HOME
DETAILS

'മുസ്ലിം മുക്ത ഭാരതം സ്വപ്‌നം'; കടുത്ത വിദ്വേഷ വിഡിയോയുമായി അസം ബി.ജെ.പി; നിയമനടപടിക്ക് കോൺഗ്രസ്

  
September 18 2025 | 01:09 AM

assam bjp released a highly provocative and hate-filled video against muslim named muslim free india

ഗുവാഹതി: അടുത്തവർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അസമിൽ 'മുസ്ലിം മുക്ത ഭാരതം സ്വപ്‌നം' പ്രമേയമാക്കിയുള്ള കടുത്ത വിദ്വേഷ വിഡിയോയുമായി ബി.ജെ.പി സംസ്ഥാന ഘടകം പ്രചാരണം തുടങ്ങി. മുസ്ലിംകളെ കടുത്ത ഭാഷയിൽ അവഹേളിക്കുകയും വർഗീയമായി അധിക്ഷേപിക്കുകയും വിദ്വേഷം വളർത്തുകയും ചെയ്യുന്ന വിധത്തിലുള്ള വിഡിയോ, ബി.ജെ.പി അസം യൂണിറ്റ് അവരുടെ എക്‌സ് അക്കൗണ്ടിൽ ആണ് പങ്കുവച്ചത്.

'ബി.ജെ.പി ഇല്ലാത്ത അസം' എന്ന തലക്കെട്ടിലുള്ള എ.ഐ നിർമിത വിഡിയോ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുസ്ലിംകളെ പൊതു സ്ഥലങ്ങളും സർക്കാർ ഭൂമിയും കൈവശപ്പെടുത്തുന്ന അനധികൃത കുടിയേറ്റക്കാരായി ചിത്രീകരിക്കുകയും ഒപ്പം, മുസ്ലിം ജനസംഖ്യ പെരുകിവരുന്നതായും എല്ലായിടത്തും മുസ്ലിംകൾ മാത്രം നിറഞ്ഞുനിൽക്കുകയാണെന്നും ആക്ഷേപിക്കുകയാണ്. വിഡിയോ തുടങ്ങുന്നത് തന്നെ പാക് പതാകയുടെ പശ്ചാത്തലത്തിൽ അസമിലെ കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് എം.പി, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കൊപ്പം നിന്ന് പ്രസംഗിക്കുന്നതാണ്. ഇതിനൊപ്പം പാർട്ടിക്ക് പാകിസ്ഥാൻ ബന്ധം എന്ന അടിക്കുറിപ്പും നൽകിയിട്ടുണ്ട്. വിമാനത്താവളങ്ങൾ, തേയിലത്തോട്ടങ്ങൾ, പൈതൃക സ്ഥലങ്ങൾ, തലസ്ഥാനമായ ഗുവാഹത്തിയിലെ സ്റ്റേഡിയം തുടങ്ങിയ പൊതു സ്ഥാപനങ്ങളിൽ എല്ലാം തൊപ്പിയും പ്രാദേശിക വസ്ത്രങ്ങളും ധരിച്ചുനിൽക്കുന്ന മുസ്ലിംകളെ കാണിക്കുന്നു. അസമിലെ മുസ്ലിം ജനസംഖ്യ 90 ശതമാനമായി ഉയരുമെന്നും വിഡിയോ അവകാശപ്പെടുന്നുണ്ട്.

