HOME
DETAILS

വോട്ട്ചോരി പ്രചാരണം തിരിച്ചടിക്കുമെന്ന് ആശങ്ക,  രാഹുലിന്റെ  'വോട്ടര്‍ അധികാര്‍ യാത്ര'ക്ക് പിന്നാലെ ബിഹാറില്‍ ഉന്നതതല യോഗം വിളിച്ച് അമിത് ഷാ  

  
Web Desk
September 05 2025 | 09:09 AM

amit shah holds high-level meeting in bihar amid concerns over vote fraud campaign after rahuls voter rights yatra

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം വോട്ട് ചോരി പ്രചാരണം ശക്തമാക്കിയതോടെ അല്‍പം ഭീതിയിലായിരിക്കുകയാണ് ബി.ജെ.പി.പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയുടെ 'വോട്ടര്‍ അധികാര്‍ യാത്ര' സമാപിച്ചതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബിഹാറില്‍ പ്രത്യേക ഉന്നതതതല യോഗം വിളിച്ചു. ഷായുടെ ഔദ്യോഗിക വസതിയിലാണ് യോഗം. രാഹുലിന്റെ വോട്ട്ചോരി പ്രചാരണം ജനങ്ങളില്‍ വലിയ സ്വാധീനമുണ്ടാക്കിയെന്ന് ബി.ജെ.പി നേതാക്കള്‍ വിലയിരുത്തുന്നു. ഇതിനെതിരെ മറുപ്രചാരണവുമായി ജനങ്ങളിലേക്ക് ഇറങ്ങാനനാണ് പാര്‍ട്ടി തീരുമാനം.

രാഹുല്‍ ഗാന്ധിയുടെ യാത്ര വോട്ടുകൊള്ളയെ കുറിച്ച് ജനങ്ങളില്‍ ഉണ്ടാക്കിയ ആശയക്കുഴപ്പമാണ് യോഗം പ്രാഥമികമായി ചര്‍ച്ച ചെയ്തത്. അത് ഇല്ലാതാക്കാന്‍ ജനങ്ങളിലേക്കിറങ്ങുമെന്നും മണ്ഡലംതോറും പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ബി.ജെ.പി ബിഹാര്‍ സംസ്ഥാന പ്രസിഡന്റ് ദിലീപ് ജയ്സ്വാള്‍ പറഞ്ഞു.

ഭരണഘടന വ്യവസ്ഥകള്‍ പ്രകാരമാണ് വോട്ടര്‍പട്ടിക തീവ്ര പരിശോധന (എസ്ഐആര്‍) നടത്തുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുമെന്ന് മറ്റൊരു മുതിര്‍ന്ന നേതാവ് പ്രതികരിച്ചു. നവംബര്‍ 20 വരെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തേണ്ടിവരുമെന്നാണ് കേന്ദ്ര നേതൃത്വം സംസ്ഥാന നേതാക്കളെ അറിയിച്ചിരിക്കുന്നത്. യാത്രയിലെ പ്രചാരണങ്ങളെ നേരിടാന്‍ 98 അംഗസംഘത്തെ പാര്‍ട്ടി സജ്ജമാക്കിയിട്ടുണ്ട്. ഈ നേതാക്കള്‍ സംസ്ഥാന വ്യാപകമായി വാര്‍ത്താസമ്മേളനങ്ങളും കോര്‍ണര്‍ യോഗങ്ങളും പ്രവര്‍ത്തകരുടെ കൂട്ടായ്മകളും സംഘടിപ്പിച്ച് നിലപാട് വിശദീകരിക്കും.

രാഹുല്‍ ഗാന്ധിയുടെ യാത്രക്കെത്തിയവര്‍ പ്രധാനമന്ത്രിയുടെ അമ്മയെ അപമാനിച്ചുവെന്ന ആരോപണം സജീവമാക്കിയാണ് വോട്ട്ചോരി ആരോപണത്തെ നേരിടുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ, ബിഹാറിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെ, സഹ ചുമതലയുള്ള ദീപക് പ്രകാശ്, ഉപ മുഖ്യമന്ത്രിമാരായ വിജയ് സിന്‍ഹ, സാമ്രാട്ട് ചൗധരി തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്.


ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഷെഡ്യൂള്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, തെരഞ്ഞെടുപ്പ് ഈ വര്‍ഷം ഒക്ടോബറിലോ നവംബറിലോ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  243 അംഗങ്ങളുള്ള നിലവിലെ ബീഹാര്‍ നിയമസഭയില്‍, നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സില്‍ (എന്‍ഡിഎ) 131 അംഗങ്ങളാണുള്ളത്, ബിജെപിക്ക് 80 എംഎല്‍എമാരും, ജെഡിയുവിന് 45 പേരും, എച്ച്എഎം (എസ്) ന് 4 പേരും, 2 സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ പിന്തുണയും ഉണ്ട്.

