HOME
DETAILS

മിനിട്ടുകള്‍ കൊണ്ട് ഇലക്ട്രിക് വാഹനത്തിനുള്ളില്‍ കുടുങ്ങിയ രണ്ട് പേരെ രക്ഷപ്പെടുത്തി; ഷാര്‍ജ പൊലിസിന് കയ്യടിച്ച് സോഷ്യല്‍ മീഡിയ

  
Web Desk
September 05 2025 | 16:09 PM

two people trapped inside electric vehicle rescued within minutes social media praises sharjah police

ഷാർജ: തകരാറിലായ വാഹനത്തിനുള്ളിൽ കുടുങ്ങിയ രണ്ട് പേരെ മിനിട്ടുകൾ കൊണ്ട് രക്ഷപ്പെടുത്തി ഷാർജ പൊലിസ്. പത്ത് മിനിട്ടിനുള്ളിൽ രക്ഷാപ്രവർത്തനം പൂർത്തിയാക്കിയതായി ഷാർജ പൊലിസ് ഒരു എക്സ് പോസ്റ്റിൽ അറിയിച്ചു.

അൽ-ബദിയ പാലത്തിൽ നിന്ന് 7-ാം പാലത്തിലേക്ക് പോകുകയായിരുന്ന ഒരു ഇലക്ട്രിക് വാഹനം സാങ്കേതിക തകരാർ മൂലം സ്തംഭിച്ചതായി ഓപ്പറേഷൻ സെന്ററിന് റിപ്പോർട്ട് ലഭിക്കുകയായിരുന്നു. വാഹനത്തിനുള്ളിൽ രണ്ട് പേർ ഉണ്ടായിരുന്നു. വിൻഡോകൾ അടച്ചിരുന്നതിനാൽ ഇവർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. പലതവണ ശ്രമിച്ചെങ്കിലും ഇവർക്ക് വിൻഡോ തുറക്കാനും കഴിഞ്ഞില്ല.

റിപ്പോർട്ട് ലഭിച്ചയുടനെ, പ്രത്യേക സംഘം സംഭവ സ്ഥലത്തെത്തി. സ്ഥലത്തെത്തിയ പൊലിസ് സംഘം വാഹനത്തിലുള്ളവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും റോഡ് സുരക്ഷിതമാക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിച്ചു.

റിപ്പോർട്ട് ലഭിച്ചു വെറും പത്ത് മിനിട്ടിനുള്ളിൽ, യാതൊരു പരുക്കുമില്ലാതെ രണ്ടുപേരെയും വാഹനത്തിൽ നിന്ന് സുരക്ഷിതമായി പുറത്തെടുക്കാൻ പൊലിസ് സംഘത്തിന് കഴിഞ്ഞു. അടിയന്തര സാഹചര്യങ്ങളിൽ ഉടനടി ഫലപ്രദമായി പ്രതികരിക്കാനുള്ള ഷാർജ പൊലിസിന്റെ മികവാണ് ഇന്നുണ്ടായതെന്ന് നിരവധി പേർ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഒത്തിരി പേരാണ് ഷാർജ പൊലിസിനെ പ്രശംസിച്ച് രം​ഗത്ത് വരുന്നത്.

sharjah police quickly rescued two people trapped inside an electric vehicle, showcasing their efficiency and commitment to public safety. the swift action drew widespread praise on social media, with users applauding the timely intervention that averted a potential tragedy.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; അറസ്റ്റ്

Kerala
  •  5 hours ago
No Image

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കാനൊരുങ്ങി കര്‍ണാടക; വിമര്‍ശിച്ച് ബിജെപി; എന്തിനിത്ര പേടിയെന്ന് കോണ്‍ഗ്രസ്

National
  •  5 hours ago
No Image

'റോഡ് റേസ് ട്രാക്കല്ല'; അമിത വേഗത്തിൽ വാഹനം ഓടിക്കുന്നവരെ പിടികൂടാൻ ദുബൈ പൊലിസ്

uae
  •  5 hours ago
No Image

ചെന്നൈയിലേക്കും കൊല്‍ക്കത്തയിലേക്കുമല്ല: സഞ്ജുവിനെ നോട്ടമിട്ട് ചാമ്പ്യന്‍ ടീം; ഒരുമിക്കുമോ ഹിറ്റ്മാന്‍-സാംസണ്‍ സഖ്യം?

