HOME
DETAILS

എൻ.ഐ.ആർ.എഫ് റാങ്കിങ്: ഓവറോൾ വിഭാഗത്തിൽ ഐഐടി മദ്രാസ് ഒന്നാമത്, ആദ്യ നൂറിൽ കേരളത്തിൽ നിന്നുള്ള നാല് സ്ഥാപനങ്ങൾ | Full List

  
September 06, 2025 | 12:41 AM

Indian Institute of Technology Madras retains its 1st position in Overall Category for the seventh consecutive year

ന്യൂഡൽഹി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങ് നിശ്ചയിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്കിന്റെ (എൻ.ഐ.ആർ.എഫ്) ഏറ്റവും പുതിയ റാങ്കിങ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പ്രസിദ്ധീകരിച്ചു. ഓവറോൾ വിഭാഗത്തിൽ ഐ.ഐ.ടി) മദ്രാസ് ഇത്തവണയും ഒന്നാം സ്ഥാനത്തെത്തി. ഐ.ഐ.എസ് .സി ബംഗ്ലളുരു രണ്ടാം റാങ്കും ഐ.ഐ.ടി) ബോംബെ മൂന്നാം റാങ്കും കരസ്ഥാമാക്കി. ഐ.ഐ.ടി ഡൽഹി (നാല്), ഐ.ഐ.ടി കാൺപൂർ (അഞ്ച്), ഐ.ഐ.ടി ഖൊരഗ്പൂർ (ആറ്), ഐ.ഐ.ടി റൂർകി (ഏഴ്), എയിംസ് ഡൽഹി (എട്ട്), ജവഹൽലാൽ നെഹ്റു യൂനിവേഴ്സിറ്റി ഡൽഹി (ഒമ്പത്), ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റി (പത്ത്) എന്നീ സ്ഥാപനങ്ങൾ ആദ്യപത്തിലിടം പിടിച്ചു.

ഓവറോൾ വിഭാഗത്തിൽ ആദ്യ നൂറിൽ കേരളത്തിൽ നിന്നുള്ള നാല് സ്ഥാപനങ്ങളുണ്ട്. കേരള സർവകലാശാല (42), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോജി(എൻ.ഐ.ടി) കോഴിക്കോട് (45), കൊച്ചിൻ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (50), മഹാത്മഗാന്ധി സർവകലാശാല കോട്ടയം (79) എന്നിവയാണ് കേരളത്തിൽ നിന്നുള്ള സ്ഥാപനങ്ങൾ

സർവകലാശാലാ വിഭാഗം

സർവകലാശാലാ വിഭാഗത്തിൽ ഐ.ഐ.എസ്.സി ബംഗളുരു ഒന്നാം റാങ്ക് കരസ്ഥമാക്കി. ജവഹർലാൽ നെഹ്റു സർവകലാശാല രണ്ടാം റാങ്കും കർണാടകയിലെ മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യൂക്കേഷൻ മൂന്നാം റാങ്കും നേടി. ജാമിഅ മില്ലിയ ഇസ്്ലാമിയ ഡൽഹി (നാല്), യൂനിവേഴ്സിറ്റ് ഓഫ് ഡൽഹി (അഞ്ച്), ബനാറസ് ഹിന്ദുയൂനിവേഴ്സിറ്റ് (ആറ്), രാജസ്ഥാനിലെ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് -പിലാനി (ഏഴ്), അമൃത വിശ്വവിദ്യാ പീഠം (എട്ട്), ബംഗാളിലെ ജാദവ് പൂർ യൂനിവേഴസിറ്റി (ഒമ്പത്), അലീഗഡ് മുസ്‌ലിം സർവകലാശാല (പത്ത്) റാങ്കുകൾ നേടി. സർവകലാശാല വിഭാഗത്തിൽ കേരളത്തിൽ നിന്ന് കേരള യൂനിവേഴ്സിറ്റി (25), കൊച്ചിൻ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (32), മഹാത്മഗാന്ധി സർവകലാശാല, കോട്ടയം (43) എന്നിവ ആദ്യ നൂറിലിടം പിടിച്ചു.

