
' വൃക്ക തകർക്കുന്ന ഇടികൾ നിങ്ങളെയും കാത്തിരിക്കുന്നു ': ആഭ്യന്തര വകുപ്പിനെതിരേ പൊലിസുകാരൻ

കോഴിക്കോട്: പൊലിസ് സ്‌റ്റേഷനിൽ യുവാവിനെ അതിക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ആഭ്യന്തര വകുപ്പിനെ വിമർശിച്ച് പൊലിസുകാരൻ രംഗത്ത്. യുവാവിനെ ക്രൂരമായി മർദിക്കുന്ന സംഭവം അറിഞ്ഞിട്ടും ആഭ്യന്തര വകുപ്പ് നിസാരമായി കാണുന്നതിനെയും അച്ചടക്ക നടപടിയെടുത്തെന്ന് നിസാരമായി പറയുന്ന ഉദ്യോഗസ്ഥരെയും നേതാക്കളെയും വിമർശിച്ചാണ് സസ്പെൻഷനിലുള്ള സിവിൽ പൊലിസ് ഓഫിസർ ഉമേഷ് വള്ളിക്കുന്ന് രംഗത്തെത്തിയത്. നിസാര കാരണങ്ങളാൽ അച്ചടക്ക നടപടിക്ക് വിധേയനാകുന്ന തനിക്ക് ലഭിച്ചതിനേക്കാൾ കുറഞ്ഞ ശിക്ഷയാണ് ക്രൂരമർദനം നടത്തിയ പൊലിസുകാർക്ക് ലഭിച്ചതെന്നും ഉമേഷ് സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലുണ്ട്.
'ഉറക്കം വരാത്ത രാത്രിയാണ്. വിഷപ്പാമ്പിനെപ്പോലും തല്ലിക്കൊല്ലാത്ത ഇക്കാലത്ത് ഒരു മനുഷ്യനെ വട്ടംകൂടി നിന്ന് ക്രൂരമായി മർദിക്കുകയാണ് നാല് പൊലിസുകാർ. കാമറയുടെ മുമ്പിൽ വച്ച് ഇങ്ങനെ ചെയ്യാൻ കൂസലില്ലാത്തവർ കാമറയില്ലാത്തിടത്ത് ചെയ്തുകൂട്ടിയത് എന്തൊക്കെയായിരിക്കും! ഉൾക്കിടിലം മാറുന്നില്ല.
'അച്ചടക്ക നടപടിയെടുത്തു' എന്ന് നിസാരമായി പറഞ്ഞു തള്ളുന്ന ഉദ്യോഗസ്ഥരെയും നേതാക്കളെയും കണ്ടപ്പോൾ അത് കൂടുന്നതേയുള്ളൂ. തലച്ചോറിളക്കുന്ന, നെഞ്ചു കലക്കുന്ന, മുതുക് ചതക്കുന്ന, വൃക്ക തകർക്കുന്ന ഇടികളും കാൽവെള്ളയിലൂടെ തലവരെയെത്തിക്കുന്ന അടികളും എന്നെയും നിങ്ങളെയും കാത്തിരിക്കുന്നുണ്ടെന്ന തിരിച്ചറിവിൽ ഉള്ളു കിടുങ്ങുന്നു.
വനിതാദിനാഘോഷത്തിൽ പങ്കെടുത്തതിനും 'കാടു പൂക്കുന്ന നേരം' സിനിമയിലെ സംഭാഷണം ഇഷ്ടപ്പെട്ടു എന്നെഴുതിയതിനും പ്രണയിച്ചതിനുമൊക്കെ എനിക്കെതിരേ അച്ചടക്കനടപടികൾ സ്വീകരിച്ചിരുന്നു. അതിൽ എനിക്ക് കിട്ടിയ ശിക്ഷയേക്കാൾ കുറവാണ് ഇവർക്ക് നൽകിയ ശിക്ഷ. അത്ര നിസാരമായാണ് ഈ ക്രൂരകൃത്യത്തെ ഡിപ്പാർട്ട്‌മെന്റ് കാണുന്നത് എന്നത് തന്നെ എന്തൊരു ഭീകരതയാണ്.
ആ ദൃശ്യങ്ങൾ ഒളിപ്പിക്കാൻ ഇത്രയും കാലം ശ്രമിച്ചവരും ക്രിമിനലുകളാണ്. പൊലിസ് സേനയിൽ നിന്ന് ആദ്യം പുറത്താക്കേണ്ടത് അവരെയാണ്. അവരെ സംരക്ഷിച്ചവരെയാണ്. അവരെയും സംരക്ഷിച്ച പൊന്നുതമ്പുരാനെയാണ്' എന്നാണ് സമൂഹമാധ്യമത്തിലെ പോസ്റ്റ്.
A policeman has made a serious allegation against the Home Department, warning that their actions or policies could lead to severe harm, metaphorically described as "kidney-damaging blows."
