HOME
DETAILS

'നിങ്ങള്‍ മഖ്ബറകളല്ലാതെ വേറെ ഒന്നും കാണുന്നില്ലേ?; മഖ്ബറകള്‍ക്കെതിരേ ഹരജി നല്‍കിയ ഹിന്ദുത്വ നേതാവിനെ നിര്‍ത്തിപ്പൊരിച്ച് ഡല്‍ഹി ഹൈക്കോടതി

  
September 05 2025 | 02:09 AM

Delhi High Court Dismissed a petition by Hindutva activist seeking removal of muslims owned sites

ന്യൂഡല്‍ഹി: സര്‍ക്കാരിതര സന്നദ്ധ സംഘടനയുടെ മറവില്‍ ഇസ്ലാംഭീതിയും വിദ്വേഷവും പ്രചരിപ്പിക്കുന്നത് പതിവാക്കിയ തീവ്ര ഹിന്ദുത്വവാദിയായ പ്രീത് സിരോഹിക്ക് ഡല്‍ഹി ഹൈക്കോടതിയുടെ നിശിതവിമര്‍ശനം. കൈയേറ്റം ആരോപിച്ച് യമുനാ തീരത്തെ മഖ്ബറകള്‍ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് പ്രീത് സിരോഹിയുടെ നേതൃത്വത്തിലുള്ള സേവ് ഇന്ത്യാ ഫൗണ്ടേഷന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെ, നിങ്ങള്‍ മഖ്ബറകളല്ലാതെ വേറെ ഒന്നും കാണുന്നില്ലേയെന്ന് കോടതി ചോദിച്ചു.

വടക്കന്‍ ഡല്‍ഹിയില്‍ യമുനാ നദീതീരത്തുള്ള മഖ്ബറകളും ദര്‍ഗകളും പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഇയാളുടെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടന കോടതിയെ സമീപിച്ചത്. എന്നാല്‍ കൈയേറ്റം ഒഴിപ്പിക്കുന്നതിലുള്ള ഹരജിക്കാരന്റെ സത്യസന്ധതയെ ചോദ്യംചെയ്ത ഹൈക്കോടതി, അദ്ദേഹത്തിനെതിരേ നിശിതവിമര്‍ശനം അഴിച്ചുവിടുകയായിരുന്നു. 

ദര്‍ഗകള്‍ മാത്രം ഭൂമി കൈയേറിയതായി ആരോപിക്കുന്ന ഈ ഹരജികളുമായി നിങ്ങള്‍ എങ്ങനെ മുന്നോട്ട് കൊണ്ടുപോകും? നിങ്ങള്‍ മറ്റ് കൈയേറ്റങ്ങളൊന്നും കാണുന്നില്ലേ? എന്തുകൊണ്ടാണ് നിങ്ങള്‍ മഖ്ബറകളെ മാത്രം തിരിച്ചറിയുന്നത്?- ചീഫ്ജസ്റ്റിസ് ഡി.കെ ഉപാധ്യായ ഹരജിക്കാരോട് ചോദിച്ചു. കയേറ്റത്തില്‍ ക്ഷേത്രങ്ങളുണ്ടെങ്കിലും ഇപ്പോള്‍ അക്കാര്യം ഉയര്‍ത്തുന്നില്ലെന്നായിരുന്നു ഇതിന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ മറുപടി നല്‍കിയത്. ഇതോടെ കോടതി വീണ്ടും വിമര്‍ശനം തുടര്‍ന്നു.

ഞങ്ങള്‍ നിങ്ങളുടെ സത്യസന്ധതയെക്കുറിച്ചാണ് ചോദിക്കുന്നത്. മഖ്ബറകളും ദര്‍ഗകളും പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ടുള്ള നിങ്ങളുടെ അഞ്ചാമത്തെയോ ആറാമത്തെയോ ഹരജിയാണ് ബെഞ്ചിന് മുന്നിലെത്തുന്നത്. ഇത്തരം ആവശ്യങ്ങള്‍ ആ തലത്തിലേക്ക് കൊണ്ടുപോകരുത്. ഈ നിര്‍മിതികള്‍ നിയമാനുസൃതമാണെന്ന് ഞങ്ങള്‍ പറയുന്നില്ല. പക്ഷേ ദര്‍ഗകളും മഖ്ബറകളും മാത്രം കാണുന്നതിനെയാണ് ഞങ്ങള്‍ ചോദ്യംചെയ്യുന്നത്? നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ പൊതുജനങ്ങളെ സേവിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിന് വേറെയും പല വഴികളുമുണ്ട്. ഇപ്പോള്‍ ചെയ്യുന്നതിനപ്പുറമുള്ള വേറെ കാര്യങ്ങള്‍ ചെയ്യാന്‍ നിങ്ങളുടെ ഫൗണ്ടേഷനോട് പറയൂ. ആളുകള്‍ക്ക് ഉപകാരമുള്ള പൊതുപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഫൗണ്ടേഷനെ ഉപദേശിക്കുക- ചീഫ്ജസ്റ്റിസ് വാക്കാല്‍ നിര്‍ദേശിച്ചു. 'ഔര്‍ കഹിന്‍ പെ എന്‍കറേജ്‌മെന്റ് നഹീ ദിഖായി ദേതാ? (നിങ്ങള്‍ മറ്റ് കൈയേറ്റങ്ങള്‍ കാണുന്നില്ലേ..) ചീഫ്ജസ്റ്റിസ് ആവര്‍ത്തിച്ച് ചോദിച്ചു. 

