
ഇഷാക്ക് ശേഷം ഗ്രഹണ നിസ്‌കാരം നിര്‍വഹിക്കാന്‍ ആഹ്വാനംചെയ്ത് ഖത്തര്‍ മതകാര്യ മന്ത്രാലയം

ദോഹ: പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകുന്ന ഇന്ന് (സെപ്റ്റംബര്‍ 7) ഗ്രഹണ നിസ്‌കാരം നിര്‍വഹിക്കാന്‍ ആഹ്വാനംചെയ്ത് ഖത്തര്‍ എന്‍ഡോവ്‌മെന്റ് ആന്‍ഡ് ഇസ്ലാമിക് അഫയേഴ്‌സ് മന്ത്രാലയം. ഇഷാ നമസ്‌കാരത്തിന് ശേഷം പള്ളികളില്‍ ഗ്രഹണ നമസ്‌കാരം (സലാത്തുല്‍ ഖുസുഫ്) നിര്‍വഹിക്കാനാണ് വിശ്വാസികളോട് ആഹ്വാനം ചെയ്തത്. ഗ്രഹണത്തിന്റെ ആരംഭം മുതല്‍ അത് അവസാനിക്കുന്നതുവരെയാണ് ഗ്രഹണ നിസ്‌കാരത്തിന്റെ സമയം.
സൂര്യഗ്രഹണങ്ങളിലും ചന്ദ്രഗ്രഹണങ്ങളിലും പ്രാര്‍ത്ഥിക്കുന്ന പ്രവാചകന്റെ (സ) രീതിയെ അനുസ്മരിച്ചാണ് ഗ്രഹണ നമസ്‌കാരം നിര്‍വഹിക്കാന്‍ മന്ത്രാലയം വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചത്. പ്രവാചകന്‍ പറഞ്ഞു: 'സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ രണ്ട് അടയാളങ്ങളാണ്. ആരുടെയും മരണം അല്ലെങ്കില്‍ ജീവിതം കാരണം അവ (ഗ്രഹണം) സംഭവിക്കുന്നില്ല. അതിനാല്‍ നിങ്ങള്‍ അവക്ക് സാക്ഷ്യംവഹിക്കുമ്പോള്‍, അല്ലാഹുവിനെ വിളിച്ച് അത് അവസാനിക്കുന്നതുവരെ പ്രാര്‍ത്ഥിക്കുക.'- പ്രവാചക വചനം ഉള്‍പ്പെടുത്തി മന്ത്രാലയം വിശദീകരിച്ചു.
ഭാഗികമായോ പൂര്‍ണ്ണമായോ ആളുകള്‍ക്ക് ഗ്രഹണം വ്യക്തമായി ദൃശ്യമാകുന്ന ഘട്ടത്തില്‍ മാത്രമേ ഗ്രഹണ നിസ്‌കാരം നിര്‍ദ്ദേശിക്കാവൂ എന്നാണ് നിയമം. ഖത്തറില്‍ രാത്രി 8:30 ന് ആരംഭിച്ച് ഒരു മണിക്കൂര്‍ 22 മിനിറ്റ് നീണ്ടുനില്‍ക്കുന്ന പൂര്‍ണ്ണ ചന്ദ്രഗ്രഹണം സംഭവിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഗ്രഹണ നിസ്‌കാരത്തിന് മറ്റ് ഗള്‍ഫ് രാഷ്ട്രങ്ങളും വിശ്വാസികളോട് ആഹ്വാനംചെയ്തിട്ടുണ്ട്.
ഗ്രഹണ നിസ്‌കാരത്തിന്റെ രൂപം
ഗ്രഹണ നിസ്‌കാരം നിര്‍വഹിക്കുന്നു എന്ന് കരുതുക.
തക്ബീറത്തുല്‍ ഇഹ്‌റാമിനു ശേഷം ഫാതിഹ ഓതി റുകൂഉ് ചെയ്യുക.
വീണ്ടും ഉയരുക.
മറ്റൊരു ഫാതിഹയും കൂടി ഓതുക.
