HOME
DETAILS

ചാലക്കുടിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് ഫോറസ്റ്റ് വാച്ചര്‍ക്കു ഗുരുതരമായി പരിക്ക്;  ഭയന്നോടിയപ്പോള്‍ കാനയില്‍ വീണു, ആനയുടെ ചവിട്ടേറ്റു

  
September 07 2025 | 03:09 AM

forest watcher injured in wild elephant attack in thrissur


തൃശൂര്‍: ചാലക്കുടി പിള്ളപ്പാറയില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക് കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റു. പിള്ളപ്പാറ സ്വദേശി സുഭാഷിനാണ്(45) പരിക്കേറ്റത്. ശനിയാഴ്ച രാത്രി 7.45ഓടെ ആയിരുന്നു സംഭവം. റോഡില്‍ ഇറങ്ങിയ ആനയെ ഓടിക്കാനായി ഫോറസ്റ്റര്‍ ദിവാകരനും വാച്ചര്‍ സുഭാഷും റോഡില്‍ ഇറങ്ങി ടോര്‍ച്ചടിക്കുകയായിരുന്നു. തിരിച്ചു നടക്കുന്നതിനിടെ പിന്നില്‍ നിന്ന് ഓടി എത്തിയ ആനയെ കണ്ട് ഇവര്‍ ഭയന്നോടി. ഓടുന്നതിനിടയില്‍ സുഭാഷ് കാല്‍ തെറ്റി കാനയിലേക്കും വീണു.

ആനയുടെ ചവിട്ടേറ്റു സുഭാഷിന്റെ കാല്‍ ഒടിഞ്ഞിട്ടുണ്ട്. തുമ്പികൈ കൊണ്ട് അടിയേറ്റ് സുഭാഷിന്റെ ശരീരത്തിലും പരിക്കേറ്റിട്ടുണ്ട്. സുഭാഷിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലേക്ക് കൊണ്ടുപോയി.

 

 

 

A forest watcher sustained injuries following an elephant attack in Pillappara near Chalakudy, Thrissur. The injured man, Subhash (45), a local resident, was attacked around 7:45 PM on Saturday night. The incident occurred when Subhash and forest officer Divakaran were attempting to drive away a wild elephant that had entered the road. They used torches to scare it off. However, while returning, the elephant suddenly charged at them from behind.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചതയ ദിനാഘോഷത്തെ ചൊല്ലി ബി.ജെ.പിയില്‍ ഭിന്നത; ദേശീയ കൗണ്‍സില്‍ അംഗം കെ.എ ബാഹുലേയന്‍ പാര്‍ട്ടി വിട്ടു, നീക്കം ആഘോഷത്തിന്റെ ചുമതല ഒ.ബി.സി മോര്‍ച്ചക്ക് നല്‍കിയതില്‍ പ്രതിഷേധിച്ച്

Kerala
  •  14 hours ago
No Image

സ്‌കൂളുകള്‍...ടെന്റുകള്‍..വീടുകള്‍...ജനവാസമുള്ള ഇടങ്ങള്‍ നോക്കി ബോംബ് വര്‍ഷിച്ച് ഇസ്‌റാഈല്‍ 

International
  •  14 hours ago
No Image

പാലക്കാട്ടെ സ്‌ഫോടനങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം

Kerala
  •  15 hours ago
No Image

ഡിസംബറോടെ 48 ഷോറൂമുകള്‍ കൂടി ആരംഭിക്കാന്‍ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് 

uae
  •  15 hours ago
No Image

തീയതി അറിയും മുമ്പ് തന്നെ പോരാട്ടച്ചൂടിലേക്ക് ബിഹാര്‍; രാഹുലിന്റെ യാത്രാ വിജയത്തില്‍ ആത്മവിശ്വസത്തോടെ മഹാഗഡ്ബന്ധന്‍, ഭരണവിരുദ്ധ വികാരം ഭയന്ന് എന്‍.ഡി.എ

National
  •  16 hours ago
No Image

വീണ്ടും 'ഇടിമുറിക്കഥ'; ലോക്കപ്പില്‍ നേരിട്ട ക്രൂരമര്‍ദ്ദനം പങ്കുവെച്ച് എസ്.എഫ്.ഐ മുന്‍ നേതാവ്; ചെവിയുടെ ഡയഫ്രം അടിച്ച് പൊട്ടിച്ചു, കണ്ണിലും ദേഹത്തും മുളക് സ്‌പ്രേ

Kerala
  •  16 hours ago
No Image

സുരേഷ് ഗോപിക്കെതിരെ കരിങ്കൊടി കാട്ടി പ്രതിഷേധിക്കുമെന്ന് സൂചന; ചായകുടിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി പൊലിസ്

Kerala
  •  17 hours ago
No Image

ഇഷാക്ക് ശേഷം ഗ്രഹണ നിസ്‌കാരം നിര്‍വഹിക്കാന്‍ ആഹ്വാനംചെയ്ത് ഖത്തര്‍ മതകാര്യ മന്ത്രാലയം

qatar
  •  17 hours ago
No Image

സഊദി: റെസിഡന്‍സി, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് ഒരാഴ്ചയ്ക്കിടെ പിടിയിലായത് 20,882 പേര്‍; കൂടുതലും യമനികളും എത്യോപ്യക്കാരും 

Saudi-arabia
  •  17 hours ago
No Image

ഭാര്യയുമായി തർക്കം; ഒത്തുതീർപ്പിനെത്തിയ യുവാവിനെ വെട്ടിക്കൊന്നു; ഭർത്താവ് അറസ്റ്റിൽ

Kerala
  •  17 hours ago