അന്താരാഷ്ട്ര എണ്ണവിലയിടിവ് തടയാന്‍ സഊദി റഷ്യ ധാരണ
റിയാദ്: അന്താരാഷ്ട്ര തലത്തിലെ എണ്ണവിലയിടിവ് തടയാനായി പ്രമുഖ എണ്ണയുല്‍പ്പാദന രാജ്യങ്ങളായ സഊദി അറേബ്യയും റഷ്യയും തമ്മില്‍ ധാരണയായി. എണ്ണവില ഉയരുന്നതിനും ശക്തിയായി വിപണി കുതിച്ചുകയറുന്നതിനും ഉതകുന്ന കാര്യങ്ങള്‍ കണക്കിലെടുത്താണ് ഇരു രാജ്യങ്ങളും തമ്മില്‍ കരാറില്‍ ഏര്‍പ്പെട്ടത്. ചൈനയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ ഊര്‍ജ്ജ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ഫാലിഹും റഷ്യന്‍ പെട്രോളിയം മന്ത്രി അലക്‌സാണ്ടര്‍ നോവാക്കുമാണ് കരാറില്‍ ഒപ്പുവെച്ചത്. ചരിത്രത്തിലെ ഏറ്റവും ദയനീയ അവസ്ഥയില്‍ നിന്നും എണ്ണവിപണിയെ കരകയറ്റുന്നതിനു ഇരു രാജ്യങ്ങളുടെയും തീരുമാനം സഹായകരമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുട്ടിന്‍, സഊദി ഉപ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും തമ്മില്‍ ചൈനയില്‍ ജി 20 ഉച്ചകോടിക്കിടെ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ഇക്കാര്യത്തില്‍ രാജ്യങ്ങള്‍ തമ്മില്‍ ധാരണയിലെത്തിയത്. ലോകത്തെ വന്‍കിട എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ പരസ്പര സഹകരണ കരാര്‍ നിലവില്‍വന്നയുടനെ എണ്ണ വിപണിയില്‍ നേരിയ പുരോഗതി ഉണ്ടായതായി സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എണ്ണവിപണിയുടെ പുരോഗതിക്കായി സഊദി എണ്ണയുല്‍പ്പാദനം മന്ദീപവിപ്പിക്കേണ്ട ആവശ്യം ഇപ്പോളില്ല. എണ്ണയുല്‍പാദനം കുറച്ചു വിപണി കരകയറ്റാന്‍ ശ്രമം നടത്താന്‍ കഴിയുമെങ്കിലും ഇപ്പോള്‍ ഇതേ കുറിച്ചു ചിന്തിച്ചിട്ടില്ല.
തങ്ങളുടെ മുന്നില്‍ ഇനിയും സമയമുണ്ടെന്നും അതിനായുള്ള മറ്റു പല വഴികളും തേടുമെന്നും സഊദി സാമ്പത്തിക മന്ത്രി അല്‍ ഫാലിഹ് കരാറിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
സഊദിയും റഷ്യയും തമ്മിലുള്ള കരാര്‍ ചരിത്രം കുറിക്കുമെന്നു കുവൈത് ആക്റ്റിങ് എണ്ണ മന്ത്രി അനസ് അല്‍ സാലിഹ് അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."