
ഏഷ്യ കപ്പിന് ഇന്ന് ദുബൈയിൽ തുടക്കം; വിജയികൾക്ക് ലഭിക്കുന്ന സമ്മാനത്തുക എത്രയെന്ന് അറിയാം

ദുബൈ: ഏഷ്യാ കപ്പ് ഇന്ന് യുഎഇയിൽ ആരംഭിക്കുകയാണ്. 2023-ലെ ഏഷ്യാ കപ്പുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) വിജയികൾക്കുള്ള സമ്മാനത്തുക വർധിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. ടൂർണമെന്റിൽ കിരീടം നേടുന്ന ടീമിന് 3 ലക്ഷം യുഎസ് ഡോളർ (ഏകദേശം 2.6 കോടി രൂപ) സമ്മാനമായി ലഭിക്കും. 2023 ഏഷ്യാ കപ്പിൽ കിരീടം നേടിയ ഇന്ത്യൻ ടീമിന് ലഭിച്ച സമ്മാനത്തുക 1.25 കോടി രൂപയായിരുന്നു.
രണ്ടാം സ്ഥാനക്കാർക്ക് 1.5 ലക്ഷം യുഎസ് ഡോളർ (ഏകദേശം 2.3 കോടി രൂപ) സമ്മാനമായി ലഭിക്കും. ടൂർണമെന്റിന്റെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെടുന്ന കളിക്കാരന് 12.5 ലക്ഷം രൂപ ലഭിക്കും.
അതേസമയം, എസിസി ഇതുവരെ സമ്മാനത്തുക ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യ ഉൾപ്പെടെ എട്ട് ടീമുകളാണ് ഈ വർഷത്തെ ഏഷ്യാ കപ്പിൽ മത്സരിക്കുന്നത്. ടി20 ഫോർമാറ്റിലാണ് മത്സരം. ഇന്ത്യയെ കൂടാതെ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക, ഹോങ്കോംഗ്, യുഎഇ, ഒമാൻ എന്നിവയാണ് മത്സരിക്കുന്ന മറ്റ് ടീമുകൾ.
നാല് ടീമുകൾ വീതം ഉൾപ്പെടുന്ന രണ്ട് ഗ്രൂപ്പുകളായാണ് ആദ്യ റൗണ്ട് മത്സരങ്ങൾ. ഓരോ ഗ്രൂപ്പിൽ നിന്നും ആദ്യ രണ്ട് സ്ഥാനത്തെത്തുന്ന ടീമുകൾ സൂപ്പർ ഫോർ ഘട്ടത്തിലേക്ക് യോഗ്യത നേടും. സൂപ്പർ ഫോറിൽ പരസ്പരം മത്സരിക്കുന്ന നാല് ടീമുകളിൽ നിന്ന് മുന്നിലെത്തുന്ന രണ്ട് ടീമുകൾ ഫൈനലിൽ മത്സരിക്കും. ഈ മാസം 28-നാണ് ഫൈനൽ നടക്കും.
ഇന്ന് രാത്രി എട്ട് മണിക്ക് ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ അഫ്ഗാനിസ്ഥാനും ഹോങ്കോങ്ങും തമ്മിൽ ഏറ്റുമുട്ടുന്നതോടെ ഏഷ്യകപ്പിന് തുടക്കമാകും. ദുബൈ, അബൂദബി എന്നിവടങ്ങളിലാണ് മത്സരങ്ങൾ നടക്കുക. ഇന്നു മുതൽ 28 വരെയാണ് ഏഷ്യാകപ്പ് മത്സരങ്ങൾ. എട്ട് ടീമുകൾ പങ്കെടുക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ആകെ 19 മത്സരങ്ങളാണ് ഉള്ളത്.