പ്രതിപക്ഷത്തിന്റെ ഇന്ത്യാ ബ്ലോക്കില്‍ 111 അംഗങ്ങളാണുള്ളത്, ആര്‍ജെഡി 77 കോണ്‍ഗ്രസ് 19 സിപിഐ (എംഎല്‍) 11 സിപിഐ (എം) 2 സിപിഐ 2 എന്നിങ്ങനെയാണ് പ്രതിപക്ഷ എം.എല്‍.എമാര്‍.

amit shah convenes a crucial high-level meeting in bihar following rahul gandhi's 'voter rights yatra', as bjp worries about the political backlash from the vote fraud allegations campaign.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച പത്തു വയസ്സുകാരന്‍ അമ്മയുടെ മടിയില്‍ കിടന്ന് മരിച്ചു

National
  •  4 hours ago
No Image

പൂ കടയില്‍ വെച്ച് തമിഴ്‌നാട് സ്വദേശിയെ കുത്തിയ സംഭവം; പ്രതി പിടിയില്‍

Kerala
  •  4 hours ago
No Image

'ഇന്ത്യ ട്രംപിനോട് ഖേദം പ്രകടിപ്പിക്കും, രണ്ട് മാസത്തിനുള്ളിൽ ചർച്ചയ്ക്ക് തയ്യാറാവുകയും ചെയ്യും'; യുഎസ് വാണിജ്യ സെക്രട്ടറി

International
  •  4 hours ago
No Image

മിനിട്ടുകള്‍ കൊണ്ട് ഇലക്ട്രിക് വാഹനത്തിനുള്ളില്‍ കുടുങ്ങിയ രണ്ട് പേരെ രക്ഷപ്പെടുത്തി; ഷാര്‍ജ പൊലിസിന് കയ്യടിച്ച് സോഷ്യല്‍ മീഡിയ

uae
  •  5 hours ago
No Image

പാലക്കാട് മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; അറസ്റ്റ്

Kerala
  •  5 hours ago
No Image

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കാനൊരുങ്ങി കര്‍ണാടക; വിമര്‍ശിച്ച് ബിജെപി; എന്തിനിത്ര പേടിയെന്ന് കോണ്‍ഗ്രസ്

National
  •  5 hours ago
No Image

'റോഡ് റേസ് ട്രാക്കല്ല'; അമിത വേഗത്തിൽ വാഹനം ഓടിക്കുന്നവരെ പിടികൂടാൻ ദുബൈ പൊലിസ്

uae
  •  5 hours ago
No Image

ചെന്നൈയിലേക്കും കൊല്‍ക്കത്തയിലേക്കുമല്ല: സഞ്ജുവിനെ നോട്ടമിട്ട് ചാമ്പ്യന്‍ ടീം; ഒരുമിക്കുമോ ഹിറ്റ്മാന്‍-സാംസണ്‍ സഖ്യം?

Cricket
  •  6 hours ago
No Image

രാജ്യത്ത് ശിശുമരണനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കില്‍; വലിയ സംസ്ഥാനങ്ങളില്‍ ഇക്കുറിയും ഏറ്റവും കുറവ് കേരളത്തില്‍ | India's Infant Mortality

National
  •  6 hours ago
No Image

'പ്രതിഷേധവും പോരാട്ടവും എന്റെ കുടുംബ പാരമ്പര്യം' ഗസ്സയിലേക്കുള്ള ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ലയുടെ ഭാഗമാവാന്‍ നെല്‍സണ്‍ മണ്ടേലയുടെ ചെറുമകന്‍

International
  •  7 hours ago

No Image

കുവൈത്തിൽ ലിഫ്റ്റ് ഷാഫ്റ്റില്‍ നിന്ന് വീണ പ്രവാസി യുവാവിന് ദാരുണാന്ത്യം

Kuwait
  •  8 hours ago
No Image

'ആദിവാസികള്‍ ഹിന്ദുക്കളല്ല, ബി.ജെ.പിയും ആര്‍.എസ്.എസും ഗോത്രസമൂഹത്തിന് മേല്‍ ഹിന്ദുത്വം അടിച്ചേല്‍പിക്കരുത്' തുറന്നടിച്ച് മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാവ്

National
  •  8 hours ago
No Image

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവം; 'പ്രതികളായ പൊലിസുകാര്‍ കാക്കിയിട്ട് പുറത്തിറങ്ങില്ല; നടപടി എടുത്തില്ലെങ്കില്‍ കേരളം ഇന്നുവരെ കാണാത്ത സമരം നടത്തും'; വി ഡി സതീശന്‍

Kerala
  •  8 hours ago
No Image

ഗസ്സയില്‍ 'നരകത്തിന്റെ വാതിലുകള്‍' തുറന്നെന്ന് ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി; ആക്രമണം ശക്തം, ഗസ്സ സിറ്റിയിലെ ബഹുനില ടവര്‍ നിരപ്പാക്കി, ഇന്ന് കൊല്ലപ്പെട്ടത് 44 പേര്‍

International
  •  9 hours ago