
ഹമാസ് നേതാക്കളെ നിങ്ങള്‍ രാജ്യത്ത് നിന്ന് പുറത്താക്കുക, അല്ലെങ്കില്‍ ഞങ്ങളത് ചെയ്യും' ഖത്തറിനോട് നെതന്യാഹു

വാഷിങ്ടണ്‍: ഹമാസ് നേതാക്കള്‍ക്ക് നേരെ ഖത്തറില്‍ നടത്തിയ ആക്രമണത്തില്‍ ന്യായീകരണവുമായി ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു. സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണത്തിന് യു.എസ് നടത്തിയ തിരിച്ചടിക്ക് സമാനമാണ് ഇസ്‌റാഈല്‍ നടപടിയെന്നാണ് നെതന്യാഹു തങ്ങളുടെ ചെയ്തിയെ ന്യായീകരിക്കുന്നത്.
'ഹമാസ് പോളിറ്റ്ബ്യൂറോ അംഗങ്ങളെ പുറത്താക്കാന്‍ ഖത്തര്‍ തയാറാവണം. അല്ലെങ്കില്‍ അവരെ നീതിക്ക് മുന്നില്‍ കൊണ്ടു വരണം. നിങ്ങള്‍ അത് ചെയ്തില്ലെങ്കില്‍ ഞങ്ങളത് ചെയ്യും' ഇംഗ്ലീഷില്‍ പുറത്തു വിട്ട വീഡിയോയില്‍ നെതന്യാഹു പറയുന്നു.
സെപ്തംബര്‍ 11ലെ ഭീകരാക്രമണത്തെ തുടര്‍ന്ന് യു.എസ് എന്താണ് ചെയ്തതെന്ന് ചോദിച്ച് നെതന്യാഹു ചോദിച്ചു ഭീകരരെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള പോരാട്ടം തുടങ്ങുമെന്നാണ് യു.എസ് അറിയിച്ചതെന്നും ചൂണ്ടിക്കാട്ടി. പിന്നാലെ ഇക്കാര്യത്തില്‍ യു.എസ യു.എന്നില്‍ പ്രമേയം പാസാക്കുകയും ചെയ്തു. ഹമാസിന് അഭയം നല്‍കുന്നതും അവര്‍ക്ക് പണം നല്‍കുന്നതും ഖത്തറാണെന്നും നെതന്യാഹു ആരോപിച്ചു.
അഫ്ഗാനിസ്ഥാനിലെ അല്‍-ഖാഇദ ഭീകരര്‍ക്കെതിരെ അമേരിക്ക എടുത്ത നിലപാട് തന്നെയാണ് ഞങ്ങളും എടുത്തിരിക്കുന്നത് പാകിസ്ഥാനില്‍ ഉസാമ ബിന്‍ ലാദനെ കൊലപ്പെടുത്തിയപ്പോള്‍ യു.എസിനെ പ്രശംസിച്ച അതേ രാജ്യങ്ങള്‍ ഇസ്‌റാഈലിനെ അപലപിച്ചതില്‍ സ്വയം ലജ്ജിക്കണം നെതന്യാഹു വാദിച്ചു.
ചൊവ്വാഴ്ച പ്രാദേശിക സമയം വൈകീട്ട് 3.50ന് ദോഹയിലെ ഹമാസ് നേതാക്കള്‍ തങ്ങിയ കെട്ടിടത്തില്‍ 12 തവണയാണ് ഇസ്‌റാഈല്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ അഞ്ച് ഹമാസ് പ്രതിനിധികളും ഖത്തര്‍ സുരക്ഷ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. അതേസമയം, ഇസ്‌റാഈല്‍ ലക്ഷ്യമിട്ട ഹമാസിന്റെ മുന്‍നിര നേതാക്കള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ആക്രമണത്തില്‍ നിരവധി സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനവും തങ്ങളുടെ സുരക്ഷക്ക് ഗുരുതര ഭീഷണിയുമാണ് ആക്രമണമെന്ന് ഖത്തര്‍ കുറ്റപ്പെടുത്തി.
