HOME
DETAILS

ഒരേ പേരിൽ ഒരേ സമയം ആറിടത്ത് സർക്കാർ ജോലി! ആരോഗ്യ വകുപ്പിനെ പറ്റിച്ചത് ഒമ്പത് വർഷം, ശമ്പളമായി പറ്റിയത് കോടികൾ  

  
Web Desk
September 15 2025 | 06:09 AM

x ray technician worked nine years in six place same time in health department earned crores as salary scam

ലക്നൗ: ഒരാൾക്ക് ഒരേ സമയം ഒരേ വകുപ്പിൽ ആറ് വ്യത്യസ്ത ജില്ലകളിൽ ജോലി ചെയ്യാൻ കഴിയുമോ? എന്നാൽ കഴിയുമെന്ന ഉത്തരം പറയേണ്ടി വരുമെന്നതാണ് ഉത്തർപ്രദേശിൽ നിന്നുള്ള സംഭവം തെളിയിക്കുന്നത്. ആരോഗ്യ വകുപ്പിൽ ഒമ്പത് വർഷക്കാലം 'അർപിത് സിംഗ്' എന്ന പേരിലാണ് ഈ കേട്ടുകേൾവിയില്ലാത്ത തട്ടിപ്പ് നടന്നത്. 69,595 രൂപ ശമ്പളം ലഭിക്കുന്ന ഈ ജോലി യഥാർത്ഥ അർപിതിന് ഒപ്പം മറ്റു ആറ് പേർ കൂടി ചെയ്തത്. ആരോഗ്യ വകുപ്പിൽ നിന്ന് ഇത്തരത്തിൽ ശമ്പളമായി ഏകദേശം 4.5 കോടി രൂപയാണ് ആറ് പേർ അനധികൃതമായി തട്ടിയെടുത്തത്.

യുപി സർക്കാരിന്റെ മാനവ് സംപാദ പോർട്ടൽ നടത്തിയ ഓൺലൈൻ വെരിഫിക്കേഷൻ ഡ്രൈവിലാണ് സംഭവം പൊളിഞ്ഞത്. ഓൺലൈൻ വെരിഫിക്കേഷൻ ഡ്രൈവിനിടെ സമാനമായ എൻട്രികൾ കണ്ടതോടെ സംശയമായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജന്മാർ ഒമ്പത് വർഷമായി വിലസുന്നത് അറിയുന്നത്. ഒരേ പേര്, പിതാവിന്റെ പേര്, ജനനത്തീയതി, വ്യാജ ആധാർ കാർഡുകൾ എന്നിവ ഉപയോഗിച്ച് തട്ടിപ്പ് സംഘം യഥാർത്ഥ അപ്പോയ്ന്റ്മെന്റ് ലെറ്ററിന്റെ കോപ്പി എടുത്താണ് പ്രവേശനം നേടിയത്. 

2016-ൽ, യുപി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ കമ്മീഷൻ (യുപിഎസ്എസ്എസ്സി) എക്സ്-റേ ടെക്നീഷ്യൻ തസ്തികകളിലേക്ക് 403 ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുത്തു. സീരിയൽ നമ്പർ 80-ൽ പട്ടികപ്പെടുത്തിയിരിക്കുന്ന ആഗ്രയിലെ അർപിത് സിംഗ് അവരിൽ ഒരാളായിരുന്നു. എന്നാൽ, കാലക്രമേണ, ആറ് 'അർപിത് സിംഗ്' കൂടി മറ്റ് ജില്ലകളിൽ സേവനത്തിൽ ചേർന്നു. ഓരോരുത്തരും വ്യാജ ആധാർ വിശദാംശങ്ങളും നിയമന കത്തുകളും ഉപയോഗിച്ചാണ് ജോലിയിൽ പ്രവേശിച്ചത്.

