HOME
DETAILS

തദ്ദേശ തെരഞ്ഞെടുപ്പ്: പടലപ്പിണക്കങ്ങൾ പറഞ്ഞ് തീർക്കുന്ന തിരക്കിൽ മുഖ്യമുന്നണികൾ

  
അശ്‌റഫ് കൊണ്ടോട്ടി
September 07 2025 | 03:09 AM

local elections major fronts busy resolving internal conflicts

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുന്നണിയിലും പാർട്ടിക്കുള്ളിലുമുള്ള പടലപ്പിണക്കങ്ങൾ തീർക്കാനുള്ള ചർച്ചകളിൽ മുഴുകി എൽ.ഡി.എഫും യു.ഡി.എഫും എൻ.ഡി.എയും. മുഖ്യ രാഷ്ട്രീയപാർട്ടികളിലെല്ലാം താഴേത്തട്ടിൽ നിരവധി പ്രശ്നങ്ങളുണ്ട്. സ്വന്തം പാർട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങളും മുന്നണിയിലെ അനൈക്യവുമാണ് ആദ്യം പരിഹരിച്ചുവരുന്നത്. പിന്നീട് സ്ഥാനാർഥിയെ ചൊല്ലിയുണ്ടാകുന്ന തർക്കങ്ങൾ തീർക്കണം. പ്രാദേശിക വിഷയങ്ങളുടെ പേരിൽ മുഖ്യപാർട്ടികളുടെ അംഗങ്ങൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്ന അവസ്ഥ മിക്ക തദ്ദേശസ്ഥാപനങ്ങളിലുമുണ്ട്.

വാർഡ് വിഭജനത്തിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്. അതിനാൽ ആര് മത്സരിക്കണമെന്ന ചർച്ചയും മുന്നണികളിൽ മുറികിയിട്ടുണ്ട്. സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഈ മാസം നടക്കും. ഇതോടെ മുന്നണികളിലെ ഘടകക്ഷികൾ തമ്മിലുള്ള സീറ്റ് പ്രശ്‌നങ്ങൾക്കും പരിഹാരം കാണണം. വർധിച്ച വാർഡുകൾ വീതംവയ്ക്കുന്നതുമായി ബന്ധപ്പെട്ടാണ് ചർച്ചകൾ ഏറെയും.

 

 

മുന്നണികളിലെ അനൈക്യവും പാർട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങളും മുതലെടുക്കാൻ വിവിധ പേരുകളിൽ ജനകീയ മുന്നണികൾ തദ്ദേശ സ്ഥാപനങ്ങളിൽ തലപൊക്കിയിട്ടുണ്ട്. വിവിധ പാർട്ടികളിൽ ഇടഞ്ഞുനിൽക്കുന്നവരാണ് ജനകീയ കൂട്ടായ്മകളുമായി രംഗത്തുവരുന്നത്. ജനകീയ മുന്നണി, ജനമുന്നേറ്റ മുന്നണി തുടങ്ങി വിവിധ പേരുകളിലുള്ള കൂട്ടായ്മ തദ്ദേശസ്ഥാപനങ്ങളിൽ നിലവിലെ ഭരണ-പ്രതിപക്ഷ അംഗങ്ങൾക്കെതിരേ രംഗത്തുവരുന്നുണ്ട്. ഇവരുടെ മത്സരം മുന്നണികൾക്ക് ഭീഷണിയാണ്.

ഏറ്റവും കുറഞ്ഞ വോട്ടുകൾക്ക് വിജയിക്കുന്ന വാർഡുകളിലാണ് ഇവരുടെ ഇടപെടൽ പ്രതിസന്ധി സൃഷ്ടിക്കുക. ഇതിലടക്കം വോട്ട് ചോർച്ചയില്ലാതാക്കാനാണ് പാർട്ടി നേതാക്കളുടെ ശ്രമം. 2020ലെ തെരഞ്ഞെടുപ്പിൽ 1,200 തദ്ദേശസ്ഥാപനങ്ങളിലായി 21,865 വാർഡുകളാണുണ്ടായിരുന്നത്. എന്നാൽ, ഇത്തവണ 1,712 വാർഡുകൾ കൂടിയിട്ടുണ്ട്.

 

 

As local elections approach, major political fronts are preoccupied with resolving internal disputes and reconciling differences to strengthen their campaigns.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുരേഷ് ഗോപിക്കെതിരെ കരിങ്കൊടി കാട്ടി പ്രതിഷേധിക്കുമെന്ന് സൂചന; ചായകുടിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി പൊലിസ്

Kerala
  •  17 hours ago
No Image

ഇഷാക്ക് ശേഷം ഗ്രഹണ നിസ്‌കാരം നിര്‍വഹിക്കാന്‍ ആഹ്വാനംചെയ്ത് ഖത്തര്‍ മതകാര്യ മന്ത്രാലയം

qatar
  •  17 hours ago
No Image

സഊദി: റെസിഡന്‍സി, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് ഒരാഴ്ചയ്ക്കിടെ പിടിയിലായത് 20,882 പേര്‍; കൂടുതലും യമനികളും എത്യോപ്യക്കാരും 

Saudi-arabia
  •  17 hours ago
No Image

ഭാര്യയുമായി തർക്കം; ഒത്തുതീർപ്പിനെത്തിയ യുവാവിനെ വെട്ടിക്കൊന്നു; ഭർത്താവ് അറസ്റ്റിൽ

Kerala
  •  17 hours ago
No Image

ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ വയറ്റില്‍ രണ്ട് ഭ്രൂണങ്ങള്‍; അദ്ഭുതപ്പെട്ട് ഡോക്ടര്‍മാര്‍

National
  •  17 hours ago
No Image

400 രൂപയുടെ മാഹി മദ്യത്തിന് 4000 രൂപ, കഞ്ചാവ് ബീഡിക്ക് 500 രൂപയും; എല്ലാം കണ്ണൂർ ജയിലിൽ സുലഭം; നോക്കുകുത്തിയായി ഉദ്യോഗസ്ഥ സംവിധാനം

Kerala
  •  18 hours ago
No Image

കുവൈത്തില്‍ എണ്ണവിലയില്‍ നേരിയ കുറവ്

Kuwait
  •  18 hours ago
No Image

'കുന്നംകുളം മോഡല്‍' പീച്ചിയിലും; ബിരിയാണിക്ക് രുചി കുറവാണെന്നതിന്റെ പേരില്‍ ഹോട്ടലുടമക്ക് മര്‍ദനം: കേസ് ഒതുക്കാന്‍ പൊലിസ് പണം വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  18 hours ago
No Image

ചാലക്കുടിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് ഫോറസ്റ്റ് വാച്ചര്‍ക്കു ഗുരുതരമായി പരിക്ക്;  ഭയന്നോടിയപ്പോള്‍ കാനയില്‍ വീണു, ആനയുടെ ചവിട്ടേറ്റു

Kerala
  •  18 hours ago
No Image

ചേരാനല്ലൂരിൽ വാഹനമിടിച്ച് കുതിര ചത്ത സംഭവം: സവാരിക്കാരനെതിരെ കേസ്; മദ്യലഹരിയിലായിരുന്നുവെന്ന് ആരോപണം

Kerala
  •  19 hours ago