HOME
DETAILS

അധ്യാപകന്‍ ചീത്ത കാര്യങ്ങള്‍ ചെയ്യുന്നു ഇനി സ്‌കൂളില്‍ പോകുന്നില്ലെന്ന് കരഞ്ഞ് 11 കാരന്‍; ഗുജറാത്തില്‍ വിദ്യാര്‍ഥിയെ ഒരു വര്‍ഷമായി പീഡിപ്പിക്കുന്ന അധ്യാപകന്‍ ഒടുവില്‍ അറസ്റ്റില്‍ 

  
Web Desk
September 06 2025 | 05:09 AM

teacher arrested for repeated sexual abuse of 11-year-old student in amreli

രാജ്‌കോട്ട്: വിദ്യാര്‍ഥിയെ തുടര്‍ച്ചയായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ അധ്യാപകന്‍ ഒടുവില്‍ അറസ്റ്റില്‍. അമ്രേലി ജില്ലയിലെ ബാബ്ര താലൂക്കില്‍ സ്വാകാര്യ സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്ററും അധ്യാപകനുമായ 39 കാരന്‍ ശൈലേഷ് ഖുന്തിനെയാണ് ബുധനാഴ്ച പൊലിസ് അറസ്റ്റ് ചെയ്തത്. 11 കാരന്റെ  മാതാവിന്റെ പരാതിയിലാണ് അറസ്റ്റ്. ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു.

സംഭവം പുറത്തറിഞ്ഞതിങ്ങനെ 
കര്‍ഷകരാണ് കുട്ടിയുടെ കുടുംബം. 2024 മുതല്‍ ഈ സ്വകാര്യ സ്‌കൂളിലാണ് കുട്ടി പഠിക്കുന്നത്. അവരുടെ ഗ്രാമത്തില്‍ നിന്ന് ഏതാണ്ട് 35 കുട്ടികള്‍ ഈ സ്‌കൂളില്‍ പഠിക്കുന്നുണ്ട്. സ്‌കൂള്‍ ബസിലാണ് കുട്ടികള്‍ പോകുന്നതും. 

സെപ്തംബര്‍ ഒന്നിന് കുട്ടിയുടെ മാതാവും പിതാവും വീട്ടിലുണ്ടായിരുന്നു. അന്ന് സ്‌കൂളില്‍ പോകാന്‍ പറഞ്ഞപ്പോള്‍ പതിവിന് വിപരീതമായി കുട്ടി വിസമ്മതിച്ചു. മാത്രമല്ല കരയാനും തുടങ്ങി. കാരണം അന്വേഷിച്ചതോടെ ആദ്യമൊന്നും കുട്ടി പറയാന്‍ തയ്യാറായില്ല. പിന്നീട് കുറേ നിര്‍ബന്ധിച്ചപ്പോഴാണ് അവന്‍ കാര്യങ്ങള്‍ പറഞ്ഞത്. 
കഴിഞ്ഞ ഒരു വര്‍ഷമായി തന്റെ ഇംഗ്ലീഷ് അധ്യാപകനായ ശൈലേഷ് തന്നോട് 'ചീത്ത കാര്യങ്ങള്‍' ചെയ്യുന്നു എന്നായിരുന്നു കുട്ടി മാതാവിനോട് പറഞ്ഞത്. 

അധ്യാപകന്‍ തന്നെ കമ്പ്യൂട്ടര്‍ ലാബിലേക്കോ, സ്‌കൂളിന്റെ പിന്‍ഭാഗത്തേക്കോ, ടെറസിലേക്കോ അതുമല്ലെങ്കില്‍ പഴയ ശുചിമുറിയിലേക്കോ വിളിപ്പിക്കാരുണ്ടെന്ന് അവന്‍ പറയുന്നു. അവിടെ വെച്ച് ചുണ്ടില്‍ ചുംബിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുമായിരുന്നു. വീട്ടില്‍ ആരോടും ഇക്കാര്യം പറയരുതെന്നും അധ്യാപകന്‍ പറഞ്ഞു. പകരം തനിക്ക് ഹോം വര്‍ക്ക് തരില്ലെന്നും വഴക്കു പറയില്ലെന്നുമായിരുന്നു ഓഫര്‍. കുട്ടി പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പലതവണയാണ് വിദ്യാര്‍ഥി പീഡനത്തിനിരയായത്. 

