HOME
DETAILS

'അവര്‍ക്ക് വലിയ സ്വപ്‌നങ്ങളുണ്ടായിരുന്നു അസാമാന്യ പ്രതിഭകളായിരുന്നു അവര്‍...' ലോകത്തിന്റെ ഉന്നതിയില്‍ എത്തേണ്ടവരായിരുന്നു ഇസ്‌റാഈല്‍ കൊലപ്പെടുത്തിയ ഫുട്‌ബോള്‍ അക്കാദമിയിലെ കുഞ്ഞുങ്ങള്‍

  
Web Desk
September 17 2025 | 09:09 AM

children from gaza football academy killed in israeli strike  they were meant to reach the top of the world

പത്ത് താരങ്ങള്‍..കൊടുമുടികള്‍ കീഴടക്കാന്‍ മാത്രം കാല്‍ക്കരുത്തും ആകാശത്തോളം കിനാക്കള്‍ നേടിയെടുക്കാന്‍ മാത്രം മെയ് വഴക്കവുമുള്ള പത്ത് മിടുക്കര്‍. അവര്‍ക്കു മേല്‍ കൂടിയാണ് ഇസ്‌റാഈല്‍ കഴിഞ്ഞ ദിവസം ബോംബ് വര്‍ഷിച്ചത്. പത്തു പ്രതിഭകളാണ് ആ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. ഗസ്സയിലെ ഏറ്റവും മികച്ച കുട്ടിക്കളിക്കാരായിരുന്നു അത്. 

അക്കൂട്ടത്തില്‍ ഒരാളായിരുന്നു 15കാരനായ മുഹമ്മദ് അല്‍ത്തലത്തിനി. ഗസ്സ സിറ്റിയില്‍ അവന്റ വീടിന് സമീപത്തുള്ള തെരുവ് ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തിലാണ് അവന്‍ കൊല്ലപ്പെടുന്നത്. അവര്‍ക്ക് വലിയ സ്വപ്‌നങ്ങളുണ്ടായിരുന്നു. അസാമാന്യ മികവായിരുന്നു അവരുടെ മുതല്‍ക്കൂട്ട്. ബാഴ്‌സലോണ റയല്‍ മാഡ്രിഡിലോ എത്തിപ്പെടാന്‍ മാത്രം പ്രതിഭയുള്ള താരമായിരുന്നു കൂട്ടത്തിലെ കളിക്കാരനായ അബ്ദുറഹ്‌മാന്‍ അഹഗൗല. അവരെല്ലാവരും പ്രൊഫഷണല്‍ കളിക്കാരാവുന്നത് സ്വപ്‌നം കണ്ടു. എന്നാല്‍ അവരെയെല്ലാം കൊന്നു കളഞ്ഞു. അക്കാദമി ഡയരക്ടര്‍ ഇയാദ് സിസാലാം പറയുന്നു. ഗസ്സയിലെ ഫുട്‌ബോള്‍ അക്കാദമിയില്‍ അവര്‍ പരിശീലനം നേടി. കളിക്കാനായി വിദേശങ്ങളിലേക്ക് പോകുന്നത് അവര്‍ കിനാവു കണ്ടു. യുദ്ധം തുടങ്ങുന്നതിന് മുന്‍പ് അത്തരത്തിലൊരു യാത്രക്ക് ഒരുങ്ങിയതായിരുന്നു അവര്‍. എന്നാല്‍ ഇസ്‌റാഈലിന്റെ വംശഹത്യാ യുദ്ധം അവരുടെ എല്ലാ കിനാക്കളേയും എല്ലാ സാധ്യതകളേയും ഇല്ലാതാക്കി. ഇപ്പോള്‍ ഇവിടെ ശേഷിക്കുന്നവര്‍ ഒരുനേരത്തെ അന്നം മാത്രമാണ് കിനാവ് കാണുന്നത്. പലരും അവരുടെ കയ്യിലുള്ളതെല്ലാം വിറ്റഴിക്കുകയാണ്. അതിജീവനത്തിനായി. ഇപ്പോഴത്തെ അവസ്ഥ എന്നു പറയുന്നത് ഏറെ പരിതാപകരമാണ്. അവിടെ അവര്‍ക്ക് ഭക്ഷണമില്ല, വെള്ളമില്ല, ശുദ്ധവായുവില്ല. ടെന്റുകളിലാണ് അവര്‍ ജീവിക്കുന്നത്. അവരുടെ ജീവിതം അങ്ങേഅറ്റം ദുസ്സഹമാണ്. 

15കാരനായ മുഹമ്മദ് അല്‍-തല്‍താനിയാണ് കൊല്ലപ്പെട്ട ഒരു താരം. തല്‍ത്താനിയുടെ വീടിന് മുന്നിലെ തെരുവില്‍ ബോംബ് പതിച്ചാണ് അവന്‍ കൊല്ലപ്പെടുന്നത്.  സിറ്റി പിടിച്ചെടുക്കാനുള്ള ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇസ്റാഈല്‍. കഴിഞ്ഞ രാവ് മുതല്‍ ഗസ്സയില്‍ നിലക്കാത്ത ബോംബ് വര്‍ഷമാണ്. പുലര്‍ച്ചെ മുതല്‍ മാത്രം നൂറിലേറെ ആളുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസം ഗസ്സ സിറ്റി വളഞ്ഞ ഇസ്റാഈല്‍ സൈന്യം കരയാക്രമണവും തുടങ്ങിയിരിക്കുകയാണ്. ഗസ്സ സിറ്റിയിലെ 68 പേരടക്കം ഗസ്സയില്‍ ഇന്നലെ 78 പേരാണ് കൊല്ലപ്പെട്ടത്. മൂന്നു പേര്‍ പട്ടിണി മൂലവും മരിച്ചു. 