വിഡിയോക്കെതിരേ രൂക്ഷവിമർശനമാണ് ഉയർന്നത്. സാമൂഹിക ഐക്യത്തിനു നേരെയുള്ള മനഃപൂർവമായ ആക്രമണവും നമ്മുടെ പൊതുവായ മൂല്യങ്ങളെ അപമാനിക്കുന്നതുമാണ് വിഡിയോയുടെ ഉള്ളടക്കമെന്ന് അസമിൽനിന്നുള്ള എ.ഐ.സി.സി സെക്രട്ടറി മൻസൂർ ഖാൻ പറഞ്ഞു. നിങ്ങളുടെ വിഷലിപ്തമായ പ്രചാരണത്തിന് അസമിലെ ജനങ്ങൾ ശരിയായ ഉത്തരം നൽകുമെന്നും മൻസൂർ ഖാൻ പറഞ്ഞു. ഇത്തരം പോസ്റ്റുകളിൽ എന്തെങ്കിലും എതിർപ്പുണ്ടോ എന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കണമെന്ന് കോൺഗ്രസിന്റെ സോഷ്യൽ മീഡിയ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ ചെയർപേഴ്‌സൺ സുപ്രിയ ശ്രീനേറ്റ് ആവശ്യപ്പെട്ടു. നിങ്ങൾ എപ്പോഴും പോലെ നിശബ്ദ കാഴ്ചക്കാരനായി തുടരുകയും ഇതിനെ ന്യായീകരിക്കുകയും ചെയ്യുമോ?- മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ ടാഗ് ചെയ്ത് സുപ്രിയ ശ്രീനേറ്റ് ചോദിച്ചു. ബി.ജെ.പിയുടെ സ്വപ്‌നം മുസ്ലിം മുക്ത ഭാരതമാണെന്നും വെറുപ്പുളവാക്കുന്ന ഹിന്ദുത്വ പ്രത്യയശാസ്ത്രം പുറത്തുവന്നിരിക്കുകയാണെന്നും മജ്‌ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ നേതാവ് അസദുദ്ദീൻ ഉവൈസി എം.പി പറഞ്ഞു.

സംഭവത്തിൽ ഇന്ന് കേസ് ഫയൽ ചെയ്യുമെന്ന് അസം കോൺഗ്രസ് അറിയിച്ചിട്ടുണ്ട്.

With the theme of a "Muslim-free India" as its central message, the BJP Assam state unit has released a highly provocative and hate-filled video.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിജെപിയുടെ 'വിരമിക്കൽ പ്രായ'മായ 75 വയസ്സും പിന്നിട്ടിട്ടും വിരമിക്കലിനെക്കുറിച്ച് സൂചനനൽകാതെ മോദി; വിരമിക്കൽ ഓർമിപ്പിച്ച് കോൺഗ്രസ്

National
  •  an hour ago
No Image

മഴയും, ഇടിമിന്നലും; ആറ് ജില്ലകള്‍ക്ക് ഇന്ന് യെല്ലോ അലര്‍ട്ട്

Kerala
  •  2 hours ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 11 പേര്‍ ചികിത്സയില്‍

Kerala
  •  2 hours ago
No Image

ബിജെപി ഇല്ലായിരുന്നെങ്കില്‍ അസം മുസ്‌ലിങ്ങള്‍ പിടിച്ചെടുത്തേനേ... തെരഞ്ഞെടുപ്പിന് മുന്‍പ് വര്‍ഗീയത പരത്തി ബിജെപിയുടെ എഐ വീഡിയോ

National
  •  9 hours ago
No Image

റഷ്യന്‍ പ്രതിപക്ഷ നേതാവിന്റെ മരണം; ശരീര സാമ്പിള്‍ രഹസ്യമായി വിദേശ ലാബില്‍ എത്തിച്ചു; വിഷബാധയേറ്റതിന് തെളിവുണ്ടെന്ന് ഭാര്യ

International
  •  9 hours ago
No Image

ഗസ്സയിലെ സയണിസ്റ്റ് നരനായാട്ട്: ഇസ്റാഈലിനെ സമ്മർദ്ദത്തിലാക്കാൻ ലക്ഷ്യമിട്ട് യൂറോപ്പ്യൻ യൂണിയൻ; കനത്ത തിരിച്ചടി

International
  •  9 hours ago
No Image

തിരുവനന്തപുരത്ത് ആറുവയസുകാരിയെ പീഡിപ്പിച്ച സംഭവം; യുവതിയും സുഹൃത്തും പിടിയില്‍

Kerala
  •  10 hours ago
No Image

ഗ്യാസ് പൈപ്പ് എലി കടിച്ചുകീറി: വാതക ചോര്‍ച്ചയെ തുടര്‍ന്ന് സ്‌ഫോടനം; വീട്ടുജോലിക്കാരി അതീവ ​ഗുരുതരാവസ്ഥയിൽ

uae
  •  10 hours ago
No Image

അബൂദബിയിലെ ഗോഡൗണിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി

uae
  •  10 hours ago
No Image

ഹൈഡ്രജന്‍ ബോംബ് നാളെ? രാഹുല്‍ ഗാന്ധിയുടെ പ്രത്യേക വാര്‍ത്ത സമ്മേളനം ഡല്‍ഹിയില്‍

National
  •  10 hours ago