എന്നാല്‍ ഗസ്സ വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ മധ്യസ്ഥ ദൗത്യങ്ങള്‍ അവസാനിപ്പിക്കില്ലെന്നും ഖത്തര്‍ അറിയിച്ചു. ആക്രമണത്തെ ഖത്തര്‍ ശൂറ കൗണ്‍സില്‍ കടുത്ത ഭാഷയില്‍ അപലപിച്ചു. ചതിയും ഭീരുത്വവും ക്രിമിനല്‍ മനസ്സുമാണ് ആക്രമണത്തിനുപിന്നിലെന്നും ഖത്തറിന്റെ പരമാധികാരത്തിനും സുരക്ഷക്കും നേരെയുള്ള കടന്നുകയറ്റമാണെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
വിഷയം ചര്‍ച്ച ചെയ്യാന്‍ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍നഹ്‌യാന്‍ ദോഹയിലെത്തിയിട്ടുണ്ട്. കൂടാതെ ജോര്‍ദന്‍ കിരീടാവകാശി ഹുസൈന്‍ ബിന്‍ അബ്ദുല്ലയും സഊദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും എത്തും ഖത്തറിലെത്തും.
ഇസ്‌റാഈല്‍ ആക്രമണത്തെ ലോകരാജ്യങ്ങള്‍ ഒന്നാകെ അപലപിച്ചു. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുമായി ഫോണില്‍ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്‌റാഈല്‍ ആക്രമണത്തെ അപലപിച്ചു. ഖത്തറിന്റെ പരമാധികാരത്തിലുള്ള കടന്നുകയറ്റമാണ് ആക്രമണമെന്ന് യു.കെ പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മര്‍ പ്രതികരിച്ചു. ഇസ്‌റാഈല്‍ തീവ്ര മന്ത്രിമാര്‍ക്ക് യൂറോപ്യന്‍ യൂനിയനു കീഴിലെ രാജ്യങ്ങളില്‍ സമ്പൂര്‍ണ വിലക്കേര്‍പ്പടുത്തുകയും വ്യാപാര നടപടികള്‍ പൂര്‍ണമായി അവസാനിപ്പിക്കുകയും ചെയ്യുന്ന നിര്‍ദേശമാണ് യൂറോപ്യന്‍ കമീഷന്‍ പ്രസിഡന്റ് ഉര്‍സുല വോന്‍ ഡെര്‍ ലെയന്‍ മുന്നോട്ടുവെച്ചത്. അതേസമയം, ആക്രമണത്തെ അപലപിച്ചെങ്കിലും ഇസ്‌റാഈലിനുള്ള പിന്തുണയില്‍ മാറ്റമില്ലെന്നായിരുന്നു ജര്‍മനിയുടെ പ്രതികരണം.
netanyahu defends israel’s strike on hamas leaders in qatar, likens it to the us retaliation after the september 11 terror attacks.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പ്രണയവിവാഹം, പിണങ്ങി സ്വന്തം വീട്ടിലെത്തി; അനൂപിനെതിരെ പരാതി നല്‍കാനിരിക്കെ മരണം, മീരയുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍
Kerala
• 5 hours ago
വ്യോമയാന മേഖലയിൽ സഹകരണം ശക്തിപ്പെടുത്തും; ചർച്ചകൾ നടത്തി ഇന്ത്യയും കുവൈത്തും
Kuwait
• 5 hours ago
അമേരിക്ക നടുങ്ങിയിട്ട് 24 വർഷങ്ങൾ; വേൾഡ് ട്രേഡ് സെന്റർ ആക്രമണവും അനന്തരഫലങ്ങളും; അമേരിക്കൻ-അഫ്ഗാൻ യുദ്ധത്തിന്റെ യഥാർത്ഥ ഇരകളാര് ?
