
കാസര്‍ഗോഡ് മകളുടെ ദേഹത്ത് ആസിഡ് ഒഴിച്ച സംഭവം; പ്രതി കര്‍ണാടകയിലേക്ക് കടന്നതായാണ് സൂചന; അന്വേഷണം ഊര്‍ജിതമാക്കി പൊലിസ്

കാസര്‍ഗോഡ്: മകള്‍ക്കും, ബന്ധുവിനും നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലിസ്. ആനപ്പാറ സ്വദേശി മനോജ് കര്‍ണാടകയിലേക്ക് കടന്നതായാണ് സൂചന.
ഇന്നലെ രാത്രിയാണ് കാസര്‍ഗോഡ് പനത്തടി പാറക്കടവില്‍ 17 വയസുകാരിയായ മകള്‍ക്കും, സഹോദരന്റെ 10 വയസുള്ള മകള്‍ക്കും നേരെ മനോജ് ആസിഡ് ഒഴിച്ചത്. ആക്രമണത്തില്‍ ഇരുവര്‍ക്കും സാരമായ പരിക്കേറ്റതയാണ് വിവരം. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പനത്തടി പാറക്കടവിലെ ബന്ധുവീട്ടിലാണ് മകളുണ്ടായിരുന്നത്. റബര്‍ഷീറ്റ് നിര്‍മിക്കാനായി കൊണ്ടുവന്ന ആസിഡാണ് കുട്ടികള്‍ക്ക് നേരെ എറിഞ്ഞത്. മകളുടെ കൈക്കും, കാലിനും പൊള്ളലേറ്റിരുന്നു. പത്തു വയസുകാരിയുടെ മുഖത്തടക്കം പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.
മനോജ് സ്ഥിരം പ്രശ്‌നക്കാരനാണെന്നാണ് പരാതി. മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുന്നതിനാല്‍ ഭാര്യ ഇയാളുടെ അടുത്ത് നിന്ന് മാറി താമസിക്കുകയാണ്. ഇതിന്റെ വൈരാഗ്യമാണ് ആസിഡ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. മനോജിനെതിരെ രാജപുരം പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആസിഡ് ആക്രമണത്തിന് പുറമെ കൊലപാതക ശ്രമം, വീട്ടില്‍ അതിക്രമിച്ച് കയറല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് അന്വേഷണം നടക്കുന്നത്.
Police have intensified the investigation to find the accused who carried out the acid attack on a girl and a relative.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മൂന്ന് ദിവസം പ്രത്യേക മുന്നറിയിപ്പില്ല; 9ന് ഈ ജില്ലകളിൽ മഴ കനക്കും; അലർട്ടുകൾ പ്രഖ്യാപിച്ചു
Kerala
• 4 hours ago
എൻ.ഐ.ആർ.എഫ് റാങ്കിങ്: ഓവറോൾ വിഭാഗത്തിൽ ഐഐടി മദ്രാസ് ഒന്നാമത്, ആദ്യ നൂറിൽ കേരളത്തിൽ നിന്നുള്ള നാല് സ്ഥാപനങ്ങൾ | Full List
National
• 4 hours ago
കളിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച പത്തു വയസ്സുകാരന്‍ അമ്മയുടെ മടിയില്‍ കിടന്ന് മരിച്ചു
National
• 12 hours ago
പൂ കടയില്‍ വെച്ച് തമിഴ്‌നാട് സ്വദേശിയെ കുത്തിയ സംഭവം; പ്രതി പിടിയില്‍
Kerala
• 12 hours ago
'ഇന്ത്യ ട്രംപിനോട് ഖേദം പ്രകടിപ്പിക്കും, രണ്ട് മാസത്തിനുള്ളിൽ ചർച്ചയ്ക്ക് തയ്യാറാവുകയും ചെയ്യും'; യുഎസ് വാണിജ്യ സെക്രട്ടറി
International
• 12 hours ago
മിനിട്ടുകള്‍ കൊണ്ട് ഇലക്ട്രിക് വാഹനത്തിനുള്ളില്‍ കുടുങ്ങിയ രണ്ട് പേരെ രക്ഷപ്പെടുത്തി; ഷാര്‍ജ പൊലിസിന് കയ്യടിച്ച് സോഷ്യല്‍ മീഡിയ
uae
• 12 hours ago
പാലക്കാട് മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; അറസ്റ്റ്
Kerala
• 13 hours ago
തദ്ദേശ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കാനൊരുങ്ങി കര്‍ണാടക; വിമര്‍ശിച്ച് ബിജെപി; എന്തിനിത്ര പേടിയെന്ന് കോണ്‍ഗ്രസ്
National
• 13 hours ago
'റോഡ് റേസ് ട്രാക്കല്ല'; അമിത വേഗത്തിൽ വാഹനം ഓടിക്കുന്നവരെ പിടികൂടാൻ ദുബൈ പൊലിസ്
uae
• 13 hours ago
ചെന്നൈയിലേക്കും കൊല്‍ക്കത്തയിലേക്കുമല്ല: സഞ്ജുവിനെ നോട്ടമിട്ട് ചാമ്പ്യന്‍ ടീം; ഒരുമിക്കുമോ ഹിറ്റ്മാന്‍-സാംസണ്‍ സഖ്യം?