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കളിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച പത്തു വയസ്സുകാരന്‍ അമ്മയുടെ മടിയില്‍ കിടന്ന് മരിച്ചു
National
• 6 hours ago
പൂ കടയില്‍ വെച്ച് തമിഴ്‌നാട് സ്വദേശിയെ കുത്തിയ സംഭവം; പ്രതി പിടിയില്‍
Kerala
• 7 hours ago
'ഇന്ത്യ ട്രംപിനോട് ഖേദം പ്രകടിപ്പിക്കും, രണ്ട് മാസത്തിനുള്ളിൽ ചർച്ചയ്ക്ക് തയ്യാറാവുകയും ചെയ്യും'; യുഎസ് വാണിജ്യ സെക്രട്ടറി
International
• 7 hours ago
മിനിട്ടുകള്‍ കൊണ്ട് ഇലക്ട്രിക് വാഹനത്തിനുള്ളില്‍ കുടുങ്ങിയ രണ്ട് പേരെ രക്ഷപ്പെടുത്തി; ഷാര്‍ജ പൊലിസിന് കയ്യടിച്ച് സോഷ്യല്‍ മീഡിയ
uae
• 7 hours ago
പാലക്കാട് മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; അറസ്റ്റ്
Kerala
• 7 hours ago
തദ്ദേശ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കാനൊരുങ്ങി കര്‍ണാടക; വിമര്‍ശിച്ച് ബിജെപി; എന്തിനിത്ര പേടിയെന്ന് കോണ്‍ഗ്രസ്
National
• 8 hours ago
'റോഡ് റേസ് ട്രാക്കല്ല'; അമിത വേഗത്തിൽ വാഹനം ഓടിക്കുന്നവരെ പിടികൂടാൻ ദുബൈ പൊലിസ്
uae
• 8 hours ago
ചെന്നൈയിലേക്കും കൊല്‍ക്കത്തയിലേക്കുമല്ല: സഞ്ജുവിനെ നോട്ടമിട്ട് ചാമ്പ്യന്‍ ടീം; ഒരുമിക്കുമോ ഹിറ്റ്മാന്‍-സാംസണ്‍ സഖ്യം?
Cricket
• 8 hours ago.jpeg?w=200&q=75)
രാജ്യത്ത് ശിശുമരണനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കില്‍; വലിയ സംസ്ഥാനങ്ങളില്‍ ഇക്കുറിയും ഏറ്റവും കുറവ് കേരളത്തില്‍ | India's Infant Mortality
National
• 8 hours ago
'പ്രതിഷേധവും പോരാട്ടവും എന്റെ കുടുംബ പാരമ്പര്യം' ഗസ്സയിലേക്കുള്ള ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ലയുടെ ഭാഗമാവാന്‍ നെല്‍സണ്‍ മണ്ടേലയുടെ ചെറുമകന്‍
International
• 9 hours ago
സമൂസ കൊണ്ടുവന്നില്ല: ഭര്‍ത്താവിനെ ക്രൂരമായി മര്‍ദിച്ച് ഭാര്യയും വീട്ടുകാരും; വധശ്രമത്തിന് കേസെടുത്ത് പൊലിസ്
National
• 9 hours ago
'ജറുസലേമിലെ പുണ്യസ്ഥലങ്ങൾക്കു മേൽ ഇസ്റാഈലിന് അധികാരമില്ല'; ഇസ്റാഈൽ നടപടികളെ രൂക്ഷമായി വിമർശിച്ച് അറബ് മന്ത്രിതല സമിതി
International
• 10 hours ago
എറണാകുളം കാക്കനാട് യുവാവ് ഷോക്കേറ്റ് മരിച്ചു; അപകടം കുഴല്‍ക്കിണര്‍ നിര്‍മാണത്തിനിടെ
Kerala
• 10 hours ago
കൊടുവള്ളിയിൽ വിദ്യാർഥിനി ഒഴുക്കിൽപ്പെട്ടു; തിരച്ചിൽ തുടരുന്നു
Kerala
• 10 hours ago
'ചെക്ക് ചെയ്യാതെ' റോഡുകളില്‍ പ്രവേശിച്ചാല്‍ ഇനി മുതല്‍ 400 ദിര്‍ഹം പിഴയും 4 ബ്ലാക്ക് പോയിന്റും; മുന്നറിയിപ്പുമായി അബൂദബി പൊലിസ്
uae
• 12 hours ago
400 കിലോഗ്രാം ആര്‍.ഡി.എക്സുമായി മുംബൈ നഗരത്തില്‍ 34 മനുഷ്യബോംബുകള്; ഭീഷണി സന്ദേശം, പിന്നാലെ സുരക്ഷ ശക്തമാക്കി പൊലിസ്
National
• 12 hours ago
ദിർഹത്തിനെതിരെ വീണ്ടും തകർന്നടിഞ്ഞ് രൂപ; നാട്ടിലേക്ക് പണം അയക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കിത് ബെസ്റ്റ് ടൈം
uae
• 13 hours ago
അനധികൃത മണ്ണെടുപ്പ് തടയാനെത്തിയ ഐ.പി.എസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി; വിവാദമായതിന് പിന്നാലെ ന്യായീകരണവുമായി ബി.ജെ.പി
National
• 13 hours ago
കുവൈത്തിൽ ലിഫ്റ്റ് ഷാഫ്റ്റില്‍ നിന്ന് വീണ പ്രവാസി യുവാവിന് ദാരുണാന്ത്യം
Kuwait
• 10 hours ago
'ആദിവാസികള്‍ ഹിന്ദുക്കളല്ല, ബി.ജെ.പിയും ആര്‍.എസ്.എസും ഗോത്രസമൂഹത്തിന് മേല്‍ ഹിന്ദുത്വം അടിച്ചേല്‍പിക്കരുത്' തുറന്നടിച്ച് മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാവ്
National
• 11 hours ago
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവം; 'പ്രതികളായ പൊലിസുകാര്‍ കാക്കിയിട്ട് പുറത്തിറങ്ങില്ല; നടപടി എടുത്തില്ലെങ്കില്‍ കേരളം ഇന്നുവരെ കാണാത്ത സമരം നടത്തും'; വി ഡി സതീശന്‍
Kerala
• 11 hours ago