HOME
DETAILS

വെറും രണ്ടു കിലോമീറ്റര്‍ ദൂരത്തിലുള്ള ഹോട്ടലില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത സാധനത്തിന് സ്വിഗ്ഗിയില്‍ അധികം നല്‍കേണ്ടിവന്നത് 663 രൂപ; യുവാവിന്റെ പോസ്റ്റ് വൈറല്‍

  
Web Desk
September 09 2025 | 04:09 AM

swiggy order costs 81 more than direct restaurant visit customers viral complaint

 

കോയമ്പത്തൂര്‍: സ്വിഗ്ഗിയില്‍ നേരിട്ട് റെസ്റ്റോറന്റില്‍ പോയി ഭക്ഷണം വാങ്ങുന്നതിനേക്കാള്‍ 81% വില കൂട്ടിയാണ് ഭക്ഷണം വില്‍ക്കുന്നത് എന്ന ആരോപണവുമായി യുവാവിന്റെ പോസ്റ്റ്. കോയമ്പത്തൂരില്‍ നിന്നുള്ള യുവാവാണ് തന്റെ അനുഭവം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

വെറും രണ്ട് കിലോമീറ്റര്‍ ദൂരത്തുള്ള റെസ്റ്റോറന്റിലെ ഭക്ഷണത്തിനാണ് ഈ വിലക്കൂടുതല്‍ എന്നാണ് യുവാവ് ആരോപിക്കുന്നത്. സുന്ദര്‍ (@SunderjiJB) എന്ന യൂസറാണ് എക്‌സില്‍ (ട്വിറ്റര്‍) രണ്ട് ബില്ലുകളും വിശദമായി തന്നെ താരതമ്യം ചെയ്തുകൊണ്ട് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.

ആപ്പില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ രണ്ട് കിലോമീറ്റര്‍ അകലെയുള്ള അതേ ഔട്ട്‌ലെറ്റില്‍ നിന്ന് ഭക്ഷണം വാങ്ങുന്നതിനേക്കാള്‍ 81% ചെലവ് എന്തു കൊണ്ടാണ് കൂടുന്നത്? ഭക്ഷണം എത്തിക്കാന്‍ താന്‍ നല്‍കേണ്ടുന്ന അധിക തുക 663 രൂപയാണ്, ഇതിനെ കുറിച്ച് സ്വിഗ്ഗി ദയവായി വിശദീകരിച്ചാലും എന്നാണ് യുവാവ് പോസ്റ്റില്‍ പറയുന്നത്. സ്വിഗ്ഗിയെ പോസ്റ്റില്‍ മെന്‍ഷന്‍ ചെയ്തിരിക്കുന്നതും കാണാം.

സ്‌ക്രീന്‍ഷോട്ട് പ്രകാരം സ്വിഗ്ഗിയില്‍ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ആകെ തുകയായത് 1,473 രൂപയാണ്. എന്നാല്‍, അതേ ഭക്ഷണത്തിന് നേരിട്ട് പോയി വാങ്ങുമ്പോള്‍ 810 രൂപ മാത്രമേ ആകുന്നുള്ളൂ. വളരെ പെട്ടെന്നു തന്നെ യുവാവിന്റെ പോസ്റ്റ് വൈറലായി. രണ്ട് മില്ല്യണിലധികം പേരാണ് പോസ്റ്റ് കണ്ടിരിക്കുന്നത്.

നിരവധിപേരാണ് യുവാവിന്റെ പോസ്റ്റിന് കമന്റുകള്‍ നല്‍കിയിരിക്കുന്നത്. ഇത് സ്വിഗ്ഗിയോ സൊമാറ്റയോ ഈടാക്കുന്ന വിലയല്ല, മറിച്ച് റെസ്റ്റോറന്റാണ് ഭക്ഷണത്തിന് ഈ വിലയിട്ടിരിക്കുന്നത് എന്നാണ് മിക്കവരും കമന്റ് നല്‍കുന്നത്. മറ്റ് ചിലര്‍ പറഞ്ഞത് സ്വിഗ്ഗിയുടെ സേവനങ്ങള്‍ക്ക് പണം നല്‍കേണ്ടി വരും ഇല്ലാത്തവര്‍ക്ക് റെസ്റ്റോറന്റില്‍ പോയി കഴിക്കാമല്ലോ എന്നാണ്.