പതിവായി മതന്യൂനപക്ഷങ്ങളെ ലക്ഷ്യംവച്ച് വിഡിയോ സന്ദേശം സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുന്ന പ്രീത് സിരോഹി നല്‍കിയ പരാതികള്‍ പരിഗണിച്ച് ബി.ജെ.പി ഭരിക്കുന്ന ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നേരത്തെ ഒന്നിലധികം വഖ്ഫ് സ്വത്തുക്കള്‍ പൊളിച്ചുനീക്കിയിട്ടുണ്ട്.

Delhi High Court Dismissed a petition by Hindutva activist seeking removal of alleged illegal encroachment on the Yamuna floodplains 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശ്ശൂർ പീച്ചി പൊലിസ് സ്റ്റേഷനിൽ ക്രൂര മർദനം; ദൃശ്യങ്ങൾ പുറത്തുവിട്ട് പരാതിക്കാരൻ

crime
  •  a day ago
No Image

ഡ്രോൺ വഴിയുള്ള പാഴ്‌സൽ ഡെലിവറി പരീക്ഷണത്തിന് തുടക്കമിട്ട് സഊദി

Saudi-arabia
  •  a day ago
No Image

കോഴിക്കോട് വടകരയിൽ ബാറിൽ കത്തിക്കുത്ത്; ഒരാൾക്ക് പരിക്ക്, പ്രതി ഓടി രക്ഷപ്പെട്ടു

crime
  •  a day ago
No Image

കുട്ടികളുടെ ആരോഗ്യത്തിന് പ്രഥമ പരി​ഗണന; സ്കൂൾ കഫറ്റീരിയകളിൽ ജങ്ക് ഫുഡ് നിരോധിച്ച് യുഎഇ 

uae
  •  a day ago
No Image

പ്രവാസികളുടെ ചിറകിലേറി ജിസിസി രാജ്യങ്ങള്‍; 24.6 ദശലക്ഷം തൊഴിലാളികളില്‍ 78 ശതമാനവും പ്രവാസികള്‍

Kuwait
  •  a day ago
No Image

യുഎസ് കപ്പലുകൾക്ക് മുകളിൽ വിമാനം പറത്തിയാൽ വെടിവെച്ചിടും; വെനസ്വേലയ്ക്ക് ട്രംപിന്റെ മുന്നറിയിപ്പ്

International
  •  a day ago
No Image

ഗസ്സയില്‍ നിന്ന് ഫലസ്തീനികളെ ഒഴിപ്പിക്കുമെന്ന് നെതന്യാഹു; ശക്തമായി അപലപിച്ച് യുഎഇ

uae
  •  a day ago
No Image

സസ്പെൻഷൻ പോരാ പിരിച്ചു വിടണം; കേരള പൊലിസിന്റെ ക്രൂരതയ്‌ക്കെതിരെ സമരം തുടരും വിഡി സതീശൻ

Kerala
  •  a day ago
No Image

പ്രവാസികളെ തടഞ്ഞുവെച്ച് കവര്‍ച്ച; കുവൈത്തിലെ വ്യാജ പൊലിസിനെതിരെ മുന്നറിയിപ്പ് 

Kuwait
  •  a day ago
No Image

കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിനിക്ക് രോഗബാധ, ചികിത്സയിൽ പ്രവേശിപ്പിച്ചു

Kerala
  •  a day ago

No Image

മധ്യസ്ഥ ചർച്ചയ്ക്ക് വിളിച്ച് വരുത്തി സിപിഐഎം ലോക്കൽ സെക്രട്ടറിയെ പൊലിസ് മർദിച്ചെന്ന് ആരോപണം; ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു

Kerala
  •  a day ago
No Image

ഉള്ളി എന്തിനാണ് ഇവിടെത്തന്നെ ഉണ്ടല്ലോ എന്ന് വീട്ടുകാരും പരിഹസിച്ച് തുടങ്ങി, മകനെ ചെറിയ ഉള്ളി എന്നാണ് വിളിക്കാറുള്ളത്'; ഉള്ളി എന്ന ടൈറ്റ് പേരിനെക്കുറിച്ച് കെ. സുരേന്ദ്രൻ

Kerala
  •  a day ago
No Image

50 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ്; പ്രതികളായ നാല് പേരെ നാടുകടത്താൻ ഉത്തരവിട്ട് ദുബൈ കോടതി

uae
  •  a day ago
No Image

കുന്നംകുളം കസ്റ്റഡി മർദനം: പ്രതികളായ പൊലിസുകാരെ സസ്പെൻഡ് ചെയ്താൽ മാത്രം പോര; പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് സുജിത്ത്; കടുത്ത നടപടികളിലേക്ക് 

Kerala
  •  a day ago