HOME
DETAILS

സ്നേഹ പ്രകീർത്തനത്തിൽ ലോകം: തിരുപ്പിറവി ദിനം ഇന്ന് 

  
Web Desk
September 05 2025 | 01:09 AM

world in song of love birthday today

മലപ്പുറം: സ്‌നേഹ വസന്തത്തിന്റെ പ്രഭയിൽ ഇന്ന് 1500ാം നബിദിനം. വിശ്വവിമോചകൻ മുഹമ്മദ് നബി (സ)യുടെ തിരുപ്പിറവിയുടെ സന്തോഷനിമിഷത്തിൽ ഇന്ന് ലോകം പ്രവാചക പ്രകീർത്തനങ്ങളിൽ മുഴുകും. റബീഉൽ അവ്വൽ 12നാണ് നബിദിനം. പ്രവാചക പ്രകീർത്തനങ്ങളാൽ മുഖരിതമായ ആഘോഷപ്പൊലിമയിൽ ഇന്ന് കേരളത്തിലും നബിദിനം ആഘോഷിക്കും. നബിദിനത്തെ വരവേൽക്കാൻ പള്ളികളും മദ്‌റസകളും വീട്ടകങ്ങളും തെരുവോരങ്ങളും അലങ്കാരങ്ങളാൽ അണിഞ്ഞൊരുങ്ങിയിട്ടുണ്ട്. സുബ്ഹിയോടടുത്തുള്ള പ്രവാചകപ്പിറവി സമയത്ത് മസ്ജിദുകളും മദ്‌റസകളും കേന്ദ്രീകരിച്ചുള്ള മൗലിദ് പാരായണത്തോടെയാണ് ആഘോഷങ്ങൾക്കു തുടക്കമാവുക. പ്രവാചകരുടെ പേരിൽ സ്വലാത്തുകൾക്ക് ഏറെ പുണ്യം ലഭിക്കുന്ന വെള്ളിയാഴ്ചയിലാണ് ഇത്തവണ നബിദിനവും കടന്നുവന്നത്.

ആഘോഷത്തിന്റെ ഭാഗമായി ഇന്ന് പള്ളികളിൽ പ്രകീർത്തന സദസുകളിൽ പ്രവാചകരുടെ അപദാനങ്ങൾ വാഴ്ത്തുകയും സ്വലാത്തും സലാമും ചൊല്ലി പ്രത്യേക പ്രാർഥനാ സദസ് സംഘടിപ്പിച്ചുമാണ് നബിദിന നാളിനു വരവേൽപു നൽകുന്നത്.
 
മഹല്ല് തലങ്ങളിൽ മൗലിദ് മജ്ലിസ്, കുടുംബങ്ങളിലേക്ക് നബിദിന സ്മൃതിയിൽ ഭക്ഷണ വിതരണം എന്നിവ നടക്കും. മദ്റസകൾ, പള്ളിദർസുകൾ, ശരീഅത്ത് കോളജുകൾ തുടങ്ങി സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിദ്യാർഥികളുടെയും രക്ഷിതാക്കളുടേയും മഹല്ല് നിവാസികളുടേയും നേതൃത്വത്തിൽ മീലാദ് ഘോഷയാത്രയും തുടർന്ന് വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും നടക്കും. സമസ്തയുടെയും പോഷകസംഘടനകളുടെയും നേതൃത്വത്തിൽ വിവിധ ഘടകങ്ങളിലായി മീലാദ് റാലി, മൗലിദ് പാരായണ സദസ്, ഇശ്ഖ് മജ്ലിസ്,നബിദിന സമ്മേളനം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. ശാന്തിയുടേയും സ്‌നേഹത്തിന്റേയും പ്രവാചക സന്ദേശങ്ങളെ ലോകത്തിന് കൈമാറ്റം ചെയ്യുകയാണ് നബിദിനാഘോഷം. 1500ാം ജന്മദിനമായതുകൊണ്ടുതന്നെ റബീഉൽ അവ്വൽ പിറകണ്ടതുമുതൽ മുസ്്‌ലിംലോകത്തു വിവിധങ്ങളായ ആഘോഷപരിപാടികളാണ് നടന്നുവരുന്നത്.

