HOME
DETAILS

സമ്പൂര്‍ണ ചന്ദ്രഗ്രഹണം: ഇന്ന് ഗ്രഹണ നിസ്‌കാരം നിര്‍വഹിക്കാന്‍ ആഹ്വാനംചെയ്ത് യുഎഇ മതകാര്യമന്ത്രാലയം | നിസ്‌കാരത്തിന്റെ രൂപം അറിയാം

  
Web Desk
September 07, 2025 | 3:16 AM

UAE authorities urge Muslims to perform Eclipse Prayer today

ദുബൈ: പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകുന്ന ഇന്ന് (സെപ്റ്റംബര്‍ 7) ഗ്രഹണ നിസ്‌കാരം നിര്‍വഹിക്കാന്‍ ആഹ്വാനംചെയ്ത് യുഎഇ മതകാര്യമന്ത്രാലയം. പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ പാരമ്പര്യം പിന്തുടര്‍ന്നും പ്രപഞ്ച സംഭവങ്ങളില്‍ നിര്‍ദ്ദേശിക്കപ്പെട്ട പ്രാര്‍ത്ഥനകള്‍ അനുഷ്ഠിക്കണമെന്ന പാരമ്പര്യം പാലിച്ചും ഇന്ന് വൈകുന്നേരം ഗ്രഹണ നിസ്‌കാരം നിര്‍വഹിക്കാനാണ് യുഎഇ ഇസ്ലാമിക മതകാര്യ മന്ത്രാലം ആഹ്വാനംചെയ്തത്. ഏഴ് വര്‍ഷത്തിനു ശേഷമുള്ള ആദ്യത്തെ പൂര്‍ണ്ണ ചന്ദ്രഗ്രഹണത്തിന് യുഎഇ ഇന്ന് സാക്ഷ്യംവഹിക്കാനിരിക്കെയാണ് മന്ത്രാലയത്തിന്റെ നടപടി. ഗ്രഹണം ഭാഗികമായോ പൂര്‍ണ്ണമായോ ആകട്ടെ, ഗ്രഹണ നിസ്‌കാരം നിര്‍ബന്ധമായ എല്ലാ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ശുപാര്‍ശ ചെയ്യുന്നതായി യുഎഇ കൗണ്‍സില്‍ ഫോര്‍ ഫത്‌വ പ്രസ്താവിച്ചു.

ഗ്രഹണ നിസ്‌കാരത്തിന്റെ രൂപം

ഗ്രഹണ നിസ്‌കാരം നിര്‍വഹിക്കുന്നു എന്ന് കരുതുക. 
തക്ബീറത്തുല്‍ ഇഹ്‌റാമിനു ശേഷം ഫാതിഹ ഓതി റുകൂഉ് ചെയ്യുക. 
വീണ്ടും ഉയരുക. 
മറ്റൊരു ഫാതിഹയും കൂടി ഓതുക.
റുകൂഉം കഴിഞ്ഞ് സുജൂദില്‍ പ്രവേശിക്കുക. ഇതു പോലെ അടുത്ത റക്അത്തും നിര്‍വ്വഹിക്കുകയാണ് വേണ്ടത്.
ആദ്യത്തെ റുകൂഇല്‍ അല്‍ബഖറയിലെ 100 ആയത്ത് ഓതുന്നതിന്റെ സമയവും രണ്ടാമത്തെ റുകൂഇല്‍ 80 ആയത്ത് ഓതുന്ന സമയവും മൂന്നാമത്തെ റുകൂഇല്‍ 70 ആയത്ത് ഓതുന്ന സമയവും നാലാമത്തെ റുകൂഇല്‍ 50 ആയത്ത് ഓതുന്ന സമയവും  തസ്ബീഹ് ചൊല്ലുണമെന്നും ഇസ്ലാമിക ഗ്രന്ഥങ്ങളിലുണ്ട്.
മറ്റു കര്‍മ്മങ്ങളെല്ലാം സാധാരണ നിസ്‌കാരത്തിലേത് പോലെ തന്നെയാണ്. തുടര്‍ന്ന് രണ്ട് ഖുത്വുബ ഓതുക. 
പള്ളികളില്‍ ആണ് നിസ്‌കാരം നിര്‍വഹിക്കേണ്ടതെങ്കിലും, വീട്ടിലോ പ്രാര്‍ത്ഥന സാധുതയുള്ള മറ്റേതെങ്കിലും സ്ഥലത്തോ ഇത് നിര്‍വഹിക്കാനും അനുവാദമുണ്ടെന്ന് കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.
നിസ്‌കാരത്തിനൊപ്പം ദാനധര്‍മ്മങ്ങള്‍, ദിക്‌റുകള്‍, പാപമോചനം എന്നിവ അധികരിപ്പിക്കാനും പണ്ഡിതന്മാര്‍ വിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്നു.
ഭാഗികമായോ പൂര്‍ണ്ണമായോ ആളുകള്‍ക്ക് ഗ്രഹണം വ്യക്തമായി ദൃശ്യമാകുന്ന ഘട്ടത്തില്‍ മാത്രമേ ഗ്രഹണ നിസ്‌കാരം നിര്‍ദ്ദേശിക്കാവൂ എന്ന് കൗണ്‍സില്‍ വിശദീകരിച്ചു. ജ്യോതിശാസ്ത്ര ഉപകരണങ്ങള്‍ ഉപയോഗിച്ച് മാത്രം കണ്ടെത്താന്‍ കഴിയുന്നത്ര ചെറുതാണെങ്കില്‍ പ്രത്യേക ഗ്രഹണ നിസ്‌കാരം ആവശ്യമില്ല.

