HOME
DETAILS

ഓണം ഉല്‍പ്പന്നങ്ങളെത്തി: ഐ.ആര്‍.ഡി.പി മേള ആരംഭിച്ചു

  
backup
September 07 2016 | 21:09 PM

%e0%b4%93%e0%b4%a3%e0%b4%82-%e0%b4%89%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf


തൃശൂര്‍: ഓണാഘോഷങ്ങളുടെ ഭാഗമായി ഗ്രാമവികസന വകുപ്പ് സംഘടിപ്പിക്കുന്ന ഗ്രാമീണ ഉല്‍പ്പന്നങ്ങളുടെ മേള തൃശൂര്‍ എം.ജി റോഡിലെ ശ്രീശങ്കര ഓഡിറ്റോറിയത്തിനു മുന്‍പിലെ പുതിയ കെട്ടിടത്തില്‍ ആരംഭിച്ചു. മേളയുടെ ഉദ്ഘാടനം സി.എന്‍ ജയദേവന്‍ എം.പി നിര്‍വഹിച്ചു. ഗ്രാമീണ ഉല്‍പ്പന്നങ്ങളുടെ മേള സജീവമായി നില്‍ക്കുന്നതില്‍ ആഹ്ലാദമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ അധ്യക്ഷയായി. പി.കെ ബിജു എം.പി മുഖ്യാതിഥിയായിരുന്നു. മലയാളിയുടെ സംസ്‌കൃതിയായ ഇത്തരം മേളകള്‍ തിരിച്ചു പിടിക്കുകയും തുടരുകയും വേണം. അതിനാവശ്യമായ വിപണി സാധ്യത ഉദ്യോഗസ്ഥര്‍ ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉല്‍പ്പന്നങ്ങളുടെ ആദ്യവില്‍പ്പന മേയര്‍ അജിത ജയരാജന്‍ നടത്തി. ജില്ലാ പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍മാരായ പത്മിനി ടീച്ചര്‍, ജെന്നി ജോസഫ്, ജെ.ഡിക്‌സണ്‍, മഞ്ജുള അരുണന്‍, കനകാംബരന്‍ എന്നിവര്‍ ആശംസ നേര്‍ന്നു. പി.എ.യു അഡീഷണല്‍ പ്രോജക്ട് ഓഫീസര്‍ ആര്‍. രവിരാജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് ഫ്രസിഡന്റ് കെ.പി രാധാകൃഷ്ണന്‍ സ്വാഗതവും എ.ഡി.സി.(ജനറല്‍) വിജിത്ത് നന്ദിയും പറഞ്ഞു. മേളയില്‍ ജില്ലയിലെ 16 ബ്ലോക്കുകളില്‍ നിന്നുളള ഗുണഭോക്താക്കളുടെ വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളോടൊപ്പം കുടുംബശ്രീ സംരംഭകരുടെ ഉല്‍പ്പന്നങ്ങളും വിപണനത്തിനുണ്ട്. വിവിധതരം കരകൗശല വസ്തുക്കള്‍, കുട്ട, ചട്ടി, ഉറി, മുറം എന്നീ ഗ്രാമീണ വീട്ടുപകരണങ്ങള്‍, മുള, തെങ്ങ്, ചകിരി ഉല്‍പ്പന്നങ്ങള്‍, മരത്തിലും ചിരട്ടയിലും നിര്‍മ്മിച്ച കളിപ്പാട്ടങ്ങള്‍, വിഗ്രഹങ്ങള്‍, തൃക്കാക്കരയപ്പന്‍, മണ്‍പാത്രങ്ങള്‍, നെറ്റിപ്പട്ടം, പെയിന്റിംഗുകള്‍, ചവിട്ടി, തഴപ്പായ, ബാഗുകള്‍, കളിമണ്‍ ശില്‍പ്പങ്ങള്‍, മെഴുക് തിരികള്‍, കതിര്‍ക്കുലകള്‍, അച്ചാറുകള്‍, കൊണ്ടാട്ടങ്ങള്‍, നാടന്‍ പലഹാരങ്ങള്‍, കുടംപുളി, കൈത്തറി വസ്ത്രങ്ങള്‍, തേന്‍ തുടങ്ങിയവയെല്ലാം മേളയിലുണ്ട്.  കുടുംബശ്രീ സമ്പൂര്‍ണ്ണ ശുചിത്വ യജ്ഞം, സംയോജിത നീര്‍ത്തടാധിഷ്ഠിത പരിപാടി എന്നിവയുടെ സ്റ്റാളുകളും മേളയിലുണ്ട്.  500 രൂപയ്ക്ക് മേല്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ നല്‍കുന്ന കൂപ്പണുകള്‍ നറുക്കിട്ട് ദിവസേന സമ്മാനങ്ങള്‍ നല്‍കും. കൂടാതെ മേളയുടെ അവസാന ദിവസം ബംബര്‍ സമ്മാനമായി 10000 രൂപയുടെ കൈത്തറി വസ്ത്രങ്ങളും ലഭിക്കും. ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നതിനായി കടലാസ്, തുണിസഞ്ചികള്‍ എന്നിവ ഉണ്ടായിരിക്കും. ദാരിദ്ര്യ ലഘൂകരണ വിഭാഗം, ജില്ലാ ഭരണകൂടം, ധനകാര്യ സ്ഥാപനങ്ങള്‍, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 11 ന് മേള സമാപിക്കും.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാഹിത്യ നിരൂപകനും പ്രഭാഷകനുമായ ബാലചന്ദ്രന്‍ വടക്കേടത്ത് അന്തരിച്ചു

Kerala
  •  2 months ago
No Image

നവീന്റെ കുടുംബത്തിന് അയച്ച കത്ത് കുറ്റസമ്മതമല്ല; യാത്രയയപ്പ് യോഗത്തിലേക്ക് ആരെയും ക്ഷണിച്ചിട്ടില്ല: കണ്ണൂര്‍ കളക്ടര്‍

Kerala
  •  2 months ago
No Image

ഡബിൾ ഡക്കർ ബസ് ഇനി കൊച്ചിയിലും; അടുത്തമാസം മുതൽ സർവ്വീസാരംഭിക്കും

Kerala
  •  2 months ago
No Image

പൊന്നും വില; പുതിയ റെക്കോര്‍ഡിട്ട് സ്വര്‍ണ വില

Kerala
  •  2 months ago
No Image

നവീന്‍ ബാബുവിനെതിരായ ടി.വി പ്രശാന്തന്റെ പരാതി വ്യാജമെന്ന് സംശയം

Kerala
  •  2 months ago
No Image

ബോംബ് ഭീഷണി; ഡല്‍ഹി-ലണ്ടന്‍ വിസ്താര വിമാനം ഫ്രാങ്ക്ഫര്‍ട്ടിലേക്ക് തിരിച്ചുവിട്ടു

Kerala
  •  2 months ago
No Image

നവീന്‍ ബാബുവിന്റെ മരണം: കളക്ടറെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റി 

Kerala
  •  2 months ago
No Image

അറ്റകുറ്റപ്പണി; തലസ്ഥാനത്ത് ആറ് ദിവസം ജലവിതരണം തടസ്സപ്പെടും

Kerala
  •  2 months ago
No Image

അടിമാലിയില്‍ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍ പെട്ട് 10 പേര്‍ക്ക് പരിക്ക് 

Kerala
  •  2 months ago
No Image

തെരഞ്ഞെടുപ്പ് ചൂടില്‍ പാലക്കാട്; അതിരാവിലെ മാര്‍ക്കറ്റില്‍ വോട്ട് ചോദിച്ചെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  2 months ago