കോളജ് വിഭാഗത്തിൽ ആദ്യ നൂറിൽ 18 എണ്ണം കേരളത്തിൽ നിന്ന്

കോളജ് വിഭാഗത്തിൽ ഡൽഹി സർവകലാശാലക്ക് കീഴിയിലുള്ള ഹിന്ദു കോളജ്, മിറാന്റ ഹൗസ്, ഹാൻസ് രാജ് കോളജ്, കിരോരിമാൽ കോളജ്, സെന്റ് സ്റ്റീഫൻ കോളജ് എന്നിവ യഥാക്രമം ആദ്യ അഞ്ച് സ്ഥാനങ്ങൾ കരസ്ഥമാക്കി. രാമകൃഷ്ണ മിഷൻ വിവേകാനന്ദ സെന്റിനറി കോളേജ് (ആറ്), ആത്മ രാമ സനാതൻ ധർമ്മ കോളേജ് ഡൽഹി ( ഏഴ്), സെന്റ് സേവ്യേഴ്സ് കോളേജ് കൊൽക്കത്ത (എട്ട്), പി.എസ്.ജി ആർ കൃഷ്ണമ്മാൾ കോളേജ് ഫോർ വിമൻ കോയമ്പത്തൂർ, പി.എസ്.ജി കോളജ് ഓഫ് ആർട്‌സ് ആൻഡ് സയൻസ് (പത്ത്) എന്നിവയാണ് ആദ്യം പത്തിൽ. കേരളത്തിൽ നൂറിൽ ഇടം നേടിയ 18 കോളജുകൾ: രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ് എറണാകുളം (12), യൂനിവേഴ്സിറ്റി കോളജ് തിരുവനന്തപുരം (23), സേക്രട്ട് ഹാർട്ട് കോളജ് കൊച്ചി (44), സെന്റ് തോമസ് കോളജ് തൃശ്ശൂർ (53), ഗവ. കോളജ് ഫോർ വിമൺ തിരുവനന്തപുരം (54), സെന്റ് ബെർക്ക്മാൻസ് കോളേജ് ചങ്ങനാശേരി (56), സെന്റ് തെരേസാസ് കോളജ്- എറണാകുളം (60), മാരിവാനിയോസ് കോളജ്- തിരുവനന്തപുരം (61), സെന്റ് ജോസഫ് കോളേജ് ദേവഗിരി (74), മഹാരാജാസ് കോളജ് എറണാകുളം (75), വിമല കോളജ് തൃശ്ശൂർ (78), ഫാറൂഖ് കോളജ് കോഴിക്കോട് (82), സെന്റ് ജോസഫ്സ്് കോളജ് തൃശ്ശൂർ (83), സി.എം.എസ് കോളജ് കോട്ടയം (86), ക്രൈസ്റ്റ് കോളജ് തൃശ്ശൂർ (87), മാർ അത്തനേഷ്യസ് കോളജ് കോതമഗലം (92), യൂനിയൻ ക്രിസ്ത്യൻ കോളജ് എറണാകുളം (96), ഗവ. കോളജ് ആറ്റിങ്ങൽ (99).

ഗവേഷണത്തിൽ കേരളമില്ല

ഗവേഷണ സ്ഥാപനങ്ങളിൽ ഐ.ഐ.എസ്.സി ബംഗളുരു ഒന്നാം റാങ്കും, ഐ.ഐ.ടി മദ്രാസ്, ഐ ഐ ടി ഡൽഹി എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളം സ്വന്തമാക്കി. ഗവേഷണ വിഭാഗത്തിൽ കേരളത്തിൽ നിന്നുള്ള ഒരു സ്ഥാപനം പോലും ആദ്യ നൂറിൽ ഇടം നേടിയില്ല. എഞ്ചിനീയറിങ് വിഭാഗത്തിൽ മദ്രാസ്, ഡൽഹി, ബോംബെ, കാൺപൂർ, ഖരഗ്പൂർ, റൂർക്കി, ഹൈദരാബാദ്, ഗുവാഹത്തി എന്നീ ഐ.ഐ.ടികൾ യാഥാക്രമം ആദ്യ എട്ട് സ്ഥാനങ്ങൾ സ്വന്തമാക്കി.

