
അനധികൃത മണ്ണെടുപ്പ് തടയാനെത്തിയ ഐ.പി.എസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി; വിവാദമായതിന് പിന്നാലെ ന്യായീകരണവുമായി ബി.ജെ.പി

മുംബൈ: അനധികൃത ഖനനത്തിനെതിരെ നടപടിയെടുക്കാനെത്തിയ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍. അജിത് പവാര്‍ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയെ 'ഭീഷണിപ്പെടുത്തുന്നതിന്റെ' വീഡിയോ പുറത്തു വന്നതിന് പിന്നാലെ രൂക്ഷ വിമര്‍ശനവും ഉയര്‍ന്നു.
സോളാപൂരിലെ കര്‍മല ഗ്രാമത്തില്‍ അനധികൃത മണ്ണ് ഖനനം നടത്തുന്നതിനെതിരെ നടപടിയെടുത്തതാണ് അജിത് പവാറിനെ ചൊടിപ്പിച്ചത്. മണ്ണെടുപ്പിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് പൊലിസ് സേനയുമായി അഞ്ജലി സ്ഥലത്തെത്തുകയായിരുന്നു. സോളാപൂരിലെ കര്‍മ്മല ഡെപ്യൂട്ടി സൂപ്രണ്ട് (ഡി.എസ്.പി) അഞ്ജലി കൃഷ്ണയെ അജിത് പവാര്‍ ഫോണില്‍ വിളിച്ച് സംസാരിച്ചു. മറ്റൊരാളുടെ ഫോണില്‍ നിന്നാണ് അഞ്ജലിയെ അജിത് വിളിച്ചത്. പവാര്‍ അഞ്ജലിയെ വിളിച്ച് താക്കീത് ചെയ്യുന്നത് പുറത്തു വന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്.
പൊലിസ് നടപടി നിര്‍ത്താന്‍ പവാര്‍ ഡി.എസ്.പിയോട് നിര്‍ദേശിക്കുന്നത് വിഡിയോയില്‍ കേള്‍ക്കാം. ''ഉപമുഖ്യമന്ത്രിയുടെ ഉത്തരവനുസരിച്ചാണ് നടപടി നിര്‍ത്തിയതെന്ന് തഹസില്‍ദാറോട് പറയൂ'' -കൃഷ്ണയോട് പവാര്‍ പറഞ്ഞു. എന്നാല്‍, 'ആരാണ് ഫോണില്‍ സംസാരിക്കുന്നതെന്ന് എനിക്ക് എങ്ങനെ അറിയാന്‍ കഴിയും' -എന്നാണ് അഞ്ജലി തിരിച്ച് ചോദിക്കുന്നത്. 'എന്റെ നമ്പറില്‍ നേരിട്ട് വിളിക്കൂ' എന്നും ഡി.എസ്.പി പറഞ്ഞു.
ഈ മറുപടി കേട്ടതോടെ പവാര്‍ കോപാകുലനായി. 'നിനക്ക് ഇത്ര ധൈര്യമുണ്ടോ ഞാന്‍ നിനക്കെതിരെ നടപടിയെടുക്കും. ഞാന്‍ നിന്നോട് സംസാരിക്കുമ്പോള്‍ നേരിട്ട് വിളിക്കാന്‍ ആവശ്യപ്പെടുകയാണോ നിനക്ക് എന്നെ കാണണോ എന്റെ നമ്പര്‍ എടുത്ത് വാട്ട്സ്ആപ്പ് കോള്‍ ചെയ്യൂ. നിനക്കെങ്ങനെ ധൈര്യം വന്നു' -പവാര്‍ കടുത്ത സ്വരത്തില്‍ പറഞ്ഞു.
