HOME
DETAILS

''തനിക്ക് മര്‍ദ്ദനമേറ്റത് സ്റ്റാലിന്റെ റഷ്യയില്‍ വച്ചല്ല, നെഹ്‌റുവിന്റെ ഇന്ത്യയില്‍വെച്ചാണ്''; മറുപടിയുമായി മുഖ്യമന്ത്രി

  
Web Desk
September 16 2025 | 10:09 AM

police-brutality-history- pinarayi vijayan at kerala-assembly

തിരുവനന്തപുരം: ഞാന്‍ ചെറുപ്പം മുതലേ ഇവിടെ ജീവിക്കുന്നത് സ്റ്റാലിന്റെ റഷ്യയില്‍ ആയിരുന്നില്ല. ജവഹര്‍ലാല്‍ നെഹ്‌റു നേതൃത്വം കൊടുത്ത കോണ്‍ഗ്രസ് ഭരണത്തിന്റെ കീഴിലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവിടെയുള്ള പൊലിസ് അതിന്റെ ഭാഗമായിട്ടാണ് കേരളത്തിലേയും പൊലിസ് പ്രവര്‍ത്തിച്ചിരുന്നത്. 1947ന് ശേഷം ഏറ്റവും കൂടുതല്‍ മര്‍ദനത്തിനിരയാകേണ്ടി വന്നത് കമ്മ്യൂണിസ്റ്റുകാരായിരുന്നു. അത് സ്റ്റാലിനെ അനുകരിച്ചത് കൊണ്ടാണോ എന്നറിയില്ല. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് കാര്യങ്ങള്‍ രാജ്യത്ത് നടന്നിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലിസ് അതിക്രമവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടന്ന അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

''അന്ന് ഇവിടെ ഏതെല്ലാം തരത്തിലുള്ള ക്രൂരതകളാണ് അരങ്ങേറിയത് എന്നത് എല്ലാവര്‍ക്കും അറിയാം. കമ്മ്യൂണിസ്റ്റുകാരെ എത്ര ക്രൂരമായാണ് വേട്ടയാടിയിരുന്നത് എന്നത് ചരിത്ര വസ്തുതയാണ്. അതൊക്കെ ചെയ്യാനുള്ള കരുത്ത് എങ്ങനെയാണ് കിട്ടിയത്. ചെയ്യുന്നവര്‍ക്ക് എല്ലാം സംരക്ഷണവും.

ഒരുഘട്ടത്തില്‍ കമ്മ്യൂണിസ്റ്റുകാരെ വേട്ടയാടുന്നതിനായ കുറുവടിപ്പടയ്ക്ക് നേതൃത്വം കൊടുത്തു. അവരും പൊലിസും ചേര്‍ന്നായിരുന്നു കമ്മ്യൂണിസ്റ്റുകാരെ തിരക്കിപ്പോയിരുന്നത്. എത്രയോ ഉദാഹരണങ്ങള്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് പറയാനുണ്ടാകും. അക്കാലത്ത് വാഹനങ്ങള്‍ക്ക് പോകാന്‍ സാധിക്കുന്ന റോഡുകള്‍ കുറവാണ്. ഉള്‍പ്രദേശങ്ങളില്‍ നിന്ന് കമ്മ്യൂണിസ്റ്റുകാരെ പിടിച്ചാല്‍ അവരുടെ വാഹനം പാര്‍ക്കു ചെയ്ത സ്ഥലം വരെ തല്ലിക്കൊണ്ടായിരുന്നു പോയിരുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് ആളുകള്‍ വരാതിരിക്കാന്‍ വേണ്ടിയായിരുന്നു ഇത്. ഇതിന്റെ ഭാഗമായി നടന്ന ഏതെങ്കിലും സംഭവത്തില്‍ കുറ്റവാളികള്‍ക്കെതിരേ അതിക്രമം കാണിച്ചവര്‍ക്കെതിരേ എന്തെങ്കിലും നടപടിയെടുത്തോ? മര്‍ദനം മാത്രമല്ല, ലോക്കപ്പിനകത്ത് ഇടിച്ചിടിടച്ച് അതിക്രൂരമായി കൊല്ലുന്ന അവസ്ഥ ഉണ്ടായില്ലേ?