International
• 5 hours ago
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു; ഒരു മാസത്തിനിടെ ആറ് മരണം
Kerala
• 5 hours ago
മുബാറക്കിയ മാർക്കറ്റിൽ ഫയർഫോഴ്സ് പരിശോധന; 20 സ്ഥാപനങ്ങൾ അടച്ചുപൂട്ടി
Kuwait
• 6 hours ago
പൊലിസ് ആക്രമണത്തിനെതിരെ വീണ്ടും പരാതി; കണ്ണൂരിൽ വർക്ക്‌ഷോപ്പ് ഉടമയുടെ കർണപുടം അടിച്ചു തകർത്തു
Kerala
• 6 hours ago
ഖത്തറില്‍ തലബാത്തിന് ഒരാഴ്ചത്തെ വിലക്ക്; നടപടി ഉപഭോക്താക്കളുടെ പരാതികളെത്തുടര്‍ന്ന്
qatar
• 6 hours ago
യാത്രക്കാരുടെ ശ്രദ്ധക്ക്; അറ്റകുറ്റ പണികള്‍ കാരണം സംസ്ഥാനത്ത് ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തിയിരിക്കുന്നു
info
• 7 hours ago
മുതലമടയിൽ പ്ലസ് ടു വിദ്യാർഥിനിയുടെ കത്തിക്കരിഞ്ഞ മൃതദേഹം; പാറയിൽ മരണകാരണം എഴുതിയ നിലയിൽ
Kerala
• 7 hours ago
'വേലി തന്നെ...'; മദ്യപിച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ വാഹന പരിശോധനയും ഡ്രൈവിങ്ങും; അറസ്റ്റ് ചെയ്ത് പൊലിസ്
Kerala
• 7 hours ago
ആയുർവേദ ചികിത്സക്കായി അരവിന്ദ് കെജ്രിവാൾ കേരളത്തിൽ
Kerala
• 7 hours ago
വീട് വളഞ്ഞ് അറസ്റ്റ്; 5 കിലോ കഞ്ചാവുമായി യുവതി പൊലിസ് പിടിയിൽ
crime
• 8 hours ago
സ്വകാര്യ ആശുപത്രിയിൽ ചികിത്സാ പിഴവ് ആരോപണം; ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു
Kerala
• 8 hours ago
യെമെനിൽ ഇസ്റാഈൽ വ്യോമാക്രമണം; 35 പേർ കൊല്ലപ്പെട്ടു, ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം
Kerala
• 8 hours ago
ബിഹാര്‍ മോഡല്‍ വോട്ടര്‍ പട്ടിക പരിഷ്കരണം രാജ്യവ്യാപകമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; ഒക്ടോബര്‍ മുതല്‍ നടപടികള്‍ ആരംഭിക്കാന്‍ തീരുമാനം
National
• 16 hours ago
ജെന്‍ സി പ്രക്ഷോഭം; ആടിയുലഞ്ഞ് നേപ്പാള്‍; മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കി ഇടക്കാല പ്രധാനമന്ത്രിയായേക്കും
International
• 17 hours ago
ചന്ദ്രഗഹണ ദിവസം ബിരിയാണി കഴിച്ചു; ഹിന്ദു വികാരം വ്രണപ്പെടുത്തി; യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച് ബജ്റങ് ദള്‍ പ്രവര്‍ത്തകര്‍
National
• 18 hours ago
കരച്ചിൽ കാരണം ഉറങ്ങാൻ കഴിയുന്നില്ല; 15 ദിവസം പ്രായമുള്ള കുഞ്ഞിനെ ഫ്രിഡ്ജിൽ അടച്ചുവെച്ച് അമ്മ
National
• 18 hours ago
ജെൻ സി പ്രക്ഷോഭത്തിൽ മുൻനിരയിലുണ്ടായിരുന്ന 73-കാരി സുശീല കർക്കി; നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയാകാൻ സാധ്യത
International
• 9 hours ago
വലതുപക്ഷ പ്രവർത്തകനും ട്രംപിന്റെ അനുയായിയുമായ ചാർളി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു
crime
• 9 hours ago
വടകര സ്വദേശി ദുബൈയില്‍ മരിച്ചു
uae
• 9 hours ago