HOME
DETAILS

അവൻ ലോകത്തിലെ ഒന്നാം നമ്പർ ബാറ്ററാണ്: സൂര്യകുമാർ യാദവ്

  
Web Desk
September 15, 2025 | 6:20 AM

Indian captain Suryakumar Yadav had praised Abhishek Sharmas brilliant batting in the first match of the Asia Cup

ഏഷ്യ കപ്പിലെ ആദ്യ മത്സരത്തിൽ യുഎഇക്കെതിരെ ഒമ്പത് വിക്കറ്റിന്റെ വമ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് യുഎഇയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത യുഎഇ വെറും 58 റൺസിന്‌ പുറത്താവുകയായിരുന്നു. വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 4.3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു.

അഭിഷേക് ശർമ്മയുടെ വെടിക്കെട്ട് ബാറ്റിംഗ് കരുത്തിലാണ് ഇന്ത്യ അനായാസ വിജയം സ്വന്തമാക്കിയത്. 16 പന്തിൽ 30 റൺസ് നേടിയാണ് അഭിഷേക് ശർമ്മ തിളങ്ങിയത്. രണ്ട് ഫോറുകളും മൂന്ന് കൂറ്റൻ സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. 

മത്സരശേഷം അഭിഷേക് ശർമയുടെ തകർപ്പൻ ബാറ്റിങ്ങിനെ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പ്രശംസിച്ചിരുന്നു. അഭിഷേക് ശർമ്മ നിലവിൽ ലോകത്തിലെ ഒന്നാം നമ്പർ ബാറ്ററാണെന്നാണ് ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞത്. 

''അഭിഷേക് ശർമ്മ നിലവിൽ ലോക ഒന്നാം നമ്പർ ബാറ്ററാണ്. അവൻ ഞങ്ങൾക്ക് വേണ്ടി കളിക്കളത്തിൽ മികച്ച രീതിയിൽ കളിക്കുന്നുണ്ട്. അദ്ദേഹം അവിശ്വസനീയമായ് താരമാണ്" സൂര്യകുമാർ യാദവ് പറഞ്ഞു. 

ഇന്ത്യൻ ബൗളിങ്ങിൽ മിന്നും പ്രകടനം നടത്തിയത് കുൽദീപ് യാദവാണ്. 2.1 ഓവറിൽ വെറും ഏഴ് റൺസ് വഴങ്ങിയാണ് കുൽദീപ് നാല് വിക്കറ്റുകൾ വീഴ്ത്തിയത്. ശിവം ദുബെ മൂന്ന് വിക്കറ്റ് നേടി. ജസ്പ്രീത് ബുംറ, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. മത്സരത്തിന്റെ ഒരു ഘട്ടത്തിൽ 47ന് മൂന്ന് എന്ന നിലയിൽ നിന്നാണ് യുഎഇ 57ന് ഓൾ ഔട്ടായത്

22 റൺസെടുത്ത അലിഷാൻ ഷറഫുവും, 19 റൺസെടുത്ത ക്യാപ്റ്റൻ മുഹമ്മദ് വസീമുമാണ് യുഎഇ നിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഇരുവരെയും കൂടാതെ മറ്റാർക്കും യുഎഇ നിരയിൽ രണ്ടക്കം കടക്കാനായില്ല. സെപ്റ്റംബർ 14ന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഈ മത്സരത്തിലും ഇന്ത്യ വിജയം തുടരുമെന്നാണ് ആരാധകർ ഉറച്ചുവിശ്വസിക്കുന്നത്.

Indian captain Suryakumar Yadav had praised Abhishek Sharma's brilliant batting in the first match of the Asia Cup. The Indian captain said that Abhishek Sharma is currently the number one batsman in the world.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇതൊരു മുന്നറിയിപ്പാണ്': സ്ഥിരമായ കാൽമുട്ട് വേദന അവഗണിക്കരുത്; ഈ രോ​ഗ ലക്ഷണമായേക്കാമെന്ന് യുഎഇയിലെ ഡോക്ടർമാർ

uae
  •  2 days ago
No Image

ഫ്രഷ് കട്ട് പ്രതിസന്ധി: മാലിന്യപ്രശ്നം പരിഹരിക്കാതെ ചർച്ചയ്ക്കില്ലെന്ന് യുഡിഎഫ്; കളക്ടർ വിളിച്ചുചേർത്ത യോഗം പരാജയം

Kerala
  •  2 days ago
No Image

ഒമാനിലെ മുസന്ദം ​ഗവർണറേറ്റിൽ ഭൂചലനം; യുഎഇയുടെ വിവിധ ഭാഗങ്ങളിലും പ്രകമ്പനം

uae
  •  2 days ago
No Image

ഐഡി നഷ്ടപ്പെട്ടാലും ആശങ്ക വേണ്ട; ഡിജിറ്റൽ എമിറേറ്റ്സ് ഐഡി ആക്‌സസ് ചെയ്യാനുള്ള മാർ​ഗമിതാ

uae
  •  2 days ago
No Image

ഈ അവസരം പാഴാക്കരുത്: 4788 രൂപയുടെ ചാറ്റ്‌ജിപിടി ഗോ പ്ലാൻ ഇപ്പോൾ സൗജന്യമായി നേടാം: എങ്ങനെ രജിസ്റ്റർ ചെയ്യാം? അറിയേണ്ടതെല്ലാം

Tech
  •  2 days ago
No Image

ടിക്കറ്റ് ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളിൽ സൗജന്യ ക്യാൻസലേഷൻ: റീഫണ്ട് നിയമത്തിലും വൻ മാറ്റവുമായി ഡിജിസിഎ; പ്രവാസികൾക്ക് ആശ്വാസം

uae
  •  3 days ago
No Image

തീ കത്തിപ്പടര്‍ന്ന വീട്ടില്‍ നിന്നും കുട്ടിയെ സാഹസികമായി രക്ഷിച്ച് യുവാവ്; അഭിനന്ദനം കൊണ്ട് മൂടി സോഷ്യല്‍ മീഡിയ

Saudi-arabia
  •  3 days ago
No Image

കേരള വികസനത്തിൻ്റെ ചാലകശക്തി: കിഫ്ബിക്ക് 25 വയസ്സ്; രജത ജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം

Kerala
  •  3 days ago
No Image

ഛത്തീസ്ഗഡില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; ആറ് മരണം; റിപ്പോര്‍ട്ട്‌

National
  •  3 days ago
No Image

ഒരു കൗതുകത്തിന് ചെയ്തതാ!!; റണ്‍വേയിലൂടെ നീങ്ങവെ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമം, യാത്രക്കാരന്‍ കസ്റ്റഡിയില്‍

National
  •  3 days ago