എജിനിയറിങ് വിഭാഗത്തിൽ കേരളത്തിൽ നിന്നുള്ള മൂന്ന് സ്ഥാപനങ്ങൾ ആദ്യ നൂറിൽ ഇടം നേടി. കോഴിക്കോട് എൻ.ഐ.ടി (21), ഇന്ത്യൻ ഇസ്റ്റിറ്റിയൂട്ട് ഓഫ് സ്പൈസ് സയൻസ് ആൻഡ് ടെക്നോളജി തിരുവനന്തപുരം (61), ഐ.ഐ.ടി പാലക്കാട് (64).

മാനേജ്മെന്റ്

മാനേജ്മെന്റ് വിഭാഗത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം) കോഴിക്കോടിനാണ് മൂന്നാം റാങ്ക്്. ഐ.ഐ.എം അഹ്‌മദാബാദ് ഒന്നാം റാങ്കും, ഐ.ഐ .എം ബഗളുരു രണ്ടാം റാങ്കും നേടി. ഈ വിഭാഗത്തിൽ കൊച്ചി യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (82), എൻ.ഐ.ടി കോഴിക്കോട് (85), രജഗിരി ബിസിനസ്സ് സ്‌കൂൾ (91) റാങ്കുകൾ സ്വന്തമാക്കി. ഫാർമസി വിഭാഗത്തിൽ ജാമിഅ ഹംദർദ് ഡൽഹി (ഒന്ന്), ബിർല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് (രണ്ട്), പഞ്ചാബ് യൂനിവേഴ്‌സിറ്റി (മൂന്ന്) സ്ഥാപനങ്ങൾ നേടി. കേരളത്തിൽ നിന്നുള്ള ഒരു സ്ഥാപനവും ആദ്യ നൂറിലെത്തിയില്ല.

മെഡിക്കൽ

മെഡിക്കൽ വിഭാഗത്തിൽ ഡൽഹി എയിംസാണ് ഒന്നാമത്. പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച്-ചണ്ഡിഗഢ് (രണ്ട്), ക്രിസ്ത്യൻ മെഡിക്കൽ കോളജ് വെല്ലൂർ (മൂന്ന്) സ്ഥാനങ്ങൾ സ്വന്തമാക്കി. ഈ വിഭാഗത്തിൽ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി- തിരുവനന്തപുരം പതിനേഴാം റാങ്ക് സ്വന്തമാക്കി. ഡെന്റൽ വിഭാഗത്തിൽ എയിംസ് ഡൽഹി (ഒന്ന്), സവീത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ ആൻഡ് ടെക്നിക്കൽ സയൻസസ് ചെന്നൈ (രണ്ട്), മൗലാന ആസാദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസ് (മൂന്ന്) റാങ്കുകൾ സ്വന്തമാക്കി. ഈ വിഭാഗത്തിൽ ഗവ. ഡെന്റൽ കോളജ് തിരുവനന്തപുരം (35), ഗവ. ഡെന്റൽ കോളജ് കോഴിക്കോട് (38) റാങ്കുകൾ നേടി.

നിയമ പഠനം

നാഷണൽ ലോ സ്‌കൂൾ ഓഫ് ഇന്ത്യ യൂനിവേഴ്സിറ്റി ബെഗളുരു (ഒന്ന്), നാഷണൽ ലോ യൂനിവേഴ്സിറ്റി ന്യൂഡൽഹി (രണ്ട്), നാൽസാർ നിയമ സർവകലാശാല ഹൈദരാബാദ് (മൂന്ന്) സ്ഥാനങ്ങൾ സ്വന്തമാക്കി. ഈ വിഭാഗത്തിൽ കൊച്ചിൻ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (13) റാങ്ക് സ്വന്തമാക്കി.

