HOME
DETAILS

ഗസ്സയില്‍ 'നരകത്തിന്റെ വാതിലുകള്‍' തുറന്നെന്ന് ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി; ആക്രമണം ശക്തം, ഗസ്സ സിറ്റിയിലെ ബഹുനില ടവര്‍ നിരപ്പാക്കി, ഇന്ന് കൊല്ലപ്പെട്ടത് 44 പേര്‍

  
Web Desk
September 05 2025 | 12:09 PM

israeli defense minister says gates of hell opened in gaza as attacks intensify high-rise tower destroyed

വെടിനിര്‍ത്തലിന് തയ്യാറാണെന്ന ഹമാസിന്റെ നിലപാട് തള്ളി ഗസ്സയില്‍ ആക്രമണം ശക്തമായി തുടര്‍ന്ന് ഇസ്‌റാഈല്‍. ഗസ്സ സിറ്റിയില്‍ ശക്തമായ ആക്രമണം നടത്തിയ ഇസ്‌റാഈല്‍ യുദ്ധ വിമാനങ്ങള്‍ സിറ്റിയിലെ ഉയരം കൂടിയ ബഹുനില കെട്ടിടമായ മുസ്തഹ ടവര്‍ പൂര്‍ണമായും തകര്‍ത്തു. ഒരു നിമിഷം കൊണ്ട് ടവര്‍ പൂര്‍ണമായി നിലം പൊത്തുന്നതിന്റെ വീഡിയോകള്‍ പുറത്തു വന്നിട്ടുണ്ട്. 

ഗസ്സയില്‍ നരകത്തിന്റെ വാതില്‍ തുറന്നെന്നാണ് ആക്രമണത്തിന് പിന്നാലെ ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി പ്രതികരിച്ചത്. ഇത്തരത്തില്‍ ബാക്കിയുള്ള കെട്ടിടങ്ങള്‍ കൂടി തകര്‍ക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ച മാത്രം 44 ഫലസ്തീനികളാണ് ഇസ്‌റാഈല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. അതില്‍ ഏഴ് പേര്‍ കുഞ്ഞുങ്ങളാണ്. 


ഗസ്സ നഗരത്തിന്റെ 40 ശതമാനവും ഇപ്പോള്‍ തങ്ങളുടെ നിയന്ത്രണത്തിലാണെന്നാണ് ഇസ്‌റാഈല്‍ സൈന്യം അവകാശപ്പെുന്നത്. വീടുകളും ക്യാംപുകളും ഉള്‍പെടെ ആക്രമണം വ്യാപിച്ചിരിക്കുകയാണ് ഇസ്‌റാഈല്‍. നിലവിലെ സാഹചര്യം 'ചിന്തിക്കാന്‍ പോലും കഴിയാത്തതാണ്' എന്ന് UN children’s fund (യുണിസെഫ്) ചൂണ്ടിക്കാട്ടി. 

ഇസ്‌റാഈല്‍ നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട പലസ്തീനികളില്‍ കുറഞ്ഞത് 30 ശതമാനമെങ്കിലും കുട്ടികളാണെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു. 2023 ഒക്ടോബര്‍ മുതല്‍ പ്രതിദിനം 28 കുട്ടികള്‍ വീതം കൊല്ലപ്പെടുന്നുവെന്നും മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

ഗസ്സയുടെ നിയന്ത്രണത്തിനായി ഒരു സ്വതന്ത്ര ഭരണകൂടം രൂപീകരിക്കുന്നതിന് തയാറാണെന്നും എല്ലാ ബന്ദികളെയും മോചിപ്പിക്കുന്ന സമഗ്രമായ വെടിനിര്‍ത്തലിന് സമ്മതമാണെന്നും കഴിഞ്ഞ ദിവസം ഹമാസ് അറിയിച്ചിരുന്നു. പ്രസ്താവനയിലൂടെയാണ് ഹമാസ്  നിലപാട് വ്യക്തമാക്കിയത്. ഇസ്റാഈല്‍ കനത്ത ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഗസ്സയില്‍ യു.എന്‍ ഇടപെടണമെന്നും ഹമാസ് ആവശ്യപ്പെട്ടു. വെടിനിര്‍ത്തലിന് തങ്ങള്‍ തയാറാണെന്നും ഹമാസ് പറഞ്ഞു. ഗസ്സയിലെ ഇസ്റാഈലിന്റെ വംശഹത്യ അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം രംഗത്തു വരണമെന്നും ഹമാസ് ആവശ്യപ്പെട്ടു.എന്നാല്‍  യുദ്ധം അവസാനിപ്പിക്കാനായി ഇസ്റാഈല്‍ മന്ത്രിസഭ നിശ്ചയിച്ച വ്യവസ്ഥകള്‍ പാലിക്കണമെന്നാണ് ഇസ്റാഈലിന്റെ നിലപാട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച പത്തു വയസ്സുകാരന്‍ അമ്മയുടെ മടിയില്‍ കിടന്ന് മരിച്ചു