സെപ്റ്റംബർ 14നാണ് ഇന്ത്യ-പാക് പേരാട്ടം നടക്കുക. ഗ്രൂപ്പ് ഘട്ടത്തിൽ നാളെ യു.എ.ഇയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഒമാനെതിരെയും ഇന്ത്യയ്ക്ക് ഗ്രൂപ്പ് ഘട്ടത്തിൽ മത്സരമുണ്ട്. സെപ്റ്റംബർ 28നാണ് കലാശപ്പോരാട്ടം. ഏഷ്യാ കപ്പിൽ ഹോങ്കോങിന്റെ അഞ്ചാമത്തെ മത്സരമാണ് ഇന്ന് നടക്കുന്നത്. ഇതിന് മുൻപ് നാലു തവണ അവർ ഏഷ്യാ കപ്പിൽ കളിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം നടന്ന എ.സി.സി പുരുഷ പ്രീമിയർ കപ്പിലൂടെയായിരുന്നു ഹോങ്കോങ് ഏഷ്യാ കപ്പിന് യോഗ്യത നേടിയത്.
അതേസമയം അവസാന മത്സരത്തിൽ പാകിസ്ഥാനെതിരേ തോറ്റാണ് അഫ്ഗാനിസ്ഥാൻ എത്തുന്നത്. എന്നാലും എതിരാളിയെ തോൽപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അവർ. നിലവിൽ ഇരു ടീമുകളും ഇതിനകം അഞ്ച് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. അതിൽ മൂന്ന് തവണ അഫ്ഗാൻ ജയിച്ചപ്പോൾ രണ്ട് തവണ ഹോങ്കോങ്ങിനൊപ്പമായിരുന്നു ജയം. സ്പിൻ ബൗളിങ്ങിനെ തുണക്കുന്ന പിച്ചാണ് ദുബൈ സ്റ്റേഡിയത്തിലേത്. അതിനാൽ ഇന്ന് അഫ്ഗാൻ സ്പിന്നർമാർക്ക് മുൻഗണ നൽകിയാകും ടീമിനെ കളത്തിലിറക്കുക. സോണി സ്‌പോർട്‌സിന്റെ ഒന്ന്, രണ്ട്, നാല്, അഞ്ച് ചാനലുകളിൽ മത്സരം തത്സമയം കാണാൻ സാധിക്കും.
The Asia Cup 2025 is set to kick off in the UAE today, featuring eight teams competing in the T20 format. According to reports, the Asian Cricket Council (ACC) has increased the prize money for the winners to $300,000 (approximately ₹2.6 crore), a 50% hike from the previous T20 edition. The runners-up will receive $150,000 (approximately ₹1.3 crore).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'മുസ്‌ലിംകളുടെ തലവെട്ടും, തങ്ങള്‍ക്ക് നേരെ കല്ലെറിയുന്നവരെ ജീവനോടെ കുഴിച്ചു മൂടാന്‍ വരെ ഹിന്ദുക്കള്‍ക്ക് അധികാരമുണ്ട്' റാലിക്കിടെ കൊലവിളി നടത്തിയ ബി.ജെ.പി നേതാവിനെതിരെ കേസ്
National
• 9 hours ago
അവൻ ലോകത്തിലെ ഒന്നാം നമ്പർ ബാറ്ററാണ്: സൂര്യകുമാർ യാദവ്
Cricket
• 9 hours ago
'ആക്രമണം ഭരണകൂട ഭീകരത, നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടത് നെതന്യാഹുവിനെ' ഇസ്‌റാഈല്‍ ഭീഷണിക്ക് ശക്തമായ മറുപടിയുമായി ഖത്തര്‍ പ്രധാനമന്ത്രി
International
• 9 hours ago
ശാസ്ത്രീയ അടിത്തറയും, ആരോഗ്യ വിദഗ്ദരുടെ അംഗീകാരവും ഇല്ലാത്ത ഉൽപന്നം പ്രമോട്ട് ചെയ്തു; സോഷ്യൽ മീഡിയ അക്കൗണ്ടിനെതിരെ നിയമനടപടികൾ ആരംഭിച്ച് യുഎഇ
uae
• 9 hours ago