റുകൂഉം കഴിഞ്ഞ് സുജൂദില്‍ പ്രവേശിക്കുക. ഇതു പോലെ അടുത്ത റക്അത്തും നിര്‍വ്വഹിക്കുകയാണ് വേണ്ടത്.
ആദ്യത്തെ റുകൂഇല്‍ അല്‍ബഖറയിലെ 100 ആയത്ത് ഓതുന്നതിന്റെ സമയവും രണ്ടാമത്തെ റുകൂഇല്‍ 80 ആയത്ത് ഓതുന്ന സമയവും മൂന്നാമത്തെ റുകൂഇല്‍ 70 ആയത്ത് ഓതുന്ന സമയവും നാലാമത്തെ റുകൂഇല്‍ 50 ആയത്ത് ഓതുന്ന സമയവും തസ്ബീഹ് ചൊല്ലുണമെന്നും ഇസ്ലാമിക ഗ്രന്ഥങ്ങളിലുണ്ട്.
മറ്റു കര്‍മ്മങ്ങളെല്ലാം സാധാരണ നിസ്‌കാരത്തിലേത് പോലെ തന്നെയാണ്. തുടര്‍ന്ന് രണ്ട് ഖുത്വുബ ഓതുക.
പള്ളികളില്‍ ആണ് നിസ്‌കാരം നിര്‍വഹിക്കേണ്ടതെങ്കിലും, വീട്ടിലോ പ്രാര്‍ത്ഥന സാധുതയുള്ള മറ്റേതെങ്കിലും സ്ഥലത്തോ ഇത് നിര്‍വഹിക്കാനും അനുവാദമുണ്ടെന്ന് കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.
നിസ്‌കാരത്തിനൊപ്പം ദാനധര്‍മ്മങ്ങള്‍, ദിക്‌റുകള്‍, പാപമോചനം എന്നിവ അധികരിപ്പിക്കാനും പണ്ഡിതന്മാര്‍ വിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്നു.
The Ministry of Endowments and Islamic Affairs called on worshippers to perform the Eclipse Prayer (Salat al-Khusuf) in mosques after Isha prayer, should the lunar eclipse occur. The ministry explained that the prayer is a confirmed Sunnah, and its time extends from the beginning of the eclipse until it ends.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വാങ്ങും; വിപഞ്ചിക കേസിൽ ഷാർജയിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ ഒരുങ്ങി ക്രൈംബ്രാഞ്ച്
uae
• a day ago
യുവതിക്ക് മെസേജ് അയച്ച് ശല്യപ്പെടുത്തിയ കേസ്; സീനിയർ സിവിൽ പൊലിസ് ഓഫീസർക്ക് സസ്പെൻഷൻ
crime
• a day ago
ബുംറയേക്കാൾ വേഗത്തിൽ ഒന്നാമനാവാം; സെഞ്ച്വറിയടിക്കാൻ ഒരുങ്ങി അർഷ്ദീപ് സിങ്
Cricket
• a day ago
ഇന്ത്യയുടെ ജനാധിപത്യ ആത്മാവിനെ സംരക്ഷിക്കേണ്ടത് കൂട്ടായ ഉത്തരവാദിത്തമാണ്; ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എംപിമാരുടെ പിന്തുണ അഭ്യർത്ഥിച്ച് ബി സുദർശൻ റെഡ്ഡി
National
• a day ago
ബസ് യാത്രക്കിടെ നാല് പവന്റെ മാല മോഷ്ടിച്ചു; പഞ്ചായത്ത് പ്രസിഡന്റ് പിടിയിൽ, സംഭവം തമിഴ്നാട്ടിൽ
crime
• a day ago
സ്‌കൂളില്‍ വെച്ച് വിദ്യാര്‍ഥികള്‍ക്ക് മരുന്ന് കഴിക്കാന്‍ മുന്‍കൂര്‍ അനുമതി വേണം; പുതിയ നിയമവുമായി യുഎഇ
uae
• a day ago