ആർക്കി ടെക്ച്വർ ആൻഡ് പ്ലാനിങ്

ഈ വിഭാഗത്തിൽ കോഴിക്കോട് എൻ.ഐ.ടിക്കാണ് രണ്ടാം സ്ഥാനം. ഐ.ഐ.ടി റൂർക്കി ഒന്നാം സ്ഥാനവും ഐ.ഐ.ടി ഖൊരഗ്പൂർ മൂന്നാം സ്ഥാനവും നേടി. കോളജ് ഓഫ് എജിനിയറിങ് തിരുവനന്തപുരം (15) റാങ്കും നേടി. ഓപൺ യൂനിവേഴ്സിറ്റി വിഭാഗത്തിൽ ഇന്ദിരാഗാന്ധി നാഷണൽ ഓപൺ യൂനിവേഴ്സിറ്റി (ഒന്ന്), കർണാടക സ്റ്റേറ്റ് ഓപൺ യൂനിവേഴ്സിറ്റി (രണ്ട്), യു.പി. രാജർഷി ടണ്ടൻ ഓപ്പൺ യൂണിവേഴ്സിറ്റി, അലഹബാദ് (മൂന്ന്) സ്ഥാനങ്ങൾ നേടി.

Indian Institute of Technology (IIT), Madras topped the overall category for the seventh consecutive year in the National Institutional Ranking Framework (NIRF) for 2025 released on Thursday.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലാവധി കഴിഞ്ഞ മരുന്നുകൾ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഭീഷണി: മുന്നറിയിപ്പുമായി അബൂദബി

uae
  •  3 days ago
No Image

സൗദി: സ്‌കൂളുകളില്‍ ശൈത്യകാല ഷെഡ്യൂള്‍ തുടങ്ങി; പ്രവൃത്തി സമയത്തില്‍ മാറ്റം | Saudi School Schedule

Saudi-arabia
  •  3 days ago
No Image

വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍.എസ്.എസ് ഗണഗീതം പാടിപ്പിച്ച സംഭവം: അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി വി.ശിവന്‍കുട്ടി

Kerala
  •  3 days ago
No Image

ഒമാൻ: ദേശീയ ദിനത്തിന് ഇനി രണ്ടു ദിവസം അവധി: വാഹനങ്ങളിൽ സ്റ്റിക്കർ ഒട്ടിക്കുന്നതിന് പുതിയ നിബന്ധനകൾ

oman
  •  3 days ago
No Image

ജെമിമയുടെ പോരാട്ടം ഇനി മറ്റൊരു ടീമിനൊപ്പം; പുതിയ അങ്കത്തിനൊരുങ്ങി ഇന്ത്യൻ ലോകകപ്പ് ഹീറോ

Cricket
  •  3 days ago
No Image

വേണുവിന്റെ മരണം: മെഡിക്കല്‍ കോളജിന് വീഴ്ചയില്ലെന്ന് ഡി.എം.ഇ റിപ്പോര്‍ട്ട്

Kerala
  •  3 days ago
No Image

ചരിത്രത്തിലാദ്യം! ഒരു താരത്തിനുമില്ലാത്ത ലോക റെക്കോർഡ് സ്വന്തമാക്കി മെസി

Football
  •  4 days ago
No Image

പാലക്കാട് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് യുവാക്കള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരുക്ക് 

Kerala
  •  4 days ago
No Image

കുവൈത്തില്‍ 40 ദിവസത്തെ 'അല്‍അഹ്മറിന്റെ സ്‌ട്രൈക്ക്' സീസണ്‍ ചൊവ്വാഴ്ച മുതല്‍ | Kuwait Weather

Kuwait
  •  4 days ago
No Image

എസ്.ഐ.ആർ; എന്യൂമറേഷൻ ഫോം ഓൺലൈനായും സമർപ്പിക്കാം

Kerala
  •  4 days ago