HOME
DETAILS

നേപ്പാളിൽ സോഷ്യൽ മീഡിയ നിരോധനം: ജെൻസി പ്രതിഷേധത്തിൽ ഒമ്പത് മരണം, നൂറിലധികം പേർക്ക് പരുക്ക്; സൈന്യത്തെ ഇറക്കി സർക്കാർ

  
Web Desk
September 08 2025 | 10:09 AM

nepal social media ban gen z protest sees nine deaths over hundred injured government deploys military

കാഠ്മണ്ഡു: നേപ്പാൾ സർക്കാരിന്റെ സോഷ്യൽ മീഡിയ നിരോധനത്തിനെതിരെ ജെൻസി (ജനറേഷൻ സി) പ്രതിഷേധം രൂക്ഷമാകുന്നു. സെപ്തംബർ 4 മുതൽ 26 സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നിരോധിച്ചതിനെ തുടർന്ന് കാഠ്മണ്ഡുവിലും മറ്റ് പ്രധാന നഗരങ്ങളിലും ആയിരക്കണക്കിന് യുവാക്കളാണ് നിരോധനത്തിനെതിരെ തെരുവിലിറങ്ങിയത്.

പ്രതിഷേധത്തിൽ പൊലിസുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് പേർ മരിക്കുകയും, നൂറിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ഫ്രീ പ്രസ്സ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നു. അഴിമതി, ദുർഭരണം, സോഷ്യൽ മീഡിയ നിരോധനം എന്നിവയ്‌ക്കെതിരെയാണ് പ്രധാനമായും ജെൻസിയുടെ പ്രതിഷേധം.

പ്രതിഷേധക്കാരെ തടയാൻ പൊലിസ് ടിയർ ഗ്യാസ്, വാട്ടർ ക്യാനൻ, റബ്ബർ ബുള്ളറ്റുകൾ, വെടിവെപ്പ് എന്നിവ ഉപയോഗിച്ചു. ന്യൂ ബനേശ്വറിൽ പൊലിസുമായുള്ള ഏറ്റുമുട്ടലിലാണ് ഒരാൾ വെടിയേറ്റ് മരിച്ചത്, മറ്റൊരാൾ ചികിത്സയ്ക്കിടെ മരിച്ചു. നൂറിലധികം പേർക്ക് പരിക്കേറ്റു, ഇതിൽ പലരും ആശുപത്രികളിൽ ചികിത്സയിലാണ്. പല പത്രപ്രവർത്തകർക്കും പരുക്കേറ്റു. സംഘർഷത്തെ തുടർന്ന് ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്.

നേപ്പാൾ സർക്കാർ കഴിഞ്ഞ ഓഗസ്റ്റ് 28-ന് സോഷ്യൽ മീഡിയ കമ്പനികൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കി ഏഴ് ദിവസത്തെ അന്തിമാവധി നൽകിയിരുന്നു. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്ട്സാപ്പ്, യൂട്യൂബ്, എക്സ് (മുൻ ട്വിറ്റർ), സ്നാപ്ചാറ്റ് തുടങ്ങിയ 26 പ്ലാറ്റ്ഫോമുകൾ രജിസ്റ്റർ ചെയ്യാത്തതിനെ തുടർന്ന് സെപ്തംബർ 4 മുതൽ നിരോധിച്ചു കൊണ്ട് ഉത്തരവിടുകയായിരുന്നു. നികുതി വരുമാനം ഉറപ്പാക്കാനും, രാജ്യത്ത് ഓഫീസുകൾ തുറക്കാനും, ഉള്ളടക്ക നിയന്ത്രണത്തിനുമാണ് നിരോധനം എന്നാണ് സർക്കാർ പറയുന്നത്. എന്നാൽ, ഇത് അഴിമതി മറച്ചുവെക്കാനുള്ള ശ്രമമായാണ് കാണുന്നതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.

