
മൂന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയുടെ മൃതദേഹം കുളത്തില്‍ കണ്ടെത്തി; അയല്‍വാസികളായ ദമ്പതികളെ നാട്ടുകാര്‍ അടിച്ചു കൊന്നു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ തെഹട്ട നിഷിന്താപൂരില്‍ മൂന്നാംക്ലാസില്‍ പഠിക്കുന്ന കുട്ടിയുടെ മൃതദേഹം കുളത്തില്‍ കണ്ടെത്തി. ഈ സംഭവത്തില്‍ അയല്‍വാസികളായ ദമ്പതികളെ നാട്ടുകാര്‍ തല്ലിക്കൊന്നു. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം കളിക്കാന്‍ പോയ കുട്ടിയെ കാണാതാവുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ശനിയാഴ്ച രാവിലെയോടെ ദമ്പതികളായ ഉത്തം മൊണ്ടോള്‍, ഭാര്യ സോമ എന്നിവരുടെ വീടിനടുത്തുള്ള കുളത്തില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ടാര്‍പോളിന്‍ കൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
ദമ്പതികളാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്നാരോപിച്ചാണ് ഗ്രാമവാസികള്‍ ഇരുവരെയും അടിച്ചുകൊന്നതെന്നാണ് പൊലിസ് പറയുന്നത്. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ നാട്ടുകാര്‍ ഉത്തം മൊണ്ടോളിന്റെ വീട് ആക്രമിക്കുകയും വീട്ടില്‍ നിന്ന് വലിച്ചിറക്കി കൊല്ലുകയുമായിരുന്നു.
കുട്ടിയുടെ മൃതദേഹം കണ്ടെടുത്തതിനു ശേഷം, ചില ഗ്രാമവാസികള്‍ ഉത്തമിന്റെ വീട് ഉപരോധിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് ഉത്തം സമ്മതിച്ചെന്ന് ഗ്രാമവാസികള്‍ അവകാശപ്പെട്ടെന്നും പൊലിസ് പറയുന്നു. ശേഷം ഗ്രാമവാസികളില്‍ ഒരു വിഭാഗം ആളുകള്‍ ഉത്തമിനെയും ഭാര്യയെയും വീടിന് മുന്നിലൂടെ വലിച്ചിഴച്ചു കൊണ്ടുപോവുകയും വിവരമറിഞ്ഞ് പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോഴേക്കും ഗ്രാമവാസികള്‍ ദമ്പതികളെ മര്‍ദിച്ചു കൊലപ്പെടുത്തുകയുമായിരുന്നു.
ദമ്പതികളുടെ വീടിന്റെ ഒരു ഭാഗവും ജനക്കൂട്ടം കത്തിച്ചെന്നും മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന് പറഞ്ഞു. കുട്ടിയുടെ മരണത്തില്‍ ഉത്തമിനും കുടുംബത്തിനും അല്ലെങ്കില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നതിനെക്കുറിച്ചും അന്വേഷണം തുടങ്ങിയെന്നും പൊലിസ് പറഞ്ഞു.
ഇതുവരെ പൊലിസ് ദമ്പതികളെ തല്ലിക്കൊന്ന സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കൊല്ലപ്പെട്ട കുട്ടിയുടെയും ദമ്പതികളുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷം കുറ്റവാളികളെ അറസ്റ്റ് ചെയ്യുമെന്നും വിദ്യാര്‍ഥിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളും ആള്‍ക്കൂട്ടകൊലപാതകവുമായി ബന്ധപ്പെട്ട് മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലിസ് അറിയിച്ചു. പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പൊലീസ് സുരക്ഷയും വര്‍ധിച്ചിപ്പിട്ടുണ്ട്.
അതേസമയം, ദമ്പതികളുമായി തങ്ങള്‍ക്ക് ഒരു ശത്രുതയും ഇല്ലായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. നാട്ടുകാരുടെ ആക്രമണത്തില്‍ ഉത്തമിന്റെ കുടുംബത്തിലെ മറ്റൊരാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ള ഇയാള്‍ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ചികിത്സയിലുമാണ്.