Cricket
• 13 hours ago
'പ്രതിഷേധവും പോരാട്ടവും എന്റെ കുടുംബ പാരമ്പര്യം' ഗസ്സയിലേക്കുള്ള ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ലയുടെ ഭാഗമാവാന്‍ നെല്‍സണ്‍ മണ്ടേലയുടെ ചെറുമകന്‍
International
• 14 hours ago
'ഇന്ത്യയും, റഷ്യയും ഇരുണ്ട ചൈനയിലേക്ക് അടുക്കുന്നു; മൂന്ന് രാജ്യങ്ങള്‍ക്കും സുദീര്‍ഘവുമായ ഭാവി ആശംസിക്കുന്നു'; പരിഹസിച്ച് ട്രംപ്
International
• 15 hours ago
സമൂസ കൊണ്ടുവന്നില്ല: ഭര്‍ത്താവിനെ ക്രൂരമായി മര്‍ദിച്ച് ഭാര്യയും വീട്ടുകാരും; വധശ്രമത്തിന് കേസെടുത്ത് പൊലിസ്
National
• 15 hours ago
'ജറുസലേമിലെ പുണ്യസ്ഥലങ്ങൾക്കു മേൽ ഇസ്‌റാഈലിന് അധികാരമില്ല'; ഇസ്‌റാഈൽ നടപടികളെ രൂക്ഷമായി വിമർശിച്ച് അറബ് മന്ത്രിതല സമിതി
International
• 15 hours ago
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവം; 'പ്രതികളായ പൊലിസുകാര്‍ കാക്കിയിട്ട് പുറത്തിറങ്ങില്ല; നടപടി എടുത്തില്ലെങ്കില്‍ കേരളം ഇന്നുവരെ കാണാത്ത സമരം നടത്തും'; വി ഡി സതീശന്‍
Kerala
• 16 hours ago
ഗസ്സയില്‍ 'നരകത്തിന്റെ വാതിലുകള്‍' തുറന്നെന്ന് ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി; ആക്രമണം ശക്തം, ഗസ്സ സിറ്റിയിലെ ബഹുനില ടവര്‍ നിരപ്പാക്കി, ഇന്ന് കൊല്ലപ്പെട്ടത് 44 പേര്‍
International
• 17 hours ago
'ചെക്ക് ചെയ്യാതെ' റോഡുകളില്‍ പ്രവേശിച്ചാല്‍ ഇനി മുതല്‍ 400 ദിര്‍ഹം പിഴയും 4 ബ്ലാക്ക് പോയിന്റും; മുന്നറിയിപ്പുമായി അബൂദബി പൊലിസ്
uae
• 17 hours ago
400 കിലോഗ്രാം ആര്‍.ഡി.എക്‌സുമായി മുംബൈ നഗരത്തില്‍ 34 മനുഷ്യബോംബുകള്‍; ഭീഷണി സന്ദേശം, പിന്നാലെ സുരക്ഷ ശക്തമാക്കി പൊലിസ്
National
• 18 hours ago
എറണാകുളം കാക്കനാട് യുവാവ് ഷോക്കേറ്റ് മരിച്ചു; അപകടം കുഴല്‍ക്കിണര്‍ നിര്‍മാണത്തിനിടെ
Kerala
• 16 hours ago
കൊടുവള്ളിയിൽ വിദ്യാർഥിനി ഒഴുക്കിൽപ്പെട്ടു; തിരച്ചിൽ തുടരുന്നു
Kerala
• 16 hours ago
കുവൈത്തിൽ ലിഫ്റ്റ് ഷാഫ്റ്റില്‍ നിന്ന് വീണ പ്രവാസി യുവാവിന് ദാരുണാന്ത്യം
Kuwait
• 16 hours ago