HOME
DETAILS
MAL
ദബോല്‍ക്കര്‍ വധം: താവ്ദേക്കെതിരേ കുറ്റം ചുമത്തി
backup
September 07 2016 | 19:09 PM
ന്യൂഡല്‍ഹി: നരേന്ദ്ര ദബോല്‍ക്കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഹിന്ദു ജനജാഗ്രതി അംഗം വീരേന്ദ്രസിങ് താവ്ദേയ്ക്കെതിരേ ക്രിമിനല്‍ ഗൂഢാലോചനയ്ക്കും കൊലപാതകത്തിനും സി.ബി.ഐ കുറ്റം ചുമത്തി. ഐ.പി.സി സെക്ഷന്‍ 120ബി(ക്രിമിനല്‍ ഗൂഡാലോചന), 302(കൊലപാതകം) എന്നിവ ചുമത്തിയാണ് താവ്ദേയ്ക്കെതിരേ കേസെടുത്തത്. 2013 ഓഗസ്റ്റ് 20നാണ് ദബോല്‍ക്കര്‍ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഈ വര്‍ഷം ജൂണിലാണ് താവ്ദേയെ അറസ്റ്റു ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."