍വാസികളായ ദമ്പതികളെ നാട്ടുകാര്‍ അടിച്ചു കൊന്നു

National
  •  16 hours ago
No Image

ലക്ഷങ്ങൾ വില വരുന്ന ഉപകരണങ്ങൾ അനുമതിയില്ലാതെ വാങ്ങൽ: സംസ്ഥാന പൊലിസ് മേധാവിക്ക് താക്കീത് നൽകി സർക്കാർ

Kerala
  •  16 hours ago
No Image

കുന്നംകുളം കസ്റ്റഡി മർദനം: പൊലിസുകാരുടെ സസ്പെൻഷനിൽ അതൃപ്തി; പ്രതിഷേധത്തിന് അയവില്ലാതെ നേതാക്കൾ; കെ.സി. വേണുഗോപാൽ ഇന്ന് തൃശൂരിൽ

Kerala
  •  16 hours ago
No Image

അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലുള്ള രണ്ടുപേരുടെ നില അതീവ ഗുരുതരം, ചികിത്സയിലുള്ളത് 11 പേർ; സംസ്ഥാനത്ത് 42 കേസുകൾ സ്ഥിരീകരിച്ചു

Kerala
  •  16 hours ago
No Image

സമ്പൂര്‍ണ ചന്ദ്രഗ്രഹണം: ഇന്ന് ഗ്രഹണ നിസ്‌കാരം നിര്‍വഹിക്കാന്‍ ആഹ്വാനംചെയ്ത് യുഎഇ മതകാര്യമന്ത്രാലയം | നിസ്‌കാരത്തിന്റെ രൂപം അറിയാം

uae
  •  16 hours ago
No Image

തൃശ്ശൂർ പീച്ചി പൊലിസ് സ്റ്റേഷനിൽ ക്രൂര മർദനം; ദൃശ്യങ്ങൾ പുറത്തുവിട്ട് പരാതിക്കാരൻ

crime
  •  a day ago
No Image

കോഴിക്കോട് വടകരയിൽ ബാറിൽ കത്തിക്കുത്ത്; ഒരാൾക്ക് പരിക്ക്, പ്രതി ഓടി രക്ഷപ്പെട്ടു

crime
  •  a day ago