HOME
DETAILS

സ്വര്‍ണത്തിന് കേരളത്തില്‍ ഇന്ന് ഒരു വിഭാഗം വില കുറച്ചു, നേരിയ കുറവ്; പവന് വില ലക്ഷം കടക്കുമെന്ന് തന്നെ പ്രവചനം

  
Web Desk
September 15 2025 | 06:09 AM

gold prices dip slightly in kerala after record highs

കൊച്ചി: ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ നിന്ന് കേരളത്തില്‍ ഇന്ന് സ്വര്‍ണത്തിന് നേരിയ ഇടിവ്.  കേരളത്തിലെ ഒരുവിഭാഗം വ്യാപാരികളാണ് നേരിയ കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. സുരേന്ദ്രന്‍ കൊടുവള്ളി, എസ്. അബ്ദുല്‍ നാസര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (AKGSMA) ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറച്ചത്. സംസ്ഥാനത്ത് സ്വര്‍ണവില കുറയുന്ന തുടര്‍ച്ചയായ രണ്ടാം പ്രവൃത്തി ദിനമാണ് ഇന്ന്. അതേസമയം, ഭീമ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ബി. ഗോവിന്ദന്‍ നേതൃത്വം നല്‍കുന്ന എ.കെ.ജി.എസ്.എം.എയുടെ വിലയില്‍ മാറ്റമില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. 

ഇരുവിഭാഗവും ശനിയാഴ്ച ഗ്രാമിന് 10 രൂപ കുറച്ചിരുന്നു. 81,520 രൂപയായിരുന്നു ശനിയാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന്റെ പവന്‍ വില. ഞായറാഴ്ചയും ഇതേ വില തുടര്‍ന്നു. സ്‌പോട്ട് ഗോള്‍ഡ് നിരക്ക് 0.04 ശതമാനം ഉയര്‍ന്ന് 3,644 ഡോളറായി. 88.23 രൂപയാണ് ഡോളറുമായുള്ള വിനിമയ മൂല്യം.

ഇന്നത്തെ വില അറിയാം
24 കാരറ്റ് 
ഗ്രാമിന് 11 രൂപ കുറഞ്ഞ് 11,106
പവന് 88 രൂപ കുറഞ്ഞ് 88,848

22 കാരറ്റ് 
ഗ്രാമിന് 10 രൂപ കുറഞ്ഞ് 10,180
പവന് 80 രൂപ കുറഞ്ഞ് 81,440

18 കാരറ്റ്
ഗ്രാമിന് 8 രൂപ കുറഞ്ഞ് 8,329
പവന് 64 രൂപ കുറഞ്ഞ് 66,632

രാജ്യാന്തര വിപണിയിലെ വില
രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് കഴിഞ്ഞയാഴ്ച 3,673.95 ഡോളര്‍ എന്ന റെക്കോര്‍ഡ് വിലയിലായിരുന്നു. എന്നാല്‍ ഇന്ന് 3,644 രൂപയാണ് വില. ഈ കുറവാണ് സംസ്ഥാന വിപണിയെ ബാധിച്ചത്. 

യു.എസ് ഫെഡറല്‍ റിസര്‍വിന്റെ പ്രഖ്യാപനം എന്താവും
യു.എസ് കേന്ദ്രബാങ്കായ യു.എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറക്കുമോ എന്നാണ് വിപണി ഉറ്റുനോക്കുന്നത്. പലിശനിരക്ക് കുറക്കല്‍ മുന്നില്‍ കണ്ട് ആളുകള്‍ കൂട്ടത്തോടെ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നത് വില ഉയരുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. രാജ്യാന്തര വിപണിയില്‍ മാത്രമല്ല കേരളത്തിലും ഇനി സ്വര്‍ണത്തിന് വിധി നിര്‍ണായകമാണ്.  ബുധനാഴ്ച (സെപ്റ്റംബര്‍ 17) ഇന്ത്യന്‍ സമയം വൈകിട്ടോടെ ഫെഡറല്‍ റിസര്‍വ് പണനയം പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. പലിശകുറക്കല്‍ പ്രതീക്ഷയിലാണ് വിപണി. 2025 അവസാനമാകുമ്പോഴേക്കും മൂന്ന് തവണ ഫെഡറല്‍ റിസര്‍വ് പലിശ കുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

പലിശകുറഞ്ഞാല്‍...
പലിശ കുറച്ചാല്‍ സ്വര്‍ണവില കുതിച്ചുകയറാനുള്ള സാധ്യതയും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. പലിശ കുറയുന്നത് ഡോളറിനെയും ബോണ്ടിനെയും തളര്‍ത്തുമെന്നാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.  വെള്ളിവില ഗ്രാമിന് 140 രൂപയില്‍ മാറ്റമില്ലാതെ നില്‍ക്കുകയാണ് ഇന്ന്.