ഒടുവില്‍ അറസ്റ്റ്
കുട്ടിയുടെ അമ്മയുടെ പരാതിയില്‍ കേസെടുത്ത പൊലിസ് ബുധനാഴ്ച ശൈലേഷിനെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി സ്‌കൂളിലെ മറ്റ് അധ്യാപകരുടെയും കുട്ടികളുടെയും മൊഴി രേഖപ്പെടുത്തുമെന്നും സ്‌കൂളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 

'മറ്റ് അധ്യാപകരുടെയും കുട്ടികളുടെയും മൊഴികള്‍ അന്വേഷണത്തിനായി രേഖപ്പെടുത്തും. ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങളുടെ തെളിവുകള്‍ക്കായി സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്ററായിരുന്നതിനാല്‍, മറ്റേതെങ്കിലും വിദ്യാര്‍ത്ഥിക്കെതിരെ അദ്ദേഹം കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടോ എന്ന് അന്വേഷണത്തില്‍ കണ്ടെത്താനാകും,' അന്വേഷണ ഉദ്യോഗസ്ഥന്‍ അങ്കുര്‍ ദേശായി പറഞ്ഞു.

 

a 39-year-old private school teacher and administrator, shailesh khunti, was arrested in babra taluka, amreli, for repeatedly sexually abusing an 11-year-old boy. the arrest followed a complaint by the victim’s mother. a case has been filed under the pocso act.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ജുവില്ലാതെ കിരീടം തൂക്കി; നിലവിലെ ചാമ്പ്യന്മാരെ തകർത്ത് നീല കടുവകളുടെ കിരീട വേട്ട

Cricket
  •  a day ago
No Image

ഭൂകമ്പത്തിൽ തകർന്ന അഫ്ഗാനിസ്ഥാന് യുഎഇയുടെ കൈത്താങ്ങ്; 31 ട്രക്കുകളിൽ സഹായം എത്തിച്ചു

uae
  •  a day ago
No Image

സംവിധായകൻ സനൽകുമാർ ശശിധരനെ കേരള പൊലിസ് മുംബൈ വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുത്തു; നാളെ കൊച്ചിയിലെത്തിക്കും

Kerala
  •  a day ago
No Image

സൗത്ത് കൊറിയയെ വീഴ്ത്തി; ഹോക്കി ഏഷ്യ കപ്പ് കിരീടം ഇന്ത്യക്ക്

Others
  •  a day ago
No Image

എഫ്എം റേഡിയോയിൽ നിന്നെന്ന് വ്യാജ കോൾ; 43-കാരിക്ക് നഷ്ടമായത് 95,000 രൂപ; കൊച്ചിയിൽ വീണ്ടും സൈബർ തട്ടിപ്പ്

crime
  •  a day ago
No Image

സഊദിയില്‍ വ്യാഴാഴ്ച വരെ കനത്ത മഴയ്ക്കും ആലിപ്പഴ വര്‍ഷത്തിനും മിന്നല്‍ പ്രളയത്തിനും സാധ്യത; രാജ്യം അതീവ ജാഗ്രതയില്‍

uae
  •  a day ago
No Image

യുഎഇയിൽ തൊഴിലവസരങ്ങൾ: ദുബൈയിൽ 19 പുതിയ ഹോട്ടലുകൾ കൂടി ആരംഭിക്കുന്നു; 7,500 പുതിയ ഒഴിവുകൾ സൃഷ്ടിക്കുമെന്ന് റിപ്പോർട്ടുകൾ | Dubai jobs

uae
  •  a day ago
No Image

ട്രംപിന്റെ തീരുമാനങ്ങൾ പാളുന്നു; യുഎസ് സാമ്പത്തിക മാന്ദ്യത്തിന്റെ വക്കിൽ, മാർക്ക് സാൻഡിയുടെ മുന്നറിയിപ്പ്

International
  •  a day ago
No Image

ടി-20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരം അവനാണ്: ദിനേശ് കാർത്തിക്

Cricket
  •  a day ago
No Image

വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വാങ്ങും; വിപഞ്ചിക കേസിൽ ഷാർജയിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ ഒരുങ്ങി ക്രൈംബ്രാഞ്ച്

uae
  •  a day ago