വെള്ളിയാഴ്ച ഒരു രാഷ്ട്രീയ വിവാദത്തിന് കാരണമായി. ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ) അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടു. ഭരണസഖ്യത്തിലെ അംഗങ്ങള്‍ അദ്ദേഹം 'സാധാരണ സ്വരത്തില്‍' സംസാരിച്ചതായി പറഞ്ഞെങ്കിലും.
മലയാളിയായ അഞ്ജലി കൃഷ്ണ 2022-23 യു.പി.എസ്.സി സിവില്‍ സര്‍വിസസ് ബാച്ച് ഉദ്യോഗസ്ഥയാണ്. UPSC CSE യില്‍ AIR355 റാങ്ക് നേടിയാണ് സര്‍വിസില്‍ പ്രവേശിച്ചത്. പിതാവ് തിരുവനന്തപുരത്ത് ബിസിനസുകാരനാണ്.
അജിത് പവാറിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. അജിത് രാജി വെക്കണമെന്ന് ശിവസേനാ നേതാവ് ഉദ്ദവ് താക്കറെ ആവശ്യപ്പെട്ടു. എന്നാല്‍ അജിത് നല്ല നിലക്കാണ് സംസാരിച്ചതെന്നാണ് ബി.ജെ.പിയുടെ ന്യായീകരണം.
maharashtra deputy chief minister allegedly threatens ips officer who intervened in illegal sand mining activities. bjp responds with justification after controversy erupts.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കളിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച പത്തു വയസ്സുകാരന് അമ്മയുടെ മടിയില്‍ കിടന്ന് മരിച്ചു
National
• 4 hours ago
പൂ കടയില്‍ വെച്ച് തമിഴ്നാട് സ്വദേശിയെ കുത്തിയ സംഭവം; പ്രതി പിടിയില്‍
Kerala
• 4 hours ago
'ഇന്ത്യ ട്രംപിനോട് ഖേദം പ്രകടിപ്പിക്കും, രണ്ട് മാസത്തിനുള്ളിൽ ചർച്ചയ്ക്ക് തയ്യാറാവുകയും ചെയ്യും'; യുഎസ് വാണിജ്യ സെക്രട്ടറി
International
• 4 hours ago
മിനിട്ടുകള്‍ കൊണ്ട് ഇലക്ട്രിക് വാഹനത്തിനുള്ളില്‍ കുടുങ്ങിയ രണ്ട് പേരെ രക്ഷപ്പെടുത്തി; ഷാര്‍ജ പൊലിസിന് കയ്യടിച്ച് സോഷ്യല്‍ മീഡിയ
uae
• 5 hours ago
പാലക്കാട് മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; അറസ്റ്റ്
Kerala
• 5 hours ago
തദ്ദേശ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കാനൊരുങ്ങി കര്‍ണാടക; വിമര്‍ശിച്ച് ബിജെപി; എന്തിനിത്ര പേടിയെന്ന് കോണ്‍ഗ്രസ്
National
• 5 hours ago
'റോഡ് റേസ് ട്രാക്കല്ല'; അമിത വേഗത്തിൽ വാഹനം ഓടിക്കുന്നവരെ പിടികൂടാൻ ദുബൈ പൊലിസ്
uae
• 5 hours ago
ചെന്നൈയിലേക്കും കൊല്‍ക്കത്തയിലേക്കുമല്ല: സഞ്ജുവിനെ നോട്ടമിട്ട് ചാമ്പ്യന്‍ ടീം; ഒരുമിക്കുമോ ഹിറ്റ്മാന്-സാംസണ് സഖ്യം?