അതേസമയം, യുവാവിനെ അനുകൂലിച്ചുകൊണ്ട് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകള്‍ ഒരുപാട് അധികം തുക ഈടാക്കുന്നുണ്ട് എന്ന് അഭിപ്രായപ്പെട്ടവരും ഏറെയാണ്.

 

summary: A customer from Coimbatore has accused food delivery platform Swiggy of charging 81% more than the actual restaurant price for the same food. The issue went viral after the user, @SunderjiJB, shared a post on X (formerly Twitter), comparing two bills — one from a Swiggy order and the other from a direct restaurant visit just 2 km away.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വലതുപക്ഷ പ്രവർത്തകനും ട്രംപിന്റെ അനുയായിയുമായ ചാർളി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു

crime
  •  17 hours ago
No Image

വടകര സ്വദേശി ദുബൈയില്‍ മരിച്ചു

uae
  •  17 hours ago
No Image

ഇസ്‌റാഈലിനെതിരേ കൂട്ടായ പ്രതികരണം വേണം, സുഹൃദ് രാജ്യങ്ങളുമായി കൂടിയാലോചനയിലാണ്: ഖത്തര്‍ പ്രധാനമന്ത്രി

International
  •  18 hours ago
No Image

ബിഹാര്‍ മോഡല്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം രാജ്യവ്യാപകമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; ഒക്ടോബര്‍ മുതല്‍ നടപടികള്‍ ആരംഭിക്കാന്‍ തീരുമാനം

National
  •  a day ago
No Image

ജെന്‍ സി പ്രക്ഷോഭം; ആടിയുലഞ്ഞ് നേപ്പാള്‍; മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കി ഇടക്കാല പ്രധാനമന്ത്രിയായേക്കും

International
  •  a day ago
No Image

ചന്ദ്രഗഹണ ദിവസം ബിരിയാണി കഴിച്ചു; ഹിന്ദു വികാരം വ്രണപ്പെടുത്തി; യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച് ബജ്‌റങ് ദള്‍ പ്രവര്‍ത്തകര്‍

National
  •  a day ago
No Image

കരച്ചിൽ കാരണം ഉറങ്ങാൻ കഴിയുന്നില്ല; 15 ദിവസം പ്രായമുള്ള കുഞ്ഞിനെ ഫ്രിഡ്ജിൽ അടച്ചുവെച്ച് അമ്മ

National
  •  a day ago
No Image

അന്താരാഷ്ട്ര വിദ്യാർഥികളിൽ 40 ശതമാനവും ഇന്ത്യക്കാർ; ഇനി അധികം ഇന്ത്യൻ വിദ്യാർഥികൾ വേണ്ട; ഈ രാജ്യം ഇന്ത്യൻ വിദ്യാർഥികളുടെ 80% വിസ അപേക്ഷകളും തള്ളി

National
  •  a day ago
No Image

സാധാരണക്കാര്‍ക്ക് നീതി ലഭിക്കുന്നില്ല; പൊലിസ് ദാസ്യവേല അവസാനിപ്പിക്കണം; എട്ടുമാസം കഴിഞ്ഞാല്‍ യുഡിഎഫ് അധികാരത്തിലെത്തുമെന്ന് രമേശ് ചെന്നിത്തല

Kerala
  •  a day ago
No Image

ഇസ്‌റാഈല്‍ അക്രമണം ഖത്തർ അമീറിനെ ഫോണിൽ വിളിച്ചു ഇന്ത്യൻ പ്രധാനമന്ത്രി 

qatar
  •  a day ago