കാഠ്മണ്ഡുവിന് പുറമെ പൊഖാറ, ബുട്ട്വാൾ, ചിത്വാൻ, ഝാപ, ഡമക് തുടങ്ങിയ നഗരങ്ങളിലേക്കും പ്രതിഷേധം വ്യാപിച്ചു. ജെൻ സി യുവാക്കളാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. പ്രധാനമന്ത്രി കെപി ശർമ ഒലിയുടെ നേതൃത്വത്തിലുള്ള സർക്കാർ അടിയന്തര യോഗം ചേർന്നു. പാർലമെന്റ്, പ്രസിഡന്റ് ഭവനം, പ്രധാനമന്ത്രിയുടെ വസതി തുടങ്ങിയ പ്രധാന മേഖലകളിൽ കർഫ്യൂ ഏർപ്പെടുത്തി. പൊലിസിനെ സഹായിക്കാൻ നേപ്പാൾ സർക്കാർ ആർമിയെ ഇറക്കിയിരിക്കുകയാണ്.

കാഠ്മണ്ഡുവിലെ മൈതിഘർ മണ്ഡലയിൽ നിന്ന് ആരംഭിച്ച പ്രതിഷേധം പാർലമെന്റ് ഭവനത്തിലേക്ക് നീങ്ങുകയും, പ്രതിഷേധക്കാർ ബാരിക്കേഡുകൾ തകർത്ത് പാർലമെന്റ് സമുച്ചയത്തിലേക്ക് കടക്കാനും ശ്രമിച്ചു. "സോഷ്യൽ മീഡിയ നിരോധനം നിർത്തുക, അഴിമതി നിർത്തുക" എന്നീ മുദ്രാവാക്യങ്ങൾ മുഴക്കി കൊണ്ടായിരുന്നു പ്രതിഷേധം. 

2025-09-0815:09:67.suprabhaatham-news.png
 

ടിക്‌ടോക്, വൈബർ തുടങ്ങിയ ചില പ്ലാറ്റ്ഫോമുകൾ രജിസ്റ്റർ ചെയ്തതിനാൽ അവയ്ക്ക് നിരോധനമില്ല. പാർലമെന്റിൽ 'സോഷ്യൽ മീഡിയ ഓപ്പറേഷൻ, ഉപയോഗം, റെഗുലേഷൻ' ബില്ല് ചർച്ചയിലാണ്, ഇത് സെൻസർഷിപ്പിനുള്ള ഉപകരണമായി വിമർശിക്കപ്പെടുന്നു.

"രാജ്യത്തിന്റെ സ്വാതന്ത്ര്യം ഒരു കൂട്ടം വ്യക്തികളുടെ ജോലി നഷ്ടത്തേക്കാൾ വലുതാണ്" എന്ന് പ്രധാനമന്ത്രി ഒലി പറഞ്ഞു. സർക്കാർ നിരോധനം ന്യായീകരിക്കുന്നു, എന്നാൽ പ്രതിഷേധക്കാർ ഇത് സ്വാതന്ത്ര്യത്തിനെതിരെയുള്ള ആക്രമണമായി കാണുന്നതായും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. സ്ഥിതി സംഘർഷഭരിതമാണ് എന്നും കൂടുതൽ നഗരങ്ങളിലേക്ക് പ്രതിഷേധം വ്യാപിക്കുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നേപ്പാളിലെ പ്രമുഖ കലാകാരന്മാർ, നടന്മാർ എന്നിവർ പ്രതിഷേധത്തെ പിന്തുണച്ചു രംഗത്തെത്തി.

 

nepal's social media ban sparked widespread gen z protests, leading to violent clashes in kathmandu and other cities. two people died, and over 100 were injured as police used tear gas and gunfire. the government, citing national security, deployed the army to control the escalating unrest.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയുമായുള്ള പ്രണയത്തിൽ കേരള പൊലിസ് തടസ്സം നിൽക്കുന്നു; കസ്റ്റഡിയിലെടുത്ത സംവിധായകൻ സനൽകുമാർ ശശിധരനെ എറണാകുളത്ത് എത്തിച്ചു