Date Price of 1 Pavan Gold (Rs.)
1-Sep-25 Rs. 77,640 (Lowest of Month)
2-Sep-25 77800
3-Sep-25 78440
4-Sep-25 78360
5-Sep-25 78920
6-Sep-25
Gold mining equipment
Kerala gold jewelry
79560
7-Sep-25 79560
8-Sep-25
(Morning)
79480
8-Sep-25
(Evening)
79880
9-Sep-25 80880
10-Sep-25 81040
11-Sep-25 81040
12-Sep-25 Rs. 81,600 (Highest of Month)

gold prices in kerala see a slight drop today after reaching record highs. akgsma, led by surendran koduvally and s abdul nasar, reduced rates by ₹10 per gram and ₹80 per sovereign.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവൻ ഒരു ലോകോത്തര താരമാണെന്നതിൽ ഒരു സംശയവുമില്ല: ദിനേശ് കാർത്തിക്

Cricket
  •  2 hours ago
No Image

കുവൈത്തിൽ പത്ത് പബ്ലിക് ബെനിഫിറ്റ് അസോസിയേഷനുകൾ പിരിച്ചുവിട്ടു; ആസ്തികൾ ജപ്തി ചെയ്യും

Kuwait
  •  2 hours ago
No Image

ഒരേ പേരിൽ ഒരേ സമയം ആറിടത്ത് സർക്കാർ ജോലി! ആരോഗ്യ വകുപ്പിനെ പറ്റിച്ചത് ഒമ്പത് വർഷം, ശമ്പളമായി പറ്റിയത് കോടികൾ  

National
  •  2 hours ago
No Image

രൂപയുടെ മൂല്യം ഇടിയുന്നതില്‍ നേട്ടം കൊയ്ത് പ്രവാസികള്‍; കടം വാങ്ങിയും നാട്ടിലേക്ക് പണം അയക്കുന്നു | Indian Rupee vs Gulf Currencies (Today September 15, 2025)

Economy
  •  2 hours ago
No Image

ഡിജിറ്റൽ ഐഡി കാർഡുകളും ഡ്രൈവിംഗ് ലൈസൻസുകളും നിയമപരമായി അം​ഗീകരിച്ച് ഒമാൻ; രേഖകൾ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ആക്സസ് ചെയ്യാം

oman
  •  3 hours ago
No Image

മൂന്ന് ദിവസമായി മാറ്റമില്ലാതെ സ്വർണവില; 22 കാരറ്റിന് 406.25 ദിർഹം, 24 കാരറ്റിന്  438.75 ദിർഹം

uae
  •  3 hours ago
No Image

പാകിസ്താനെ അടിച്ച് 13 വർഷത്തെ ധോണിയുടെ റെക്കോർഡ് തകർത്തു; ചരിത്രം സൃഷ്ടിച്ച് സ്‌കൈ

Cricket
  •  3 hours ago
No Image

സസ്‌പെന്‍സ് അവസാനിപ്പിച്ച് രാഹുല്‍ സഭയില്‍; ഇരിക്കുക പ്രത്യേക ബ്ലോക്കില്‍ 

Kerala
  •  4 hours ago
No Image

'ഹമാസിനെ എന്തു വേണമെങ്കിലും ചെയ്‌തോളൂ എന്നാല്‍ ഖത്തറിനോടുള്ള സമീപനത്തില്‍ സൂക്ഷ്മത പാലിക്കുക അവര്‍ നമ്മുക്ക് വേണ്ടപ്പെട്ടവര്‍' നെതന്യാഹുവിന് ട്രംപിന്റെ താക്കീത് 

International
  •  4 hours ago
No Image

'അല്ലമതനീ അല്‍ ഹയാത്'; 6 പതിറ്റാണ്ടിന്റെ പൊതുസേവനത്തെ പ്രതിഫലിപ്പിച്ച് ഷെയ്ഖ് മുഹമ്മദ്

uae
  •  4 hours ago