HOME
DETAILS

നബിദിനം: 'ഐ ലവ് മുഹമ്മദ്' ബോർഡിന്റെ പേരിൽ യു.പിയിൽ നിരവധി പേർക്കെതിരേ കേസ്

  
September 17 2025 | 02:09 AM

uttar pradesh police booked many people on i love muhammed board related to prophet muhammed birthday

ലഖ്‌നൗ: നബിദിനത്തോടനുബന്ധിച്ച് 'ഐ ലവ് മുഹമ്മദ്' (ഞാൻ പ്രവാചകൻ മുഹമ്മദ് നബിയെ ഇഷ്ടപ്പെടുന്നു) എന്ന് എഴുതിയ ബോർഡും ഘടനയും സ്ഥാപിച്ചതിന്റെ പേരിൽ ഉത്തർപ്രദേശിൽ നിരവധി മുസ്ലിം യുവാക്കൾക്കെതിരേ കേസ്. പ്രവാചകൻ ജനിച്ച മാസമായ റബീഉൽ അവ്വലിനോടനുബന്ധിച്ച് റാവത്ത്പൂരിലെ സയ്യിദ് നഗറിൽ ആണ് ഐ ലവ് മുഹമ്മദ് എന്ന ബോർഡും ഒപ്പം ഘടനയും പ്രദേശത്തെ വിശ്വാസികൾ സ്ഥാപിച്ചത്. ഇതേതുടർന്ന് തീവ്രഹിന്ദുത്വ വാദികൾ നൽകിയ പരാതിയിലാണ് പൊലിസ് കേസെടുത്തത്. 

ബോർഡ് വച്ച റോഡ് രാമനവമി യാത്ര കടന്നുപോകുന്ന വഴിയായിരുന്നു. ഇത് ചൂണ്ടിക്കാട്ടി ഹിന്ദുത്വ സംഘടനാ പ്രവർത്തകനും വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയുമായ മോഹിത് ബാജ്‌പേയി എന്നയാൾ നൽകിയ പരാതിയിൽ കണ്ടാലറിയുന്ന 15 പേർക്കെതിരേയും പത്തിലധികം അജ്ഞാതർക്കുമെതിരേ ആണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

യു.പി പൊലിസിന്റെ നടപടിക്കെതിരേ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. നിരവധി പേരാണ് 'ഐ ലവ് മുഹമ്മദ്' എന്ന ബോർഡുകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. യു.പി പൊലിസ് നടപടിയെ മജ്‌ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ അധ്യക്ഷനും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീൻ ഉവൈസി അപലപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജയിലിൽ ക്രൂരമർദനമെന്ന് പരാതി; റിമാൻഡ് തടവുകാരൻ അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ

Kerala
  •  2 hours ago
No Image

ട്രെയിനിലെ വിദ്വേഷക്കൊല: ചേതൻ സിൻഹിനെതിരേ ഗുരുതര വെളിപ്പെടുത്തൽ; തോക്ക് ചൂണ്ടി 'ജയ് മാതാ ദി' വിളിപ്പിച്ചെന്ന് യുവതിയുടെ പരാതി

National
  •  2 hours ago
No Image

10 മാസത്തിനിടെ കേരളത്തിൽ നായ കടിച്ചത് ഒരുലക്ഷത്തോളം മനുഷ്യരെ; 23 മരണം

Kerala
  •  3 hours ago
No Image

ഖത്തറിലെ ഇസ്‌റാഈല്‍ ആക്രമണം: സംയുക്ത പ്രതിരോധ സംവിധാനം ശക്തമാക്കാന്‍ തീരുമാനിച്ച് ജിസിസി രാഷ്ട്രങ്ങള്‍; നടപടികള്‍ വേഗത്തിലാക്കും

Saudi-arabia
  •  3 hours ago
No Image

കർണാടകയിൽ വൻ ബാങ്ക് കൊള്ള; വിജയപുര എസ്ബിഐ ശാഖയിൽ നിന്ന് 8 കോടി രൂപയും 50 കിലോ സ്വർണവും കവർന്നു

crime
  •  11 hours ago
No Image

ഇതാര് നായകളെ പറഞ്ഞു മനസിലാക്കും; മനുഷ്യരെ കടിച്ചാൽ തെരുവ് നായകൾക്ക് 'ജീവപര്യന്തം തടവ്' ഉത്തരവിട്ട് ഉത്തർപ്രദേശ് സർക്കാർ

National
  •  11 hours ago
No Image

കെട്ടിടത്തിന്റെ കോൺക്രീറ്റ് ബാരിയർ ഇടിഞ്ഞുവീണ് കാറിന് കേടുപാടുകൾ സംഭവിച്ചു; വാഹന ഉടമക്ക് 80,000 ദിർഹം നഷ്ടപരിഹാരം

uae
  •  11 hours ago
No Image

യുഎഇയിൽ വൈകീട്ട് വീണ്ടും ഉയർന്ന് സ്വർണ വില

uae
  •  12 hours ago
No Image

ഇനി ആ വാക്കുകൾ ഇവിടെ വേണ്ട; വീണ്ടും വിചിത്ര ഉത്തരവുമായി കിം ജോങ് ഉൻ

International
  •  12 hours ago
No Image

ജോലിയിൽ നിന്നും പിരിച്ചുവിട്ടോ? പേടിക്കേണ്ട, നിങ്ങൾക്കും കിട്ടും ILOE തൊഴിലില്ലായ്മ ഇൻഷുറൻസ്; കൂടുതലറിയാം

uae
  •  12 hours ago