ബൽറാംപൂർ, ഫറൂഖാബാദ്, ബന്ദ, രാംപൂർ, അംരോഹ, ഷാംലി എന്നിവിടങ്ങളിലാണ് വ്യാജന്മാർ ജോലി ചെയ്തിരുന്നതെന്ന് വസീർഗഞ്ച് പൊലിസ് സ്‌റ്റേഷനിൽ ആരോഗ്യവകുപ്പ് ഡയറക്ടർ (പാരാമെഡിക്കൽ) ഡോ.രഞ്ജന ഖരെ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചു. തട്ടിപ്പുകാർ താമസിച്ചിരുന്ന വീടുകൾ പൂട്ടിയ നിലയിലാണ്. ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് നാടുവിട്ടതിനാൽ യഥാർത്ഥത്തിൽ ജോലി ചെയ്തത് ആരൊക്കെയാണെന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് പൊലിസ്. ഇവർ കൈപ്പറ്റിയ ശമ്പളം തിരിച്ചുപിടിക്കുന്നത് ഒട്ടും എളുപ്പമായിരിക്കില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.  

ആൾമാറാട്ടത്തിലൂടെയുള്ള വഞ്ചന (419), വഞ്ചന (420), രേഖകൾ വ്യാജമായി നിർമ്മിക്കൽ (467), വഞ്ചനയ്ക്ക് വേണ്ടി രേഖകൾ വ്യാജമായി നിർമ്മിക്കൽ (468), വ്യാജ രേഖകൾ ഉപയോഗിക്കൽ (471) എന്നിവയുൾപ്പെടെ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം നിരവധി കുറ്റങ്ങൾ എഫ്‌ഐആറിൽ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിൽ പത്ത് പബ്ലിക് ബെനിഫിറ്റ് അസോസിയേഷനുകൾ പിരിച്ചുവിട്ടു; ആസ്തികൾ ജപ്തി ചെയ്യും

Kuwait
  •  2 hours ago
No Image

രൂപയുടെ മൂല്യം ഇടിയുന്നതില്‍ നേട്ടം കൊയ്ത് പ്രവാസികള്‍; കടം വാങ്ങിയും നാട്ടിലേക്ക് പണം അയക്കുന്നു | Indian Rupee vs Gulf Currencies (Today September 15, 2025)

Economy
  •  2 hours ago
No Image

ഡിജിറ്റൽ ഐഡി കാർഡുകളും ഡ്രൈവിംഗ് ലൈസൻസുകളും നിയമപരമായി അം​ഗീകരിച്ച് ഒമാൻ; രേഖകൾ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ആക്സസ് ചെയ്യാം

oman
  •  3 hours ago
No Image

മൂന്ന് ദിവസമായി മാറ്റമില്ലാതെ സ്വർണവില; 22 കാരറ്റിന് 406.25 ദിർഹം, 24 കാരറ്റിന്  438.75 ദിർഹം

uae
  •  3 hours ago
No Image

പാകിസ്താനെ അടിച്ച് 13 വർഷത്തെ ധോണിയുടെ റെക്കോർഡ് തകർത്തു; ചരിത്രം സൃഷ്ടിച്ച് സ്‌കൈ

Cricket
  •  3 hours ago
No Image

സസ്‌പെന്‍സ് അവസാനിപ്പിച്ച് രാഹുല്‍ സഭയില്‍; ഇരിക്കുക പ്രത്യേക ബ്ലോക്കില്‍ 

Kerala
  •  4 hours ago
No Image

'ഹമാസിനെ എന്തു വേണമെങ്കിലും ചെയ്‌തോളൂ എന്നാല്‍ ഖത്തറിനോടുള്ള സമീപനത്തില്‍ സൂക്ഷ്മത പാലിക്കുക അവര്‍ നമ്മുക്ക് വേണ്ടപ്പെട്ടവര്‍' നെതന്യാഹുവിന് ട്രംപിന്റെ താക്കീത് 

International
  •  4 hours ago
No Image

'അല്ലമതനീ അല്‍ ഹയാത്'; 6 പതിറ്റാണ്ടിന്റെ പൊതുസേവനത്തെ പ്രതിഫലിപ്പിച്ച് ഷെയ്ഖ് മുഹമ്മദ്

uae
  •  4 hours ago
No Image

പഹൽഗാമിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പം, പാകിസ്താനെതിരായ ജയം സൈനികർക്ക് സമർപ്പിക്കുന്നു: സൂര്യകുമാർ യാദവ്

Cricket
  •  5 hours ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം: നീന്തല്‍ കുളങ്ങള്‍ക്ക് കര്‍ശന സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കി ആരോഗ്യവകുപ്പ് ഉത്തരവിറക്കി

Kerala
  •  5 hours ago