മണ്ടോടി കണ്ണനെ പോലെയുള്ളവരെ എത്ര ക്രൂരമായാണ് ലോക്കപ്പിലിട്ട് തല്ലിക്കൊന്നത്. ഏതെങ്കിലും നടപടി ഉണ്ടായോ? ലോക്കപ്പിലിട്ട് തല്ലിക്കൊല്ലല്‍ മാത്രമല്ല, ലോക്കപ്പില്‍ ഉണ്ടായിരുന്ന ആളെ അവിടന്ന് ഇറക്കിക്കൊണ്ട് പോയി പാടിക്കുന്നില്‍ നിര്‍ത്തിയല്ലേ വെടിവെച്ച് കൊന്നത്. 1950ല്‍ അല്ലേ അത്. രാജ്യ റിപ്പബ്ലിക് ആയതിന് ശേഷമല്ലേ അത്. കമ്മ്യൂണിസ്റ്റുകാരെ എന്തും ചെയ്യാമെന്ന അവസ്ഥയായിരുന്നില്ലേ? ഏതെങ്കിലും നടപടി ഉണ്ടായോ?''- മുഖ്യമന്ത്രി ചോദിച്ചു. 

രാജ്യത്ത് തന്നെ നടപ്പായ ഈ നയം ആദ്യം മാറ്റം കുറിക്കുന്നത് കേരളത്തിലാണ്. അതിനിടയാക്കിയത് 1957-ല്‍ തിരഞ്ഞെടുപ്പില്‍ എത്തിയ കമ്മ്യൂണിസ്റ്റ് സര്‍ക്കാരാണ്. അത് കഴിഞ്ഞതിന് ശേഷം വീണ്ടും പഴയതിലേക്ക് പോയി. ലോക്കപ്പ് ഇടിമുറികളാക്കി മാറ്റി.പൊലിസ് വലിയൊരു സേനയാണ്. അതില്‍ ഏതെങ്കിലും ചില ആളുകള്‍ തെറ്റായ കാര്യങ്ങള്‍ ചെയ്താല്‍ അത് സംരക്ഷിക്കേണ്ട ബാധ്യത സാധാരണഗതിയില്‍ ഞങ്ങള്‍ക്കില്ല. പക്ഷെ, കോണ്‍ഗ്രസ് ഒരു ഘട്ടത്തിലും അതല്ല സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

''കോണ്‍ഗ്രസ് സ്വീകരിച്ചത് പഴേ നില തന്നെയാണ്. എന്നാല്‍ 2016ന് ശേഷം ഞങ്ങള്‍ സ്വീകരിക്കുന്ന നില തെറ്റുചെയ്യുന്നവര്‍ക്കെതിരേ കര്‍ക്കശമായ നടപടി എന്നതാണ്. അത് കോണ്‍ഗ്രസിന് ചിന്തിക്കാന്‍ കഴിയാത്ത കാര്യമാണ്. ഈ നാട്ടില്‍ പൊലിസിനെ ഗുണ്ടകള്‍ക്ക് അകമ്പടി സേവിക്കുന്ന ഒരു വിഭാഗമാക്കി മാറ്റിയത് ആരായിരുന്നു? ഇതൊക്കെ സാധാരണഗതിയില്‍ പ്രതീക്ഷിക്കാവുന്ന കാര്യമാണോ?

2006-ല്‍ പോലീസിന് പുതിയ മുഖം നല്‍കാനാണ് ശ്രമിച്ചത്. നല്ല മാറ്റം ആ കാര്യത്തില്‍ ഉണ്ടായി. അതിന്റെ ഏറ്റവും വലിയ തെളിവ് ആ ജനമൈത്രി സ്വഭാവം നല്ല രീതിയില്‍ പ്രകടിപ്പിക്കാന്‍ പറ്റുന്ന ഒരു ഭരണ സംവിധാനം 2006-11 കഴിഞ്ഞതിന് ശേഷം പിന്നെ വരുന്നത് 2016-നാണ്. അതിന് ശേഷമുള്ള പോലീസിന്റെ ഇടപെടല്‍, നിപ ബാധിച്ച ഘട്ടം, പ്രളയം, കാലവര്‍ഷക്കെടുതി, കോവിഡ് തുടങ്ങിയ ഘട്ടത്തില്‍ വളരെ വ്യത്യസ്തമായ ഒരു മുഖമാണ് കേരളാ പോലീസിന്റേത്. അത് ജനോന്മുഖമായിരുന്നു. ജനങ്ങള്‍ക്ക് വേണ്ടി താത്പര്യപൂര്‍വ്വം ഇടപെടുന്ന പോലീസുകാരെയാണ് നമുക്ക് കാണാന്‍ കഴിഞ്ഞത്. അത്തരം ഒരു അവസ്ഥ വന്നപ്പോള്‍ അതിന്റെ ഭാഗമായി വലിയ മാറ്റം കേരളത്തിലെ പോലീസില്‍ ആകെ ഉണ്ടായിട്ടുണ്ട്. മഹാഭൂരിപക്ഷം ഈ സംസ്‌കാരത്തിലേക്ക് വന്നിട്ടുണ്ട്. എന്നാല്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന ചില തെറ്റായ കാര്യങ്ങള്‍ പോലീസ് യൂണിഫോം ഇട്ടു എന്നത് കൊണ്ട് എല്ലാവരില്‍ നിന്നും ഒഴിഞ്ഞു പോയി എന്ന് വരില്ല. ചില വ്യക്തികള്‍ ഈ പുതിയ സമീപനം അതേപോലെ ഉള്‍ക്കൊള്ളാത്തവരുണ്ടാകും. അത്തരം ആളുകള്‍ തെറ്റ് ചെയ്താല്‍ ആ തെറ്റ് ചെയ്തവരെ സംരക്ഷിക്കുന്ന സമീപനം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവില്ല. ഒരു തരത്തിലും അവരെ സംരക്ഷിക്കാന്‍ തയ്യാറാകില്ല.