ഗ്രഹണ സമയം

ചന്ദ്രന്‍ രക്തനിറത്തില്‍ തിളങ്ങി നില്‍ക്കുന്ന പ്രതിഭാസമായ 'ബ്ലഡ് മൂണ്‍' അഥവാ രക്തചന്ദ്രന്‍ ആകാശത്ത് ദൃശ്യമാകുന്ന അപൂര്‍വ ദിവസമാണ് ഇന്ന്. യുഎഇയില്‍ രാത്രി 8:27 ന് ആരംഭിച്ച് രാത്രി 10:12 ന് അതിന്റെ ഉച്ചസ്ഥായിയിലെത്തുകയും രാത്രി 11:57 ന് അവസാനിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ദശാബ്ദത്തിലെ ഏറ്റവും മനോഹരമായി കാണാന്‍ കഴിയുന്ന ചന്ദ്രഗ്രഹണം കൂടിയാണ് വരാനിരിക്കുന്നത്. ഭൂമി സൂര്യനും ചന്ദ്രനും ഇടയില്‍ നേര്‍രേഖയില്‍ വരുമ്പോഴാണ് ഒരു പൂര്‍ണ്ണ ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ഈ സമയത്ത് ചന്ദ്രന്‍ ഭൂമിയുടെ നിഴലില്‍ പൂര്‍ണ്ണമായി മറയും. 
ഏഷ്യയിലും ആഫ്രിക്കയിലും ആണ് പ്രധാനമായും ചന്ദ്രഗ്രഹണം ദൃശ്യമാകുക. ഏഷ്യയില്‍ ഇന്ത്യയിലും ഗള്‍ഫ് രാഷ്ട്രങ്ങളിലും ഈ അസാധാരണ കാഴ്ച നഗ്‌നനേത്രംകൊണ്ട് തന്നെ ദൃശ്യമാകും. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, പൂനെ, ലക്‌നൗ, ഹൈദരാബാദ്, ചണ്ഡീഗഡ്, കോഴിക്കോട് തുടങ്ങിയ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം ഈ കാഴ്ച വ്യക്തമായി കാണാന്‍ സാധിക്കും. തുറന്ന സ്ഥലങ്ങള്‍ കാഴ്ചക്കായി തിരഞ്ഞെടുക്കുന്നതാണ് കൂടുതല്‍ ഉചിതം.

ഏകദേശം അഞ്ചര മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന ഗ്രഹണം ആണ് സംഭവിക്കുക. 'ബ്ലഡ് മൂണ്‍' എന്നറിയപ്പെടുന്ന ഈ പ്രതിഭാസം ഒരു മണിക്കൂറും 22 മിനിറ്റും നീണ്ടുനില്‍ക്കും. ഏഷ്യയില്‍ രാത്രി സംഭവിക്കുന്നതിനാലാണ് നമുക്ക് ദൃശ്യമാകുന്നത്.

ഇന്ത്യ: ഇന്ത്യന്‍ സമയം രാത്രി 8:58 ന് ഗ്രഹണം ആരംഭിച്ച് സെപ്റ്റംബര്‍ 8 ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2:25 ന് അവസാനിക്കും. ചന്ദ്രന്‍ ചുവപ്പായി മാറുകയും സെപ്റ്റംബര്‍ 7 ന് രാത്രി 11:00 നും സെപ്റ്റംബര്‍ 8 ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12:22 നും ഇടയില്‍ 82 മിനിറ്റ് നീണ്ടുനില്‍ക്കുകയും ചെയ്യും.