In a shocking incident from Nishintapur in Tehatta, Nadia district of West Bengal, the body of a Class 3 student who had gone missing on Friday afternoon was found on Saturday morning in a pond near the home of a local couple. The body was wrapped in tarpaulin.Villagers suspected the involvement of the couple — Uttam Mondal and his wife Soma — in the child's kidnapping and murder. Following the discovery of the body, an angry mob stormed the couple’s house, dragged them out, and beat them to death.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സഞ്ജുവില്ലാതെ കിരീടം തൂക്കി; നിലവിലെ ചാമ്പ്യന്മാരെ തകർത്ത് നീല കടുവകളുടെ കിരീട വേട്ട
Cricket
• 5 hours ago
ഭൂകമ്പത്തിൽ തകർന്ന അഫ്ഗാനിസ്ഥാന് യുഎഇയുടെ കൈത്താങ്ങ്; 31 ട്രക്കുകളിൽ സഹായം എത്തിച്ചു
uae
• 5 hours ago
സംവിധായകൻ സനൽകുമാർ ശശിധരനെ കേരള പൊലിസ് മുംബൈ വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുത്തു; നാളെ കൊച്ചിയിലെത്തിക്കും
Kerala
• 5 hours ago
സൗത്ത് കൊറിയയെ വീഴ്ത്തി; ഹോക്കി ഏഷ്യ കപ്പ് കിരീടം ഇന്ത്യക്ക്
Others
• 5 hours ago
എഫ്എം റേഡിയോയിൽ നിന്നെന്ന് വ്യാജ കോൾ; 43-കാരിക്ക് നഷ്ടമായത് 95,000 രൂപ; കൊച്ചിയിൽ വീണ്ടും സൈബർ തട്ടിപ്പ്
crime
• 5 hours ago
സഊദിയില്‍ വ്യാഴാഴ്ച വരെ കനത്ത മഴയ്ക്കും ആലിപ്പഴ വര്‍ഷത്തിനും മിന്നല്‍ പ്രളയത്തിനും സാധ്യത; രാജ്യം അതീവ ജാഗ്രതയില്‍
uae
• 6 hours ago
യുഎഇയിൽ തൊഴിലവസരങ്ങൾ: ദുബൈയിൽ 19 പുതിയ ഹോട്ടലുകൾ കൂടി ആരംഭിക്കുന്നു; 7,500 പുതിയ ഒഴിവുകൾ സൃഷ്ടിക്കുമെന്ന് റിപ്പോർട്ടുകൾ | Dubai jobs
uae
• 6 hours ago
ട്രംപിന്റെ തീരുമാനങ്ങൾ പാളുന്നു; യുഎസ് സാമ്പത്തിക മാന്ദ്യത്തിന്റെ വക്കിൽ, മാർക്ക് സാൻഡിയുടെ മുന്നറിയിപ്പ്
International
• 6 hours ago
ടി-20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരം അവനാണ്: ദിനേശ് കാർത്തിക്
Cricket
• 6 hours ago
വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വാങ്ങും; വിപഞ്ചിക കേസിൽ ഷാർജയിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ ഒരുങ്ങി ക്രൈംബ്രാഞ്ച്
uae
• 7 hours ago
ബുംറയേക്കാൾ വേഗത്തിൽ ഒന്നാമനാവാം; സെഞ്ച്വറിയടിക്കാൻ ഒരുങ്ങി അർഷ്ദീപ് സിങ്
Cricket
• 7 hours ago
ഇന്ത്യയുടെ ജനാധിപത്യ ആത്മാവിനെ സംരക്ഷിക്കേണ്ടത് കൂട്ടായ ഉത്തരവാദിത്തമാണ്; ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എംപിമാരുടെ പിന്തുണ അഭ്യർത്ഥിച്ച് ബി സുദർശൻ റെഡ്ഡി
National
• 8 hours ago
ബസ് യാത്രക്കിടെ നാല് പവന്റെ മാല മോഷ്ടിച്ചു; പഞ്ചായത്ത് പ്രസിഡന്റ് പിടിയിൽ, സംഭവം തമിഴ്നാട്ടിൽ
crime
• 8 hours ago
സ്കൂളില്‍ വെച്ച് വിദ്യാര്‍ഥികള്‍ക്ക് മരുന്ന് കഴിക്കാന്‍ മുന്‍കൂര്‍ അനുമതി വേണം; പുതിയ നിയമവുമായി യുഎഇ
uae
• 8 hours ago
മുന്നിലുള്ളത് മിന്നൽ നേട്ടം; ധോണിയെ വീഴ്ത്തി ഏഷ്യ കപ്പിൽ ചരിത്രമെഴുതാൻ സഞ്ജു
Cricket
• 9 hours ago
'ഓക്സിജന്‍ വാങ്ങാൻ പണം വേണം', ബഹിരാകാശത്ത് കുടുങ്ങിയെന്ന് വ്യാജേന കാമുകൻ 80-കാരിയിൽ നിന്ന് തട്ടിയത് 6 ലക്ഷം
crime
• 9 hours ago
പെട്രോള്‍ ടാങ്കറുകള്‍ നിര്‍ദ്ദിഷ്ട ഏരിയകളില്‍ മാത്രം പാര്‍ക്ക് ചെയ്യണം; കര്‍ശന മുന്നറിപ്പുമായി അജ്മാന്
uae
• 9 hours ago
2026 ലോകകപ്പിൽ ഞാൻ കളിക്കില്ല, കാരണം അതാണ്: ലയണൽ മെസി
Football
• 9 hours ago
ഇതുവരെ സ്വന്തമാക്കിയ നേട്ടങ്ങളിൽ അവർ രണ്ട് പേരും തൃപ്തരല്ല: സുനിൽ ഛേത്രി
Cricket
• 8 hours ago
പാകിസ്താനിൽ ക്രിക്കറ്റ് മത്സരത്തിനിടെ ഭീകരാക്രമണം; മൈതാനത്ത് സ്ഫോടനം, ഒരാൾ കൊല്ലപ്പെട്ടു
International
• 8 hours ago
വിസ്മയിപ്പിക്കാൻ ആപ്പിൾ; യുഎഇയിൽ ഉള്ളവർക്ക് എങ്ങനെ ഐഫോൺ-17 പ്രഖ്യാപനം തത്സമയം കാണാം? | iPhone 17 launch
uae
• 8 hours ago