National
  •  4 hours ago
No Image

പൂ കടയില്‍ വെച്ച് തമിഴ്‌നാട് സ്വദേശിയെ കുത്തിയ സംഭവം; പ്രതി പിടിയില്‍

Kerala
  •  4 hours ago
No Image

'ഇന്ത്യ ട്രംപിനോട് ഖേദം പ്രകടിപ്പിക്കും, രണ്ട് മാസത്തിനുള്ളിൽ ചർച്ചയ്ക്ക് തയ്യാറാവുകയും ചെയ്യും'; യുഎസ് വാണിജ്യ സെക്രട്ടറി

International
  •  4 hours ago
No Image

മിനിട്ടുകള്‍ കൊണ്ട് ഇലക്ട്രിക് വാഹനത്തിനുള്ളില്‍ കുടുങ്ങിയ രണ്ട് പേരെ രക്ഷപ്പെടുത്തി; ഷാര്‍ജ പൊലിസിന് കയ്യടിച്ച് സോഷ്യല്‍ മീഡിയ

uae
  •  5 hours ago
No Image

പാലക്കാട് മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; അറസ്റ്റ്

Kerala
  •  5 hours ago
No Image

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കാനൊരുങ്ങി കര്‍ണാടക; വിമര്‍ശിച്ച് ബിജെപി; എന്തിനിത്ര പേടിയെന്ന് കോണ്‍ഗ്രസ്

National
  •  5 hours ago
No Image

'റോഡ് റേസ് ട്രാക്കല്ല'; അമിത വേഗത്തിൽ വാഹനം ഓടിക്കുന്നവരെ പിടികൂടാൻ ദുബൈ പൊലിസ്

uae
  •  5 hours ago
No Image

ചെന്നൈയിലേക്കും കൊല്‍ക്കത്തയിലേക്കുമല്ല: സഞ്ജുവിനെ നോട്ടമിട്ട് ചാമ്പ്യന്‍ ടീം; ഒരുമിക്കുമോ ഹിറ്റ്മാന്‍-സാംസണ്‍ സഖ്യം?

Cricket
  •  5 hours ago
No Image

രാജ്യത്ത് ശിശുമരണനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കില്‍; വലിയ സംസ്ഥാനങ്ങളില്‍ ഇക്കുറിയും ഏറ്റവും കുറവ് കേരളത്തില്‍ | India's Infant Mortality

National
  •  6 hours ago
No Image

'പ്രതിഷേധവും പോരാട്ടവും എന്റെ കുടുംബ പാരമ്പര്യം' ഗസ്സയിലേക്കുള്ള ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ലയുടെ ഭാഗമാവാന്‍ നെല്‍സണ്‍ മണ്ടേലയുടെ ചെറുമകന്‍

International
  •  7 hours ago

No Image

400 കിലോഗ്രാം ആര്‍.ഡി.എക്‌സുമായി മുംബൈ നഗരത്തില്‍  34 മനുഷ്യബോംബുകള്‍;  ഭീഷണി സന്ദേശം, പിന്നാലെ സുരക്ഷ ശക്തമാക്കി പൊലിസ്

National
  •  10 hours ago
No Image

ദിർഹത്തിനെതിരെ വീണ്ടും തകർന്നടിഞ്ഞ് രൂപ; നാട്ടിലേക്ക് പണം അയക്കാൻ ആ​ഗ്രഹിക്കുന്ന പ്രവാസികൾക്കിത് ബെസ്റ്റ് ടൈം

uae
  •  10 hours ago
No Image

അനധികൃത മണ്ണെടുപ്പ് തടയാനെത്തിയ ഐ.പി.എസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി; വിവാദമായതിന് പിന്നാലെ ന്യായീകരണവുമായി ബി.ജെ.പി

National
  •  10 hours ago
No Image

വോട്ട്ചോരി പ്രചാരണം തിരിച്ചടിക്കുമെന്ന് ആശങ്ക,  രാഹുലിന്റെ  'വോട്ടര്‍ അധികാര്‍ യാത്ര'ക്ക് പിന്നാലെ ബിഹാറില്‍ ഉന്നതതല യോഗം വിളിച്ച് അമിത് ഷാ  

National
  •  11 hours ago
No Image

കുവൈത്തിൽ ലിഫ്റ്റ് ഷാഫ്റ്റില്‍ നിന്ന് വീണ പ്രവാസി യുവാവിന് ദാരുണാന്ത്യം

Kuwait
  •  8 hours ago
No Image

'ആദിവാസികള്‍ ഹിന്ദുക്കളല്ല, ബി.ജെ.പിയും ആര്‍.എസ്.എസും ഗോത്രസമൂഹത്തിന് മേല്‍ ഹിന്ദുത്വം അടിച്ചേല്‍പിക്കരുത്' തുറന്നടിച്ച് മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാവ്

National
  •  8 hours ago
No Image

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവം; 'പ്രതികളായ പൊലിസുകാര്‍ കാക്കിയിട്ട് പുറത്തിറങ്ങില്ല; നടപടി എടുത്തില്ലെങ്കില്‍ കേരളം ഇന്നുവരെ കാണാത്ത സമരം നടത്തും'; വി ഡി സതീശന്‍

Kerala
  •  8 hours ago
No Image

'ചെക്ക് ചെയ്യാതെ' റോഡുകളില്‍ പ്രവേശിച്ചാല്‍ ഇനി മുതല്‍ 400 ദിര്‍ഹം പിഴയും 4 ബ്ലാക്ക് പോയിന്റും; മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  9 hours ago