 

 

A day to celebrate love and joy, marking the birth of a cherished soul, embraced by the world's song of affection



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച പത്തു വയസ്സുകാരന്‍ അമ്മയുടെ മടിയില്‍ കിടന്ന് മരിച്ചു

National
  •  4 hours ago
No Image

പൂ കടയില്‍ വെച്ച് തമിഴ്‌നാട് സ്വദേശിയെ കുത്തിയ സംഭവം; പ്രതി പിടിയില്‍

Kerala
  •  4 hours ago
No Image

'ഇന്ത്യ ട്രംപിനോട് ഖേദം പ്രകടിപ്പിക്കും, രണ്ട് മാസത്തിനുള്ളിൽ ചർച്ചയ്ക്ക് തയ്യാറാവുകയും ചെയ്യും'; യുഎസ് വാണിജ്യ സെക്രട്ടറി

International
  •  4 hours ago
No Image

മിനിട്ടുകള്‍ കൊണ്ട് ഇലക്ട്രിക് വാഹനത്തിനുള്ളില്‍ കുടുങ്ങിയ രണ്ട് പേരെ രക്ഷപ്പെടുത്തി; ഷാര്‍ജ പൊലിസിന് കയ്യടിച്ച് സോഷ്യല്‍ മീഡിയ

uae
  •  5 hours ago
No Image

പാലക്കാട് മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; അറസ്റ്റ്

Kerala
  •  5 hours ago
No Image

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കാനൊരുങ്ങി കര്‍ണാടക; വിമര്‍ശിച്ച് ബിജെപി; എന്തിനിത്ര പേടിയെന്ന് കോണ്‍ഗ്രസ്

National
  •  5 hours ago
No Image

'റോഡ് റേസ് ട്രാക്കല്ല'; അമിത വേഗത്തിൽ വാഹനം ഓടിക്കുന്നവരെ പിടികൂടാൻ ദുബൈ പൊലിസ്

uae
  •  5 hours ago
No Image

ചെന്നൈയിലേക്കും കൊല്‍ക്കത്തയിലേക്കുമല്ല: സഞ്ജുവിനെ നോട്ടമിട്ട് ചാമ്പ്യന്‍ ടീം; ഒരുമിക്കുമോ ഹിറ്റ്മാന്‍-സാംസണ്‍ സഖ്യം?

Cricket
  •  5 hours ago
No Image

രാജ്യത്ത് ശിശുമരണനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കില്‍; വലിയ സംസ്ഥാനങ്ങളില്‍ ഇക്കുറിയും ഏറ്റവും കുറവ് കേരളത്തില്‍ | India's Infant Mortality

National
  •  6 hours ago
No Image

'പ്രതിഷേധവും പോരാട്ടവും എന്റെ കുടുംബ പാരമ്പര്യം' ഗസ്സയിലേക്കുള്ള ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ലയുടെ ഭാഗമാവാന്‍ നെല്‍സണ്‍ മണ്ടേലയുടെ ചെറുമകന്‍

International
  •  7 hours ago

No Image

കുവൈത്തിൽ ലിഫ്റ്റ് ഷാഫ്റ്റില്‍ നിന്ന് വീണ പ്രവാസി യുവാവിന് ദാരുണാന്ത്യം

Kuwait
  •  8 hours ago
No Image

'ആദിവാസികള്‍ ഹിന്ദുക്കളല്ല, ബി.ജെ.പിയും ആര്‍.എസ്.എസും ഗോത്രസമൂഹത്തിന് മേല്‍ ഹിന്ദുത്വം അടിച്ചേല്‍പിക്കരുത്' തുറന്നടിച്ച് മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാവ്

National
  •  8 hours ago
No Image

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവം; 'പ്രതികളായ പൊലിസുകാര്‍ കാക്കിയിട്ട് പുറത്തിറങ്ങില്ല; നടപടി എടുത്തില്ലെങ്കില്‍ കേരളം ഇന്നുവരെ കാണാത്ത സമരം നടത്തും'; വി ഡി സതീശന്‍

Kerala
  •  8 hours ago
No Image

ഗസ്സയില്‍ 'നരകത്തിന്റെ വാതിലുകള്‍' തുറന്നെന്ന് ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി; ആക്രമണം ശക്തം, ഗസ്സ സിറ്റിയിലെ ബഹുനില ടവര്‍ നിരപ്പാക്കി, ഇന്ന് കൊല്ലപ്പെട്ടത് 44 പേര്‍

International
  •  9 hours ago