ഇതുവരെ സ്വന്തമാക്കിയ നേട്ടങ്ങളിൽ അവർ രണ്ട് പേരും തൃപ്തരല്ല: സുനിൽ ഛേത്രി
Cricket
• a day ago
പാകിസ്താനിൽ ക്രിക്കറ്റ് മത്സരത്തിനിടെ ഭീകരാക്രമണം; മൈതാനത്ത് സ്ഫോടനം, ഒരാൾ കൊല്ലപ്പെട്ടു
International
• a day ago
വിസ്മയിപ്പിക്കാൻ ആപ്പിൾ; യുഎഇയിൽ ഉള്ളവർക്ക് എങ്ങനെ ഐഫോൺ-17 പ്രഖ്യാപനം തത്സമയം കാണാം? | iPhone 17 launch
uae
• a day ago
'ദീർഘകാല ആഗ്രഹം, 2200 രൂപയുടെ കുപ്പി ഒറ്റയ്ക്ക് തീർത്തു, ബാക്കി അര ലിറ്ററിന്റെ കുപ്പികൾ മോഷ്ടിച്ചു': ബെവ്കോ മോഷണ കേസിൽ പ്രതിയുടെ മൊഴി
crime
• a day ago
'ഓക്സിജന്‍ വാങ്ങാൻ പണം വേണം', ബഹിരാകാശത്ത് കുടുങ്ങിയെന്ന് വ്യാജേന കാമുകൻ 80-കാരിയിൽ നിന്ന് തട്ടിയത് 6 ലക്ഷം
crime
• a day ago
പെട്രോള്‍ ടാങ്കറുകള്‍ നിര്‍ദ്ദിഷ്ട ഏരിയകളില്‍ മാത്രം പാര്‍ക്ക് ചെയ്യണം; കര്‍ശന മുന്നറിപ്പുമായി അജ്മാന്
uae
• a day ago
2026 ലോകകപ്പിൽ ഞാൻ കളിക്കില്ല, കാരണം അതാണ്: ലയണൽ മെസി
Football
• a day ago
യുഎഇയിലെ ഇന്റർനെറ്റ് വേഗത കുറഞ്ഞതായി റിപ്പോർട്ട്: ഏഷ്യയുടെ വിവിധ ഭാഗങ്ങളിലും സമാന അവസ്ഥ; കാരണമിത്
uae
• a day agoസാലഡില്‍ പോലും ഒരു ഉള്ളി കണ്ടെത്താനാവാത്ത ഒരു പ്രദേശം; ഇന്ത്യയില്‍ ഉള്ളി പൂര്‍ണമായും നിരോധിച്ച സിറ്റി ഏതെന്നറിയാമോ
National
• a day ago
ഗ്രഹണ നിസ്‌കാരം നിര്‍വ്വഹിക്കുക
Kerala
• a day ago
കോഴിക്കോട് മാനിപുരത്ത് ഒഴുക്കില്‍പെട്ട് കാണാതായ പത്തുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി
Kerala
• a day ago
ചതയ ദിനാഘോഷത്തെ ചൊല്ലി ബി.ജെ.പിയില്‍ ഭിന്നത; ദേശീയ കൗണ്‍സില്‍ അംഗം കെ.എ ബാഹുലേയന് പാര്‍ട്ടി വിട്ടു, നീക്കം ആഘോഷത്തിന്റെ ചുമതല ഒ.ബി.സി മോര്‍ച്ചക്ക് നല്‍കിയതില്‍ പ്രതിഷേധിച്ച്
Kerala
• a day ago
വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ വെള്ളാപ്പള്ളി ഗുരുദേവന്റെ പകര്‍പ്പാണെന്ന് പറഞ്ഞതാരാണ്; വെള്ളാപ്പള്ളി ആര്‍ക്കു വേണ്ടിയാണ് സംസാരിക്കുന്നതെന്ന് എല്ലാവര്ക്കും അറിയാമെന്നും പ്രതിപക്ഷ നേതാവ്
Kerala
• a day ago
2,3000 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ്; ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതിയെ നാടുകടത്തി യുഎഇ
uae
• a day ago
റൊണാൾഡോയുടെ ഗോൾ മഴയിൽ മെസി വീണു; ചരിത്രം സൃഷ്ടിച്ച് പോർച്ചുഗീസ് ഇതിഹാസം
Football
• a day ago