Cricket
  •  6 hours ago
No Image

രാജ്യത്ത് ശിശുമരണനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കില്‍; വലിയ സംസ്ഥാനങ്ങളില്‍ ഇക്കുറിയും ഏറ്റവും കുറവ് കേരളത്തില്‍ | India's Infant Mortality

National
  •  6 hours ago
No Image

'പ്രതിഷേധവും പോരാട്ടവും എന്റെ കുടുംബ പാരമ്പര്യം' ഗസ്സയിലേക്കുള്ള ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ലയുടെ ഭാഗമാവാന്‍ നെല്‍സണ്‍ മണ്ടേലയുടെ ചെറുമകന്‍

International
  •  7 hours ago
No Image

'ഇന്ത്യയും, റഷ്യയും ഇരുണ്ട ചൈനയിലേക്ക് അടുക്കുന്നു; മൂന്ന് രാജ്യങ്ങള്‍ക്കും സുദീര്‍ഘവുമായ ഭാവി ആശംസിക്കുന്നു'; പരിഹസിച്ച് ട്രംപ്

International
  •  7 hours ago
No Image

സമൂസ കൊണ്ടുവന്നില്ല: ഭര്‍ത്താവിനെ ക്രൂരമായി മര്‍ദിച്ച് ഭാര്യയും വീട്ടുകാരും; വധശ്രമത്തിന് കേസെടുത്ത് പൊലിസ്

National
  •  7 hours ago
No Image

'ജറുസലേമിലെ പുണ്യസ്ഥലങ്ങൾക്കു മേൽ ഇസ്‌റാഈലിന് അധികാരമില്ല'; ഇസ്‌റാഈൽ നടപടികളെ രൂക്ഷമായി വിമർശിച്ച് അറബ് മന്ത്രിതല സമിതി 

International
  •  7 hours ago
No Image

എറണാകുളം കാക്കനാട് യുവാവ് ഷോക്കേറ്റ് മരിച്ചു; അപകടം കുഴല്‍ക്കിണര്‍ നിര്‍മാണത്തിനിടെ 

Kerala
  •  8 hours ago


No Image

കുവൈത്തിൽ ലിഫ്റ്റ് ഷാഫ്റ്റില്‍ നിന്ന് വീണ പ്രവാസി യുവാവിന് ദാരുണാന്ത്യം

Kuwait
  •  8 hours ago
No Image

'ആദിവാസികള്‍ ഹിന്ദുക്കളല്ല, ബി.ജെ.പിയും ആര്‍.എസ്.എസും ഗോത്രസമൂഹത്തിന് മേല്‍ ഹിന്ദുത്വം അടിച്ചേല്‍പിക്കരുത്' തുറന്നടിച്ച് മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാവ്

National
  •  8 hours ago
No Image

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവം; 'പ്രതികളായ പൊലിസുകാര്‍ കാക്കിയിട്ട് പുറത്തിറങ്ങില്ല; നടപടി എടുത്തില്ലെങ്കില്‍ കേരളം ഇന്നുവരെ കാണാത്ത സമരം നടത്തും'; വി ഡി സതീശന്‍

Kerala
  •  8 hours ago
No Image

ഗസ്സയില്‍ 'നരകത്തിന്റെ വാതിലുകള്‍' തുറന്നെന്ന് ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി; ആക്രമണം ശക്തം, ഗസ്സ സിറ്റിയിലെ ബഹുനില ടവര്‍ നിരപ്പാക്കി, ഇന്ന് കൊല്ലപ്പെട്ടത് 44 പേര്‍

International
  •  9 hours ago