ഗള്‍ഫ്: രാത്രി 7 മുതല്‍ 11 മണി വരെയുള്ള സമയത്താണ് ഗ്രഹണം സംഭിക്കുക. രാത്രി ഏഴുമണിക്ക് തുടങ്ങി 10 മണിയോടെയും പൂര്‍ണ ഗ്രഹണം ഉണ്ടാകുക. 10 മണിയോടെ ഭാഗിക ഗ്രഹണമായി മാറി ചന്ദ്രന്‍, ഭൂമിയുടെ നിഴലില്‍നിന്ന് പൂര്‍ണമായി പുറത്തുവരും.

രാത്രി ഗ്രഹണ നിസ്‌കാരം നിര്‍വഹിക്കാന്‍ കുവൈത്ത് ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും അതത് നാട്ടിലെ ഇസ്ലാമിക മതകാര്യമന്ത്രാലയം ആഹ്വാനംചെയ്തിട്ടുണ്ട്. നിസ്‌കാരത്തിനായി കുവൈത്തിലെ 6 ഗവര്‍ണറേറ്റുകളിലായി 106 പള്ളികളില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. 

The General Authority of Islamic Affairs, Endowments and Zakat has urged Muslims to perform the Eclipse Prayer on Sunday evening, September 7, following the tradition of Prophet Muhammad (Peace be upon him) to observe prescribed prayers during cosmic events.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉമീദ് പോർട്ടൽ രജിസ്ട്രേഷൻ; കേരളത്തിൽ പൂർത്തിയായത് 17000 വഖ്ഫ് സ്വത്തുക്കൾ മാത്രം

Kerala
  •  3 days ago
No Image

സർക്കാർ തിയറ്ററുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ അശ്ലീല വെബ്‌സൈറ്റുകളിൽ; അന്വേഷണം ആരംഭിച്ചു; ജീവനക്കാർക്ക് പങ്കുണ്ടെങ്കിൽ കർശന നടപടിയെന്ന് എം.ഡി

Kerala
  •  3 days ago
No Image

വളവുകൾ വീതികൂട്ടുന്നതിന് മരം മുറിക്കുന്നു; താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം

Kerala
  •  3 days ago
No Image

വഖഫ് സ്വത്തുക്കള്‍ ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള തീയതി നാളെ അവസാനിക്കും

National
  •  3 days ago
No Image

അതിർത്തി തർക്കം: കമ്പിവടി കൊണ്ട് തലയ്ക്കടിയേറ്റ കർഷകൻ മരിച്ചു; പ്രതി റിമാൻഡിൽ

Kerala
  •  3 days ago
No Image

വിദേശതാരങ്ങൾ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ രക്ഷകരാകുമോ? ഓസ്‌ട്രേലിയൻ താരത്തിന് പിന്നാലെ കനേഡിയൻ സ്ട്രൈക്കറും; OCI/PIO നയം പുതിയ ചരിത്രമെഴുതുന്നു

Football
  •  3 days ago
No Image

വളർത്തു മൃ​ഗങ്ങളുടെ വാണിജ്യ ഇറക്കുമതി നിരോധിച്ച് കുവൈത്ത്

uae
  •  3 days ago
No Image

സൗഹൃദം നടിച്ച് വിശ്വാസം നേടി, 5 ലക്ഷം രൂപയുടെ ഗാഡ്‌ജറ്റുകൾ മോഷ്ടിച്ച് മുങ്ങി: ഹോസ്റ്റൽ മോഷണത്തിൽ പൊട്ടിക്കരഞ്ഞ് കണ്ടന്റ് ക്രിയേറ്റർ തന്മയ്; പൊലിസ് സഹായിക്കുന്നില്ലെന്ന് ആരോപണം

crime
  •  3 days ago
No Image

'പ്രീമിയർ ലീഗ് സ്വപ്നം കാണാൻ സാധിക്കും'; രണ്ട് വർഷത്തിനുള്ളിൽ കിരീട നേടുമെന്ന് യുണൈറ്റഡ് സൂപ്പർ താരങ്ങൾ

Football
  •  3 days ago
No Image

ലാന്റിംഗിനിടെ അപകടം; ഫ്ലൈദുബൈ വിമാനത്തിന് കേടുപാട് സംഭവിച്ചു

uae
  •  3 days ago