Kerala
  •  9 hours ago
No Image

മകളെ യാത്രയാക്കാൻ എത്തിയ മാതാവിന് ട്രെയിനിനടിയിൽപ്പെട്ട് ദാരുണാന്ത്യം

Kerala
  •  10 hours ago
No Image

കസ്റ്റഡിയില്‍ വെച്ച് മോശമായി പെരുമാറി: പൊലിസ് സ്റ്റേഷന്‍ ആക്രമിച്ച് കൗമാരക്കാരന്‍; രണ്ട് പൊലിസുകാര്‍ക്ക് ദാരുണാന്ത്യം

International
  •  10 hours ago
No Image

ആലപ്പുഴ ഡിവൈഎസ്പി മധുബാബുവിനെതിരെ ഗുരുതര ആരോപണങ്ങൾ; മുഖത്ത് കുരുമുളക് സ്പ്രേ അടിച്ചു,കള്ളക്കേസിൽ കുടുക്കിയെന്ന് വിജയൻ ആചാരി

crime
  •  10 hours ago
No Image

സഊദിയില്‍ ഭര്‍ത്താവിനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ യുവതിയുടെ വധശിക്ഷ നടപ്പാക്കി

Saudi-arabia
  •  10 hours ago
No Image

നേപ്പാളിൽ പടർന്ന് പിടിച്ച് ‘ജെൻ സി’ പ്രതിഷേധം ; 19 പേർ കൊല്ലപ്പെട്ടു, ആഭ്യന്തരമന്ത്രി രാജിവെച്ചു

International
  •  11 hours ago
No Image

ദുബൈയിലെ സ്വർണവിലയിൽ വീണ്ടും കുതിപ്പ്; 22 കാരറ്റ് സ്വർണം ​ഗ്രാമിന് 400 ദിർഹം കടന്നു

uae
  •  11 hours ago
No Image

സ്മാർട് സിറ്റി കോൺക്ലേവ് സദസിൽ ആളില്ല, വിമർശിച്ച് മുഖ്യമന്ത്രി; മന്ത്രിയെയും സ്ഥലം എംപിയെയും ക്ഷണിച്ചില്ല

Kerala
  •  11 hours ago
No Image

കോഴിക്കോട് ഹണി ട്രാപ് കേസ്; യുവതികൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

crime
  •  12 hours ago
No Image

വ്യാജ ദത്തെടുക്കൽ രേഖകൾ ഉപയോഗിച്ച് കുഞ്ഞുങ്ങളെ വിറ്റ കേസിൽ ഡോക്ടർ ഉൾപ്പെടെ 10 പേർ പിടിയിൽ

crime
  •  12 hours ago


No Image

ചൈനയിൽ വീണ്ടും ചുഴലിക്കാറ്റിനെ തുടർന്ന് പതിനായിരങ്ങളെ ഒഴിപ്പിച്ചു; വിമാനങ്ങൾ റദ്ദാക്കി, സ്‌കൂളുകൾ അടച്ചു, ഈ വർഷം മാത്രം ആഞ്ഞടിച്ചത് 16 തവണ

International
  •  12 hours ago
No Image

സൗന്ദര്യവർദ്ധക ശസ്ത്രക്രിയക്കിടെ യുവതിക്ക് ദാരുണാന്ത്യം; ശസ്ത്രക്രിയാ വിദഗ്ധർക്ക് പുതിയ മാർ​ഗനിർദേശം പുറത്തിറക്കി യുഎഇ കോടതി

uae
  •  13 hours ago
No Image

നേപ്പാളില്‍ പ്രതിഷേധം സമാധാനപരമായിരുന്നു; എല്ലാ ആക്രമണവും തുടങ്ങിയത് പൊലിസ്; അവർ അവന്റെ തലയ്ക്ക് നേരെ നിറയൊഴിച്ചു

International
  •  13 hours ago
No Image

4.8 ലക്ഷം ദിർഹത്തിന്റെ കടം തെളിയിക്കാൻ വാട്‌സ്ആപ്പ് സന്ദേശങ്ങൾ തെളിവായി സ്വീകരിച്ച് ദുബൈ കോടതി; സുഹൃത്തിൽ നിന്ന് വാങ്ങിയ പണം തിരികെ നൽകാൻ വിധി

uae
  •  13 hours ago