ഇസ്റാഈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ഭൗതിക ശരീരം ഇന്ന് സംസ്കരിക്കും; ഖത്തർ ആഭ്യന്തര മന്ത്രാലയം
qatar
• 10 hours ago
ചരിത്രത്തിലെ ആദ്യ ഇന്ത്യൻ താരം; സഞ്ജു സ്വന്തമാക്കിയ അപൂർവ നേട്ടത്തിനൊപ്പം അഭിഷേക് ശർമ്മ
Cricket
• 10 hours ago
സൈപ്രസിൽ ട്രേഡ് യൂണിയൻ പണിമുടക്ക്; ലാർക്കാനയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി എമിറേറ്റ്സ്
uae
• 11 hours ago
ധോണി, കോഹ്‌ലി, രോഹിത് എല്ലാവരെയും കടത്തിവെട്ടി; ടി-20യിൽ ചരിത്രമെഴുതി സ്‌കൈ
Cricket
• 11 hours ago
'വെറുമൊരു കളിയാണ്, അത് നടക്കട്ടെ' ഇന്ത്യ-പാക് മത്സരത്തിനെതിരായ ഹരജി അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രിം കോടതി
National
• 11 hours ago
പെരുമ്പാമ്പിനെ ഫ്രൈ ചെയ്ത് കഴിച്ചു; യുവാക്കള്‍ അറസ്റ്റില്‍
Kerala
• 11 hours ago
ഫുട്ബോൾ മാമാങ്കത്തിന് ഇനി കേവലം ഒമ്പത് മാസം മാത്രം; ടിക്കറ്റുകൾ എങ്ങനെ സ്വന്തമാക്കാമെന്നറിയാം
uae
• 11 hours ago
മോഹന്‍ ഭഗവതിനെ വാഴ്ത്തിപ്പാടി മോദി; സന്ദേശം ആര്.എസ്.എസിനെ സുഖിപ്പിക്കാനെന്ന് കോണ്‍ഗ്രസ്
National
• 12 hours ago
ഇലക്ട്രോ പ്ലേറ്റിങ് തുടങ്ങി, ശബരിമലയിലെ സ്വര്‍ണ്ണപ്പാളി ഉടന്‍ തിരിച്ചെത്തിക്കാനാവില്ലെന്ന് ദേവസ്വം ബോര്‍ഡ്
Kerala
• 12 hours ago
ഓൺലൈനിൽ അപരിചിതരുമായി ഇടപഴകുന്നവർ ജാഗ്രത; മുന്നറിയിപ്പുമായി ദുബൈ പൊലിസ്
uae
• 12 hours ago
'ബുദ്ധിപരമല്ലാത്ത തീരുമാനം' ഇസ്റാഈലിന്റെ ഖത്തര്‍ ആക്രമണത്തില്‍ നെതന്യാഹുവിനെ വിളിച്ച് അതൃപ്തി അറിയിച്ച് ട്രംപ്
International
• 13 hours ago
പ്രണയവിവാഹം, പിണങ്ങി സ്വന്തം വീട്ടിലെത്തി; അനൂപിനെതിരെ പരാതി നല്‍കാനിരിക്കെ മരണം, മീരയുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍
Kerala
• 13 hours ago
വ്യോമയാന മേഖലയിൽ സഹകരണം ശക്തിപ്പെടുത്തും; ചർച്ചകൾ നടത്തി ഇന്ത്യയും കുവൈത്തും
Kuwait
• 14 hours ago
അമേരിക്ക നടുങ്ങിയിട്ട് 24 വർഷങ്ങൾ; വേൾഡ് ട്രേഡ് സെന്റർ ആക്രമണവും അനന്തരഫലങ്ങളും; അമേരിക്കൻ-അഫ്ഗാൻ യുദ്ധത്തിന്റെ യഥാർത്ഥ ഇരകളാര് ?
International
• 14 hours ago
9/11 ആക്രമണം ഇറാഖിലേക്ക് കടന്നു കയറാനുള്ള അമേരിക്കൻ തന്ത്രമോ; ലക്ഷ്യം വെച്ചത് സദ്ദാമിനെയോ
International
• 12 hours ago
സഊദിയിൽ വേനൽക്കാലം അവസാനിക്കുന്നു; അടയാളമായി സുഹൈൽ നക്ഷത്രം
Saudi-arabia
• 12 hours ago
വേടന്റെ ഷോ കാണാൻ മദ്യപിച്ചെത്തിയ പൊലിസുകാരനുൾപ്പെട്ട സംഘം വീട്ടമ്മയുടെ കൈ തല്ലി ഒടിച്ചു; റിമാൻഡിൽ
Kerala
• 13 hours ago