ആക്രമണം ശക്തമായതോടെ ഗസ്സ സിറ്റിയില്‍നിന്ന് ആളുകള്‍ ഒഴിഞ്ഞു പോകുകയാണ്. ഇതുവരെയുള്ള സമ്പാദ്യം മുഴുവന്‍ ഉപേക്ഷിച്ച് ഖാന്‍ യൂനിസ് അടക്കമുള്ള സ്ഥലങ്ങളിലേക്ക് ഒരിക്കല്‍ കൂടി പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാവുകയാണ് ഗസ്സയിലെ ജനങ്ങള്‍. പലായനം നല്‍കുന്ന ദുരിതത്തിന്റെ അനുഭവങ്ങള്‍ ഗസ്സന്‍ നിവാസികള്‍ വിവരിക്കുന്ന ദൃശ്യങ്ങള്‍ ബി.ബി.സി പുറത്തു വിട്ടിരുന്നു.

ഇസ്റാഈല്‍ ഗസ്സയില്‍ നടത്തിയത് വംശഹത്യയെന്നു യു.എന്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് കരയാക്രമണം ആരംഭിച്ചത്. ഫലസ്തീനികളെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണങ്ങള്‍ നടന്നത്. ഇസ്റാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനും മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയപരമായ നേട്ടം ഇതുകൊണ്ടുണ്ടായെന്നും യു.എന്നിന്റെ സ്വതന്ത്ര അന്വേഷണ കമ്മിഷന്‍ (സി.ഒ.ഐ) പറഞ്ഞു. 

 

young talents from a gaza football academy, full of dreams and potential, were killed in an israeli airstrike. they were meant for greatness, not graves.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത് പൗരത്വം നഷ്ടപ്പെട്ട ബഹ്‌റൈൻ പൗരന്മാർക്ക് പുതുക്കിയ ബഹ്‌റൈൻ പാസ്‌പോർട്ടുകൾ അനുവദിച്ചു; നടപടി ബഹ്റൈൻ രാജാവിന്റെ ഉത്തരവ് പ്രകാരം

latest
  •  2 hours ago
No Image

വാഹനാപകടത്തില്‍ പരുക്കേറ്റ യുവ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

Kerala
  •  2 hours ago
No Image

യുഎഇയിൽ വൈഫൈ വേഗത കുറയുന്നുണ്ടോ?‌ സമീപ ദിവസങ്ങളിൽ ഉപഭോക്താക്കൾ നേരിടുന്ന പ്രതിസന്ധിയുടെ കാരണം ഇതാണ്; കൂടുതലറിയാം

uae
  •  3 hours ago
No Image

ദുബൈയിൽ നിങ്ങളുടെ ഇന്ത്യൻ പാസ്പോർട് എങ്ങനെ പുതുക്കാം; നിങ്ങൾക്കാവശ്യമായ വിവരങ്ങളുടെ സമ്പൂർണ ​ഗൈഡ്

uae
  •  3 hours ago
No Image

'കുടിയേറ്റക്കാരായി വന്നു, വിമാനത്താവളം മുതല്‍ സ്റ്റേഡിയം വരെ ഓരോന്നോരോന്നായി അവര്‍ കയ്യടക്കും മുസ്‌ലിംകളുടെ സ്വപനം യാഥാര്‍ഥ്യമാകാന്‍ അനുവദിക്കരുത്' വിദ്വേഷം കുത്തിനിറച്ച് അസം ബി.ജെ.പിയുടെ എ.ഐ വീഡിയോ

National
  •  4 hours ago
No Image

ദുബൈ ഗ്ലോബൽ വില്ലേജ്: ഉദ്ഘാടന തീയതി, ടിക്കറ്റ് പാക്കേജുകൾ, ടിക്കറ്റ് എപ്പോൾ ലഭ്യമാകും; നിങ്ങൾ അറിയേണ്ടതെല്ലാം

uae
  •  5 hours ago
No Image

കുവൈത്തിലെത്തുമ്പോഴോ, രാജ്യം വിടുമ്പോഴോ വിലപിടിപ്പുള്ള വസ്തുക്കൾ രേഖപ്പെടുത്തണം; വീണ്ടും നിർദേശവുമായി ആഭ്യന്തര മന്ത്രാലയം

Kuwait
  •  5 hours ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം: അടിയന്തിര പ്രമേയത്തിന് അനുമതി, സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യുന്നു

Kerala
  •  5 hours ago
No Image

യുഎഇക്കാരെ നിങ്ങളറിഞ്ഞോ? ഇവയെല്ലാമാണ് ഒക്ടോബറിൽ യുഎഇയിൽ നടക്കുന്ന പ്രധാന സംഭവങ്ങളും അപ്‌ഡേറ്റുകളും

uae
  •  6 hours ago
No Image

'നിവേദനം കൈപ്പറ്റാതിരുന്നത് കൈപ്പിഴ, വേലായുധന്‍ ചേട്ടന്മാരെ ഇനിയും അങ്ങോട്ട് അയക്കും'; വിശദീകരണവുമായി സുരേഷ്‌ഗോപി

Kerala
  •  6 hours ago