HOME
DETAILS

പവര്‍ ഗ്രിഡില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്; 1543 ഒഴിവുകള്‍; വാര്‍ഷിക ശമ്പളം 8 ലക്ഷത്തിന് മുകളില്‍

  
September 05 2025 | 12:09 PM

various officer recruitment in powerdrid coporation of india total 1543 vacancies apply before september 17

കേന്ദ്ര സര്‍ക്കാര്‍ പവര്‍ ഗ്രിഡില്‍ ജോലി നേടാന്‍ അവസരം. പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ രാജ്യത്തെ വിവിധ പ്രോജക്ടുകളിലേക്കായി കരാര്‍ നിയമനത്തിനാണ് അപേക്ഷ വിളിച്ചിട്ടുള്ളത്. എഞ്ചിനീയര്‍, സൂപ്പര്‍വൈസര്‍ തസ്തികകളിലാണ് നിയമനം നടക്കുന്നത്. താല്‍പര്യമുള്ളവര്‍ പവര്‍ ഗ്രിഡിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ നല്‍കണം. 

അവസാന തീയതി: സെപ്റ്റംബര്‍ 17

തസ്തിക & ഒഴിവ്

പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ ഫീല്‍ഡ് എഞ്ചിനീയര്‍, ഫീല്‍ഡ് സൂപ്പര്‍വൈസര്‍ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 1543.

ഫീല്‍ഡ് എഞ്ചിനീയര്‍ :(ഇലക്ട്രിക്കല്‍ 532, സിവില്‍ 198).

ഫീല്‍ഡ് സൂപ്പര്‍വൈസര്‍ : ഇലക്ട്രിക്കല്‍ 535, സിവില്‍ 193, ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ 85.

കേരളം, തമിഴ്‌നാട്, കര്‍ണാടകത്തിലെ ചില ഭാഗങ്ങള്‍, പോണ്ടിച്ചേരി അടങ്ങിയ തെക്കന്‍ മേഖല രണ്ടില്‍ 61 ഒഴിവുകളുണ്ട്.

കരാര്‍ അടിസ്ഥാനത്തില്‍ തുടക്കത്തില്‍ 2 വര്‍ഷത്തേക്കാണ് നിയമനം നടക്കുന്നത്. അത് പ്രോജക്ട് തീരുന്നത് വരെയോ, പരമാവധി അഞ്ച് വര്‍ഷം വരെയോ നീട്ടി നല്‍കുന്നതാണ്. 

പ്രായപരിധി

29 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 17.09.2025 അടിസ്ഥാനമാക്കി കണക്കാക്കും. നിയമാനുസൃത വയസിളവ് ലഭിക്കും. 

യോഗ്യത

ഫീല്‍ഡ് എഞ്ചിനീയര്‍

ബന്ധപ്പെട്ട ബ്രാഞ്ചില്‍ 55 ശതമാനം മാര്‍ക്കോടെ ഫുള്‍ടൈം ബിഇ, ബിടെക്, ബിഎസ്.സി എഞ്ചിനീയറിങ് ബിരുദം നേടിയിരിക്കണം. 

ഒരു വര്‍ഷത്തെ എക്‌സ്പീരിയന്‍സ് ആവശ്യമാണ്. 

ഫീല്‍ഡ് സൂപ്പര്‍വൈസര്‍

ബന്ധപ്പെട്ട ബ്രാഞ്ചില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാതെ ഫുള്‍ടൈം എഞ്ചിനീയറിങ് ഡിപ്ലോമ. ഒരു വര്‍ഷത്തെ എക്‌സ്പീരിയന്‍സ്. 

ശമ്പളം

ഫീല്‍ഡ് എഞ്ചിനീയര്‍ = വാര്‍ഷിക ശമ്പളമായി 8.9 ലക്ഷം രൂപ ലഭിക്കും. 

ഫീല്‍ഡ് സൂപ്പര്‍വൈസര്‍ = വാര്‍ഷിക ശമ്പളമായി 6.8 ലക്ഷം രൂപ ലഭിക്കും. 

അപേക്ഷ

യോഗ്യരായവര്‍ www.powergrid.in/en സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് ഫീല്‍ഡ് എഞ്ചിനീയര്‍, സൂപ്പര്‍വൈസര്‍ റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. വിശദമായ പ്രോസ്‌പെക്ടസും, അപേക്ഷ രീതികളും പേജിലുണ്ട്. 

വെബ്‌സൈറ്റ്: www.powergrid.in/en 

Field engineer, field officer recruitment in powerdrid coporation of india. total 1543 vacancies apply before september 17



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ജുവില്ലാതെ കിരീടം തൂക്കി; നിലവിലെ ചാമ്പ്യന്മാരെ തകർത്ത് നീല കടുവകളുടെ കിരീട വേട്ട

Cricket
  •  3 hours ago
No Image

ഭൂകമ്പത്തിൽ തകർന്ന അഫ്ഗാനിസ്ഥാന് യുഎഇയുടെ കൈത്താങ്ങ്; 31 ട്രക്കുകളിൽ സഹായം എത്തിച്ചു

uae
  •  3 hours ago
No Image

സംവിധായകൻ സനൽകുമാർ ശശിധരനെ കേരള പൊലിസ് മുംബൈ വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുത്തു; നാളെ കൊച്ചിയിലെത്തിക്കും

Kerala
  •  3 hours ago
No Image

സൗത്ത് കൊറിയയെ വീഴ്ത്തി; ഹോക്കി ഏഷ്യ കപ്പ് കിരീടം ഇന്ത്യക്ക്

Others
  •  3 hours ago
No Image

എഫ്എം റേഡിയോയിൽ നിന്നെന്ന് വ്യാജ കോൾ; 43-കാരിക്ക് നഷ്ടമായത് 95,000 രൂപ; കൊച്ചിയിൽ വീണ്ടും സൈബർ തട്ടിപ്പ്

crime
  •  3 hours ago
No Image

സഊദിയില്‍ വ്യാഴാഴ്ച വരെ കനത്ത മഴയ്ക്കും ആലിപ്പഴ വര്‍ഷത്തിനും മിന്നല്‍ പ്രളയത്തിനും സാധ്യത; രാജ്യം അതീവ ജാഗ്രതയില്‍

uae
  •  4 hours ago
No Image

യുഎഇയിൽ തൊഴിലവസരങ്ങൾ: ദുബൈയിൽ 19 പുതിയ ഹോട്ടലുകൾ കൂടി ആരംഭിക്കുന്നു; 7,500 പുതിയ ഒഴിവുകൾ സൃഷ്ടിക്കുമെന്ന് റിപ്പോർട്ടുകൾ | Dubai jobs

uae
  •  4 hours ago
No Image

ട്രംപിന്റെ തീരുമാനങ്ങൾ പാളുന്നു; യുഎസ് സാമ്പത്തിക മാന്ദ്യത്തിന്റെ വക്കിൽ, മാർക്ക് സാൻഡിയുടെ മുന്നറിയിപ്പ്

International
  •  4 hours ago
No Image

ടി-20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരം അവനാണ്: ദിനേശ് കാർത്തിക്

Cricket
  •  4 hours ago
No Image

വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വാങ്ങും; വിപഞ്ചിക കേസിൽ ഷാർജയിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ ഒരുങ്ങി ക്രൈംബ്രാഞ്ച്

uae
  •  5 hours ago