Cricket
• 5 hours ago.jpeg?w=200&q=75)
രാജ്യത്ത് ശിശുമരണനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കില്‍; വലിയ സംസ്ഥാനങ്ങളില്‍ ഇക്കുറിയും ഏറ്റവും കുറവ് കേരളത്തില്‍ | India's Infant Mortality
National
• 6 hours ago
'പ്രതിഷേധവും പോരാട്ടവും എന്റെ കുടുംബ പാരമ്പര്യം' ഗസ്സയിലേക്കുള്ള ഗ്ലോബല്‍ സുമുദ് ഫ്ളോട്ടില്ലയുടെ ഭാഗമാവാന്‍ നെല്‍സണ്‍ മണ്ടേലയുടെ ചെറുമകന്
International
• 7 hours ago
സമൂസ കൊണ്ടുവന്നില്ല: ഭര്‍ത്താവിനെ ക്രൂരമായി മര്‍ദിച്ച് ഭാര്യയും വീട്ടുകാരും; വധശ്രമത്തിന് കേസെടുത്ത് പൊലിസ്
National
• 7 hours ago
'ജറുസലേമിലെ പുണ്യസ്ഥലങ്ങൾക്കു മേൽ ഇസ്റാഈലിന് അധികാരമില്ല'; ഇസ്റാഈൽ നടപടികളെ രൂക്ഷമായി വിമർശിച്ച് അറബ് മന്ത്രിതല സമിതി
International
• 7 hours ago
എറണാകുളം കാക്കനാട് യുവാവ് ഷോക്കേറ്റ് മരിച്ചു; അപകടം കുഴല്‍ക്കിണര്‍ നിര്‍മാണത്തിനിടെ
Kerala
• 8 hours ago
കൊടുവള്ളിയിൽ വിദ്യാർഥിനി ഒഴുക്കിൽപ്പെട്ടു; തിരച്ചിൽ തുടരുന്നു
Kerala
• 8 hours ago
'ചെക്ക് ചെയ്യാതെ' റോഡുകളില്‍ പ്രവേശിച്ചാല്‍ ഇനി മുതല്‍ 400 ദിര്‍ഹം പിഴയും 4 ബ്ലാക്ക് പോയിന്റും; മുന്നറിയിപ്പുമായി അബൂദബി പൊലിസ്
uae
• 9 hours ago
400 കിലോഗ്രാം ആര്.ഡി.എക്സുമായി മുംബൈ നഗരത്തില്‍ 34 മനുഷ്യബോംബുകള്; ഭീഷണി സന്ദേശം, പിന്നാലെ സുരക്ഷ ശക്തമാക്കി പൊലിസ്
National
• 10 hours ago
ദിർഹത്തിനെതിരെ വീണ്ടും തകർന്നടിഞ്ഞ് രൂപ; നാട്ടിലേക്ക് പണം അയക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കിത് ബെസ്റ്റ് ടൈം
uae
• 10 hours ago
വോട്ട്ചോരി പ്രചാരണം തിരിച്ചടിക്കുമെന്ന് ആശങ്ക, രാഹുലിന്റെ 'വോട്ടര്‍ അധികാര്‍ യാത്ര'ക്ക് പിന്നാലെ ബിഹാറില്‍ ഉന്നതതല യോഗം വിളിച്ച് അമിത് ഷാ
National
• 11 hours ago
കുവൈത്തിൽ ലിഫ്റ്റ് ഷാഫ്റ്റില്‍ നിന്ന് വീണ പ്രവാസി യുവാവിന് ദാരുണാന്ത്യം
Kuwait
• 8 hours ago
'ആദിവാസികള്‍ ഹിന്ദുക്കളല്ല, ബി.ജെ.പിയും ആര്.എസ്.എസും ഗോത്രസമൂഹത്തിന് മേല്‍ ഹിന്ദുത്വം അടിച്ചേല്പിക്കരുത്' തുറന്നടിച്ച് മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാവ്
National
• 8 hours ago
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവം; 'പ്രതികളായ പൊലിസുകാര്‍ കാക്കിയിട്ട് പുറത്തിറങ്ങില്ല; നടപടി എടുത്തില്ലെങ്കില്‍ കേരളം ഇന്നുവരെ കാണാത്ത സമരം നടത്തും'; വി ഡി സതീശന്
Kerala
• 8 hours ago