2016 മേയ് മുതല്‍ 2024 ജൂണ്‍ വരെ 108 പോലീസുകാരെയാണ് പിരിച്ചു വിട്ടത്. ഇത്തരത്തില്‍ ഏതെങ്കിലും ഒരു നടപടി ഭരണത്തില്‍ ഉണ്ടായിരുന്നപ്പോള്‍ കോണ്‍ഗ്രസ് എടുത്തിട്ടുണ്ട് എന്ന് പറയാന്‍ സാധിക്കുമോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. 2024 ഒക്ടോബര്‍ മുതല്‍ 2025 സെപ്റ്റംബര്‍ വരെ 36 പോലീസുകാരെ പിരിച്ചുവിട്ടു. കഴിഞ്ഞ ഒമ്പത് വര്‍ഷമായി ആകെ 144 പോലീസുകാരെ വിവിധ നടപടികളുടെ ഭാഗമായി സേനയില്‍ നിന്ന് പിരിച്ചുവിട്ടു. രാജ്യത്ത് മറ്റ് എവിടെയെങ്കിലും ഇത്രയും കര്‍ക്കഷമായ നടപടി സ്വീകരിച്ച് ഒരു സര്‍ക്കാരിനെ കാണാന്‍ സാധിക്കുമോ?''- മുഖ്യമന്ത്രി പറഞ്ഞു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു ഓഹരിക്ക് 9.20 ദിര്‍ഹം; സെക്കന്‍ഡറി പബ്ലിക് ഓഫറിങ് വിജയകരമായി പൂര്‍ത്തിയാക്കി ഡു

uae
  •  2 hours ago
No Image

ഛത്തിസ്ഗഡില്‍ ക്രിസ്ത്യാനികളെ ലക്ഷ്യംവച്ച് പുതിയ നീക്കം; പ്രാര്‍ത്ഥനാലയങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കലക്ടറുടെ അനുമതി വേണം

National
  •  2 hours ago
No Image

ഗസ്സ സിറ്റി ടവറിന് മേല്‍ ഇസ്‌റാഈലിന്റെ മരണ ബോബ് വീഴും മുമ്പ്....ആ അരമണിക്കൂര്‍ ഇങ്ങനെയായിരുന്നു

International
  •  3 hours ago
No Image

പൊലിസ് മര്‍ദ്ദനത്തില്‍ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; രണ്ട് എം.എല്‍.എമാര്‍ സഭയില്‍ സമരമിരിക്കും

Kerala
  •  3 hours ago
No Image

ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം നിയമസഭയിൽ; ആരോപണ വിധേയനായ ​​ഡോക്ടർക്കെതിരെ മൗനം പാലിച്ച് ആരോ​ഗ്യമന്ത്രി

Kerala
  •  3 hours ago
No Image

പൊലിസ് കസ്റ്റഡി മര്‍ദ്ദനം; സുജിത്ത് 11 കേസുകളിലെ പ്രതി; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ബി അശോകിന്റെ സ്ഥലംമാറ്റം നടപ്പാക്കുന്നത് നീട്ടി ട്രൈബ്യൂണല്‍

Kerala
  •  5 hours ago
No Image

കേരളത്തില്‍ SIR നടപടി ക്രമങ്ങള്‍ക്ക് തുടക്കം; ആദ്യ പരിശോധന അട്ടപ്പാടിയില്‍

National
  •  5 hours ago
No Image

മികച്ച റെക്കോർഡുണ്ടായിട്ടും ഇന്ത്യൻ ടീം അവനോട് ചെയ്യുന്നത് അന്യായമാണ്: മുൻ താരം

Cricket
  •  5 hours ago
No Image

'കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയാണ് ആരോഗ്യവകുപ്പ്'; രാഹുലിനെ പരോക്ഷമായി കുത്തി വീണാ ജോര്‍ജ്

Kerala
  •  6 hours ago