HOME
DETAILS

മാനന്തവാടിയിൽ ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റിൽ; പോസ്റ്റ്മോർട്ടം റിപ്പോർട്ട് നിർണായകം

  
September 16 2025 | 12:09 PM

wife arrested for killing husband in mananthavady postmortem report crucial

കൽപ്പറ്റ: മാനന്തവാടിയിലെ നടവയൽ, കളനാടികൊല്ലി കര്യമ്പാതിയിൽ മധ്യവയസ്കനായ കെ.ജി. ചന്ദ്രനെ (56) തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യ ടി.എൻ. ഭവാനി (54) കേണിച്ചിറ പൊലിസിന്റെ പിടിയിലായി. ഞായറാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് ദാരുണമായ സംഭവം നടന്നതെന്ന് പൊലിസ് വെളിപ്പെടുത്തി. ചന്ദ്രന്റെ മരണം തറയിൽ തലയിടിച്ച് വീണുണ്ടായതാണെന്ന ഭവാനിയുടെ വാദം പോസ്റ്റ്മോർട്ടം റിപ്പോർട്ടും പൊലിസിന്റെ ചോദ്യം ചെയ്യലിലും പൊളിയുകയായിരുന്നു.

സംഭവദിവസം, ശുചിമുറിയിലേക്ക് പോകാനായി കട്ടിലിൽനിന്ന് എഴുന്നേറ്റ ചന്ദ്രൻ തറയിൽ തലയിടിച്ച് വീണുവെന്നാണ് ഭവാനി അയൽവാസികളോടും ബന്ധുക്കളോടും പറഞ്ഞത്. തുടർന്ന്, അവർ ചന്ദ്രനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും അദ്ദേഹം മരണപ്പെട്ടിരുന്നു. ആശുപത്രിയിൽ എത്തിയപ്പോൾ ഡോക്ടർമാർ മരണകാരണത്തിൽ സംശയം പ്രകടിപ്പിച്ചതോടെ പൊലിസ് ഭവാനിയെ വിശദമായി ചോദ്യംചെയ്യുകയായിരുന്നു.

പിന്നീട് നടന്ന അന്വേഷണത്തിൽ, ചന്ദ്രന്റെ മരണം കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. ഭവാനി ടൈൽ കഷണം ഉപയോഗിച്ച് ചന്ദ്രന്റെ തലയ്ക്ക് അടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലിസിനോട് സമ്മതിച്ചു. സംഭവദിവസം ഇരുവർക്കും ഇടയിൽ കലഹവും വാക്കുതർക്കവും ഉണ്ടായതായും ചന്ദ്രൻ ഭവാനിയെ മർദിച്ചതായും പൊലിസിന് വിവരം ലഭിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഈ വാദങ്ങൾ ശരിവെക്കുകയും കേസിൽ നിർണായക തെളിവാകുകയും ചെയ്തു.

കേണിച്ചിറ പൊലിസാണ് ഭവാനിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്. കേസന്വേഷണം നടത്തിയത് ഇൻസ്പെക്ടർ എസ്.എച്ച്.ഒ. രാജീവ്കുമാർ, സബ് ഇൻസ്പെക്ടർ മഹേഷ്, എ.എസ്.ഐ. ദിലീപ്കുമാർ, സിവിൽ പൊലിസ് ഓഫീസർമാരായ ജിഷ്ണു, സുനിത എന്നിവർ അടങ്ങുന്ന സംഘമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭക്ഷണപ്രേമികളെ, ഒരുങ്ങിക്കൊള്ളൂ! നാവിൽ കൊതിയൂറും രുചി വൈവിധ്യങ്ങളുമായി മിഷെലിൻ ഗൈഡ് ഫുഡ് ഫെസ്റ്റിവൽ 2025 നവംബർ 21 മുതൽ 23 വരെ

uae
  •  2 hours ago
No Image

പീച്ചി കസ്റ്റഡി മർദനം: എസ്എച്ച്ഒ പി.എം. രതീഷിന് സസ്പെൻഷൻ

Kerala
  •  2 hours ago
No Image

ഈ ദിവസം മുതൽ ഏഷ്യയിലെ പ്രമുഖ ലക്ഷ്യ സ്ഥാനത്തേക്ക് സർവിസ് ആരംഭിച്ച് എയർ അറേബ്യ

uae
  •  3 hours ago
No Image

സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച ഫോറസ്റ്റ് ഓഫീസറുടെ ശബ്ദരേഖ പുറത്ത്; പരാതി പിൻവലിക്കാൻ സമ്മർദം

Kerala
  •  3 hours ago
No Image

''തനിക്ക് മര്‍ദ്ദനമേറ്റത് സ്റ്റാലിന്റെ റഷ്യയില്‍ വച്ചല്ല, നെഹ്‌റുവിന്റെ ഇന്ത്യയില്‍വെച്ചാണ്''; മറുപടിയുമായി മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

ഒരു ഓഹരിക്ക് 9.20 ദിര്‍ഹം; സെക്കന്‍ഡറി പബ്ലിക് ഓഫറിങ് വിജയകരമായി പൂര്‍ത്തിയാക്കി ഡു

uae
  •  4 hours ago
No Image

ഛത്തിസ്ഗഡില്‍ ക്രിസ്ത്യാനികളെ ലക്ഷ്യംവച്ച് പുതിയ നീക്കം; പ്രാര്‍ത്ഥനാലയങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കലക്ടറുടെ അനുമതി വേണം

National
  •  4 hours ago
No Image

ഗസ്സ സിറ്റി ടവറിന് മേല്‍ ഇസ്‌റാഈലിന്റെ മരണ ബോബ് വീഴും മുമ്പ്....ആ അരമണിക്കൂര്‍ ഇങ്ങനെയായിരുന്നു

International
  •  5 hours ago
No Image

പൊലിസ് മര്‍ദ്ദനത്തില്‍ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; രണ്ട് എം.എല്‍.എമാര്‍ സഭയില്‍ സമരമിരിക്കും

Kerala
  •  5 hours ago
No Image

ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം നിയമസഭയിൽ; ആരോപണ വിധേയനായ ​​ഡോക്ടർക്കെതിരെ മൗനം പാലിച്ച് ആരോ​ഗ്യമന്ത്രി

Kerala
  •  5 hours ago